ദർബാർ ഹാൾ ഗ്രൗണ്ടിൽ ടൂറിസം വകുപ്പും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ഉത്സവം കലാമേളയിൽ പ്രണവൻ തിയേറ്റേഴ്സ് അവതരിപ്പിച്ച കാക്കാരിശ്ശി നാടകം.
കേരള സംസ്ഥാന പിന്നോക്കവിഭാഗ വികസന കോർപറേഷന്റെ രജതജൂബിലി ആഘോഷത്തോടനുബന്ധിച്ച് പാലക്കാട് കോട്ടമൈതാനത്ത് കേരള ലളിതകലാ അക്കാദമിയുടെ നേതൃത്വത്തിൽ നടന്ന ചിത്രകലാ ക്യാമ്പിൽ നിന്ന്.
തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ നടന്ന കശ്‍മീരി യുവജന വിനിമയ പരുപാടിയുടെ ഭാഗമായി സൗത്ത് സോൺ കൾച്ചറൽ സെന്റർ അവതരിപ്പിച്ച ഡോഗ്രി നൃത്തം.
വിനോദ സഞ്ചാര വകുപ്പിൻ്റെ നേതൃത്വത്തിൽ കോട്ടയം തിരുനക്കരയിൽ നടക്കുന്ന ഉത്സവത്തിൽ തിരുവനന്തപുരം ഗുരുകൃപ നാടൻ കലാകേന്ദ്രം നടത്തിയ ചരടുപിന്നിക്കളിയിൽ കണ്ണനെ ആൾ വരിച്ചിലിലൂടെ ഗോപികമാർ കെട്ടുന്നതവതിരിപ്പിക്കുന്നു.
പാച്ചല്ലൂർ (ചുടുകാട് ) ശ്രീഭദ്രകാളി ദേവീ ക്ഷേത്രത്തിലെ കുംഭ ഭരണി മഹോത്സവത്തിന് തുടക്കം കുറിച്ച് ക്ഷേത്ര തന്ത്രി പാണാവളളി അശോകൻ തൃക്കൊടിയേറ്റുന്നു .
മഹാശിവരാത്രി ദിനമായാ ഇന്നലെ ശ്രീകണ്‌ഠേശ്വരം ക്ഷേത്രത്തിൽ നടന്ന അഖണ്ഡനാമജപയജ്ഞം
ശിവരാത്രിയോടനുബന്ധിച്ച് മലപ്പുറം ശ്രീ ത്രിപുരാന്തക ക്ഷേത്രത്തിൽ ദീപം തെളിയിക്കുന്ന കുട്ടികൾ
ശിവരാത്രിയോടനുബന്ധിച്ച് കുളത്തൂർ കോലത്തുകര ശിവക്ഷേത്രത്തിൽ ലക്ഷദീപം തെളിയിച്ചപ്പോൾ
മുഖംമിനുക്കി..., കോട്ടയം പബ്ലിക് ലൈബ്രറി മുറ്റത്തെ അക്ഷരശിൽപ്പത്തിൽ മിനുക്കുപണി നടത്തുന്ന ശിൽപി കാനായി കുഞ്ഞിരാമൻ
പാലക്കാട് രാപ്പാടി ഓപ്പൺ ഓഡിറ്റോറിയത്തിൽ നടക്കുന്ന ഗൗരി ദേശീയ സാസ്കാരികോത്സവത്തിൽ സംഗീത ചാറ്റർജി അവതരിപ്പിച്ച കഥക് നൃത്തം.
കോഴിക്കോട് പുതിയനിരത്ത് വാഴവളപ്പിൽ അമ്പലത്തിൽ നടന്ന തിറ മഹോത്സവത്തിൽ നിന്ന്.
തളാപ്പ് ശ്രീ ഓലച്ചേരി കാവിലെ തിറ മഹോത്സവത്തിന്റെ ഭാഗമായി ഇന്ന് പുലർച്ചെ കെട്ടിയാടിയ കതിവന്നൂർ വീരന്റെ ആടകലാശത്തിൽ നിന്ന്.
കോട്ടയം തിരുനക്കര ശ്രീകൃഷ്‌ണ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്ന രഥോത്സവം.
പനമരം പുഞ്ചവയലിലെ പുത്തങ്ങാടി ശ്രീ ചന്ദ്രനാഥ ജൈന ക്ഷേത്രത്തിൽ വാര്‍ഷിക പൂജ നടന്നു. വയനാടിനകത്തും പുറത്തും നിന്നുള്ള നിരവധി ജൈന വിശ്വാസികളാണ് വാർഷിക ക്ഷേത്ര പൂജക്കെത്തിയത്. ഇതിനോടൊപ്പം അമ്പലത്തോട് ചേർന്നുള്ള ബാഹുബലി ശില്പത്തിൽ വിശ്വാസികൾ പാലും പഴങ്ങളും കൊണ്ട് 'മസ്തകാഭിഷേകം' നടത്തി.
കൊറോണാ വൈറസിനെതിരെയുള്ള ബോധവത്കരണ പരിപാടിയുടെ ഭാഗമായി കോട്ടയം സോഫിയ ഇന്റർ നാഷണൽ സ്‌കൂളിലെ വിദ്യാർത്ഥികൾ തിരുനക്കരയിൽ അവതരിപ്പിച്ച തെരുവ് നാടകം.
