തിരുവോണ നാളിൽ ശ്രീ പദ്മനാഭന് മുന്നിൽ സമർപ്പിക്കുന്ന ആചാര്യവിധിപ്രകാരം തയ്യാറാക്കുന്ന ഓണവില്ലിന്റെ നിർമ്മാണം പരമ്പരാഗതമായി ഓണവിൽ നിർമ്മിക്കുന്ന ഭദ്രരത്നം ബിൻകുമാർ ആചാരിയുടെയും സഹോദരങ്ങളുടെയും നേതൃത്വത്തിൽ തുടങ്ങിക്കഴിഞ്ഞു.
തിരുവോണ നാളിൽ ശ്രീ പദ്മനാഭന് മുന്നിൽ സമർപ്പിക്കുന്ന പാരമ്പര്യ ആചാരവിധിപ്രകാരം തയ്യാറാക്കുന്ന ഓണവില്ല്. ഇത്തവണ സമർപ്പിക്കാനുള്ള ഓണവില്ലിന്റെ നിർമ്മാണം പരമ്പരാഗതമായി ഓണവിൽ നിർമ്മിക്കുന്ന തിരുവനന്തപുരം കരമയിലെ ഓണവില്ല് കുടുബത്തിൽ തുടങ്ങിക്കഴിഞ്ഞു. തലമുറകളായി ഈ ഓണവില്ല നിർമ്മിച്ചുവരുന്നത് ഭദ്രരത്നം ബിൻകുമാർ ആചാരിയുടെ കുടുംബമാണ്. ബിൻകുമാറിന്റെ 14 വയസുള്ള മകൻ അനന്തപദ്മനാഭൻ ഓണവില്ല് ഒരുക്കുന്നത് കൗതുകത്തോടെ നോക്കുകയാണ് ഇളയച്ഛന്റെ മകൾ 3 വയസുള്ള ശിവപാർവതി.
വാവു ബലിയെക്കുറിച്ച് പ്രശസ്ത ജ്യോതിഷാചാര്യൻ കെ.വി സുഭാഷ് തന്ത്രി സംസാരിക്കുന്നു.
ഒരു പുരയിടം നിറയെ വന ഭൂമിയാക്കി നാട്ടുകാരെ വിസ്മയിപ്പിച്ച ജോൺസൺ മാഷിനെ പരിചയപ്പെടാം.
ശ്രീരാമ..! രാമ..! രാമ..! ശ്രീരാമചന്ദ്ര..! ജയ... ഓരോ മനസ്സിനെയും നിത്യ നിർമ്മലമാക്കുന്ന രാമായണ മാസാചരണത്തിന് ഇന്ന് തുടക്കം. ഓരോ ചുണ്ടിലും ഹൃദയത്തിലും ഒരുമാസക്കാലമിനി രാമായണ പാരായണ പുണ്യത്തിന്റെ ധന്യത മാത്രം.
മ​ഹാ​ബ​ലി​പു​രം​ ​
കണികാണും നേരം ... ലോകമൊട്ടാകെ കൊവിഡ് 19 മഹാമാരിയുടെ പിടിയിൽ അകപ്പെട്ടിരിക്കുമ്പോൾ ഇന്ന് മലയാളികൾക്ക് കാർഷികോത്സവമായ വിഷു . ഈ കഠിന കാലവും കടന്ന് പോകുമെന്ന പ്രത്യാശയിൽ എല്ലാ വായനക്കാർക്കും കേരളകൗമുദിയുടെ വിഷു ആശംസകൾ
ഓശാനപ്പാട്ടിൻറെ ആരവമില്ലാതെ... ലോക്ക് ഡൗൺ സാഹചര്യത്തിൽ ക്രൈസ്തവ വിശ്വാസികളെ പള്ളിയിൽ പ്രവേശിപ്പിക്കേണ്ടെന്ന നിർദേശമനുസരിച്ച് കോട്ടയം വിമലഗിരി കത്തീഡ്രലിൽ ബിഷപ്പ് സെബാസ്റ്റ്യൻ തെക്കത്തേച്ചേരിയിലിന്റെ കാർമികത്വത്തിൽ ആൾസാനിധ്യമില്ലാതെ നടത്തിയ ഓശാന ഞായർ ശുശ്രൂഷ
കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ ഭരണിയോടനുബന്ധിച്ച് നടന്ന കോഴികല്ല് മൂടൽ ചടങ്ങിൽ ചെമ്പട്ട് പുതപ്പിച്ച് ഉറഞ്ഞ് തുള്ളുന്ന കോമരങ്ങൾ. കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ ആരോഗ്യ വകുപ്പൻ്റെ നിർദ്ദേശങ്ങൾ പാലിച്ചാണ് ഭക്തർ ചടങ്ങിൽ പങ്കെടുത്തത്.
