കരുതലിന് എ പ്ലസ്..., കോവിഡ് 19 പശ്ചാത്തലത്തിൽ ഇന്നലെ പുനരാരംഭിച്ച എസ്‌.എസ്‌.എൽ.സി. പരീക്ഷയ്ക്ക് എത്തിയ കുട്ടികൾക്ക് പരീക്ഷക്ക് മുൻപായി സാനിറ്റൈസർ നൽകുന്ന അധ്യാപിക. മലപ്പുറം സെന്റ്‌ ജെമ്മാസ് ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നും.
'പരീക്ഷ'ണമാകരുത് ദൈവമേ.... കോവിഡ് 19 പശ്ചാത്തലത്തിൽ ഇന്നലെ പുനരാരംഭിച്ച എസ്‌.എസ്‌.എൽ.സി. പരീക്ഷയ്ക്ക് എത്തിയ കുട്ടികൾ പരീക്ഷക്ക് മുൻപായി പ്രാർത്ഥിച്ചപ്പോൾ.മലപ്പുറം സെന്റ്‌ ജെമ്മാസ് ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നും.
പരീക്ഷാ സോണിൽ... കോവിഡ് 19 പശ്ചാത്തലത്തിൽ ഇന്നലെ പുനഃരാരംഭിച്ച വി.എച്ച്.എസ്.ഈ പരീക്ഷക്ക് നാട്ടകം ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ കോട്ടയം ജില്ലയിലെ റെഡ് സോണിൽ ഉൾപ്പെടുന്ന മീനടത്തുനിന്നെത്തിയ വിദ്യാർത്ഥികളെ പ്രേത്യകം ക്രമീകരിച്ച ഹാളിൽ പരീക്ഷയെഴുതാൻ ഇരുത്തിയപ്പോൾ
ഇതുമൊരു ഹാൾ ടിക്കറ്റ്... കോവിഡ് 19 പശ്ചാത്തലത്തിൽ ഇന്നലെ പുനഃരാരംഭിച്ച വി.എച്ച്.എസ്.ഈ പരീക്ഷക്ക് നാട്ടകം ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ മാസ്കില്ലാതെ എത്തിയ വിദ്യാർത്ഥിക്ക് പരിശോധനക്ക് നിൽക്കുന്ന അദ്ധ്യാപകർ മാസ്ക് നൽകി പരീക്ഷാഹാളിലേക്ക് അയക്കുന്നു.
കൊവിഡ് 19 രോഗഭീതിയിൽ കർശന നിർദ്ദേശത്തോടെഎസ്.എസ്.എൽ.സി പരീക്ഷ പുനരാരംഭിച്ചപ്പോൾ. കൈശുചിയാക്കിയും, ശരീരോഷ്മാവ് പരിശോധിച്ചും, മാസ്‌ക് ഉറപ്പാക്കിയ ശേഷവുമാണ് വിദ്യാർത്ഥികളെ പരീക്ഷാ ഹാളിൽ പ്രവേശിപ്പിച്ചത്. കോട്ടയം മൗണ്ട് കാർമൽ സ്കൂളിൽനിന്നുള്ള കാഴ്ച.
കൊച്ചി ഫോട്ടോജേണലിസ്റ്റ് ഫോറം ലോക്ഡൗൺ ദൃശ്യങ്ങൾ അവതരിപ്പിച്ചുകൊണ്ട് തയ്യാറാക്കിയ നേർക്കാഴ്ചകൾ എന്ന ഹ്രസ്വ വീഡിയോ എറണാകുളം പ്രസ് ക്ലബിൽ കൊച്ചി സിറ്റി പൊലീസ് അസിസ്റ്റന്റ് കമ്മിഷണർ കെ. ലാൽജി പുറത്തിറക്കുന്നു. കൺവീനർ എ.എസ്. സതീഷ്, ജോ. കൺവീനർമാരായ എൻ.ആർ.സുധർമ്മദാസ്, ടി.കെ. പ്രദീപ് കുമാർ എന്നിവർ സമീപം.
തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ്‌ സ്‌കൂളിൽ എസ്‌.എസ്‌.എൽ.സി. പരീക്ഷക്ക് തയാറെടുക്കുന്ന വിദ്യാർത്ഥികൾ
തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ്‌ സ്‌കൂളിൽ എസ്‌.എസ്‌.എൽ.സി. പരീക്ഷയ്ക്ക് എത്തുന്ന കുട്ടികൾക്ക്‌ സാനിറ്റൈസർ നൽകുന്നു
അതിജീവനം..., കൊവിഡ് പശ്ചാത്തലത്തിൽ നടക്കുന്ന എസ്.എസ്.എൽ.സി. പരീക്ഷക്കെത്തിയ വിദ്യാർത്ഥിനികൾ, വയനാട് മീനങ്ങാടി സർക്കാർ ഹൈ സ്കൂളിൽ നിന്നുമുള്ള കാഴ്ച.
തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ്‌ സ്‌കൂളിൽ എസ്‌.എസ്‌.എൽ.സി. പരീക്ഷയ്ക്ക് ക്ലാസ് മുറിയിലെത്തിയ വിദ്യാർത്ഥി സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ വൃത്തിയാക്കുന്നു
കോവിഡ് പശ്ചാത്തലത്തിൽ നടക്കുന്ന എസ്എസ്എൽ.സി പരീക്ഷക്ക് മുന്നോടിയായി ബി.ഇ.എം സ്കൂളിലെത്തിയ വിദ്യാർത്ഥികളെ തെർമൽ ഗൺ ഉപയോഗിച്ച് പരിശോധിക്കുകയും ഹാൻഡ് വാഷ് നൽകുകയും ചെയ്യുന്നു
തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ്‌ സ്‌കൂളിൽ എസ്‌.എസ്‌.എൽ.സി. പരീക്ഷയ്ക്ക് എത്തുന്ന കുട്ടികളെ തെർമൽ സ്‌കാനർ ഉപയോഗിച്ച്‌ പരിശോധിക്കുന്നു.
കൊവിഡ് പശ്ചാത്തലത്തിൽ സമ്പൂർണ ലോക്ക് ഡൗണിൽ പുനരാരംഭിച്ച എസ്.എസ്.എൽ.സി. പരീക്ഷ എഴുതാനെത്തുന്ന വിദ്യാർത്ഥികളെ പരിശോധിച്ച് കടത്തിവിടുന്നു. എറണാകുളം ഗവ. ഗേൾസ് സ്കൂളിൽ നിന്ന്
പരീക്ഷയ്ക്ക് മുൻപൊരു പരീക്ഷണം ... തിരുവനന്തപുരം ജഗതി ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ ഫോർ ദി ഡെഫിൽ എസ്.എസ്.എൽ.സി പരീക്ഷ എഴുതാനെത്തിയ വിദ്യാർത്ഥികളെ ടീച്ചർമാർ തെർമ്മൽ സ്കാൻ ഉപയോഗിച്ച് പരിശോധിച്ച ശേഷം സാനിട്ടൈസർ നൽകി കൈകൾ ശുദ്ധീകരിച്ച് പരീക്ഷാ ഹാളിലേക്ക് കടത്തിവിടുന്നു
എസ്.എസ്.എൽ.സി പരീക്ഷക്കെത്തിയ കുട്ടിയുടെ ടെമ്പറേച്ചർ പരിശോധിക്കുന്നു തൃശൂർ സേക്രട്ട് ഹാർട്ട് കോൺവെൻ്റിൽ നിന്നൊരു ദൃശ്യം
തിരുവനന്തപുരം ജഗതി ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ ഫോർ ദി ഡെഫിൽ വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾ
എസ്.എസ്.എൽ.സി പരീക്ഷ എഴുതുന്നതിന് മുമ്പ് പ്രാർത്ഥിക്കുന്ന കുട്ടിയുടെ തൃശൂർ സേക്രട്ട് ഹാർട്ട് കോൺവെൻ്റിൽ നിന്നൊരു ദൃശ്യം
