സ്വപ്നങ്ങൾക്ക് ഉയരമേറെ... കോഴിക്കോട് ടൗൺ ഹാൾ റോഡിൽ പ്രമുഖ കമ്പിനിയുടെ പരസ്യ ബോർഡ് അഴിച്ചെടുക്കുന്ന തൊഴിലാളി. സുരക്ഷയൊന്നുമില്ലാതെയാണ് ബോർഡ് അഴിച്ച് മാറ്റുന്നത്.
സ്വർണ്ണക്കടത്ത് കേസ് പ്രതി കെ.ടി. റമീസിനെ എറണാകുളം എൻ.ഐ.എ. പ്രത്യേക കോടതിയിൽ ഹാജരാക്കിയപ്പോൾ.
കൊവിഡ് രോഗികളുടെ കോൺടാക്ട് ട്രേസിങ്ങുമായി ബന്ധപ്പെട്ട് പൊലീസ് ചുമതലകൾ ഏറ്റെടുക്കുന്നതിന്റെ ഭാഗമായി ഡി.എം.ഒ കൺട്രോൾ റൂമിലെത്തിയ സിറ്റി പൊലീസ് കമ്മീഷണർ ബൽറാം കുമാർ ഉപാദ്യായ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരോടൊപ്പം.
നിയമത്തിന്റെ തണലിൽ... എറണാകുളം എൻ.ഐ.എ. പ്രത്യേക കോടതിയിൽ പാർക്ക് ചെയ്തിരിക്കുന്ന ജഡ്ജിയുടെ വാഹനത്തിന് സമീപം കടന്ന് കൂടിയ പൂച്ചകൾ.
കണ്ടെയ്‌ൻമെന്റ് സോണായ പൂന്തുറയിൽ ഇന്നലെ മുതൽ നിയന്ത്രണങ്ങൾ കർശനമായതോടെ പ്രധാന കവാടമായ കുമരിചന്തക്ക് സമീപം വാഹനങ്ങളുമായി എത്തിയവരെ പരിശോധനക്ക് ശേഷം കടത്തിവിടുന്നു.
മാസ്ക് മാസ്റ്റാണ്... കൊവിഡ് ജാഗ്രതയുടെ ഭാഗമായി മലപ്പുറം കുന്നുമ്മലിൽ പൊലീസ് നടത്തിയ പരിശോധനയിൽ മാസ്കില്ലാതെ പുറത്തിറങ്ങിയ യുവാവിന് മാസ്ക് നൽകുന്നു. കർശന നടപടിയെടുത്തതാണ് യുവാവിനെ പറഞ്ഞ് വിട്ടത്.
കൊവിഡ് ജാഗ്രതയുടെ ഭാഗമായി മലപ്പുറം നഗരത്തില്‍ തൃശൂര്‍ റെയിഞ്ച് ഡി.ഐ.ജി എസ്.സുരേന്ദ്രന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ മാസ്കിടാതെ ബൈക്കിലെത്തിയ ആളെ മാസ്ക് ധരിപ്പിക്കുന്നു.
പൂന്തുറയിൽ കൊവിഡ് ബാധിച്ച് മരിച്ച പുഷ്പനായകത്തിന്റെ മരണാനന്തര ചടങ്ങുകളുടെ ഭാഗമായി മൃതദേഹം മറവ് ചെയ്ത കുഴിക്കരികിൽ സ്ഥാപിക്കാനുള്ള കുരിശുമായ് പോകുന്നവർ.
തിരികെ പറന്ന്... എറണാകുളം കാളമുക്ക് ഹാർബറിൽ കെട്ടിയിട്ടിരിക്കുന്ന ബോട്ടുകൾ. കൊവിഡ് വ്യാപന ഭീതിയെത്തുടർന്ന് ഇന്നലെ അവസാനിക്കേണ്ടിയിരുന്ന ട്രോളിംഗ് നിരോധനം 2 ദിവസത്തേക്ക് കൂടി നീട്ടിയതായാണ് അധികൃതരുടെ ഭാഗത്ത് നിന്ന് കിട്ടിയ അറിയിപ്പെന്ന് മത്സ്യത്തൊഴിലാളികൾ.
കണ്ടെയ്ൻമെന്റ് സോണായ ചാലയിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങൾ കിള്ളിപ്പാലത്തുനിന്ന് വഴി തിരിച്ചുവിടുന്ന പൊലീസ്. കൊവിഡ് വ്യാപനത്തെ തുടർന്ന് കർശന പരിശോധനയാണ് പൊലീസ് നടത്തുന്നത്.
വയലിനിസ്റ്റ് ബാലഭാസ്കറിന്റെ അപകടമരണവുമായ് ബന്ധപ്പെട്ട് സി.ബി.ഐ ഉദ്യോഗസ്ഥർ തിരുവനന്തപുരം തിട്ടമംഗലം പുലരിനഗറിലെ വസതിയിൽ ഭാര്യ ലക്ഷ്‌മിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം പുറത്തേക്ക് വരുന്നു.
തിരുവോണം ബമ്പർ ഭാഗ്യക്കുറി ടിക്കറ്റ് വി.കെ പ്രശാന്ത് എം.എൽ.എയ്ക്ക് നൽകി മന്ത്രി ഡോ.ടി.എം .തോമസ് ഐസക് പ്രകാശനം ചെയ്യുന്നു
ട്രഷറി ഡയറക്ടറുടെ കാര്യാലയത്തിൽ പരിശോധനയ്ക്ക് ശേഷം തിരികെ പോകുന്ന ക്രൈംബ്രാഞ്ച് എ.സി.പി എം.കെ സുൾഫിക്കർ, വഞ്ചിയൂർ സി.ഐ എസ്.ആർ നിസാം എന്നിവർ.
