മലബാറിലെ പ്ലസ് വൺ സീറ്ര് പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് മലപ്പുറം കളക്ടറേറ്റിലേക്ക് കെ.എസ്.യു നടത്തിയ മാർച്ചിൽ പൊലീസും പ്രവർത്തകരുമായുണ്ടായ സംഘർഷം
കോഴിക്കോട് ഭട്ട്റോഡ് ബീച്ചിൽ കടൽക്ഷോഭത്തെ തുടർന്ന് ഉന്തുവണ്ടി കച്ചവടക്കാരെല്ലാം കട തീരത്ത് നിന്നും മാറ്റിയപ്പോൾ
കാറ്റിൽ പറത്തിയ സ്വപ്നം... കുമരകം കണ്ണാടിച്ചാൽ കൊല്ലകേരി പാടശേഖരത്തിന് സമീപത്തെ കണ്ണങ്കേരി ഷാജി സി.കെയുടെ വീടിൻറെ മേൽക്കൂര കഴിഞ്ഞദിവസം പെയ്ത മഴയെത്തുടർന്നുണ്ടായ ശക്തമായ കാറ്റിൽ പൂർണ്ണമായും പറന്നു പോയപ്പോൾ.
എറണാകുളം നഗരത്തിലെ വൈദ്യുത പോസ്റ്റിൽ തകരാർ പരിഹരിക്കുന്ന ജീവനക്കാരൻ
എറണാകുളം ഡർബാർ ഹാൾ ആർട്ട് ഗാലറിയിൽ നടക്കുന്ന പക്ഷി ചിത്രപ്രദർശനത്തിൽ നടൻ മമ്മൂട്ടി എടുത്ത ചിത്രം കാണുന്ന നടനും എഴുത്തുകാരനുമായ വി.കെ. ശ്രീരാമനും എഴുത്തുകാരനായ സക്കറിയയും.ദർശനത്തിൽ നടൻ മമ്മൂട്ടി എടുത്ത ചിത്രം കാണുന്ന നടനും എഴുത്തുകാരനുമായ വി.കെ. ശ്രീരാമനും എഴുത്തുകാരനായ സക്കറിയയും
ട്രോളിംഗ് നിരോധനം മൂലം കടൽ മത്സ്യങ്ങളുടെ ലഭ്യത കുറഞ്ഞതോടെ ഉൾനാടൻ മത്സ്യങ്ങൾക്ക് പ്രിയമേറുകയാണ്. അഷ്ടമുടി കായലിൽ ചങ്ങാടത്തിൽ മീൻ പിടിക്കുന്ന യുവാക്കൾ. കൊല്ലം കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് സമീപത്തു നിന്നുള്ള ദൃശ്യം
കടൽ ക്ഷോപത്തെ തുടർന്ന് മുനംബം വൈപ്പിൻ സംസ്ഥാനപാത നാട്ടുകാർ ഉപരോധിച്ചപ്പോൾ
കലിതുള്ളി കടൽ... പഴങ്ങാട് കടപ്പുറത്ത് ഇന്നലെ ഉണ്ടായ ശക്തമായ കടൽ ക്ഷോപത്തിൽ കരയിലേക്ക് തിരയടിച്ചു കയറുന്നു.
സെൽഫ് സിഗ്നൽ... ശക്തമായ മഴിയിൽ റോഡ് മുറിച്ച് കടക്കാൻ ശ്രമിക്കുന്ന വഴിയാത്രക്കാർ. കോട്ടയം സെൻട്രൽ ജംഷനിൽ നിന്നുള്ള കാഴ്ച.
ദുരിത സ്റ്റാൻഡ്... കാടും ചെളിയും നിറഞ്ഞ തിരുനക്കര ബസ് സ്റ്റാൻഡിൽ മഴയത്ത് കുടചൂടി ബസ് കാത്തുനിൽക്കുന്ന യാത്രക്കാർ.
