അന്നവും വെള്ളവും...ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ എറണാകുളം ജില്ലാ ഭരണകൂടം വാത്തുരുത്തിയിലെ തമിഴ്നാട് സ്വദേശികളടക്കമുള്ളവർക്ക് കൊടുക്കാൻ തയ്യാറാക്കിയ വീട്ടുസാധനങ്ങളുടെ കിറ്റ് വാങ്ങാനെത്തിയവർ വെയിലേറ്റ് തളർന്നപ്പോൾ വെള്ളം കുടിക്കുന്നു
കൊവിഡ് 19 ന്റ പശ്ചാത്തലത്തിൽ ഭക്തർ കൂട്ടംകൂടാൻ പാടില്ലാത്തതിനാൽ കരിക്കകം പൊങ്കാലദിനത്തിൽ വീട്ടിൽ പൊങ്കാല ഇടുന്നവർ
വിജനതയിൽ..., നഗരത്തിൽ ഇന്നലെ പെയ്‌ത വേനൽ മഴയിൽ ലോക്ക് ഡൗണിനെ തുടർന്ന് വിജനമായ റോഡ് മുറിച്ച് കടക്കുന്ന ബൈക്ക് യാത്രക്കാരൻ. അരിസ്റ്റോ ജംഗ്ഷനിൽ നിന്നുള്ള കാഴ്ച്ച
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാന പ്രകാരം കൊവിഡ് ഭീതിയിൽ കഴിയുന്ന ജനത്തിന് ആത്മവിശ്വാസം പകരാൻ ഗവർണർ ആരിഫ് മുഹമ്മദ്‌ ഖാനും ഭാര്യ രേഷ്മ ആരിഫും രാജ്ഭവനിൽ ദീപം തെളിയിക്കുന്നു
കുഞ്ഞികൈ ഐക്യദീപത്തിനായി... ഒമ്പത് വയസ്സുകാരി ശിവാനി തിരിതെളിച്ചു. ഐക്യദീപത്തിനായി, ഒപ്പം അച്ഛൻ പ്രസാദും അമ്മ സൗമ്യയും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനം ഉൾക്കൊണ്ടാണ് എറണാകുളത്തെ കുടുംബം ഐക്യദീപം തെളിയിച്ചത്.
വേനൽ കാലത്തെ ചൂടകറ്റാനുള്ള കുളികഴിഞ്ഞ് മൃഗശാലയിലെ വെള്ളക്കടുവ ശ്രാവൺ ദേഹത്തുപറ്റിയ വെള്ളം കുടഞ്ഞുകളയുന്നു
വിശപ്പിൻ്റെ ഐക്യം...ലോക് ഡൗണിൽ തീറ്റ കിട്ടാതെ അലഞ്ഞു നടക്കുന്ന ഉരുക്കൾക്കളെ സംരക്ഷികുന്നതിൻ്റെ ഭാഗ മായി തൃശൂർ കോർപറേഷൻ തേക്കിൻക്കാട് മൈതാനിയിൽ തീറ്റ ഒരുക്കിയപ്പോൾ
ലോക്ക് ഡൗണിലെ ആനക്കാര്യം .... ലോക്ക് ഡൗണിൻ്റെ ഭാഗമായി ജനങ്ങളോടൊപ്പം ആനയും പുറത്തിറങ്ങുന്നില്ലെങ്കിലും കനത്ത ചൂട് ആനക്ക് വേണം പ്രത്യേക പരിരക്ഷ ചൂട് കൂടിയ സഹചര്യത്തിൽ ആനയെ എന്നും കുളിപ്പിക്കുകയാണ് പതിവ് തൃശൂർ കൊക്കർണ്ണി പറമ്പിൽ നിന്നൊരു ദൃശ്യം
