എറണാകുളം ശിവക്ഷേത്രത്തലെ കൂത്തമ്പലത്തിൽ മാർഗി മധു അവതരിപ്പിച്ച ചാക്യാർ കൂത്ത്
ലാൽ സ്പർശം... നടൻ മോഹൻലാലിന്റെ 333 സിനിമകളിലെ കഥാപാത്രങ്ങളെ ഉൾപ്പെടുത്തി എറണാകുളം ഡർബാർ ഹാളിൽ നടക്കുന്ന നിഖിൽ വർണയുടെ സ്പർശം ജൂട്ട് മെഹന്തി ഓർഗാനിക് ചിത്ര പ്രദർശനം.
വരയിലെ ചിരി... കാർട്ടൂൺ അക്കാഡമിയും തൃശൂർ പ്രസ് ക്ലബും സംയുക്തമായി പ്രസ് ക്ലബ് ഹാളിൽ സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് കാർട്ടൂണുകളുടെ പ്രദർശനം ഉദ്ഘാടനം ചെയ്ത ശേഷം ഡാവിഞ്ചി സുരേഷ് വരച്ച തങ്ങളുടെ കാർട്ടൂണുകൾ നോക്കി കാണുന ചലച്ചിത്ര നടൻ സുനിൽ സുഖദ, മേയർ അജിത ജയരാജൻ, വാർഡ് കൗൺസിലർ എം.എസ് സമ്പൂർണ്ണ തുടങ്ങിയവർ.
എല്ലാത്തിനും കാരണം... കൊല്ലം പ്രസ് ക്ലബ്ബ് സുവർണ്ണ ജൂബിലിയുടെ ഭാഗമായി പ്രസ് ക്ലബ്ബും കാർട്ടൂൺ അക്കാഡമിയും സംയുക്തമായി പ്രസ് ക്ലബ്ബ് ഹാളിൽ സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് കാർട്ടൂണുകളുടെയും കാരിക്കേച്ചറുകളുടെയും പ്രദർശനം കൊല്ലം പാർലമെൻറ് മണ്ഡലം സ്ഥാനാർത്ഥികളായ കെ.എൻ.ബാലഗോപാൽ (എൽ.ഡി.എഫ്), എൻ.കെ.പ്രേമചന്ദ്രൻ എം.പി (യു.ഡി.എഫ്) എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്ത ശേഷം പ്രദർശനം കാണുന്നു.
കല്ലേക്കുളങ്ങര കഥകളി ഗ്രാമത്തിന്റെ നേതൃത്വത്തിൽ പാലക്കാട് എം.ഡി.രാമനഥാൻ ഹാളിൽ കലാമണ്ഡലം വെങ്കിട്ടരാമന്റെ നേതൃത്വത്തിൽ നടന്ന സമ്പൂർണ രാമായണം കഥകളിയിൽ നിന്ന് 8 വയസ് മുതൽ 55 വയസുവരെയുള്ള കലാകാരികൾ അണിനിരക്കുന്ന ഗിന്നസ് റെക്കോർഡിലേക്കുള്ള പ്രയാണത്തിലാണ്.
ഇന്ത്യൻ ക്ലാസിക്കൽ ഫെസ്റ്റിവലിന്റെ ഭാഗമായി ഭാരത് ഭവനിൽ അദിതി അശോക് അവതരിപ്പിച്ച ഭരതനാട്യം.
തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ നടന്ന ഉജ്വലബാല്യ പുരസ്‌കാര ജേതാവ് റോസ് മരിയ സെബാസ്റ്റ്യൻ തന്റെ ചിത്രപ്രദർശനത്തിൽ ചിത്രത്തോടൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നു.
വൈലോപ്പിളളി സംസ്‌കൃതി ഭവനിൽ നടക്കുന്ന ചിത്ര പ്രദർശനം
തൈക്കാട് ഗണേശത്തിൽ നടന്ന അയ്യപ്പപ്പണിക്കരുടെ 'യേശുവിന്റെ കഥ' എന്ന കവിതയുടെ നാടകീയ ആവിഷ്കാരമായ 'ഞങ്ങൾ മാറിയമാർ' എന്ന നാടകത്തിൽ നിന്ന്.
എറണാകുളം ഡർബാർ ഹാളിൽ നടക്കുന്ന ചിരിപ്പൂരം തിരഞ്ഞെടുപ്പ് കാർട്ടൂൺ പ്രദർശനത്തിൽ നിന്ന്.
