ഇന്നലെ കൊച്ചി നഗരത്തിൽ പെയ്ത കനത്ത മഴയിൽ നിന്നുള്ള കഴ്ച്ച
ഇരട്ടിമധുരം...സി.ബി.എസ്.ഇ. പ്ലസ് ടു ഫലപ്രഖ്യാപനത്തിൽ നൂറുശതമാനം വിജയം കൈവരിച്ച തൃക്കാക്കര മേരി മാതാ പബ്ലിക് സ്കൂളിലെ വിദ്യർത്ഥികൾ അദ്ധ്യാപികയ്ക്ക് മധുരം നൽകുന്നു
ചൂടിന് വിട...കനത്ത വേനൽ ചൂടിന് ശേഷം ഇന്നലെ കൊച്ചി നഗരത്തിൽ പെയ്ത മഴയിൽ കുടചൂടിപ്പോകുന്ന യുവതികൾ. എം.ജി. റോഡിൽ നിന്നുള്ള കാഴ്ച്ച
നഗരത്തിൽ പെയ്‌ത ശക്തമായി മഴയിൽ പേട്ട പള്ളിമുക്ക് റോഡിലൂടെ ഭാരവും തലയിലേറ്റി പോകുന്ന തൊഴിലാളി
ഇന്നലെ നഗരത്തിൽ പെയ്‌ത ശക്തമായി മഴയിൽ പേട്ട പള്ളിമുക്ക് റോഡിലുണ്ടായ വെള്ളക്കെട്ട്.
എസ്.എൻ.ഡി.പി യോഗം പാറശാല യുണിയൻ ഓഫീസിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് പാറശാല സ്വാതി ഓഡിറ്റോറിയത്തിൽ നടന്ന പൊതുസമ്മേളനത്തിന്റെ ഉദ്ഘാടനം എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നിർവഹിക്കുന്നു.വൈ.എസ്.കുമാർ,എസ്.എൻ.ഡി.പി യോഗം അസിസ്റ്റന്റ് സെക്രട്ടറി കെ.എ.ബാഹുലേയൻ,നെയ്യാറ്റിൻകര യൂണിയൻ സെക്രട്ടറി ആവണി.ബി. ശ്രീകണ്ഠൻ,ജയേഷ് ജയൻ,പാറശാല യൂണിയൻ അഡ്മിനിസ്ട്രേറ്റർ ജയൻ.എസ്.ഊരമ്പ്,കന്യാകുമാരി ജില്ലായൂണിയൻ കൺവീനർ ഹിന്ദുസ്ഥാൻ ബി.മണികണ്ഠൻ,കോവളം യൂണിയൻ പ്രസിഡന്റ് ടി.എൻ. സുരേഷ്, പത്രാധിപർ കെ.സുകുമാരൻ സ്മാരക യൂണിയൻ പ്രസിഡന്റ് ഡി.പ്രേം രാജ്, കോവളം യൂണിയൻ സെക്രട്ടറി തോട്ടം പി.കാർത്തികേയൻ തുടങ്ങിയവർ സമീപം
അന്താരാഷ്ട്ര നഴ്സസ് ദിനാചരണത്തിന്റെ ഭാഗമായി കോട്ടയത്ത് നടന്ന റാലി
മഴക്കെന്ത് കുളിർ... വേനൽ ചൂട് കൂടി നിൽക്കുന്ന സാഹചര്യത്തിൽ അപ്രതീക്ഷിതമായ പെയ്ത മഴയിൽ കുട ചൂടി വരുന്ന യുവതികൾ. കോട്ടയം കെ. കെ റോഡിൽ നിന്നുള്ള കാഴ്ച
പൂഞ്ഞാർ മങ്കുഴി ആകൽപാന്ത പ്രശോഭന ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്ര സങ്കേതത്തിൽ പുതുതായി നിർമ്മിച്ച ഗുരുദേവക്ഷേത്രത്തിൽ ഗുരുദേവ വിഗ്രഹം പ്രതിഷ്ഠിച്ച് നടതുറന്നപ്പോൾ തൊഴുന്ന ഭക്തർ
പൂഞ്ഞാർ മങ്കുഴി ആകൽപാന്ത പ്രശോഭിനി ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ പുതിയതായി നിർമ്മിച്ച ഗുരുദേവക്ഷേത്രത്തിലേക്ക് ഗുരുദേവ വിഗ്രഹം പ്രതിഷ്ഠിക്കുന്നതിനായി എഴുന്നള്ളിച്ചപ്പോൾ
ഇന്നലെ നഗരത്തിൽ പെയ്‌ത ശക്തമായി മഴയിൽ പേട്ട പള്ളിമുക്ക് ഭാഗത്തുണ്ടായ വെള്ളക്കെട്ടിൽ അപകടത്തിൽപ്പെട്ട ബൈക്ക് യാത്രക്കാരൻ.