ആളുകൾ കൂട്ടം കൂടുന്നതും പുറത്തിറങ്ങുന്നതും നിരീക്ഷിക്കുന്നതിനായി ഡി.ജി.പി ലോക്‌നാഥ് ബെഹ്റയുടെ നേതൃത്വത്തിൽ പൊലീസ് ആസ്ഥാനത്തിനുമുന്നിൽ ഡ്രോൺ കാമറ ഉപയോഗിച്ച് നിരീക്ഷണം നടത്തുന്നു
കുടയിൽ കുടുങ്ങി ... ലോക്ക് ഡൗണിൽ സ്റ്റാച്യുവിൽ നടന്ന പൊലീസിന്റെ വാഹന പരിശോധനയ്‌ക്കിടെ സ്‌കൂട്ടറിൽ ഘടിപ്പിച്ച കുടയും ചൂടിയെത്തിയ ഇരുചക്രവാഹന യാത്രക്കാരനെ തടഞ്ഞുനിറുത്തി കുടയുടെ വിശേഷങ്ങൾ ചോദിച്ചറിയുന്ന പൊലീസ് ഉദ്യോഗസ്ഥർ
നേരെ വിട്ടോ...ലോക്ക് ഡൗൺ സാഹചര്യത്തിൽ പൊലീസ് പരിശോധന കർശനമാക്കിയ കോട്ടയം തിരുനക്കരയിലൂടെ പരിശോധനക്ക് മുതിരാതെ തിരുക്കത്തിൽ പോകുന്ന സ്കൂട്ടർ യാത്രിക.
ലോക്ക് ഡൗണിനെ തുടർന്ന് പാപ്പനംകോട് നടന്ന പൊലീസ് വാഹന പരിശോധനയ്‌ക്കിടെ കച്ചവടത്തിനായുള്ള അവശ്യസാധനകളുമായി എത്തിയ യാത്രക്കാരന്റെ രേഖകൾ പരിശോധിക്കുന്നു
ലോക്ക് ഡൗണിനെ തുടർന്ന് ചില്ലറ വിൽപ്പന കേന്ദ്രങ്ങളിൽ വിതരണം ചെയ്യുന്നതിനുളള ഉളളി സൈക്കിളിൽ കൊണ്ടുപോകുന്നു. തിരുവനന്തപുരം ചാല കമ്പോളത്തിൽ നിന്നുളള കാഴ്ച്ച
കരുണയുടെ കൈകൾ ... കോവിഡ് രോഗഭീതിയിൽ ലോക്ക് ഡൗൺ ആരംഭിച്ചത് മുതൽ തെരുവിൽ അലയുന്നവർക്കും പാലക്കാട് പട്ടാമ്പി പാതയിലൂടെ പോവുന്ന ദീർഘദൂര വാഹനയാത്രക്കാർക്കും അഞ്ചാം മൈൽ സ്മാർട്ട് ക്ലബ് അംഗങ്ങൾ ഭക്ഷണം കൊടുക്കുന്നു.
വിജയത്തിനായി വിജനം...ദിവസവും ആയിരത്തിൽപരം സഞ്ചാരികൾ എത്തിയ മറൈൻ ഡ്രൈവും കായലും കോവിഡ് 19നെ തുടർന്ന് ലോക്ക് ഡൗൺ ആയതിനാൽ വിജനമായി കിടക്കുന്നു
കോവിഡ് പശ്ചാത്തലത്തിൽ സർക്കാർ പ്രഖ്യാപിച്ച 1000 രൂപയുടെ സൗജന്യ ഭക്ഷ്യകിറ്റ് വിതരണത്തിന് പാലക്കാട് സപ്ലൈകോ ജീവനക്കാരും. താൽക്കാലിക ജീവനക്കാരും പാക്കിങ് ചെയുന്നു.
