ഇരുചക്ര വാഹനത്തിൽ യാത്രചെയ്യുന്ന കുട്ടികളടക്കം ഹെൽമെറ്റ് ധരിക്കണമെന്ന നിയമം നിലനിൽക്കെ എറണാകുളം ജോസ് ജംഗ്ഷനിൽ ഹെൽമെറ്റ് ധരിക്കാത്ത കുട്ടികളുമായി പോകുന്ന കുടുംബം
എറണാകുളം ചെല്ലാനം പഞ്ചായത്തിലെ കണ്ണമാലിയിലുണ്ടായ കടൽക്ഷോഭ പ്രദേശങ്ങളിൽ സന്ദർശനത്തിനെത്തിയ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ
കെ.ആർ.എൽ.സി.സി 43-ാമത് ജനറൽ അസംബ്ലിയുടെ സമാപന സമ്മേളനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യുന്നു. ബിജു ജോസി, അഡ്വ. ഷെറി ജെ. തോമസ്, ഫാ. ജിജു അറക്കത്തറ, ഫാ. തോമസ് തറയിൽ, ജോസഫ് ജൂഡ്, ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ, ബിഷപ് ഡോ. വർഗീസ് ചക്കാലക്കൽ, സിസ്റ്റർ ജൂഡി വർഗീസ്, മെറ്റിൽഡ മൈക്കിൾ, ഷേർളി സ്റ്റാൻലി എന്നിവർ സമീപം
കൊല്ലപ്പെട്ട ഡോ.വന്ദനദാസിന്റെ മുട്ടുച്ചിറയിലെ വീട്ടിലെത്തിയ കേന്ദ്ര സഹമന്ത്രി സുരേഷ്‌ഗോപി പിതാവ് മോഹൻദാസുമായി സംസാരിക്കുന്നു.ബിജെപി മധ്യമേഖലാ പ്രസിഡൻറ് എൻ.ഹരി സമീപം
കോട്ടയം താഴത്തങ്ങാടി തിരുമല വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തിലെ തടിയിൽ പണിത ഹനുമാൻ ശില്പത്തിന്റെ സമർപ്പണം നിർവഹിക്കാനെത്തിയ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയെ ആരതി ഉഴിഞ്ഞ് സ്വീകരിക്കുന്നു
കോട്ടയം താഴത്തങ്ങാടി തിരുമല വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തിലെ തടിയിൽ പണിത ഹനുമാൻ ശില്പത്തിൻ്റെ സമർപ്പണം നടത്തിയ ശേഷം കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി പുഷപർച്ചന നടത്തുന്നു
കോട്ടയം താഴത്തങ്ങാടി തിരുമല വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തിലെ തടിയിൽ പണിത ഹനുമാൻ ശില്പത്തിൻ്റെ സമർപ്പണം കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി നിർവഹിക്കുന്നു
സംസ്ഥാന സർക്കാരിന്റെ വജ്രജൂബിലി ഫെലോഷിപ്പിൽ പരിശീലനം പൂർത്തിയാക്കിയ മോഹിനിയാട്ടം കലാകാരൻമാരുടെ അരങ്ങേറ്റം കോഴിക്കോട് ജൂബിലി ഹാളിൽ നടന്നപ്പോൾ
മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗൺ ഹാളിൽ രാജ്യസഭ എം.പി ഹാരിസ് ബീരാൻ തനിക്ക് നൽകിയ പൗര സ്വീകരണം ഉദ്ഘാടനം ചെയ്യാനെത്തിയ സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങളുമായി സംസാരിക്കുന്ന. പി.കെ. കുഞ്ഞാലിക്കുട്ടി,കൈതപ്പുറം ദാമോദരൻ നമ്പൂതിരി തുടങ്ങിയവർ സമീപം
