എറണാകുളം ഹൈക്കോർട്ട് ജംഗ്ഷനിൽ വില്പനയ്ക്കായി കൊണ്ടുവന്ന കുറ്റിമുല്ള വെയിൽ കൊണ്ട് വാടിയപ്പോൾ കുപ്പിയിൽ വെള്ളം തളിക്കുന്ന കച്ചവടക്കാരൻ
മഴയ്ക്ക് മുമ്പെ ഒരു കരുതൽ... കാലവർഷം ആരംഭിക്കുന്നതിന് മുന്നോടിയായി ഉന്ത് വണ്ടിയിൽ വീട്ടിലേക്ക് വിറക്ക് ശേഖരിച്ച് മടങ്ങുന്ന വൃദ്ധൻ പാലക്കാട് ശേഖരിപുരം ഭാഗത്ത് നിന്നും .
കയറി വാ മക്കളെ ... സ്ക്കൂൾ തുറക്കുന്നതിന് മുന്നോടിയായി എല്ലാം സജികരണങ്ങളും തയ്യാറാക്കി കുരുന്നുക്കൾക്കായി ക്ലാസ്റൂം കളിസ്ഥലങ്ങൾ ഒരുക്കിയ പാലക്കാട് കൽപ്പാത്തി ഗവ: എൽ.പി. സ്ക്കൂൾ.
ലോകസഭാ മണ്ഡലം തിരെഞ്ഞടുപ്പ് ഫല പ്രഖ്യാപനത്തിനായി പാലക്കാട് ആലത്തൂർ ഫല പ്രഖ്യാപന കൗണ്ടറുകൾ തയ്യാറാക്കുന്ന പണികൾ പൂരോഗമിക്കുന്നു പാലക്കാട് ഗവ: വിക്ടോറിയ കോളേജ് അങ്കണ്ണത്തിൽ നിന്നും. ലോകസഭാ മണ്ഡലം തിരെഞ്ഞടുപ്പ് ഫല പ്രഖ്യാപനത്തിനായി
ബാക്കി പ്രവർത്തകർ നോക്കും...കളമശേരി കോൺഗ്രസ് ഈസ്റ്റ് വെസ്റ്റ് മണ്ഡലം കമ്മറ്റികളുടെ നേതൃത്വത്തിൽ കനത്ത മഴയിൽ കളമശേരിയിൽ വെള്ളക്കെട്ടുണ്ടായതിൽ പ്രതിഷേധിച്ച് മന്ത്രി പി. രാജീവിന്റെ ഓഫീസിലേക്ക് നടത്തിയ മാർച്ച് ഉദ്‌ഘാടനം നിർവ്വഹിച്ച ശേഷം മടങ്ങുന്ന ഡി.സി.സി. പ്രസിഡന്റ് മുഹമ്മദ് ഷിയാസ്
കര കടലായി...വേനൽ മഴ ആരംഭിച്ചപ്പോൾത്തന്നെ വെള്ളംകൊണ്ട് ബുദ്ധിമുട്ടുകയാണ് കാലവർഷം ആരംഭിക്കുമ്പോൾ ഭയത്തോടെ കാത്തിരിക്കുകയാണ് തീരദേശ നിവാസികൾ. പുതുവൈപ്പ് ബീച്ചിൽ കടലിൽ നിന്നും കരയിലേക്ക് പെട്ടന്നുണ്ടായ തിരയിൽ നിന്നും ഓടിമറയുന്ന യുവാവ്
തിരകൾക്കപ്പുറം... കനത്തമഴയിൽ കടലിലേക്ക് ശക്തമായി വെള്ളമെത്തിയപ്പോൾ കടലിന്റെ രൂപവും മാറി. ശക്തമായ കട്ടിൽ കരയിലേക്ക് തിരമാല അടിച്ചുകയറുമ്പോൾ കൊച്ചി വല്ലാർപാടം കണ്ടൈയ്യനർ ടെർമിനലിലേക്ക് പോകുന്ന കപ്പൽ. വൈപ്പിൻ കടപ്പുറത്ത് നിന്നുള്ള കാഴ്ച്ച.ക് ശക്തമായി വെള്ളമെത്തിയപ്പോൾ കടലിന്റെ രൂപവും മാറി. ശക്തമായ കട്ടിൽ കരയിലേക്ക് തിരമാല അടിച്ചുകയറുമ്പോൾ കൊച്ചി വല്ലാർപാടം കണ്ടൈയ്യനർ ടെർമിനലിലേക്ക് പോകുന്ന കപ്പൽ. വൈപ്പിൻ കടപ്പുറത്ത് നിന്നുള്ള കാഴ്ച്ച
സ്‌പോർട്സ് ക്വാട്ടാ സീറ്റ് വർദ്ധിപ്പിക്കുക, ഒഴിവാക്കിയ സ്‌പോർട്സ് ബോണസ് മാർക്ക് നിലനിർത്തുക തുടങ്ങിയ ആവിശ്യങ്ങളുമായി കെ.പി.സി.സി ദേശീയ കായികവേദി കോഴിക്കോട് ജില്ലാ കമ്മറ്റി ദേശീയ സംസ്ഥാന താരങ്ങളുടെ നേതൃത്ത്വത്തിൽ ഡി.ഡി.ഇ ഓഫീസിന് മുന്നിൽ പ്രതിഷേധാത്മകമായി വടം വലിച്ചടപ്പോൾ.