മഴ ആസ്വദിച്ച്...എറണാകുളം എം.ജി റോഡിലൂടെ ചാറ്റൽ മഴയിൽ പേരക്കുട്ടിയെ വണ്ടിയിൽ തള്ളിനീക്കി പോകുന്ന വിദേശിയായ അച്ഛനും മകനും
കോട്ടയം കുമരകം റോഡിൽ താഴത്തങ്ങാടിയിൽ മീനച്ചിലാറിന്റെ തീരത്ത് നിന്ന മാവ് ആറ്റിലേക്ക് മറിഞ്ഞതിനെത്തുടര്‍ന്ന് റോഡിലുണ്ടായ വിള്ളൽ വാഹന യാത്രക്കാരെ അറിയിക്കാൻ പൊലീസ് ഉദ്യോഗസ്ഥർ അപായ സൂചന സ്ഥാപിക്കുന്നു
കപ്പലണ്ടിമുക്കിലെ വെള്ളക്കെട്ടിലൂടെ സമീപത്തെ ട്യൂഷൻ സെന്ററിലേക്ക് കല്ലിൽ ചവിട്ടി നടക്കുന്നതിനിടെ വീഴാൻ പോയ കൂട്ടുകാരിയെ സഹായിക്കുന്ന വിദ്യാർത്ഥിനി
ലഹരി വിരുദ്ധ ദിനത്തിനോടനുബന്ധിച്ഛ് മലപ്പുറം കുന്നുമ്മലിൽ ഗവ ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർഥിനികൾ അവതരിപ്പിച്ച ഫ്ലാഷ് മോബ്
പ്ലസ് വൺ മുഴുവൻ അപേക്ഷകർക്കും സീറ്റ് നൽകാത്ത സാഹചര്യത്തിൽ ഒരാഴ്ചയോളം ലീവെടുത്തു് വീട്ടിലിരിക്കുന്ന മലപ്പുറം ആർ ഡി ഡി ഓഫീസർ പി എം അനിലിൻറെ വീടിനുമുന്നിൽ ഉപരോധിച്ച കെ എസ് യു പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു മാറ്റുന്നു
മലപ്പുറം പ്രശാന്തിൽ ബി ജെ പി ജില്ല കമ്മറ്റി സംഘടിപ്പിച്ച അടിയന്തരാവസ്ഥ വിരുദ്ധദിനം ചിന്ത സദസ്സ് ഉദ്‌ഘാടനം ചെയ്യുന്ന ബി ജെ പി സംസ്ഥാന ജനറൽ സെക്രട്ടറി സി കൃഷ്ണകുമാർ
മലപ്പുറം കളക്ടറേറ്റിലേക്ക് ഫ്രറ്റേണിറ്റി പ്രവർത്തകർ നടത്തിയ ധർണ്ണയിൽ കളക്ടറേറ്റിലേക്കുള്ള ഗേറ്റ് അടച്ചതിനെ തുടർന്ന് സമീപത്തെ മതിലുചാടി കളക്ടറേറ്റിലേക്ക് പോകുന്ന ഉദ്യോഗസ്ഥർ
പ്ലസ് വൺ മുഴുവൻ അപേക്ഷകർക്കും സീറ്റ് നൽകുക എന്ന എന്ന ആവശ്യം ഉന്നയിച്ച് മലപ്പുറം കളക്ടറേറ്റിലേക്ക് ഫ്രറ്റേണിറ്റി പ്രവർത്തകർ നടത്തിയ ധർണ്ണ
വയറൽ ഡാൻസ്...നൃത്തവും തമാശയും വിരഹവും എല്ലാം സമൂഹ മാദ്ധ്യമങ്ങളിൽ ചിത്രികരിച്ച് ഇടുകയും അതിലൂടെ സിനിമാമേഖലയിലേക്ക് ഒരുപാട് പേർക്ക് അവസരങ്ങൾ ലഭിക്കുകയും ചെയ്‌തിട്ടുണ്ട്‌. എറണാകുളത്തപ്പൻ ക്ഷേത്രത്തിനു മുന്നിൽ നിന്നും യുവതികൾ നൃത്തം ചെയുന്നത് മൊബൈലിൽ പകർത്തുന്ന യുവാവ്
നീറ്റ് ചോദ്യപേപ്പർ ചോർച്ചയും കേന്ദ്ര, സംസ്ഥാന സർക്കാരുകൾ വിദ്യാർത്ഥികളോടും യുവതലമുറയോടും അനീതി കാണിക്കുന്നതും അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്‌ എറണാകുളം ബി.എസ്.എൻ.എൽ ഓഫീസിന് മുന്നിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച്.
  TRENDING THIS WEEK
യു.ജി.സി നീറ്റ് പരീക്ഷ റദ്ദ് ചെയ്ത എൻ.ടി.എ നടപടിയിൽ പ്രതിഷേധിച്ച് എസ്.എഫ്.ഐ യുടെ നേതൃത്വത്തിൽ ആലപ്പുഴ ഹെഡ് പോസ്റ്റോഫീസിലേക്ക് നടന്ന മാർച്ചിൽ ബാരിക്കേഡ് ചാടിക്കടന്നെത്തിയ പ്രവർത്തകരെ അറസ്റ്റുചെയ്ത് പൊലീസ് ജീപ്പിൽ കയറ്റിയതോടെ ഉദ്യോഗസ്ഥരെ തള്ളിമാറ്റി വാഹനത്തിൽ നിന്ന് പുറത്തേക്ക് വരുന്ന പ്രവർത്തകർ.
