പയ്യന്നൂർ തെരു അഷ്ടമച്ചാൽ ഭഗവതി ക്ഷേത്രം കലശ മഹോത്സവത്തോടനുബന്ധിച്ച് മീനമൃത് നിവേദ്യത്തിനായി കവ്വായി പുഴയിൽ മത്സ്യബന്ധനം നടത്തുന്ന പുരുഷാരം
പയ്യന്നൂർ തെരു അഷ്ടമച്ചാൽ ഭഗവതി ക്ഷേത്രം കലശ മഹോത്സവത്തോടനുബന്ധിച്ച് കവ്വായി പുഴയിലേക്ക് മീനമൃതിന് പുറപ്പെടുന്ന പുരുഷാരം
ശ്രീ സ്വാതി തിരുനാൾ ജയന്തി ഫെസ്റ്റിവലിനോടും സംഗീത സഭയുടെ വാർഷികാഘോഷത്തോടുംമനുബന്ധിച്ച് ശ്രീ സ്വാതി തിരുനാൾ സംഗീത സഭയുടെ നേതൃത്വത്തിൽ കാർത്തിക തിരുനാൾ തീയേറ്ററിൽ സംഘടിപ്പിച്ച ശ്രീവത്സൻ. ജെ .മേനോന്റെ സംഗീത കച്ചേരി.
നിറകുംഭകുടം...കോട്ടയം കുറ്റിക്കാട്ട് ദേവി ക്ഷേത്രത്തിലെ പത്താമുദയ മഹോത്സവത്തോടനുബന്ധിച്ച് നടന്ന കുംഭകുട ഘോഷയാത്ര
ആലപ്പുഴ കളപ്പുര ശ്രീഘണ്ഠാകർണ്ണ ക്ഷേത്രത്തിൽ പത്താമുദയത്തോടനുബന്ധിച്ച് നടന്ന ആദിത്യപൂജ
നാവിൽ നോവടക്കി... കോട്ടയം പള്ളിപ്പുറത്തുകാവ് ദേവീക്ഷേത്രത്തിലെ പത്താമുദയ മഹോത്സവത്തിന്റെ ഭാഗമായി നടന്ന കുംഭകുട ഘോഷയാത്രയ്ക്ക് മുന്നോടിയായി നാവിൽ വലിയ ശൂലം കയറ്റിയ ഭക്തൻ
അമ്മേ ദേവീ...കോട്ടയം പള്ളിപ്പുറത്തുകാവ് ദേവീക്ഷേത്രത്തിലെ പത്താമുദയ മഹോത്സവത്തിന്റെ ഭാഗമായി നടന്ന കുംഭകുട ഘോഷയാത്രയ്ക്ക് മുന്നോടിയായി നാവിൽ ശൂലം കയറ്റുന്ന ഭക്തൻ
കോട്ടയം,പത്തനംതിട്ട ലോക്ഭാ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥികളായ തുഷാർ വെള്ളാപ്പള്ളിയും അനിൽ ആൻ്റണിയും കോട്ടയം പ്രിൻസ് ഹോട്ടലിൽ സംയുക്തമായി പത്രസമ്മേളനം നടത്തുന്നു
ഇത്തിത്താനം ഗജമേള കാണാനെത്തിയ ജനം
ഗജോത്സവം...ഇത്തിത്താനം ഇളങ്കാവ് ദേവീക്ഷേത്രത്തിൽ നടന്ന ഗജമേളയിൽ ആനകൾ അണിനിരന്നപ്പോൾ.
വിശ്വാസ മുനമ്പില്‍...കോട്ടയം പൈക ചാമുണ്ഡേശ്വരി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്ന കുംഭകുട ഘോഷയാത്രയിൽ കൈകളില്‍ ശൂലം കുത്തിക്കൊണ്ട് വരുന്ന വിശ്വാസി.