എസ്‌. എം .വി സ്‌കൂളിൽ താമസിക്കുന്ന അന്യ ദേശതൊഴിലാളികളെ മേയർ കെ.ശ്രീകുമാറിന്റെ നേതൃത്വത്തിൽ ആരോഗ്യ വകുപ്പ്‌ ഉദ്യോഗസ്ഥർ ഇന്‍ഫ്രാറെഡ്‌ തോർമോ മീറ്റർ ഉപയോഗിച്ച്‌ പരിശോധിക്കുന്നു
സ്റ്റേ @ സ്ട്രീറ്റ്... കോവിഡ് 19 പശ്ചാത്തലത്തിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ വഴിയോരക്കച്ചവടം നടത്താനെത്തിയ സ്ത്രീ പാതയോരത്ത് കുടക്കീഴയിൽ കിടന്നുറങ്ങുന്നു. കോട്ടയം സെൻട്രൽ ജംഷനിൽ നിന്നുള്ള കാഴ്ച
ജാഗ്രതയിൽ ആരാധന... ലോക്ക് ഡൌൺ പ്രഖ്യാപിച്ചതിനു ശേഷമുള്ള രണ്ടാം വെള്ളിയാഴ്ച മലപ്പുറം മഅദിൻ ഗ്രാൻഡ് മസ്ജിദിൽ ളുഹ്ർ നിസ്കരിച്ചതിന് ശേഷം പ്രാർത്ഥനയിൽ മുഴുകിയ പള്ളി ജീവനക്കാരൻ.
കൊവിഡ് 19 ലക്ഷണമുള്ള രോഗിയുമായി കോഴിക്കോട് മെഡിക്കൽ കോളേജിലെത്തിയ ആംബുലൻസ് ഡ്രൈവർ ഐസൊലേഷൻ വാർഡിൽ വിവരങ്ങൾ ധരിപ്പിക്കുന്നു
  TRENDING THIS WEEK
ലോക്ക് ഡൗൺ സമയത്തും സജീവമായ തിരുവനന്തപുരം ചാല പച്ചക്കറി മാർക്കറ്റ്
പെൻഷൻ വാങ്ങാൻ എത്തിയ എൺപതു കാരിയായ വഞ്ചിയൂർ സ്വദേശി എൻ.കെ. രാധമ്മ. മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന സ്റ്റാച്യുവിലെ ജില്ലാ ട്രഷറിയിൽ കയറാൻ സാധിക്കാത്തത് കൊണ്ട് ജീവനക്കാർ താഴെ എത്തിച്ച പെൻഷൻ തുക എണ്ണി തിട്ടപ്പെടുത്തുന്നു. ലോക്ക് ഡൗൺ ആയതിനാൽ ആട്ടോ റിക്ഷയിലാണ് പെൻഷൻ വാങ്ങാൻ എത്തിയത്
സങ്കടക്കാഴ്ച.... കാമറ കണ്ണിലൂടെ കണ്ണൊന്നു നനഞ്ഞു..., കൊറോണയുടെ പശ്ചാത്തലത്തിൽ സമ്പൂർണ്ണ ലോക്ക് ഡൗണായതിനാൽ സർക്കാർ പ്രഖ്യാപിച്ച സൗജന്യ റേഷൻ വാങ്ങി സന്തോഷത്തോടെ വീട്ടിലേക്ക് നടന്ന് നീങ്ങുന്നതിനിടയിലാണ് കണ്ണ് നനയുന്ന ആ കാഴ്ച. പെട്ടെന്ന് സഞ്ചി പൊട്ടി അരി റോഡിൽ വീണു. ഗാന്ധി നഗറിലെ റേഷൻ കടയിൽ നിന്ന് സാധനം വാങ്ങി മടങ്ങുകയായിരുന്നു സുനിതയും ഷാജിയും. നാല് വർഷങ്ങൾക്ക് മുമ്പ് ജോലിക്ക് പോകുന്നതിനിടയിൽ മെമു ട്രെയിൻ തട്ടി ഇടത് കൈ നഷ്ടപ്പെട്ട് ജോലിക്കൊന്നും പോകാൻ കഴിയാത്ത അവസ്ഥയിലാണ് ഷാജി. സുനിത ക്ളീനിംഗ് ജോലികൾക്ക് പോയാണ് കുടുംബം കഴിയുന്നത്. എറണാകുളം ഗാന്ധി നഗറിൽ നിന്നുള്ള കാഴ്ച
