വാർത്തയിൽ ഞാനുണ്ടോ... അഖിലേന്ത്യ കിസ്സാൻ സഭ ദേശീയ സമ്മേളനത്തോടനുബന്ധിച്ച് തൃശൂർ തേക്കിൻകാട് മൈതാനിയിൽ സംഘടിപ്പിച്ച എക്സിബിഷൻ ഉദ്ഘാടനം ചെയ്ത ശേഷം എക്സിബിഷൻ നോക്കി കാണുന്ന കിസ്റ്റാൻ സഭ അഖിലേന്ത്യാ ജോയിൻ സെക്രട്ടറി ഇ.പി ജയരാജൻ.
എറണാകുളം ടൗൺ ഹാളിൽ ടി.കെ.സി വടുതല ജന്മശതാബ്ദി ആഘോഷ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ എൻ.സി.പി സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോ. പ്രൊഫ. എം.കെ. സാനു, ഡോ. സെബാസ്റ്റ്യൻ പോൾ, വി.പി. സജീന്ദ്രൻ എന്നിവർ സമീപം.
കെ.എസ്.ടി.എ യുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്ത് നടന്ന കുട്ടിക്കൊരു വീട് സംസ്ഥാനതല ഉദ്‌ഘാടനത്തിൽ പങ്കെടുക്കുവാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ.
കാഴ്ചകൾ കാണണം... വർധിച്ചു വരുന്ന ലഹരിമാഫിയയുടെ ആക്രമണങ്ങളും കൊലപാതകങ്ങളും പൊലീസിന്റെ അനാസ്ഥയും അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് എറണാകുളം കമ്മീഷണർ ഓഫീസിലേക്ക് നടത്തിയ മാർച്ച് മരത്തിന് ചില്ലയിൽ കയറിനിന്നു വീക്ഷിക്കുന്ന യുവാവ്.
തിരുവനന്തപുരത്ത് നടന്ന അഖില കേരള വിശ്വകർമ്മ മഹാസഭ പ്ലാറ്റിനം ജൂബിലി നിറവിൽ പങ്കെടുക്കുവാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടന പ്രസംഗത്തിനായി മൈക്കിനരുകിലേക്ക് നടന്നു നീങ്ങുന്നു.
പോളകായാൽ... ഫോർട്ട് കൊച്ചിയിലേക്ക് ജംഗാർ അടുക്കുമ്പോൾ കുടികിടക്കുന്ന പോളകൾ.
ഒരു പിടി സ്നേഹമുണ്ണാം... കുഞ്ഞു മാളികപ്പുറത്തിനു ഭക്ഷണം വാരിക്കൊടുക്കുന്ന സഹോദരൻ. ശബരിമല സന്നിധാനത്ത് നിന്നുള്ള കാഴ്ച.
ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുരുന്നുകൾ.
സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കിനാലൂർ ബാലുശ്ശേരിയിലെ ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ.
അഭിമാനമായി... ഞായറാഴ്ച നടക്കുന്ന നാവികദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം രാജേന്ദ്രമൈതാനത്ത് നടന്ന പരിശീലനം.
പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം.
മണ്ഡലകാലമായതോടെ ശബരിമലക്ക് പോകാൻ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കോട്ടയം റെയിൽവേ സ്റ്റേഷനിലെത്തിയ തീർത്ഥാടകർ.
ചെല്ലാനത്ത് ടെട്രാപോഡുകൾ സ്ഥാപിക്കുന്നു
കരുതോടെ വനിതാസേന... തൃശൂർ രാമവർമപുരം പൊലീസ് അക്കാഡമിയിൽ സംഘടിപ്പിച്ച വനിതാ ബറ്റാലിയൻ പാസിംഗ് ഔട്ട് പരേഡിന് ശേഷം സന്തോഷം പങ്കിടുന്ന സേനാഗങ്ങൾ.109 വനിതകളാണ് പരിശീലനം പൂർത്തിയാക്കി സേനയുടെ ഭാഗമായത്.
സ്വിഗ്ഗി ഓൺലൈൻ ഡെലിവറി വർക്കേഴ്സ് നടത്തിവരുന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ് എറണാകുളം സോണൽ ഓഫീസിലേക്ക് കയറാൻ ശ്രമിക്കുന്നത് പൊലീസ് തടയുന്നു.
എറണാകുളം മറൈൻ ഡ്രൈവ് ഗ്രൗണ്ടിൽ സ്ഥാപിക്കുന്ന പത്തലിന് മുകളിലിരുന്ന് പണിയെടുക്കുന്ന തൊഴിലാളികൾ.
