രാത്രി മഴ...രാത്രിയിലെ മഴ കാഴ്ച
അണ്ണാറക്കണ്ണനും തന്നാലായത്... മലപ്പുറം കാവുങ്ങൽ ബൈപാസിൽ റോഡ് നവീകരണത്തിന് ശേഷം ഉണ്ടായ കുഴിയാണിത് .വലിയ രീതിയിൽ അപകടം വരുത്തിവെക്കുന്ന രീതിയിലാണ് കുഴി. നാന്നാക്കാൻ പോയിട്ട് മുന്നറിയിപ്പ് ബോർഡ് വെക്കാൻ പോലും അധികൃതർ തയാറായിട്ടില്ല.ലോക്ക് ഡൗൺ കാലയളവിൽ മാത്രം ഒരു ഡസനോളം അപകടങ്ങൾ ഉണ്ടായതായി പ്രദേശവാസികൾ പറയുന്നു. തുടർന്ന് നാട്ടുകാർ മുൻകൈ എടുത്ത് തങ്ങളാൽ ആവും വിധം കുപ്പികളും മറ്റും വെച്ച് മുന്നറിയിപ്പൊരുക്കിയപ്പോൾ.
തിരുവനന്തപുരത്ത് ഗണേശോത്സവ ട്രസ്റ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 21 മുതൽ 23 വരെ നടക്കുന്ന ഗണേശോത്സവ പൂജകളുടെ ഭാഗമായി നിമജജനം ചെയ്യാനുളള വിഗ്രഹങ്ങളുടെ അവസാന വട്ട മിനുക്ക് പണികൾ നടത്തുന്ന കലാകാരൻ
കുടുംബശ്രീ ജില്ലാ മിഷൻ തിരുവനന്തപുരത്ത് ആരംഭിച്ച കുടുംബശ്രീ ബസാറിന്റെ ഉദ്‌ഘാടനത്തിനെത്തിയ മേയർ കെ. ശ്രീകുമാർ ഉത്പന്നങ്ങൾ പരിശോധിക്കുന്നു.
വെള്ളപ്പൊക്കത്തിൽ മുങ്ങിയ വീട്ടിലേക്കുള്ള വഴിയിൽ കളിക്കുന്ന കുട്ടിയുടെ അരികിലൂടെ സൈക്കിളുന്തി പോകുന്നയാൾ. കോട്ടയം കാഞ്ഞിരത്ത് നിന്നുള്ള കാഴ്ച.
ഓണമുണ്ണാൻ... ഓണത്തോടനുബന്ധിച്ച് സൗജന്യമായി റേഷൻ കടവഴി നൽകുന്ന ഭക്ഷ്യവിഭവ കിറ്റിന്റെ വിതരണം ഇന്നലെ ആരംഭിച്ചപ്പോൾ കോട്ടയം കാഞ്ഞിരത്തെ വിതരണ കേന്ദ്രത്തിൽ നിന്ന് കിറ്റ് വാങ്ങിപോകുന്ന ചെല്ലമ്മ.
കലാഭവൻ സോബിയെ സി.ബി.ഐ ഉദ്യോഗസ്ഥർ വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തിനിടയാക്കിയ അപകടം നടന്ന സ്ഥലത്തുകൊണ്ടുവന്ന് തെളിവെടുപ്പ് നടത്തുന്നു.
കരുതലാവാം...കൊവിഡ് വ്യാപനത്തെ തുടർന്ന് കർശന നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന എറണാകുളം മാർക്കറ്റിൽ നിന്ന് സാധനങ്ങൾ വാങ്ങി ബാരിക്കേഡിന് സമീപത്ത്കൂടി കടന്ന് പോകുന്നവർ
കരുതലാവാം...കൊവിഡ് വ്യാപനത്തെ തുടർന്ന് കർശന നിയന്ത്രണത്തിൽ ആളുകളെ കടത്തിവിടുന്ന എറണാകുളം മാർക്കറ്റിൽ ബാരിക്കേഡിന് മറുവശത്തേക്ക് സാധനങ്ങൾ കൈമാറുന്ന തൊഴിലാളി.
സ്വാതനത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ലാൽ ബഹാദൂർ സ്റ്റേഡിയത്തിൽ പരിശീലനത്തിൽ ഏർപ്പെട്ടിരിക്കുന്ന പൊലീസ് ഉദ്യോഗസ്ഥർ. കൊവിഡ് മാനദണ്ഡങ്ങൾ നിലനിൽക്കുന്നതിനാൽ ഇത്തവണ ആംസ് ഡ്രിൽ മാത്രമേ ഉണ്ടാകൂ. രണ്ട് മീറ്റർ അകലത്തിലാണ് ഉദ്യോഗസ്ഥർ അണിനിരക്കുക.
പ്രത്യേക മാനദണ്ഡങ്ങൾ പാലിച്ച് കടലിൽ പോകാമെന്ന അനുമതി നൽകിയതിനെ തുടർന്ന് വിഴിഞ്ഞത്ത് നിന്ന് മത്സ്യബന്ധനത്തിനായ് തിരിച്ച വള്ളം വലിയതുറയിൽ എത്തിയപ്പോൾ. സമീപത്തായി പാലത്തിൽ ഇരുന്ന് ചൂണ്ട ഇടുന്ന തൊഴിലാളികളെയും കാണാം.