തിരക്കോഴിഞ്ഞ്..., തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തിനോടനുബന്ധിച്ച് ചുറ്റ് വിളക്കുകൾ തെളിയിച്ചപ്പോൾ
പാണാവള്ളി അംബികാ വിലാസം അരയങ്കാവ് ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് പ്രശസ്ത പുല്ലാങ്കുഴൽ വിധഗ്ധൻ രാജേഷ് ചേർത്തലയുടെ സംഗീത പരിപാ‌ടിയിൽ നിന്ന്.
നിറക്കൂട്ട്‌... കണ്ണൂർ പുതിയതെരുവ് രാമഗുരു സ്കൂളിന് സമീപം രാജസ്ഥാൻ സ്വദേശികൾ ഹോളി ആഘോഷിക്കുന്നു
ചിന്നക്കത്തൂർ പൂരത്തോടനുബന്ധിച്ച് എത്തിയ ഭക്ത ജനതിരക്ക്.
തിരുനക്കര ശിവശക്തി ഓഡിറ്റോറിയത്തിൽ രഞ്ജിനി സംഗീതസഭ വാർഷിക ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സംഗീതസദസ്സിൽ പത്മഭൂഷൺ സുധാ രാഘുനാഥൻ വോക്കൽ അവതരിപ്പിക്കുന്നു
ചിനക്കത്തൂർ പൂരത്തോടനുബന്ധിച്ച് ക്ഷേത്രാങ്കണത്തിൽ നടന്ന കുതിര കളി
അമ്മേ മഹേമായേ...ചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിൽ മകം തൊഴുന്നവർ
കോഴിക്കോട് വെസ്റ്റ്ഹിൽ കേളുക്കുട്ടി കാവ് അമ്പലത്തിലെ ഭഗവതി തിറ.
തിരുവനന്തപുരം കവടിയാർ ലോംഗ് ടൈം ആർട്ട് ഗാലറിയിലാരംഭിച്ച പ്രവീൺ മോഹൻദാസിന്റെ കരി ഫോട്ടോ പ്രദർശനത്തിൽ നിന്ന്.
കണ്ണൂർ താണ കരുവള്ളി ശ്രീ കൂറുംബ ഭഗവതി കാവിലെ മഹോത്സവത്തിന്റെ ഭാഗമായി നടന്ന വിഷ്ണു മൂർത്തിയുടെ അഗ്നിപ്രവേശത്തിൽ നിന്ന്.
ശംഭോ മഹാദേവാ....ഏറ്റുമാനൂർ ശ്രീമഹാദേവ ക്ഷേത്രത്തിലെ തിരുവുത്സവത്തോടനുബന്ധിച്ച് നടന്ന ആറാട്ട് എഴുന്നള്ളിപ്പ് ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ടപ്പോൾ
  TRENDING THIS WEEK
വിനായക്
വായനശാല
അന്തരിച്ച നടൻ അനിൽ മുരളിയുടെ മൃതദേഹം പൂജപ്പുരയിലെ വസതിയിൽ കൊണ്ടുവന്നപ്പോൾ അന്തിമോപചാരം അർപ്പിക്കുന്ന മകൻ ആദിത്യൻ. അനിൽ മുരളിയുടെ സഹോദരൻ എം.എസ്. ഗിരി തുടങ്ങിയവർ സമീപം.
കൊല്ലം ജില്ലാ ജയിലിൽ നിന്നും കൊവിഡ് ബാധിച്ചവരെ ചന്ദനത്തോപ്പിലെ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിലേക്ക് മാറ്റുന്നു.
ബൈക്കിൽ
മേച്ചൽ പുറങ്ങളിലേക്ക്... ആട്ടിൻ കൂട്ടവുമായി മേച്ചൽ പുറങ്ങളിലേക്ക് ഇറങ്ങിയ കർഷക സ്ത്രി പാലക്കാട് പാപ്പറമ്പ് ഭാഗത്ത് നിന്ന്.
മഴയ്ക്ക് മുന്നേ... ദേശീയ പാതയ്ക്ക് സമീപം സ്ഥാപിച്ചിരിക്കുന്ന പരസ്യ ബോർഡിലെ ഫ്ളക്സ് അഴിച്ച് മാറ്റുന്ന ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന തൊഴിലാളി. എറണാകുളം കുമ്പളത്ത് നിന്നുള്ള കാഴ്ച.
മഴയത്തൊരു പണി... കോട്ടയം സപ്ലൈകോ ഹൈപ്പർ മാർക്കറ്റിൽ മഴവന്നതിനെ തുടർന്ന് പടുതകെട്ടി ലോഡ് ഇറക്കുന്നു.
പാടശേഖരത്ത് മരുന്ന് അടിക്കുന്ന കർഷകൻ. പാലക്കാട് ജില്ലയിൽ മഴ കുറവായതിനാൽ ഏറെ ആശങ്കയിലാണ് കൃഷി ഇറക്കിയവർ. ആറങ്ങോട്ട് കുളമ്പ് ഭാഗത്ത് നിന്ന്.
കണ്ടെയ്‌ൻമെന്റ് സോണായ വള്ളക്കടവ് മുസ്ലിം ജമാഅത്തിൽ കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ച് ബലി പെരുന്നാൾ നമസ്കാരം നടത്തുന്നു.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com