കുട വേണോ കുടത്തിന്... പൈക ചാമുണ്ഡേശ്വരി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്ന കുംഭകുട ഘോഷയാത്രയിൽ നട്ടുച്ച വെയിലില്‍ കുടമെടുത്ത് വരുന്ന ബാലനോട് കുശലം ചോദിക്കുന്ന സ്ത്രീ
രാമുവിന്റെ മനൈവികൾ സിനിമയുടെ ഓഡിയോ പ്രകാശനം കൈരളി തീയറ്ററിൽ പ്രശസ്ത സംവിധായകൻ വി.എം. വിനു ഗാനരചയിതാവ് നിധീഷ് നടേരി എന്നിവർ ചേർന്ന് നിർവഹിക്കുന്നു. എം. കുഞ്ഞാപ്പ, ജൈമിനി, ശ്രുതി പൊന്നു, വാസു അരീക്കോട്, രാജേന്ദ്രബാബു, ബാലു ശ്രീധർ, ആതിര, ബീന എന്നിവർ സമീപം
ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ഗുരുധർമ്മപ്രചാരണസഭയുടെ ആഭിമുഖ്യത്തിൽ ശിവഗിരിയിൽ ആരംഭിച്ച 112 -ാമത് ശ്രീശാരദാ പ്രതിഷ്ഠാ വാർഷികത്തിലും 62-ാമത് ശ്രീനാരായണധർമ്മമീമാംസാ പരിഷത്തിലും പങ്കെടുക്കാനെത്തിയ ശ്രീനാരായണ ഭക്തർ
ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ഗുരുധർമ്മപ്രചാരണസഭയുടെ ആഭിമുഖ്യത്തിൽ ശിവഗിരിയിൽ ആരംഭിച്ച 112 -ാമത് ശ്രീശാരദാ പ്രതിഷ്ഠാ വാർഷികത്തിന്റെയും 62-ാമത് ശ്രീനാരായണധർമ്മമീമാംസാ പരിഷത്തിന്റെയും ഉദ്ഘാടനത്തിനെത്തിയ ഗവർണർ ആരിഫ് മുഹമ്മദ്‌ഖാന് ശിവഗിരി മഠത്തിന്റെ ഉപഹാരം ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ നൽകുന്നു.സ്വാമി അസംഗാനന്ദഗിരി,ധർമ്മ സംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ, ബോർഡ് മെമ്പർ സ്വാമി സൂക്ഷ്‌മാനന്ദ എന്നിവർ സമീപം
ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് ഗുരുധർമ്മപ്രചാരണസഭ യുടെ ആഭിമുഖ്യത്തിൽ ശിവഗിരിയിൽ ആരംഭിച്ച 112 -മത് ശ്രീശാരദാ പ്രതിഷ്ഠാ വാർഷികന്റേയും 62-മത് ശ്രീനാരായണധർമ്മമീമാംസാ പരിഷത്തിന്റേയും ഉദ്ഘാടനത്തിനെത്തിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മഹാസാമാധിയിൽ ദർശനത്തിന് ശേഷം ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദയിൽ നിന്ന് പ്രസാദം സ്വീകരിക്കുന്നു.ധർമ്മ സംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ സമീപം
ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് ഗുരുധർമ്മപ്രചാരണസഭ യുടെ ആഭിമുഖ്യത്തിൽ ശിവഗിരിയിൽ ആരംഭിച്ച 112 -മത് ശ്രീശാരദാ പ്രതിഷ്ഠാ വാർഷികന്റേയും 62-മത് ശ്രീനാരായണധർമ്മമീമാംസാ പരിഷത്തിന്റേയും ഉദ്ഘാടനം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിർവഹിക്കുന്നു .വി.കെ മുഹമ്മദ്,സ്വാമി അസംഗാനന്ദഗിരി,ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ,ധർമ്മ സംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ,ധർമ്മ സംഘം ട്രസ്റ്റ് ട്രഷറർ സ്വാമി ശാരദാനന്ദ,ധർമ്മ സംഘം ട്രസ്റ്റ് ബോർഡ് മെമ്പർ സ്വാമി സൂക്ഷ്‌മാനന്ദ എന്നിവർ സമീപം
പള്ളൂരുത്തി കടേഭാഗം കൊത്തലഗോയിൽ അന്തേവാസികൾക്കായി ചിത്രകലാ അദ്ധ്യാപകൻ ആർ.കെ. ചന്ദ്രബാബുവിന്റെ നേതൃത്വത്തിൽ നടത്തിയ ചിത്രകലാ ക്യാമ്പിൽ നിന്ന്. ചിത്രകലയിൽ ഇരുപത്തിയഞ്ച് വർഷം പൂത്തിയാക്കുന്നതിന്റെ ഭാഗമായി ഇരുപത്തിയഞ്ച് ഇടങ്ങളിലാണ് ക്യാമ്പ് നടത്തുന്നത്
നാടിന് സമർപ്പിച്ച പാളയം ശ്രീമഹാഗണപതി ക്ഷേത്രം. തൊട്ടടുത്തായി പാളയം മുസ്ലിം ജമാ അത്തും പാളയം സെന്റ് ജോസഫ്‌സ് കത്തീഡ്രലും കാണാം
ദീപപ്രകാശം... തിരുവാർപ്പ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്ന അഞ്ചാം പുറപ്പാടിൽ വിളക്കെടുത്ത ബാലികമാർ.