പാലക്കാട് കഞ്ചിക്കോട് ഐ.ഐ.ടി ക്യാമ്പിന് സമീപം കഴിഞ്ഞ ദിവസം രാത്രി ജാർഖണ്ഡ് സ്വദേശികളായ മൂന്ന് പേർ മരിക്കാനിടയായ സംഭവത്തിൽ ഹരി ഓമിൻ്റെ മൃതദേഹം പോസ്റ്റ് മേർട്ടത്തിനായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റുന്നു.
1921 ലെ മലബാർ കലാപത്തെ കുറിച്ച് മന്ത്രി കെ.ടി ജലീൽ എഴുതിയ പുസ്തകം മുഖ്യമന്ത്രി പിണറായി വിജയൻ അടൂർ ഗോപാലകൃഷ്ണന് നൽകി പ്രകാശനം ചെയ്യുന്നു
ട്രോളിംഗ് നിരോധനം കഴിഞ്ഞ് കടലിൽ പോകാൻ തയ്യാറായി കായലിൽ കിടക്കുന്ന ഇൻബോർഡ് എഞ്ചിൻവള്ളങ്ങളും ബോട്ടുകളും. എറണാകുളം കാളമുക്ക് ഹാർബറിൽ നിന്നുള്ള കാഴ്ച.
പാലക്കാട് കഞ്ചിക്കോട് ഐ.ഐ.ടി ക്യാമ്പിന് സമീപം കഴിഞ്ഞ ദിവസം രാത്രി ജാർഖണ്ഡ് സ്വദേശികൾ റെയിൽവേ ട്രാക്കിനരിക്കിൽ മരിച്ച നിലയിൽ കണ്ടതിനെ തുടർന്ന് തൊഴിലാളികൾ ക്യാമ്പിന് മുന്നിൽ തടിച്ച് കുടിയപ്പോൾ.
കോട്ടയം പ്രസ്ക്ലബിൽ പത്രസമ്മേളനം നടത്തിയ ശേഷം പി.സി. ജോർജ് എം.എൽ.എ ഫയലുമായി പുറത്തേക്ക് പോകുന്നു.
ദേശവിരുദ്ധർക്ക് താവളം ഒരുക്കിയ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് കോട്ടയം സുവർണ ആഡിറ്റോറിയത്തിൽ ബി.ജെ.പി മുൻസംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ ഉപവാസ സമരം നടത്തുന്നു.
എറണാകുളം ചിലവന്നൂർ ബണ്ട് റോഡിന് സമീപം ഉപ്പ്മീൻ വില്പന നടത്തുന്ന ലക്ഷ്മിയമ്മ. സമീപത്തെ കടകളിൽ വിവിധ ഇനത്തിലുള്ള ഉണക്കമീനുകൾ വില്പനയ്ക്കായി നിരത്തിയിട്ടുണ്ട്.
  TRENDING THIS WEEK
വിനായക്
വായനശാല
അന്തരിച്ച നടൻ അനിൽ മുരളിയുടെ മൃതദേഹം പൂജപ്പുരയിലെ വസതിയിൽ കൊണ്ടുവന്നപ്പോൾ അന്തിമോപചാരം അർപ്പിക്കുന്ന മകൻ ആദിത്യൻ. അനിൽ മുരളിയുടെ സഹോദരൻ എം.എസ്. ഗിരി തുടങ്ങിയവർ സമീപം.
കൊല്ലം ജില്ലാ ജയിലിൽ നിന്നും കൊവിഡ് ബാധിച്ചവരെ ചന്ദനത്തോപ്പിലെ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിലേക്ക് മാറ്റുന്നു.
ബൈക്കിൽ
പാലക്കാട് പുതുശ്ശേരി കുരിടിക്കാട് ഞാവളുങ്കൽ വീട്ടിൽ ഹരികൃഷണൻ പെൻസിലിൽ നിർമ്മിക്കുന്ന മനോഹര കൊത്തുപണികൾ
മേച്ചൽ പുറങ്ങളിലേക്ക്... ആട്ടിൻ കൂട്ടവുമായി മേച്ചൽ പുറങ്ങളിലേക്ക് ഇറങ്ങിയ കർഷക സ്ത്രി പാലക്കാട് പാപ്പറമ്പ് ഭാഗത്ത് നിന്ന്.
നമ്മൾ പഠിക്കില്ല... തീരദേശ ദേശീയപാതയുടെ പണികൾക്കായി എത്തിയ അന്യസംസ്ഥാന തൊഴിലാളികളെ വൈകുന്നേരം ക്യാമ്പുകളിൽ കൊണ്ടുപോകുന്നതിനായി വാഹനത്തിൽ കയറ്റുന്നു. യാതൊരുവിധ കൊവിഡ് മാനദണ്ഡങ്ങളും പാലിക്കാതെയാണ് ഇവരുടെ യാത്ര. കഴിഞ്ഞ ദിവസം നഗരത്തിലെ ഒരു ആശുപത്രിയുടെ കെട്ടിടം പണിക്കായി എത്തിച്ച അന്യസംസ്ഥാന തൊഴിലാളികൾക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
പാവം... ഇയാളും മനുഷ്യനാണ്...
നന്മയുള്ള കാവൽക്കാർ... എറണാകുളം കടവന്ത്രയ്ക്ക് സമീപം റോഡ് മുറിച്ചു കടക്കാൻ നിന്ന വൃദ്ധയെ വാഹനങ്ങൾ തടഞ്ഞ് സുരക്ഷിതമായി എത്തിക്കുന്ന സമീപത്ത് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന വനിതാ പൊലീസ് ഉദ്യോഗസ്ഥ.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com