ഹയർ സെക്കൻഡറി വിഭാഗം പെൺകുട്ടികളുടെ കേരളം നടനത്തിൽ പങ്കെടുക്കാനെത്തിയ കഴക്കൂട്ടം കുളത്തൂർ കോലത്തുകര സ്കൂളിലെ വിദ്യാർത്ഥിയായ സാന്ദ്രകൃഷ്ണയ്ക്ക് മത്സരത്തിന് മുൻപ് അമ്മ ലക്ഷ്മി ചിലങ്ക കെട്ടികൊടുക്കുന്നു.ഒരാഴ്ചയ്ക്ക് മുൻപുണ്ടായ അപകടത്തിൽ കാലിന് പരുക്കേറ്റ് ചികിത്സയിലായിരുന്ന ലക്ഷ്മി മകളുടെ മത്സരം കാണുവാൻ പ്ലാസ്റ്ററിട്ട കാലുമായി വാക്കറിന്റെ സഹായത്തോടെയാണ് വേദിക്കുമുന്നിലെത്തിയത്