TRENDING THIS WEEK
സൂര്യനെ തൊട്ട്... കാലിക്കറ്റ് യൂണിവേഴ്സിറ്റി സിന്തറ്റിക് സ്റ്റേഡിയത്തിൽ നടന്ന സംസ്ഥാനതല അത്ലറ്റിക് മീറ്റിൽ വനിതാ വിഭാഗം പോൾ വാൾട്ട് മത്സരത്തിൽ നിന്ന്.
തിരുവനന്തപുരത്തെ തൈക്കാട്ടുള്ള വസതിയിൽ പൊതുദർശനത്തിനു വച്ച കവി വിഷ്ണു നാരായണൻ നമ്പൂതിരിയുടെ ഭൗതിക ശരീരത്തിനരികിൽ ഭാര്യ സാവിത്രിയും, മക്കളായ അതിഥിയും, അപർണയും.
കാർഷികോത്സവത്തിന്റെ ഭാഗമായി കോഴിക്കോട് ജില്ലാ കാളപൂട്ട് കമ്മിറ്റി നടത്തിയ കാളപൂട്ട് മത്സരം ആവേശമായി. കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിൽനിന്നായി 64 ജോടി കാളകളാണ് മത്സരത്തിൽ പങ്കെടുത്തത്.വീഡിയോ:രോഹിത്ത് തയ്യിൽ
കൊയ്ത്ത് കഴിഞ്ഞ് മെയ്യാൻ... പാടത്ത് കൊയ്യുന്ന കർഷകരുടെ അടുക്കൽ തീറ്റതേടിയിരിക്കുന്ന കൊക്കുകൾ. പാലാ ഏഴാച്ചേരിയിൽ നിന്നുള്ള കാഴ്ച.
കെ.എസ്.ആരർ.ടി.സിയിലെ ഒരുവിഭാഗം തൊഴിലാളി സംഘടനകൾ നടത്തുന്ന 24മണിക്കൂർ പണിമുടക്കിനെ തുടർന്ന് കോട്ടയം സ്റ്റാൻഡിൽ കാത്ത് നിൽക്കുന്ന യാത്രക്കാർ.
കെ.എസ്.ആർ.ടി.സിയിലെ ഒരുവിഭാഗം തൊഴിലാളി സംഘടനകൾ നടത്തുന്ന 24മണിക്കൂർ പണിമുടക്കിനെ തുടർന്ന് കോട്ടയം ഡിപ്പോയിൽ സർവീസ് നടത്താൻ തയാറായ തൊഴിലാളികൾ തമ്മിൽ വാക്കേറ്റമുണ്ടായപ്പോൾ പൊലീസ് തടയുന്നു.
തൃശൂർ വടക്കാഞ്ചേരി മച്ചാട് മാമങ്കത്തോടനുബന്ധിച്ച് നടന്ന കുതിര വരവ്.
മന്നത്ത് പത്മനാഭൻറെ ചരമവാർഷികത്തോടനുബന്ധിച്ച് പെരുന്നയിലെ മന്നം സമാധി മണ്ഡപത്തിൽ വിളക്കുകൾ തെളിയിക്കുന്ന എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ.
പെട്രോള്‍ വിലവര്‍ധനവില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ്സ് മലപ്പുറം കോട്ടപ്പടി പെട്രോള്‍ പമ്പിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ച്.
പണിമുടക്കിനെ തുടർന്ന് തൃശൂർ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ ബി.എം.എസ് തൊഴിലാളികൾ സംഘടിപ്പിച്ച പ്രതിഷേധം.