ഓടയിൽ നിന്ന്... ശക്തമായ മഴയെ തുടർന്ന് കോട്ടയം എം.എൽ റോഡിൽ വെള്ളക്കെട്ടായപ്പോൾ നഗരസഭാ ശുചീകരണ തൊഴിലാളികൾ മഴ നനഞ്ഞ് ഓടയിലെ വെള്ളത്തിൽ ഇറങ്ങി നിന്ന് മാലിന്യം വാരി വ്യത്തിയാക്കുന്നു.
കോട്ടയം കനത്ത മഴയെ തുടർന്ന് കാഞ്ഞിരം പ്രദേശത്തെ വീട്ടിൽ വള്ളം കയറിയതിനെ തുടർന്ന് വള്ളത്തിൽ പോകുന്നവർ.യതിനെ തുടർന്ന് വള്ളത്തിൽ പോകുന്നവർ
തേക്കുംമൂട് ഭാഗത്ത് മഴയിൽ വെള്ളം കയറിയ വീടുകളിലുള്ളവർ കുന്നുകുഴി ഗവ യു.പി സ്‌കൂളിലെ ക്യാമ്പിൽ അഭയം തേടിയപ്പോൾ
കാൽനടയാത്രക്കാരെയും ഗൗനിക്കണേ... ശക്തമായ മഴയിൽ തിരുവനന്തപുരം ബേക്കറി ജംഗ്ഷനിൽ ഉണ്ടായ വെള്ളക്കെട്ടിനരികിലൂടെ നടന്നുവരുന്ന യുവതിക്ക് നേരെ അതുവഴി പോയ ഇരുചക്രവാഹനം വെള്ളം തെറിപ്പിച്ചപ്പോൾ
മേയർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് നഗരസഭാ കൗൺസിൽ യോഗത്തിനിടെ ബിജെപി കൗൺസിലർമാർ നടത്തിയ പ്രതിഷേധം
കോട്ടയം കുമാരനല്ലൂർ ഗവ .യുപി സ്കൂളിലെ പ്രവേശനോത്സവത്തിന് മുന്നോടിയായി ഒന്നാം ക്ലാസ് മുറിയിൽ അച്ഛൻ അനു.കെ. ഭാസ്ക്കരനൊപ്പം ചിത്രങ്ങൾ വരച്ച് മക്കളും
മഴച്ചൂണ്ട... മഴയെ തുടർന്ന് കടവൂർ പാലത്തിന് സമീപം മീൻപിടിത്തത്തിലേർപ്പെട്ടിരിക്കുന്നവർ. ഫോട്ടോ: അക്ഷയ് സഞ്ജീവ്
കൊല്ലം മതിലിൽ സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിനു സമീപം വീടുകളിൽ വെള്ളം കയറിയപ്പോൾ
വെള്ളം കയറി, ഞങ്ങളിറങ്ങി... വീട്ടിൽ വെള്ളം കയറിയതിനെ തുടർന്ന് പട്ടത്താനം അക്കരതെക്കേ മുക്ക് സജിത്തും കുടുംബവും ബന്ധുവീട്ടിലേക്ക് മാറുന്നു
ശക്തമായ മഴയെ തുടർന്ന് കൊല്ലം ശക്തി കുളങ്ങരയിൽ ജേക്കപിൻറെ വീട്ടിൽ വെള്ളം കയറി കാറും മുങ്ങി പോയപ്പോൾ
കൊല്ലം വടക്കേവിള ഗ്രീൻ ഗാർഡൻസ്  ഹൌസിംഗ് കോളനിയിലേക്ക് പോകുന്ന വഴിയിലെ വെള്ളക്കെട്ട്
മഴ മാറി വെയിൽ വന്നത്തോടെ വെള്ളക്കെട്ടിൽ നിന്ന് കൊണ്ട് തുണി ഉണക്കാൻ ഇടുന്ന വീട്ടമ്മ കൊല്ലം കാവനാട് ഇടപാടത്ത് നിന്നുള്ള കാഴ്ച
  TRENDING THIS WEEK
തൃശൂർ പാട്ടുരായ്ക്കലിൽ അനുഭവപ്പെട്ട കനത്ത മഴ