വിശപ്പിൻ്റെ ഐക്യം...ലോക് ഡൗണിൽ തീറ്റ കിട്ടാതെ അലഞ്ഞു നടക്കുന്ന ഉരുക്കൾക്കളെ സംരക്ഷികുന്നതിൻ്റെ ഭാഗ മായി തൃശൂർ കോർപറേഷൻ തേക്കിൻക്കാട് മൈതാനിയിൽ തീറ്റ ഒരുക്കിയപ്പോൾ
വേനൽ കാലത്തെ ചൂടകറ്റാനുള്ള കുളികഴിഞ്ഞ് മൃഗശാലയിലെ വെള്ളക്കടുവ ശ്രാവൺ ദേഹത്തുപറ്റിയ വെള്ളം കുടഞ്ഞുകളയുന്നു
കരുതലും ആശ്വാസവും... കൊറോണക്കാലത്ത് സർക്കാർ അനുവദിച്ച രണ്ട് മാസത്തെ ക്ഷേമപെൻഷൻ കോട്ടയം ഇല്ലിക്കലിലെ എസ്.ബി.ഐ ബ്രാഞ്ചിൽ നിന്ന് വാങ്ങിപ്പോകുന്ന ഹനീഫ മൊയ്ദീൻ കുട്ടി
കൊറോണ ബാധിച്ച് മരണമടഞ്ഞ തിരുവനന്തപുരം പോത്തൻകോട് വാവറ അമ്പലം സ്വദേശി അബ്‍ദുൾഅസീസിന്റെ ഭൗതികദേഹം ഖബറടക്കുന്നതിനായ് കല്ലൂർ മുസ്‌ലിം ജമാഅത്തിലെ ഖബർസ്‌ഥാനിൽ എല്ലാ വിധ സുരക്ഷാമാർഗനിർദ്ദേശങ്ങളും പാലിച്ച് കൊണ്ട് വന്നപ്പോൾ
കുടയിൽ കുടുങ്ങി ... ലോക്ക് ഡൗണിൽ സ്റ്റാച്യുവിൽ നടന്ന പൊലീസിന്റെ വാഹന പരിശോധനയ്‌ക്കിടെ സ്‌കൂട്ടറിൽ ഘടിപ്പിച്ച കുടയും ചൂടിയെത്തിയ ഇരുചക്രവാഹന യാത്രക്കാരനെ തടഞ്ഞുനിറുത്തി കുടയുടെ വിശേഷങ്ങൾ ചോദിച്ചറിയുന്ന പൊലീസ് ഉദ്യോഗസ്ഥർ
ലോക്ക് ഡൗണിലെ ആനക്കാര്യം .... ലോക്ക് ഡൗണിൻ്റെ ഭാഗമായി ജനങ്ങളോടൊപ്പം ആനയും പുറത്തിറങ്ങുന്നില്ലെങ്കിലും കനത്ത ചൂട് ആനക്ക് വേണം പ്രത്യേക പരിരക്ഷ ചൂട് കൂടിയ സഹചര്യത്തിൽ ആനയെ എന്നും കുളിപ്പിക്കുകയാണ് പതിവ് തൃശൂർ കൊക്കർണ്ണി പറമ്പിൽ നിന്നൊരു ദൃശ്യം
സംസ്ഥാനത്ത് സമ്പൂർണ്ണ ലോക്ക് ഡൗണിൽ തെരുവിൽ കഴിയുന്ന നായകൾക്ക് ഭക്ഷണം നകുമ്പോൾ തിരിച്ച് മുത്തം നൽകുന്നു. സചിത്രയും ബവീണയുമാണ് നഗത്തിലെ നായ്ക്കൾക്ക് ഭക്ഷണവുമായി എത്തിയത് എറണാകുളം ബോട്ട് ജെട്ടിയിൽ നിന്നുള്ളതാണ് ഈ നന്മയുടെ കാഴ്ച
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com