ഇത് അമ്മയ്ക്ക് വേണ്ടി… പി.എസ്.സി കോഴ വിവാദത്തിൽ തനിക്കെതിരെ സി.പി.എമ്മിൽ പരാതി നൽകിയ ചേവായൂർ വില്ലിക്കൽ കോട്ടക്കുന്നിലെ ശ്രീജിത്തിന്റെ വീടിനു മുന്നിൽ പ്രമോദ് കോട്ടൂളിയും അമ്മ വിശാലാക്ഷിയും മകൻ വിശാലും കുത്തിയിരിപ്പ് സമരം ​​​​​​​നടത്തിയപ്പോൾ
വിഴിഞ്ഞം ഹാർബറിൽ എത്തിച്ച മത്സങ്ങൾ ലേലം വിളിച്ചെടുക്കാനെത്തിയവരുടെ തിരക്ക്
നൻപകൽ നേരത്ത് മയക്കം..... മത്സ്യബന്ധനം കഴിഞ്ഞെത്തിയ തൊഴിലാളി തീരത്ത് എത്തിച്ച വലയിൽ കിടന്നുറങ്ങിയപ്പോൾ വളയുടെ ഒരറ്റത്ത് തെരുവ് നായയും കണാം. വിഴിഞ്ഞം തീരത്ത് നിന്നുള്ള ദൃശ്യം
ആമയിഴഞ്ചാൻതോട് വൃത്തിയാക്കുന്നതിനിടയിൽ കാണാതായ ആൾക്ക് വേണ്ടിയുള്ള തിരച്ചിലിനായി ഫയർ ആൻഡ് റെസ്ക്യൂ ഉദ്യോഗസ്ഥർ തോട്ടിൽ നിന്ന് മാലിന്യം നീക്കം ചെയ്യുന്നു
അതിരുകൾക്കപ്പുറം..... വിഴിഞ്ഞം തീരത്ത് ആദ്യ ചരക്ക് കപ്പൽ തീരത്തണഞ്ഞപ്പോൾ. വിഴിഞ്ഞം ഹാർബറിൽ നിന്നുള്ള ദൃശ്യം
ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡും പെട്രോളിയം മന്ത്രാലയവും സംയുക്തമായി തിരുവനന്തപുരം ടെന്നീസ് ക്ലബിൽ സംഘടിപ്പിച്ച സ്വച്ഛതാ പഖ്വാദ പദ്ധതിയുടെ ഉദ്‌ഘാടന ചടങ്ങിൽ കേന്ദ്രമന്ത്രി സുരേഷ്‌ഗോപി ദീപം തെളിക്കാൻ നൽകിയ ലൈറ്റർ സിനിമ സ്റ്റൈലിൽ മുകളിലേക്കുയർത്തിക്കാട്ടിയപ്പോൾ. സെക്രട്ടറി കുമാരസ്വാമി, ഐ.ഒ.സി ചീഫ് ജനറൽ മാനേജർ പ്രകാശ് എബ്രഹാം, ഐ.ഒ.സി ചീഫ് ജനറൽ മാനേജറും സംസ്ഥാന മേധാവിയുമായ ഗീതിക വർമ്മ തുടങ്ങിയവർ സമീപം
ആമയിഴഞ്ചാൻ തോട്ടിൽ മാലിന്യം നീക്കം ചെയ്യുന്നതിനിടയിൽ ശുചീകരണ തൊഴിലാളിയെ കാണാതായ സംഭവമറിഞ്ഞു സ്ഥലത്ത് തടിച്ച് കൂടിയ ജനങ്ങൾ
കളമശ്ശേരി എച്ച്.എം.ടി ജംഗ്ഷനിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്നതുമായി ബന്ധപ്പെട്ട് മന്ത്രിമാരായ പി. രാജീവ്, കെ.ബി. ഗണേഷ് കുമാർ എന്നിവർ എച്ച്.എം.ടി ജംഗ്ഷൻ സന്ദർശിച്ചപ്പോൾ
ബിജു ബാലകൃഷ്‌ണൻ അനുസ്മരണം മുൻ മന്ത്രി ജി. സുധാകരൻ ഉദ്ഘാടനം ചെയ്യുന്നു
ചാകര തെളി​ഞ്ഞതോടെ കടലിലേക്കി​റങ്ങാൻ വല നേരെയാക്കുന്ന മത്സ്യത്തൊഴി​ലാളി​കൾ. കൊല്ലം വാടി കടപ്പുറത്ത് നിന്ന് സന്ധ്യ കഴി​ഞ്ഞുള്ള കാഴ്ച. കൊല്ലം തുറമുഖത്ത് നങ്കൂരമി​ട്ട 'ഇന്ദിര പോയിന്റ്' കപ്പലിലെ വെളിച്ചമാണ് പശ്ചാത്തലത്തിൽ
മണിയോഡർ   പെൻഷൻ   വിതരണം   മുടക്കിയ   പോസ്റ്റൽ   വകുപ്പിന്റെ   കെടുകാര്യസ്ഥതയ്ക്കെതിരെ   പത്തനംതിട്ട   ഹെഡ്   പോസ്റ്റോ  ഫീസിന്   മുന്നിൽ   കെ.എസ്.എസ്.പി.എ   നടത്തിയ   പ്രതിഷേധ   ധർണ്ണ.
