കോട്ടയത്ത് നടക്കുന്ന എം.ജി സർവകലാശാല കലോത്സവത്തിൽ ദഫ്മുട്ട് മത്സരത്തിൽ പങ്കെടുത്തിറങ്ങിയ ചങ്ങനാശ്ശേരി എസ്.ബി കോളേജ് ടീം
കോട്ടയത്ത് നടക്കുന്ന എം.ജി സർവകലാശാല കലോത്സവത്തിൽ ബസേലിയസ് കോളേജിൽ നടന്ന സ്കിറ്റ് മത്സരത്തിൽ നിന്ന്
കോട്ടയത്ത് നടക്കുന്ന എം.ജി സർവകലാശാല കലോത്സവത്തിൽ സി.എം.എസ് കോളേജിൽ നടന്ന മിമിക്രി മത്സരം കാണുന്നവരുടെ തിരക്ക്
കോട്ടയത്ത് നടക്കുന്ന എം.ജി സർവകലാശാല കലോത്സവത്തിൽ സി.എം.എസ് കോളേജിൽ നടന്ന മിമിക്രി മത്സരം ആഹ്ലാദത്തോടെ കാണുന്ന വിദ്യാർത്ഥികൾ
തൃശൂർ ലളിതകലാ അക്കാഡമി ആർട്ട് ഗ്യാലറിയിൽ ശാന്തപ്രിയ ആർട്ട് വിൻഡോ ഓർഗനൈസേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കലാകേന്ദ്ര ആർട് ഫെസ്‌റ്റ്‌ ചിത്രപ്രദർശനത്തിൽ നിന്നും.
മുത്തുക്കുടക്കീഴിൽ...കോട്ടയത്ത് നടക്കുന്ന എം.ജി സർവകലാശാല കലോത്സവത്തിൽ വഞ്ചിപ്പാട്ട് മത്സരത്തിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥികൾ മുത്തുക്കുടയുമായി പോകുന്ന കാഴ്ച.
കൂട്ടിന് കൃഷ്ണനും... കോട്ടയത്ത് നടക്കുന്ന എം.ജി സർവകലാശാല കലോത്സവത്തിൽ വഞ്ചിപ്പാട്ട് മത്സരം കഴിഞ്ഞ് കൃഷ്ണരൂപവുമായി വരുന്ന തൊടുപുഴ അൽ അസർ ലോ കോളജിലെ അഭിജിത്തും സഹമത്സരാർത്ഥികളും.ട്ട് മത്സരം കഴിഞ്ഞ് കൃഷ്ണരൂപവുമായി വരുന്ന തൊടുപുഴ അൽ അസർ ലോ കോളജിലെ അഭിജിത്തും സഹമത്സരാർത്ഥികളും.
ചൂടൻ ചുവട്...കോട്ടയത്ത് നടക്കുന്ന എം.ജി സർവകലാശാല കലോത്സവത്തിൽ വഞ്ചിപ്പാട്ട് മത്സരത്തിൽ പങ്കെടുക്കാൻ ചെരിപ്പണിയാതെ എത്തിയ മത്സരാർത്ഥികളിൽ ഒരാൽ തറയിലെ ഓടിൻറെ ചൂടു മൂലം ഓടിയും മറ്റൊരാൾ കാറിൻറെ നിഴൽപാടിൽ ചവിട്ടിയും വരുന്ന കാഴ്ച
മണപ്പുള്ളികാവ് വേലയോടനുബന്ധിച്ച് പാലക്കാട് കോട്ട മൈതാനത്തിന് സമീപം വേല കാണാൻ എത്തിയവരുടെ തിരക്ക്.
ആലപ്പുഴ എസ്. ഡി കോളേജിൽ നടന്ന കേരള സർവകലാശാല യൂണിയന്റെ " സെക്കുലർ" നാടകോത്സവത്തിൽ നിന്ന്
കോട്ടയത്ത് നടക്കുന്ന എം.ജി സർവകലാശാല കലോത്സവത്തിൽ കുച്ചിപ്പുടി മത്സരത്തിൽ പങ്കെടുക്കുന്ന അഭിരാമി എ, സെൻ്റ്. അലോഷ്യസ് കോളേജ്, എടത്വ , പത്തനംതിട്ട
കോട്ടയത്ത് നടക്കുന്ന എം.ജി.സർവകലാശാല കലോത്സവത്തിൽ നാടോടിനൃത്ത മത്സരത്തിൽ പങ്കെടുക്കുന്ന ഹർഷ.എസ്.നായർ,സ്കൂൾ ഓഫ് ടെക്നോളജി ആൻഡ് അപ്ലൈഡ് സയൻസ്,പുല്ലരിക്കുന്ന്,കോട്ടയം
കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ പതിനാലാമത് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് ഗാന്ധി ഗൃഹത്തിൽ നടന്ന മൈലാഞ്ചിയിടൽ മത്സരത്തിൽ നിന്ന്.