ദേശീയ മൈം ഫെസ്റ്റിവലിന്റെ ഭാഗമായി ഭാരത് ഭവനിൽ മണിപ്പൂരി കംഗലൈ മൈം തിയേറ്റർ അവതരിപ്പിച്ച മൈം നോ ബഡ്ജറ്റ്.
ദേശീയ മൈം ഫെസ്റ്റിവലിന്റെ ഭാഗമായി വഴുതയ്ക്കാട് ഭാരത് ഭവനിൽ പത്മശ്രീ നിരഞ്ജൻ ഗോസ്വാമിയും സംഘവും അവതരിപ്പിച്ച മൈം അംബർല്ലാ.
റംസാൻ വിപണിെയെ തുടർന്ന് പാലക്കാട് നഗരത്തിൽ സജീവമായ വിവിധ രാജ്യങ്ങളുടെ ഈന്തപ്പഴങ്ങൾ
എറണാകുളം കമ്മട്ടിപാടത്തെ ചൈൽഡ്ലൈന്റെ ശാന്തിഭവന് മുന്നിലെ മതിലിൽ സാമൂഹ്യ പ്രവർത്തനത്തിന്റെ ഭാഗമായി ബെൽജിയം സ്വദേശികൾ ചിത്രം വരയ്ക്കുന്നതിനൊപ്പം വരയ്ക്കുന്ന ചിത്രകാരൻ
എറണാകുളം കമ്മട്ടിപാടത്തെ ചൈൽഡ്ലൈന്റെ ശാന്തിഭവന് മുന്നിലെ മതിലിൽ സാമൂഹ്യ പ്രവർത്തനത്തിന്റെ ഭാഗമായി ബെൽജിയം സ്വദേശികൾ ചിത്രം വരയ്ക്കുന്നു
ആലപ്പുഴ മെഡിക്കൽ കോളേജിൽ നടക്കുന്ന 31 -മത് കേരളാ ഇന്റർ മെഡിക്കോസ് ഫെസ്റ്റിൽ നടന്ന സോളോ ഡാൻസ് മത്സരത്തിൽ നിന്ന്.
വഴുതക്കാട് ജർമൻ സാംസ്കാരിക കേന്ദ്രത്തിലെ ആർട്ട് ഗാലറിൽ ആരംഭിച്ച ബി.ജയശ്രീയുടെ 'തിയറി ഓഫ് സ്ട്രിംഗ്സ്' എന്ന പെയിന്റിംഗുകളുടെയും ശില്പങ്ങളുടെയും പ്രദർശനം ഉദ്ഘാടനം നിർവഹിച്ച എം.ജി.ശശിഭൂഷൺ പ്രദർശനം കാണുന്നു. ചിത്രകാരി ബി.ജയശ്രീ, ആർട്ടിസ്റ്റ് ബി.ഡി.ദത്തൻ എന്നിവർ സമീപം.
എറണാകുളം ഫൈൻ ആർട്സ് ഹാളിൽ നടക്കുന്ന കലന്ദിക നാഷണൽ ഫെസ്റ്റിവല്ലിൽ ഡോ. മിനി പ്രമോദ് മേനോൻ അവതരിപ്പിച്ച മോഹിനിയാട്ടം.
എറണാകുളം ഫൈൻ ആർട്സ് ഹാളിൽ നടക്കുന്ന കലന്ദിക നാഷണൽ ഫെസ്റ്റിവല്ലിൽ ഡോ. മിനി പ്രമോദ് മേനോൻ അവതരിപ്പിച്ച മോഹിനിയാട്ടം.
എറണാകുളം ഫൈൻ ആർട്സ് ഹാളിൽ നടക്കുന്ന കലന്ദിക നാഷണൽ ഫെസ്റ്റിവല്ലിൽ പാർശ്വനാഥ് ഉപാധ്യായ അവതരിപ്പിച്ച ഭരതനാട്യം.
  TRENDING THIS WEEK
തിരതല്ലി... വലിയതുറ കടൽപ്പാലത്തിന് സമീപം അപകടകരമായ രീതിയിൽ കടലിൽ ഉല്ലസിക്കുന്ന യുവാവ്.
