മാഫിയാ സംരക്ഷകനായ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവയ്ക്കുക, തൃശൂര്‍പൂരം കലക്കിയ സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് യു.ഡി.എഫിന്റെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിയ പ്രതിഷേധ സംഗമത്തിൽ പങ്കെടുക്കാനെത്തിയ ഡോ.ശശി തരൂർ എം.പിയെ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ഹസ്തദാനം നൽകി സ്വീകരിക്കുന്നു. പ്രതിപക്ഷ ഉപനേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി സമീപം