ആലപ്പുഴ എസ്.ഡി കോളേജിൽ കേരള സർവകലാശാല യൂണിയന്റെ " സെക്കുലർ" നാടകോത്സവത്തിൻ്റെ ഭാഗമായി കെ.പി.എ.സി യുടെ നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി എന്ന നാടകം അരങ്ങേറിയപ്പോൾ.
മോഹം സഫലം... കോട്ടയത്ത് നടക്കുന്ന എം.ജി സർവകലാശാല കലോത്സവം കാണാൻ മെഡിക്കൽ കോളേജിൽ ഹൗസ് സർജൻസി ചെയ്യുന്ന ശാരീരിക വൈകല്യമുള്ള അർച്ചനയെ,​ സുഹൃത്ത് അജീഷ് വീൽ ചെയറിൽ കൊണ്ടുവരുന്നു. ഇരുവരും പാലക്കാട് സ്വദേശികളും ചെറുപ്പം മുതലേ സുഹൃത്തുക്കളുമാണ്. സോഷ്യൽ മീഡിയയിൽ കലോത്സവത്തിന്റെ റീൽസും മറ്റും കണ്ടപ്പോൾ തനിക്കും മത്സരങ്ങൾ കാണാൻ ആഗ്രഹമുണ്ടെന്ന് അർച്ചന അജീഷിനോട് പറഞ്ഞു. തുടർന്ന് അജീഷ് പാലക്കാട്ടു നിന്നെത്തി അർച്ചനയെ കലോത്സവ വേദിയിലേക്ക് കൂട്ടിക്കൊണ്ടു പോരുകയായിരുന്നു.
തോളോട് തോൾ...കോട്ടയത്ത് നടക്കുന്ന എം.ജി സർവകലാശാല കലോത്സവത്തിൽ മോണോ ആക്ട് മത്സര സദസ്സിൽ സുഹൃത്തിന്റെ തോളിൽ ചാരി ഉറങ്ങുന്ന യുവതി.
നിൻ നിഴലാട്ടം...കോട്ടയത്ത് നടക്കുന്ന എം.ജി സർവകലാശാല കലോത്സവത്തിൽ മോഹിനിയാട്ടം മത്സരത്തിൽ പങ്കെടുക്കാനെത്തിയ സെൻറ് സേവ്യേർസ് ആലുവ കോളേജിലെ സാൻവെല്ല ആൻറണി
വാം അപ്പ്...കോട്ടയത്ത് നടക്കുന്ന എം.ജി സർവകലാശാല കലോത്സവത്തിൽ ഭരതനാട്യ മത്സരത്തിന് വേഷമണിഞ്ഞെത്തിയ മത്സരാർത്ഥി മെയ് വഴക്കം പരിശോധിക്കുന്നു.
തുള്ളിത്തുള്ളി...കോട്ടയത്ത് നടക്കുന്ന എം.ജി സർവകലാശാല കലോത്സവത്തിൽ പരിചമുട്ട് മത്സരം കഴിഞ്ഞിറങ്ങിയ മത്സരാർത്ഥിയുടെ വിയർത്തൊലിക്കുന്ന മുഖം
വേനൽ കലയാട്ടം... കോട്ടയത്ത് നടക്കുന്ന എം.ജി സർവകലാശാല കലോത്സവത്തിൽ ഭരതനാട്യ മത്സരത്തിനെത്തിയ കാണക്കാരി സി.എസ്.ഐ ലോ കോളേജിലെ വാണി അശോകും പിറവം ബി.പി.സി കോളേജിലെ ശ്രീനന്ദന ബിജുവും മത്സരവേദിയായ സി.എം.എസ് കോളേജ് വളപ്പിലെ ഊഞ്ഞാലിൽ സൗഹൃദം പങ്കിടുന്നത് വെയിലത്ത് ഇലകൊഴിഞ്ഞ മരച്ചില്ലകളുടെ നിഴലിന്റെ പശ്ചാത്തലത്തിൽ.