നേതൃനിര... റബർ വിലയിടിവിൽ പ്രതിഷേധിച്ച് കോട്ടയം തിരുനക്കരയിൽ കേരളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ ഉപവാസ സമരത്തിൽ പങ്കെടുക്കാനെത്തിയ വർക്കിംഗ് ചെയർമാൻ പി.സി.തോമസ് ചെയർമാൻ പി.ജെ.ജോസഫ് എം.എൽ.എയെ അഭിവാദ്യം ചെയ്യുന്നു.
റബർ വിലയിടിവിൽ പ്രതിഷേധിച്ച് കോട്ടയം തിരുനക്കരയിൽ കേരളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ ഉപവാസ സമരം ചെയർമാൻ പി.ജെ. ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.
മീനേ കൂട്ടിലാക്കാം... കുറിച്ചി കരിവട്ടം പാടശേഖരത്തിന് സമീപം കൂട് വച്ച് മീൻ പിടിക്കാൻ പോകുന്ന കർഷകൻ.
ക്രിസ്മസ് ബംമ്പർ... ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് യൂണിയൻ സി.ഐ.ടി.യു തൃശൂർ കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണയിൽ പങ്കെടുക്കാൻ ക്രിസ്മസ് പാപ്പയുടെ വേഷത്തിലെത്തിയ ഗുരുവായൂർ സ്വദേശി മായദേവി ധർണയ്ക്ക് ശേഷം ലോട്ടറി വിൽപ്പനയിൽ. ഗുരുവായൂർ ക്ഷേത്ര നടയിൽ ലോട്ടറി വിൽക്കുന്ന മായാദേവി സീസൺ അനുസരിച്ച് കൃഷ്ണന്റെയും, നെഹ്റുവിന്റെയും മറ്റും വേഷം ധരിക്കാറുണ്ട്.
  TRENDING THIS WEEK
ഗജ പ്രണാമം... ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് മുന്നിൽ സ്മരണാജ്ഞലി അർപ്പിക്കുന്ന കേശവന്റെ ഛായാചിത്രം അടങ്ങിയ തിടമ്പേറ്റിയ ഇന്ദ്രസേനൻ എന്ന കൊമ്പൻ.
തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അർഷദ് അലി, 400 മീറ്റർ, സബ് ജൂനിയർ, ഒന്നാം സ്ഥാനം, കല്ലടി എച്.എസ്.എസ്, പാലക്കാട്.
തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേള, അക്ഷയ് ജെ. സീനിയർ ലോംഗ് ജമ്പ്, ഒന്നാം സ്ഥാനം, സെന്റ് ജോർജ് എച്ച്.എസ്.എസ്, കോതമംഗലം, എറണാകുളം.
സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ.
സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കുല്ലൂരംമ്പാറ സെന്റ്. ജോസഫ് എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലത്തിനിറങ്ങും മുൻപേ പ്രാർത്ഥനയിൽ.
അഭിമാനമായി... ഞായറാഴ്ച നടക്കുന്ന നാവികദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം രാജേന്ദ്രമൈതാനത്ത് നടന്ന പരിശീലനം.
പൂവേ പൂവേ പാലപ്പൂവേ...മണമിത്തിരി കരളിൽത്തായോ... കോട്ടയം ജനറൽ ആശുപത്രിക്ക് മുൻപിൽ പൂത്ത് നിൽക്കുന്ന പാലമരത്തിൻറെ രാത്രി ദൃശ്യം.
സംസ്‌ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുവാനെത്തിയ കോഴിക്കോട് കിനാലൂർ ബാലുശ്ശേരിയിലെ ഉഷാ സ്കൂൾ ഓഫ് അത്‌ലറ്റിക്സിലെ വിദ്യാർത്ഥികൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങിയപ്പോൾ.
ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മഹാരാജാസ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുരുന്നുകൾ.
തിരുവനന്തപുരത്ത് നടക്കുന്ന 64 -ാമത് സംസ്ഥാന സ്‌കൂൾ കായികമേളയിൽ സബ് ജൂനിയർ വിഭാഗം ആൺകുട്ടികളുടെ 100 മീറ്ററിൽ പാലക്കാട് കെ.എച്ച്.എസ്. കുമാരംപുത്തൂരിലെ ജാഹിർ ഖാൻ സ്വർണ്ണം നേടുന്നു.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com