മിണ്ടരുത് മൈക്കുമായി വരുന്നുണ്ട്... ചേർത്തലയിൽ നടന്ന എൻ.ഡി.എ നേതൃയോഗത്തിൽ പങ്കെടുക്കുവാനെത്തിയ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻ പിള്ളയും ബി.ഡി.ജെ.എസ് ദേശീയ അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയും തമ്മിലുള്ള രഹസ്യ സംഭാഷണത്തിനിടയിൽ പ്രസ്സ് മീറ്റനു മുന്നോടിയായി ചാനൽ മൈക്ക് വെക്കുവാനെത്തിയപ്പോൾ. എം.എൽ. എ പി.സി. ജോർജ് സമീപം.
ഓപ്പറേഷൻ ഞാവൽ... കോട്ടയം എം.ടി ഹയർ സെക്കൻഡറി സ്കൂളിൽ ജില്ലാ പൊലീസ് സംഘടിപ്പിച്ച ഓപ്പറേഷൻ റെയിൻബോ പദ്ധതിയിൽ പങ്കെടുക്കാനെത്തിയ എസ്.പി.സി സ്റ്റുഡൻറ്സ് സ്കൂൾ വളപ്പിൽ നിൽക്കുന്ന ഞാവൽപ്പഴം പറിക്കാനുള്ള ശ്രമത്തിൽ.
ആശാനേ ഞാൻ ഗുരുക്കൾ... കോട്ടയം എസ്.പി.സി.എസ് ഹാളിൽ നടന്ന ഓൾ കേരളാ മാർഷ്യൽ ആർട്സ് മാസ്റ്റേഴ്സ് ട്രേഡ് യൂണിയൻ വാർഷികവും പൊതുയോഗവും ഉദ്‌ഘാടനം ചെയ്യാനെത്തിയ മന്ത്രി എം.എം മണിയും പത്മശ്രീ മീനാക്ഷിയമ്മ ഗുരുക്കളും സംഭാഷണത്തിൽ.
ചെല്ലം അംബ്രല്ല മാർട്ടിലുണ്ടായ തീപിടുത്തം കണ്ട് പൊട്ടിക്കരയുന്ന ജീവനക്കാർ.
പാലക്കാട്‌ കല്ലേക്കാട് വ്യാസ വിദ്യാ പീഠത്തിൽ പ്രഥമ ദ്വിതീയ സംഘശിക്ഷാവർഗ്ഗുകളുടെ പൊതു സമാപന സമ്മേളനത്തോടനുമ്പന്ധിച്ച് നടന്ന റൂട്ട് മാർച്ച്.
അന്തരിച്ച മുൻ മന്ത്രി കടവൂർ ശിവദാസന്റെ ഭൗതികദേഹത്തിന് സമീപം മകൾ ഡോ. മിനിയും മരുമകൾ ബിന്ദുവും.
ഒരു പൂഞ്ഞാർ ടിപ്‌സ്... ചേർത്തലയിൽ നടന്ന എൻ.ഡി.എ നേതൃയോഗത്തിൽ പങ്കെടുക്കുവാനെത്തിയ എം.എൽ.എ പി.സി. ജോർജ് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻ പിള്ള, ദേശീയ നിർവാഹക സമതി അംഗം പി.കെ. കൃഷ്ണദാസ് എന്നിവരുമായി സംഭാഷണത്തിൽ.
വിവിധം... ചേർത്തലയിൽ നടന്ന എൻ.ഡി.എ നേതൃയോഗത്തിൽ പങ്കെടുക്കുവാനെത്തിയ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻ പിള്ള, ദേശീയ നിർവാഹക സമതി അംഗം പി.കെ. കൃഷ്ണദാസ്, ബി.ഡി.ജെ.എസ് ദേശീയ അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി, എം.എൽ.എ മാരായ ഒ. രാജഗോപാൽ, പി.സി. ജോർജ്.
ഈ തെങ്ങ് ഞങ്ങളിങ്ങെടുക്കുവാ, ഞങ്ങൾക്കീ തെങ്ങു വേണം...., ആലപ്പുഴ നെടുമുടി പഞ്ചായത്തിൽ തോട്ടു മുട്ട് പാലത്തിനു സമീപം പാറശ്ശേരി പുത്തൻവീട്ടിൽ വിനോദിന്റെ പുരയിടത്തിലെ തെങ്ങുകളിലൊന്നിൽ തൂക്കണാം കുരുവികൾ കൂട്ടമായി കൂടു കൂട്ടിയ നിലയിൽ
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com