  TRENDING THIS WEEK
കൊല്ലം പ്രസ്‌ ക്ലബും ഫാത്തിമ മെമ്മോറിയൽ എഡ്യുക്കേഷണൽ ട്രസ്റ്റും സംയുക്തമായി ഏർപ്പെടുത്തിയ ഡോ. എ. യൂനുസ് കുഞ്ഞ് സ്മാരക പ്രഥമ പത്ര, ദൃശ്യ മാദ്ധ്യമ അവാർഡ് സമ്മേളനം റവന്യു, ദേവസ്വം വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എം.ജി. രാജമാണിക്യം ഉദ്‌ഘാടനം ചെയ്യുന്നു
കേരള കൗമുദിയുടെ ആഭിമുഖ്യത്തിൽ ചെർപ്പുളശ്ശേരി കാറൽമണ്ണ സി.സി.എസ്.ടി. കോളേജിൽ നടന്ന ലഹരി വിമുക്ത കാമ്പെയിൻ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയുന്നു.
നഗര സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി കൊല്ലം പ്രസ്ക്ലബിന് സമീപത്തെ മതിലിൽ വരച്ച ചിത്രങ്ങളുടെ അവസാനഘട്ട മിനുക്ക് പണി നടത്തുന്ന ചിത്രകാരൻ മനു. ജൻമനാ വലത് കൈ ഇല്ലാത്ത മനു ചി​ത്രരചനയി​ൽ അസാധാരണ വൈഭവമാണ് കാട്ടുന്നത്
ആശ്രാമം ഇ.എസ്.ഐ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിലെ ഹൃദ്രോഗ വിഭാഗം നിറുത്തലാക്കിയതിൽ പ്രതിഷേധിച്ച് തൊഴിലാളി കൂട്ടായ്മയുടെ നേതൃത്വത്തിൽ ഇ.എസ്.ഐ ഹാർട്ട് സെന്ററിന് മുന്നിൽ നടത്തിയ ഉപരോധം
തൃശൂർ ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച ജില്ലാ സ്പോട്സ് യോഗ മത്സരത്തിൽ നിന്ന്
തൃശൂർ കുർക്കഞ്ചേരിചിയ്യാരത്ത് സംഘടിപ്പിച്ച ശ്രീജഗന്നാഥ രഥ യാത്രയിൽ നിന്ന്
അങ്കണവാടി വർക്കേഴ്സ് ആൻഡ് ഹെൽപ്പേഴ്സ് അസോസിയേഷൻ (സി.ഐ.ടി.യു) അഖിലേന്ത്യ പ്രതിഷേധ ദിനാചരണത്തിന്റെ ഭാഗമായി ചിന്നക്കട ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ നടത്തിയ യോഗം സി.ഐ ടി യുദേശീയ വൈസ് പ്രസിഡൻ്റ് ജെ. മേഴ്സികുട്ടിയമ്മ ഉദ്ഘാടനം ചെയ്യുന്നു
മഴ കാത്ത് വല..... കനത്ത മഴയിൽ മീൻപിടുത്തക്കാരെ കാത്ത് കിടക്കുന്ന വലകൾ. തൊടുപുഴയിൽ നിന്നൊരു കാഴ്ച
സർവീസ് പെൻഷൻകാരുടെ പെൻഷൻ തുക പോസ്റ്റ് ഓഫീസ് വഴി​ മണിയോർഡറായി ലഭിക്കാത്തതിൽ പ്രതിഷേധിച്ച് കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് അസോ. കൊല്ലം ജില്ലാ കമ്മിറ്റി നടത്തിയ ഹെഡ് പോസ്റ്റ് ഓഫീസ് മാർച്ചും ധർണയും പെൻഷണേഴ്‌സ് അസോ. സംസ്ഥാന വൈസ് പ്രസിഡന്റ് ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു
ആശ്രാമത്തെ എ. തങ്ങൾ കുഞ്ഞ് മുസലിയാർ സ്ത്രി സൗഹ്യദ പാർക്കിലെ സന്ദർശകർക്കുള്ള ഇരിപ്പിടമുൾപ്പെടെ കാട് മൂടിയ നിലയിൽ
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com