TRENDING THIS WEEK
കർഷകരുടെ കണ്ണുവെട്ടിച്ച് പാടത്തിറങ്ങി, വളർന്നുതുടങ്ങിയ നെൽച്ചെടികൾ യഥേഷ്ടം തിന്നുന്ന പശു ഇരതേടിയെത്തിയ കൊക്കിനെ പറപ്പിക്കാൻ ശ്രമിക്കുന്നു. ആലപ്പുഴ കൈനകരി തോട്ടുവാത്തലയിൽ നിന്നുള്ള കാഴ്ച
തിരുവനന്തപുരം ആഭ്യന്തര വിമാനത്താവളത്തിലെത്തിയ എ .ഐ .സി .സി പ്രസിഡന്റ് മല്ലികാർജുൻ ഖാർഖെ എയർപോർട്ടിൽ സ്വീകരിക്കുവാനെത്തിയ പ്രവർത്തകരുടെ നടുവിലൂടെ പുറത്തേക്ക് എത്തിയപ്പോൾ.ഡി .സി .സി പ്രസിഡന്റ് പാലോട് രവി ,മുൻ ഡി .സി .സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ തുടങ്ങിയവർ സമീപം
ദേശീയ പാത 66 വികസനത്തിന്റെ ഭാഗമായി 30 വർഷം പഴക്കമുള്ള ആലപ്പുഴ പട്ടണക്കാട് സെന്റ് ജോസഫ് പബ്ലിക് സ്കൂളിന്റെ 100 മീറ്റർ നീളമുള്ള അഞ്ചുനിലക്കെട്ടിടം ക്രെയിനുപയോഗിച്ച് മുകളിൽ എത്തിച്ച് ജെ.സി.ബി കൊണ്ട് പൊളിച്ച് നീക്കുന്നു. സുരക്ഷ കണക്കിലെടുത്ത് സ്കൂൾ സമയത്തിന് ശേഷമാണ് പൊളിക്കൽ നടപടികൾ നടന്നുവരുന്നത്. ദേശീയപാതയിലൂടെ യാത്രചെയ്യുന്നവരുടെ കണ്ണിൽ പതിഞ്ഞിരുന്ന കെട്ടിടം ഇന്ന് പൊളിക്കലും ഏറെ കൗതുക കാഴ്ചയായിരിക്കുന്നു.
കെ.പി.സി.സി.യുടെ നേതൃത്വത്തിൽ നടത്തിയ വൈക്കം സത്യഗ്രഹ ശതാബ്ദിയാഘോഷ സമ്മേളനം ഉദ്‌ഘാടനം ചെയ്യാനെത്തിയ എ.ഐ.സി.സി പ്രസിഡന്റ് മല്ലികാർജ്ജുന ഖാർഗയെ വേദിയിലേക്ക് സ്വീകരിക്കുന്നു
മാലിന്യ കൂമ്പാരം...എറണാകുളം സൗത്ത് റയിൽവേ സ്റ്റേഷന് സമീപത്തെ റോഡിലെ നടപ്പാതയിൽ കൂട്ടിയിട്ടിരിക്കുന്ന മാലിന്യം. ഇതിലെ കാൽനടയാത്രക്കർക്ക് കടന്നു പോകാൻ വലിയ ബുദ്ധിമുട്ടാണ് കാക്കയും പട്ടിയും എലിയും മാലിന്യങ്ങൾ കടിച്ചു നീക്കി റോഡിലേക്ക് ഇട്ടിരിക്കുന്ന അവസ്ഥയാണ് നിലവിലുള്ളത്
കുംഭത്തിൽ തിളച്ച്... വേനൽ കടുത്തതോടെ ചൂടിൽ നിന്ന് രക്ഷനേടാൻ തലമറച്ച് യാത്ര ചെയ്യുന്ന ഇരുചക്ര വാഹന യാത്രക്കാരി. കോഴിക്കോട് സിവിൽ സ്റ്റേഷനിന് സമീപത്ത് നിന്നുള്ള കാഴ്ച.
കുമരകം ബാക്ക് വാട്ടർ റിപ്പിൾസിൽ നടക്കുന്ന ജി 20 ഷെർപ്പമാരുടെ രണ്ടാം യോഗത്തിൽ പങ്കെടുക്കാനെത്തിയ പ്രതിനിധികൾ
കെ.പി.സി.സി.യുടെ നേതൃത്വത്തിൽ നടത്തിയ വൈക്കം സത്യഗ്രഹ ശതാബ്ദിയാഘോഷ സമ്മേളനം ഉദ്‌ഘാടനം ചെയ്യാനെത്തിയ എ.ഐ.സി.സി പ്രസിഡന്റ് മല്ലികാർജ്ജുന ഖാർഗയുടെ നേതൃത്വത്തിൽ രാഹുൽ ഗാന്ധിക്ക് പിന്തുണ പ്രഖ്യാപിച്ച് കറുത്ത തുണികൊണ്ടു വാമൂടിക്കെട്ടുന്നു.കെ.പി.സി.സി പ്രസിഡൻറ് കെ.സുധാകരൻ,എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ,പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ തുടങ്ങിയവർ സമീപം
തൊഴിലാളി യന്ത്രം...പഴയകാലത്ത് പാടത്തും വരമ്പത്തും പണിയെടുക്കുന്നത് തൊഴിലാളികൾ ആയിരുന്നെക്കിൽ ഇന്ന് ആ സ്ഥാനത്ത് യന്ത്രങ്ങളാണ് പണിയെടുക്കുന്നത്. കെട്ടിൽ നിന്നും ജെ.സി.ബി ഉപയോഗിച്ച് ചെളി നീക്കം ചെയ്യുന്നു. കടമകുടിയിൽ നിന്നുള്ള കാഴ്ച
പകൽപ്പൂരം...ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ളാന്റിൽ ഇന്നലെയുണ്ടായ തീപിടിത്തം അണയ്ക്കുന്ന ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന ഫയർഫോഴ്സ് ഉദ്യോഗസ്ഥർ