  TRENDING THIS WEEK
കൈതാൻ വിശറി ... ചൂട് ഏറിവരുന്ന സാഹചര്യത്തിൽ കടയ്ക്ക് ഉള്ളി ഏറെ നേരം ഇരിക്കാൻ കഴിയാത വിധമാണ് ഇപ്പോൾ ഉഷ്ണതരംഗ സാധ്യത ഉള്ളതിനാൽ പുറത്ത് ഇറങ്ങുന്നവർ ജാഗ്രത പുലർത്തണം എന്ന് അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട് പാലക്കാട് വലിയങ്ങാടിയിൽ കടയുടെ മുന്നിൽ ഇരുന്ന് കൈ കൊണ്ട് വിശറി വിശി ഇരിക്കുന്നയാൾ
പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിലെ തിരുനാളിന് കൊടിയേറിയപ്പോൾ
കേരളകൗമുദി കോട്ടയം യൂണിറ്റ് കോട്ടയം ദർശന ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര നൃത്തദിനാഘോഷം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു. കേരളകൗമുദി ബ്യൂറോ ചീഫ് രാഹുൽ ചന്ദ്രശേഖർ, ഈരാറ്റുപേട്ട പോക്‌സോ കോടതി ജില്ലാ ജഡ്ജി റോഷൻ തോമസ്, കേരളകൗമുദി യൂണിറ്റ് ചീഫ് ആർ.ബാബുരാജ് സ്പെഷ്യൽ കറസ്പോണ്ടന്റ് വി.ജയകുമാർ, ദർശന കൾച്ചറൽ സെന്റർ ഡയറക്ടർ ഫാ. എമിൽ പുള്ളിക്കാട്ടിൽ തുടങ്ങിയവർ സമീപം
എംസി റോഡിൽ കോട്ടയം മണിപ്പുഴക്ക് സമീപം തടി കയറ്റി വന്ന ലോറി നിയന്ത്രണം വിട്ട് പാർക്ക് ചെയ്തിരുന്ന കാറുകളിലും കടകളിലും ഇടിച്ചുണ്ടായ അപകടം
കേരളകൗമുദി കോട്ടയം യൂണിറ്റ് കോട്ടയം ദർശന ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര നൃത്തദിനാഘോഷത്തിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ലക്ഷ്മി രവീന്ദ്രന് ഉപഹാരം നൽകി ആദരിക്കുന്നു
കേരളകൗമുദി കോട്ടയം യൂണിറ്റ് കോട്ടയം ദർശന ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര നൃത്തദിനാഘോഷത്തിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ അഞ്ജലി അരുണിനെ ഉപഹാരം നൽകി ആദരിക്കുന്നു. കേരളകൗമുദി ബ്യൂറോ ചീഫ് രാഹുൽ ചന്ദ്രശേഖർ,സ്പെഷ്യൽ കറസ്പോണ്ടന്റ് വി. ജയകുമാർ,പോക്സോ സ്പെഷ്യൽ കോർട്ട് ജില്ലാ ജഡ്ജി റോഷൻ തോമസ്, കേരളകൗമുദി യൂണിറ്റ് ചീഫ് ആർ.ബാബുരാജ്,ദർശന കൾച്ചറൽ സെൻറർ ഡയറക്ടർ ഫാ. എമിൽ പുള്ളിക്കാട്ടിൽ തുടങ്ങിയവർ സമീപം
കേരളകൗമുദി കോട്ടയം യൂണിറ്റ് കോട്ടയം ദർശന ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര നൃത്തദിനാഘോഷത്തിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ രാധ ടീച്ചർക്ക് ഉപഹാരം നൽകി ആദരിക്കുന്നു
കാർ പാർക്കിൽ...കോട്ടയം കോടിമത വെസ്റ്റ് പൊലീസ് സ്റ്റേഷന് സമീപം റോഡിരുകിൽ കേസിനെ തുടർന്ന് പിടിച്ചിട്ടിരിക്കുന്ന കാറുകൾക്ക് ചുറ്റും പുല്ല് വളർന്നപ്പോൾ
കേരളകൗമുദി കോട്ടയം യൂണിറ്റ് കോട്ടയം ദർശന ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച കുടുംബസംഗമം
പുതിയ ഡ്രൈവിംഗ് ടെസ്റ്റ് രീതി ജനദ്രോഹമാണെന്ന് ആരോപ്പിച്ച് സംയുക്ത സമരസമിതി പ്രവർത്തകർ അത്താണിയിലെ ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടിൽ മനുഷ്യ ചങ്ങല തീർത്തപ്പോൾ
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com