വിനോദസഞ്ചാര കേന്ദ്രമായ അരിപ്പാറ വെള്ളച്ചാട്ടം വറ്റിവരണ്ട നിലയിൽ
കോഴിക്കോട് മുക്കം അഗസ്ത്യമുഴിക്ക് സമീപം വെള്ളം വറ്റിയ ഇരുവഞ്ഞിപ്പുഴയുടെ ഭാഗം.
കെ. ആർ ഗൗരിയമ്മ അനുസ്മരണ സമ്മേളനം വലിയ ചുടുകാട്ടിൽ സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം സി.എസ് സുജാത ഉദ്ഘാടനം ചെയ്യുന്നു
നഴ്‌സസ് ദിനത്തിത്തോടനുബന്ധിച്ച് ആലപ്പുഴ നഗരത്തിൽ നടന്ന റാലിയിൽ നിന്നുള്ള ദൃശ്യം
ശങ്കരജയന്തി ആഘോഷത്തിൻ്റെ ഭാഗമായി കേരള ബ്രാമണ സഭ കൽപ്പാത്തി ഉപസഭയും പാലക്കാട് ശ്യം ഗേരി വേദ ശാസ്ത്ര വിദ്യാ ട്രസ്സ്റ്റ് എന്നിവയുടെ നേതൃത്വത്തിൽ നടത്തിയ വേദ ഘോഷയാത്ര.
പാലക്കാട് കോട്ടമൈതാനത്തെ ഐ .പി.എൽ. ഫാൻ പാർക്കിൽ ചെന്നൈ സൂപ്പർകിങ്‌സ്‌-രാജസ്ഥാൻ റോയൽസ് മത്സരം കാണുന്നവർ ..
മാലഖമാർക്കൊപ്പം...അന്താരാഷ്ട്ര നഴ്സസ് ദിനാഘോഷത്തോടനുബന്ധിച്ച് ടൗൺ ഹാളിൽ നടന്ന ജില്ല തല നഴ്സസ് വരാഘോഷചടങ്ങ് ഉദ്‌ഘാടനം ചെയ്യാനെത്തിയ ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷ് സെൽഫിയെടുക്കുന്നു
വേനലും വള്ളിയും ... മധ്യവേനൽ അവധി ദിവസങ്ങൾ ആഘോഷകരമാക്കുന്ന കുട്ടികൾ വേരാൽ വള്ളിയിൽ തുങ്ങികളിക്കുന്നു പാലക്കാട് ആനിക്കോട് ആലിൻചുവട് ബസ് സ്റ്റോപ്പിൽ നിന്നും
മെഡിക്കൽ ലബോറട്ടറി ഓണേഴ്സ് അസോസിയേഷൻ പാലക്കാട് ജില്ലാ സമ്മേളനം സംസ്ഥാന പ്രസിഡന്റ് എസ്. വിജയൻ പിള്ള ഉദ്ഘാടനം ചെയുന്നു.
