പാലക്കാട് മുണ്ടൂർ കയറംകോടം കണ്ണാടംചോലയിൽ ഞായറാഴ്ച്ച രാത്രി കാട്ടാനയുടെ ആക്രമണത്തിൽ മരിച്ച അലന്റെ മൃതദേഹം വീട്ടിൽ എത്തിച്ചപ്പോൾ. തൃശ്ശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന അമ്മ വിജിയെ അവസാനനോക്ക് കാണാനായി മകന്റെ മൃതദേഹത്തിന് അടുത്തെത്തിച്ചപ്പോൾ. അച്ഛൻ ബിനു ജോസഫ്, സഹോദരി ആൻ മേരി എന്നിവർ സമീപം. കാട്ടാനയുടെ ആക്രമണത്തിൽ വിജിക്കും പരിക്കേറ്റിരുന്നു.