സ്കൂൾ തുറക്കുന്നതിന് മുന്നോടിയായ് ഗവ. മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ സ്ഥാപിക്കാനുള്ള പുതിയ ഹെഡ്മിസ്ട്രസിൻ്റെ പേരടങ്ങിയ ബോർഡുമായി സ്കൂളിലേക്ക് പോകുന്നവർ തൃശൂർ ശക്തനിൽ നിന്നൊരു ദൃശ്യം
കുപ്പി മതിൽ...ആക്രി സാധനങ്ങൾക്കൊപ്പം അലക്ഷ്യമായി വലിച്ചെറിയുന്ന മദ്യക്കുപ്പികൾ ശേഖരിച്ച് മതിൽ പ്പോലെ അടുക്കിവെക്കുന്ന കൊല്ലം സ്വദേശി എസ്. മോഹനൻ. മൂന്നുമാസം കൂടുമ്പോൾ തമിഴ്നാട്ടിലേക്ക് കയറ്റി വിട്ടു വിൽപ്പന നടത്തും.തൃശൂർ പുഴക്കലിൽ നിന്നുമുള്ള കാഴ്ച
മലമ്പുഴ ഉദ്യാനത്തിന് സമീപം വാട്ടർ അതോറിറ്റിയുടെ അറ്റകുറ്റ പണികൾ കഴിഞ്ഞ് ശരിയായ രീതിയിൽ നികത്താതതിലും റോഡ് ടാർ ചെയ്യാത്തതിലും പ്രതിഷേധിച്ച് മലമ്പുഴ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ റോഡിൽ വാഴനട്ടും ശയന പ്രദീക്ഷണം ചെയ്തും പ്രതിഷേധിച്ചപ്പോൾ.
എറണാകുളം പ്രസ് ക്ളബിൽ പത്ര സമ്മേളനത്തിനിടയിൽ പ്രധാനമന്ത്രിയുടെ ചിത്രമടങ്ങിയ ഡയറി ഉയർത്തിക്കാട്ടുന്ന ഷോൺ ജോർജ്
അതി​ജീവനം... മാനം കറുത്തി​രുണ്ട് നി​ൽക്കുകയാണ്. ഏതു സമയവും മഴ ആർത്തലച്ചെത്താം. മീനുമായി​ മാറി​ നി​ന്നാൽ വീട് പട്ടി​ണി​യാവും. അതുകൊണ്ട് മഴയോട് മല്ലി​ടാൻ തന്നെയായി​ തീരുമാനം. കൊല്ലം തുറമുഖത്തി​നു സമീപം മഴക്കോട്ടണിഞ്ഞ് മത്സ്യ വില്പന നടത്തുന്ന സ്ത്രീകൾ
കടപ്പാക്കട പട്ടത്താനം ശ്രീകൃഷ്ണസ്വാമി ക്ഷേത്ര സ്ഥാപകൻ ഏ. നാരായണൻ മേസ്തിരിയുടെ സ്മരണാർത്ഥം ക്ഷേത്ര ട്രസ്റ്റ് നാരായണ കലാമണ്ഡപത്തിൽ സംഘടിപ്പിച്ച ചിത്രരചനാ മത്സരം.
വെളിച്ചം നിലയ്ക്കാതിരിക്കാൻ... മഴക്കാലമായതോടെ ഏറെ ബുദ്ധിമുട്ടിലാവുന്നവരാണ് കെ.എസ്.ഇ.ബി ജീവനക്കാർ . കനത്ത മഴയിൽ തൃശൂർ സെൻതോമസ് കോളേജ് റോഡിലെ മരം വീണ് തകരാറിലായ ഇലക്ട്രിക്കൽ പോസ്റ്റ് ശരിയാക്കുന്ന ജീവനക്കാർ.
വെളിച്ചം നിലയ്ക്കാതിരിക്കാൻ... മഴക്കാലമായതോടെ ഏറെ ബുദ്ധിമുട്ടിലാവുന്നവരാണ് കെ.എസ്.ഇ.ബി ജീവനക്കാർ . കനത്ത മഴയിൽ തൃശൂർ സെൻതോമസ് കോളേജ് റോഡിലെ മരം വീണ് തകരാറിലായ ഇലക്ട്രിക്കൽ പോസ്റ്റ് ശരിയാക്കുന്ന ജീവനക്കാർ.
കനത്ത മഴയിൽ ദേശീയ പാത 66 ൻ്റെ പണി നടക്കുന്ന കൊട്ടിയം ജംഗ്ഷന് സമീപം കനത്ത വെള്ളക്കെട്ട് രൂപപെട്ടപോൾ
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com