എല്ലാ സ്കൂളുകളിലും പ്രഥമ ശുശ്രൂഷ പരിശീലനം നൽകുന്ന ഫസ്റ്റ് എയ്ഡ് കൗൺസിൽ ഓഫ് ഇന്ത്യയുടെ "നിരാമയ കേരളം "പദ്ധതിയുടെ സംസ്‌ഥാന തല ഉദ്‌ഘാടനത്തിന് ശേഷം തിരുവനന്തപുരം മാസ്‌കോട്ട് ഹോട്ടലിൽ നിന്നും മടങ്ങിയ ഗവർണറോട് മാദ്ധ്യമ പ്രവർത്തകർ സർവ്വകലാശാലയിൽ പല കാര്യങ്ങളും നടക്കുന്നുണ്ടല്ലോ എന്ന് ചോദിച്ചപ്പോൾ അകത്തെ പരിപാടിയിലും പല കാര്യങ്ങൾ നടന്നല്ലോ എന്ന് പ്രതികരിക്കുന്ന ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ .ചടങ്ങിൽ വിദ്യാഭ്യാസ മന്ത്രി വി .ശിവൻകുട്ടിയും,കേരള വി .സി മോഹൻ കുന്നുമ്മേലും പങ്കെടുക്കേണ്ടതായിരുന്നു.എന്നാൽ ഇരുവരും ചടങ്ങിന് എത്തിയിരുന്നില്ല