  TRENDING THIS WEEK
ആവേശം ആഹ്ളാദം...പ്ളസ് ടു പരീക്ഷയിൽ ഫുൾ മാർക്ക് നേടിയ എറണാകുളം ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനി ശിവഗംഗ രാജേഷിനെ എടുത്തുയർത്തി ആഹ്ളാദം പങ്കിടുന്ന സഹപാഠികളും പ്രിൻസിപ്പൽ മിനി റാമും
ഒന്നാന്തരം മുത്തം...പ്ളസ് ടു പരീക്ഷയിൽ ഫുൾ മാർക്ക് നേടിയ എറണാകുളം ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനി ശിവഗംഗ രാജേഷിന് മുത്തം നൽകുന്ന പ്രിൻസിപ്പൽ മിനി റാം
ഇന്നലെ പുലർച്ചെ പെയ്ത കനത്ത മഴയിൽ ചേളന്നൂർ 7/6ന് സമീപം തെങ്ങ്‌ പൊട്ടി വീണപ്പോൾ.
ഹരേ വാ...പ്ളസ് ടു പരീക്ഷയിൽ ഫുൾ മാർക്ക് നേടിയ എറണാകുളം ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനി ശിവഗംഗ രാജേഷിന് മധുരം നൽകുന്ന പ്രിൻസിപ്പൽ മിനി റാം. 1200 ൽ 1199 മാർക്ക് നേടിയ സഹപാഠിയുമായ അനീന ജോസി സമീപം
കോഴിക്കോട് ചാലപ്പുറം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനികൾ തങ്ങളുടെ പ്ലസ് ടു പരീക്ഷാഫലം സുഹൃത്തുക്കളെ വിളിച്ചറിയിച്ച് സന്തോഷം പങ്കിടുന്നു.
അഗസ്ത്യമൂഴിയിലെ തോട്ടത്തിലൂടെ ഉപയോഗശൂന്യമായ വാഴക്കുലകൾ വെട്ടി നടന്നുവരുന്ന കർഷകൻ വേണുദാസ്
കുടിവെള്ളം തേടി... വരണ്ടുണങ്ങുകയാണ് നാടും നഗരവും . കുളിക്കാൻ പോയിട്ട് കുടിക്കാൻ പോലും ഇറ്റു വെള്ളമില്ല. ഏത് വരൾച്ചാ കാലത്തും സമൃദ്ധമായിട്ടൊഴുകാറുള്ള കോഴിക്കോട് പുല്ലൂരാംപാറയിലെ മഞ്ഞപ്പൊയിൽ പാലത്തിന് മുകളിൽ നിന്നുള്ള പുഴക്കാഴ്ച..
നീറ്റ് പരീക്ഷയ്ക്ക് കൊല്ലം എസ്. എൻട്രസ്റ്റ് സെൻട്രൽ സ്‌കൂളിലെത്തിയ വിദ്യാർത്ഥിനിയുടെ കൈയിലെ ചരട് അഴിച്ചുമാറ്റുന്ന അച്ഛൻ
ചൂടിൽ കരിഞ്ഞ്... നഗര സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി നട്ടുപിടിപ്പിച്ച ചെടികൾ കനത്ത ചൂടിനെത്തുടർന്ന് ഉണങ്ങിക്കരിഞ്ഞപ്പോൾ. രാജേന്ദ്ര മൈതാനിക്ക് സമീപത്തെ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ നിന്നുള്ള കാഴ്ച
നീറ്റ് പരീക്ഷയ്ക്ക് വിദ്യാർത്ഥികൾക്കൊപ്പമെത്തിയ രക്ഷകർത്താക്കൾ കൊല്ലം എസ്. എൻ ട്രസ്റ്റ് സെൻട്രൽ സ്‌കൂളിന് മുന്നിൽ തടിച്ചുകൂടി നിൽക്കുന്നു.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com