  TRENDING THIS WEEK
തൃശൂർ പൂരത്തിൻ്റെ ഭാഗമായി തിരുവമ്പാടി വിഭാഗത്തിൻ്റെ ബ്രോഷർ പ്രകാശനം ദേവസ്വം  പ്രസിഡൻ്റ് സുന്ദർ മേനോൻ, സെക്രട്ടറി കെ.ഗിരിഷ്കുമാർ എന്നിവർ ചേർന്ന് സ്വാമി സദ്ഭവാനന്ദക്ക് നൽകി നിർവഹിക്കുന്നു
പ്രഖ്യാപനംകാത്ത്... ആലപ്പുഴമണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും അണികൾ ആവേശത്തിലാണ്. പഴവീട് ഗാന്ധിവിലാസം പാലത്തിന് സമീപം സ്ഥാനാർത്ഥിയുടെ പേര് ചേർക്കാതെ ചുവരെഴുതുന്നയാൾ
ആലപ്പുഴ എസ്. ഡി കോളേജിൽ നടന്ന കേരള സർവകലാശാല യൂണിയന്റെ " സെക്കുലർ" നാടകോത്സവത്തിൽ നിന്ന്
ആവശ്യ സാധനങ്ങളുടെ വിലവർദ്ധനവിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം കമ്മറ്റി സപ്ളൈകോയ്ക്ക് മുന്നിൽ കലം പൊട്ടിച്ച് നടത്തിയ പ്രതിഷേധം ജില്ലാ വൈസ് പ്രസിഡന്റ് ടോണി തോമസ് ഉദ്ഘാടനം ചെയ്യുന്നു.
അന്തരിച്ച പദ്മശ്രീ ജേതാവ് ഡോ. എൻ. കൊച്ചുപിള്ളയുടെ മൃതദേഹത്തിന് പൊലീസ് സേനാംഗങ്ങൾ ഔദ്യോഗിക ബഹുമതി നൽകിയപ്പോൾ.
കളർഫുള്ളാ.. കോട്ടയത്ത് നടക്കുന്ന എം.ജി സർവകലാശാല കലോത്സവത്തിൽ ആലുവ കുന്നുകര എം.ഇ എസ് കോളേജിലെ വിദ്യാർത്ഥിനികൾ സംഘനൃത്തമവതരിപ്പിച്ചശേഷം തിരുനക്കര മൈതാനിയിൽ ,
സാംസ്‌കാരിവകുപ്പും ശ്രീനാരായണ പഠന തീർത്ഥാടന കേന്ദ്രവവും കൊല്ലത്ത് സംഘടിപ്പിച്ച ആലുവ സർവ്വമത സമ്മേളനത്തിന്റെ ശതാബ്ദിയാഘോഷം ശ്രീനാരയാണ ധർമ്മസംഘം ജനറൽ സെക്രട്ടറി ശുഭാംഗാനന്ദ സ്വാമി ഉദ്ഘാടനം ചെയ്യുന്നു.
കോട്ടയത്ത് നടക്കുന്ന എം.ജി. സർവകലാശാല കലോത്സവത്തിൽ ഓട്ടൻതുള്ളൽ, മഹേശ്വർ അശോക്, എൻ എസ് എസ് ട്രെയിനിംഗ് കോളേജ്, ചങ്ങനാശ്ശേരി
സാംസ്‌കാരിക വകുപ്പും ശ്രീനാരായണ പഠന തീർത്ഥാടന കേന്ദ്രവും കൊല്ലത്ത് സംഘടിപ്പിച്ച ആലുവ സർവ്വമത സമ്മേളനത്തിന്റെ സദസ്
സന്തോഷ ചൂട്... ഇന്നലെ തുടങ്ങിയ ഹയർസെക്കൻഡറി പ്ലസ്ടു ഫിസിക്സ് പരീക്ഷ കഴിഞ്ഞ് ചോദ്യപേപ്പർ വിലയിരുത്തി സന്തോഷിക്കുന്ന വിദ്യാർത്ഥിനികൾ. കോട്ടയം ബേക്കർ മെമ്മോറിയൻ എച്ച് എസ് എസിൽ നിന്നുള്ള കാഴ്ച
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com