പശുവിന് പാസ് വേണോ... പശ്ചിമ കൊച്ചിയിൽ കൊവിഡ് രൂക്ഷമായതിനെ തുടർന്ന് അടച്ചിട്ടിരിക്കുന്ന പശ്ചിമ കൊച്ചിയുടെ പ്രധാന കവാടമായ തോപ്പുംപടി ഹാർബർ പാലത്തിന് സമീപം ഡ്യൂട്ടിയിൽ നിക്കുന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് സമീപത്തുകൂടി കടന്ന് പോകുന്ന പശുക്കൾ.
സുരക്ഷയിൽ... എറണാകുളം ജനറൽ ആശുപത്രിയുടെ മുന്നിൽ സുരക്ഷാ കവചങ്ങൾ അണിഞ്ഞ് ജോലിയിലേർപ്പെട്ടിരിക്കുന്ന സെക്യൂരിറ്റി ജീവനക്കാരി.
നിയന്ത്രണങ്ങൾക്ക് ശേഷം കടലിൽ പോയ മത്സ്യബന്ധന യാനങ്ങൾ തിരികെ ശക്തികുളങ്ങര ഹാർബറിലെത്തിയപ്പോൾ.
പശ്ചിമ കൊച്ചിയിൽ കൊവിഡ് രൂക്ഷമായതിനെ തുടർന്ന് അടച്ചിട്ടിരിക്കുന്ന പശ്ചിമ കൊച്ചിയുടെ പ്രധാന കവാടമായ തോപ്പുംപടി ഹാർബർ പാലം.
അന്തരിച്ച ചുനക്കര രാമൻകുട്ടിയുടെ ഭൗതിക ശരീരം വീട്ടിൽ പൊതുദർശനത്തിനു വച്ചപ്പോൾ.
ഇത് താൻ കൊച്ചി... കൊവിഡ് രൂക്ഷമായ ജില്ലകളിലൊന്നായ എറണാകുളം വൈറ്റിലയിലൂടെ കടന്ന് പോകുന്ന വാഹനങ്ങൾ.
നിർമ്മാണം പൂർത്തിയാക്കുന്നതിന് വേണ്ടി കേബിളുകൾ ക്രയിൻ ഉപയോഗിച്ച് നീക്കം ചെയുന്നു. എറണാകുളം തേവര പാലത്തിൽ നിന്നുള്ള ദൃശ്യം.
ദേശീയ പാതയോരത്തെ പുല്ല് മോട്ടോർ ഉപയോഗിച്ച് വെട്ടിമാറ്റിയശേഷം വൃത്തിയാക്കുന്ന തൊഴിലാളി. എറണാകുളം മാടവനയിൽ നിന്നുള്ള കാഴ്ച.
പച്ചപനംതത്തെ...തെങ്ങിൽ കൂടുകൂട്ടിയ തത്തകൾ
  TRENDING THIS WEEK
പെട്ടിമുടി ഉരുൾപൊട്ടലിൽ കാണാതായവർക്കു വേണ്ടി മൂന്ന് ദിവസമായി തെരച്ചിൽ തുടരുകയാണ്...
ഇന്നലെ പെയ്ത കനത്ത മഴയിൽ എറണാകുളം കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിലെ വെള്ളക്കെട്ട്.
കിലോമീറ്ററോളം പെരിയാറിലൂടെ ഒഴുകി വന്ന പിടിയാനക്കുട്ടിയുടെ ജഡം വനപാലകർ തീരത്ത് അടുപ്പിക്കുന്നു. കാട്ടാനയുടെ ജഡത്തിന് നാല് ദിവസത്തിലധികം പഴക്കമുണ്ട്.
കരിപ്പൂരിൽ അപകടത്തിൽ പെട്ട വിമാനത്തിൻ്റെ കോക്ക്പിറ്റ്.
വെള്ളത്തിലാറാടി..., കാലവർഷം കലിതുള്ളി കനത്ത മഴയെ തുടർന്ന് അതിരപ്പിള്ളി വെള്ള ചാട്ടത്തിൽ നിന്നും വെള്ളം നിറഞ്ഞ് കവിഞ്ഞ് പുറത്തേക്കൊഴുക്കുന്നു
പെരിയാർ
കനത്ത മഴയിൽ ഇരുക്കരയും മൂട്ടി ഒഴുക്കുന്ന കൽപ്പാത്തി പുഴ.
വീട് കാണാൻ... വെള്ളം പൊങ്ങിയ കോട്ടയം ഇറഞ്ഞാൽ മേഖലയിലൂടെ വള്ളത്തിൽ വീട്ടിലേക്ക് പോകുന്നയാൾ.
"തിരവിഴുങ്ങുയ ജീവിതം..." ശക്തമായ കടൽക്ഷോഭത്തിൽ വലിയതുറ കൊച്ചുതോപ്പ് സ്വദേശിയായ ആനി വിക്ടറിന്റെ വീട് ഒരുഭാഗം പൂർണമായും കടലെടുത്തപ്പോൾ.
ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിൽ നിറപുത്തരി ചടങ്ങുകളോടനുബന്ധിച്ച് ക്ഷേത്രത്തിലേയ്ക്ക് കൊണ്ടുവരുന്ന നിറകതിർ.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com