മഴയ്ക്കായി ഇരുണ്ട് കുടിയ കാർമേഘം ... പാലക്കാട് തൃശ്ശൂർ ജില്ലയെ ബന്ധിപ്പിക്കുന്ന ഭാരതപ്പുഴയ്ക്ക് കുറുകെയുള്ള ഷൊർണ്ണൂർ കൊച്ചിൻ പാലം തകർന്നത് മൊബൈലിൽ പകർത്തുന്ന യാത്രക്കാൻ ജില്ലയിൽ മഴ കുറവായതിനാൽ പുഴയിലെ ജലനിരപ്പ് ക്രമാതീതമായി കുറവാണ് .
ട്രോളിംഗ് നിരോധനത്തെ തുടർന്ന് പരമ്പരാഗത മത്സ്യബന്ധന യാനങ്ങളിൽ എത്തിച്ച മത്സ്യം വാങ്ങാനെത്തിയവരുടെ തിരക്ക്. കൊല്ലം വാടി കടപ്പുറത്ത് നിന്നുള്ള കാഴ്ച ഫോട്ടോ: അക്ഷയ് സഞ്ജീവ്
എറണാകുളം മാടവന സിഗ്നൽ ജംഗ്ഷനിൽ നിയന്ത്രണം വിട്ട് മറിഞ്ഞ ബസിനടിയിൽപ്പെട്ട് മരിച്ച ഇടുക്കി വാഗമൺ സ്വദേശി ജിജൊ സെബാസ്റ്റ്യൻ സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനം
കൊല്ലം എസ്.എൻ കോളേജ് ജംഗ്ഷന് സമീപം ഒടിഞ്ഞു വീണ പേരാൽ ഫയർഫോഴ്സ് മുറിച്ചു മാറ്റുന്നു
നിറഞ്ഞാടി...എറണാകുളം ബീമിന്റെയും എറണാകുളം കരയോഗത്തിന്റെയും ആഭിമുഖ്യത്തിൽ ടി.ഡി.എം ഹാളിൽ നടന്ന രുഗ്മാംഗദ ചരിതം കഥകളിയിൽ രുഗ്മാഗദയായി കലാമണ്ഡലം ബാലസുബ്രമണ്യനും മോഹിനിയായി മാർഗി വിജയകുമാറും
നോട്ടക്കുറവ് തന്നെ... എറണാകുളം മാടവന സിഗ്നൽ ജംഗ്ഷനിലുണ്ടായ അപകടത്തിൽപ്പെട്ട ബസ് പരിശോധിക്കുന്ന മോട്ടോ‌ർ വെഹിക്കിൾ ഉദ്യോഗസ്ഥൻ.
അഖില ഭാരതനാരായണീയ മഹോത്സവ സമിതിയുടെ ആഭിമുഖ്യത്തിൽ വടക്കന്തറയിൽ നടന്ന സാന്ദ്രാനന്ദ ഏകാഹ നാരായണീയ യഞ്ജം.
പാഠം ഒന്ന് ലാത്തി..... പ്ലസ് വൺ സീറ്റുകൾ വർദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് കെ എസ് യു ജില്ലാക്കമ്മറ്റി തൊടുപുഴ ജില്ലാ വിദ്യാഭ്യാസ ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ പോലീസിന്റെ ലാത്തി പിടിച്ചു വാങ്ങാൻ ശ്രമിക്കുന്ന പ്രവർത്തകൻ
മഴയിൽ ഉയരാൻ കാത്ത്.... കന്നത്ത മഴയിലും ഇടുക്കി ഡാമിലെ ജലനിരപ്പ് ഉയരാതെ നിൽക്കുകയാണ്. 2327.78 അടിയാണ് ജലനിരപ്പ്. 29 ശതമാനം ജലനിരപ്പാണ് നിലവിൽ ഉള്ളത്. പ്രതിരോധ വകുപ്പിന്റെ പരീക്ഷണത്തിനുള്ള കപ്പൽ നിർമ്മാണം പൂർത്തിയായി. ഇടുക്കി ഡാമിലെ കുളമാവിൽ നിന്നുള്ള കാഴ്ച.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com