ബാർട്ടൻ ഹിൽ ഗവൺമെന്റ് എഞ്ചിനീയറിംഗ് കോളേജ് ആർട്ട് ഫെസ്റ്റിവലായ 'സർഗം 20' - ൽ ട്രാൻസ്ജൻഡേഴ്‌സിനായുള്ള സോളോ ഡാൻസ് മത്സരത്തിൽ പങ്കെടുക്കുന്ന സഞ്ജനാ ചന്ദ്രൻ.
തൈപ്പൂയ്യ രഥോത്സവത്തോടനുബന്ധിച്ച് പാലക്കാട് കൊടുമ്പ് വള്ളിദേവ സേനാസമേത കല്യാണ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ നടന്ന ഒന്നാം തേരോട്ടം.
കൊല്ലം പേരുംതുരുത്ത് ശ്രീഭദ്രകാളി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി ഇടച്ചാൽ കായൽ കടന്ന് തിടമ്പുമായി വരുന്ന ഗജവീരന്മാർ.
മാനവികതയുടെ മൂല്യം കാത്തുസൂക്ഷിക്കുക എന്ന ഉദ്ദേശത്തിൽ ബബിൽ പെരുന്ന കോട്ടയത്ത് അവതരിപ്പിച്ച വെളിച്ചമേ നയിച്ചാലും എന്ന ഏകാംഗ നാടകത്തിൽ നിന്ന്.
പനത്തുറ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ ആറാട്ട് മഹോത്സവത്തോടനുബന്ധിച്ച് നടന്ന ഘോഷയാത്ര.
  TRENDING THIS WEEK
തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ സ്വീകരണത്തിൽ ബി. ജെ. പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ തുറന്ന ജീപ്പിൽ പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു
കൊച്ചിയിൽ നടക്കുന്ന മിസ്റ്റർ കേരള മത്സരത്തിന്റെ പ്രചരണാർത്ഥം എറണാകുളം സെന്റ് തെരേസാസ് കോളേജിൽ കാമ്പസ് ഡ്രൈവ് ഉദ്ഘാടനം ചെയ്യാനെത്തിയ മിസ്റ്റർ യൂണിവേഴ് ചിത്തരേശ് നടേശൻ വിദ്യാർത്ഥികൾക്കൊപ്പം
ദുരന്തചിത്രം ... 19 പേരുടെ മരണത്തിന് ഇടയാക്കിയ കോയമ്പത്തൂർ അവിനാശി ബസ് അപകടത്തിൽ കെ.എസ്.ആർ.ടി.സി ബസിൽ നിയന്ത്രണം വിട്ട് കണ്ടെയ്നർ ലോറി ഇടിച്ച് തകർന്ന ബസിനെ റോഡ് മാർഗം ക്രയിൻ ഉപയോഗിച്ച് എടപ്പാളിലെവർക്ക് ഷോപ്പിൽ കൊണ്ടുപ്പോവുന്നു.
മന്നത്ത് പത്മനാഭന്റെ ചരമവാർഷികത്തോടനുബന്ധിച്ച് പെരുന്നയിലെ മന്നം സമാധിയിൽ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ എത്തിയപ്പോൾ
സമ്പുഷ്ട കേരളം പദ്ധതിയുടെ ഭാഗമായി വനിത വികസനവകുപ്പ് സംഘടിപ്പിച്ച ദ്വിദിന പോഷണ സമ്മേളനം ഉദ്‌ഘാടനം ചെയ്യാനെത്തിയ ഗവർണർ ആരിഫ് മുഹമ്മദ്‌ ഖാൻ, മന്ത്രി കെ.കെ. ശൈലജ.
തിരുവനന്തപുരം കേസരിയിൽ നടന്ന മീറ്റ് ദ പ്രസിൽ പങ്കെടുക്കുവാനെത്തിയ ബി.ജെ.പി സംസ്‌ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ.
പെരിയ ഇരട്ട കൊലപാതക കേസ് സി.ബി.ഐ. അന്വഷിക്കണമെന്ന ഹൈക്കോടതി ഉത്തരവ് നടപ്പാക്കാത്തതിൽ പ്രതിഷേധിച്ച് എറണാകുളത്തെ സി.ബി.ഐ. ഓഫീസിന് മുന്നിൽ നടന്ന സൂചനാ സത്യാഗ്രഹ സമരത്തിൽ കൃപേഷിന്റെയും ശരത് ലാലിന്റെയും കുടുംബം പങ്കെടുത്തപ്പോൾ.
ശിവരാതിയോടനുബന്ധിച്ച് ഇന്നലെ ആലുവ മണപ്പുറത്ത് ബലിതർപണം നടത്തുന്നവർ
തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ നടന്ന കശ്‍മീരി യുവജന വിനിമയ പരിപാടിയുടെ ഉദ്‌ഘാടനം.
തിരുവനന്തപുരം കേസരിയിൽ നടന്ന മീറ്റ് ദ പ്രസിൽ സംസാരിക്കുന്ന ബി.ജെ.പി സംസ്‌ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com