കൊവിഡ് പശ്ചാത്തലത്തിൽ സമ്പൂർണ ലോക്ക് ഡൗണിൽ പുനരാരംഭിച്ച എസ്.എസ്.എൽ.സി. പരീക്ഷ എഴുതാനെത്തുന്ന വിദ്യാർത്ഥികൾ. എറണാകുളം ഗവ. ഗേൾസ് സ്കൂളിൽ നിന്ന്
കൊവിഡ് പശ്ചാത്തലത്തിൽ സമ്പൂർണ ലോക്ക് ഡൗണിൽ പുനരാരംഭിച്ച എസ്.എസ്.എൽ.സി. പരീക്ഷ എഴുതാനെത്തുന്ന വിദ്യാർത്ഥികൾക്ക് ഹാൻഡ് സാനിറ്റീസർ നൽകുന്നു. എറണാകുളം ഗവ. ഗേൾസ് സ്കൂളിൽ നിന്ന്
കൊവിഡ് പശ്ചാത്തലത്തിൽ സമ്പൂർണ ലോക്ക് ഡൗണിൽ പുനരാരംഭിച്ച എസ്.എസ്.എൽ.സി. പരീക്ഷ എഴുതാനെത്തിയ വിദ്യാർത്ഥികൾ. എറണാകുളം ഗവ. ഗേൾസ് സ്കൂളിൽ നിന്ന്
  TRENDING THIS WEEK
പാമ്പിനെ കൊണ്ടുവരാൻ സൂരജ് ഉപയോഗിച്ച കുപ്പി പൊലീസിനെ കാണിച്ച് കൊടുത്ത ശേഷം പൊട്ടി കരയുന്ന പ്രതി സൂരജ്
തൊ​ടു​പു​ഴ​യി​ൽ​ ​നി​ന്ന് ​കൊ​ൽ​ക്ക​ത്ത​യി​ലെ​ത്താ​ൻ
തൊ​ടു​പു​ഴ​യി​ൽ​ ​നി​ന്ന് ​കൊ​ൽ​ക്ക​ത്ത​യി​ലെ​ത്താ​ൻ
തിരുവനന്തപുരം തിരുമല കുണ്ടമൺകടവ് ഭാഗത്തെ ജനവാസ മേഖലയിൽ വെള്ളം കയറിയപ്പോൾ അഗ്നിശമന സേനയുടെ ബോട്ടിൽ സുരക്ഷിത സ്‌ഥാനത്തെത്തുന്ന നടി മല്ലിക സുകുമാരൻ
കോവിഡ് 19 പശ്ചാത്തലത്തിൽ വീടുകളിൽ തന്നെ ചെറിയ പെരുന്നാൾ നിസ്കരിച്ച് വിശ്വാസികൾ. മലപ്പുറം മൊറയൂരിൽ നിന്നും.
സർക്കാർ നാല് വർഷം പൂർത്തിയാക്കിയതിന്റെ പശ്‌ചാതലത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രചിച്ച ഭരിച്ചു മുടിച്ച നാലു വർഷങ്ങൾ പുസ്തകത്തിന്റെ പ്രകാശനം ഔദ്യോഗിക വസതിയായ കന്റോൺമെന്റ് ഹൗസിൽ യു.ഡി.എഫ് കൺവീനർ ബെന്നി ബെഹനാന് നൽകി നിർവഹിക്കുന്നു
പത്തരമാറ്റ് സുരക്ഷ...നാലാംഘട്ട ലോക്ക്ഡൗണിൽ നിബന്ധനകളോടെ ജൂവലറികൾ തുറക്കാൻ അനുമതി ലഭിച്ചപ്പോൾ കോട്ടയത്തെ സ്വർണ്ണവ്യാപാര സ്ഥാപനത്തിയ കുടുംബത്തിന് കയ്യുറ ധരിക്കാൻ നൽകിയപ്പോൾ
ലോക്ക്ഡൗണിനെ തുടർന്ന് ആ‌ട് ജീവിതം സിനിമയുടെ ഷൂട്ടിംഗിനിടെ വിദേശത്ത് കുടുങ്ങിപ്പോയ സംഘം കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിയപ്പോൾ പുറത്തേക്ക് വരുന്ന നടൻ പൃഥ്വിരാജ്
അന്നം മുഖ്യം ... ലോക്ക് ഡൗൺ ഇളവുകളെ തുടർന്ന് തിരക്കേറിയ നഗരത്തിലൂടെ വിറക് കെട്ടും തലയിലേറ്റി മാസ്ക്കും ധരിച്ച് നടന്ന് നീങ്ങുന്ന തൊഴിലാളി.
പ്രതീക്ഷയുടെ ജാലകം...കോട്ടയത്ത് നിന്നും ഉത്തർപ്രദേശിലെ ലഖ്‌നൗവിലേക്ക് അതിഥിതൊഴിലാളികളുമായി ട്രെയിൻ പുറപ്പെട്ടപ്പോൾ യാത്രചൊല്ലി മടങ്ങുന്നവർ
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com