വോട്ട് വഞ്ചി... ലോക്സഭാ തിരഞ്ഞെടുപ്പിൽ കോട്ടയം ആർപ്പുക്കര പഞ്ചായത്തിലെ ചുഴലിക്കുഴി പ്രദേശവാസികൾ മണിയാപറമ്പ് എസ്.എൻ.ഡി.പി സ്കൂളിലെ ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തിയ ശേഷം പോള തിങ്ങിനിറഞ്ഞ പെണ്ണാർതോട്ടിലൂടെ വഞ്ചിയിൽ കയറി മടങ്ങിയപ്പോൾ.
തിരുവനന്തപുരം പട്ടം ഗവ .മോഡൽ ഗേൾസ് എച്ച്.എസ്.എസിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മടങ്ങുന്ന കർദ്ദിനാൾ മാർ ബസേലിയോസ് ക്ളീമീസ് കാതോലിക്കാ ബാവ
കന്നി അടയാളം... ലോക് സഭാ തിരഞ്ഞെടുപ്പിൽ അയ്മനം പി.ജെ.എം യു.പി സ്കൂളിലെ ബൂത്തിൽ കന്നി വോട്ട് രേഖപ്പെടുത്തി ഇറങ്ങിയ തേജസ് ഹെയിൻ രാജേഷ്
പോളിംഗ് ഫുൾ...ലോക് സഭാ തിരഞ്ഞെടുപ്പിൽ കോട്ടയം ചെങ്ങളം ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ വോട്ട് ചെയ്യാൻ എത്തിയവരുടെ നീണ്ടനിര
തിരുവനന്തപുരം പട്ടം ഗവ .മോഡൽ ഗേൾസ് എച്ച്.എസ്.എസിൽ വോട്ട് രേഖപ്പെടുത്തിയ കർദ്ദിനാൾ മാർ ബസേലിയോസ് ക്ളീമീസ് കാതോലിക്കാ ബാവ
കോട്ടയം എസ്.എച്ച് മൗണ്ട് ഹയർ സെക്കൻഡറി സ്കൂളിലെ ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തിയ കോട്ടയം ലോക്സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടനും ഭാര്യ ആനും.
ലോക്സഭ തെരഞ്ഞെടുപ്പിന് കോട്ടയം എസ്.എച്ച് മൗണ്ട് ഹയർ സെക്കൻഡറി സ്കൂളിൽ വോട്ട് ചെയ്യാനായി വരി നിൽക്കുന്ന കോൺവെന്റിലെ കന്യാസ്ത്രീകൾ
തട്ട് പണിയ്‌ക്കിടെ വീണ് കാലിന് പരിക്കേറ്റ മീനാങ്കൽ കൊച്ചുകിളിക്കോട് സ്വദേശി രഞ്ജിത്തിനെ സുഹൃത്തുക്കൾ എടുത്തു കൊണ്ട് വന്ന് തേവിയാരുകുന്നിലെ ഗവൺമെന്റ് ട്രൈബൽ എൽ.പി.എസ് സ്കൂളിലെ ബൂത്തിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം കൊണ്ട് പോകുന്നു
ലോക്സഭാ തിരഞ്ഞെടുപ്പിന് കോട്ടയം കാരാപ്പുഴ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ ബൂത്തിൽ ഇലക്ഷൻ സാമഗ്രികൾ തയ്യാറാക്കി വെക്കുന്ന പോളിംഗ് ഉദ്യോഗസ്ഥർ
വോട്ട് കൂട്ട്...ലോക്സഭാ മണ്ഡലം തിരഞ്ഞെടുപ്പിന് കോട്ടയം വേളൂർ സെൻറ് ജോൺസ് യു.പി സ്കൂളിലെ ബൂത്തിൽ തിരഞ്ഞെടുപ്പ് ജോലിക്കെത്തിയ പോലീസ് ഉദ്യോഗസ്ഥരും പോളിംഗ് ഉദ്യോഗസ്ഥരും സൗഹൃദം സ്ഥാപിച്ചപ്പോൾ.
കോട്ടയം ലോക്സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. കെ.ഫ്രാൻസിസ് ജോർജിൻറെ തിരുനക്കരയിൽ നടന്ന പരസ്യ പ്രചാരണത്തിൻ്റെ കലാശകൊട്ടിൽ ക്രയിനിൽ കയറി പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്ന സ്ഥാനാർഥി
കോട്ടയം ലോക്സഭാ മണ്ഡലം തിരഞ്ഞെടുപ്പിൻ്റെ പരസ്യ പ്രചാരണത്തിന് സമാപനം കുറിച്ച് തിരുനക്കരയിൽ നടന്ന കൊട്ടിക്കലാശം.
കോട്ടയം ലോക്സഭാ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടൻ്റെ തിരുനക്കരയിൽ നടന്ന പരസ്യ പ്രചാരണത്തിൻ്റെ കലാശകൊട്ടിൽ പ്രവർത്തകരെ അഭിവദ്യം ചെയ്യുന്ന സ്ഥാനാർത്ഥി.
കോട്ടയം ലോക്സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. കെ.ഫ്രാൻസിസ് ജോർജിൻറെ തിരുനക്കരയിൽ നടന്ന പരസ്യ പ്രചാരണത്തിൻ്റെ കലാശകൊട്ടിൽ ക്രയിനിൽ കയറി പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്ന സ്ഥാനാർഥി
ആവേശത്തോളേറി...കോട്ടയം ലോക്സഭാ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടൻ്റെ തിരുനക്കരയിൽ നടന്ന പരസ്യ പ്രചാരണത്തിൻ്റെ കലാശകൊട്ടിൽ മുദ്രാവാക്യം വിളിക്കുന്ന ബാലൻ.
തളരില്ല ജനാധിപത്യബോധം... ഗവ യു.പി.എസ് ബീമാപള്ളിയിൽ വോട്ട് ചെയ്യാനെത്തിയ നബീസ ബീവി വോട്ട് ചെയ്യാനെത്തിയവരുടെ തിരക്ക് കാരണം തളർന്ന് പടിയിൽ ഇരിക്കുന്നു. കൈയ്യിൽ തിരഞ്ഞെടുപ്പ് ഐ.ഡി കാർഡും കാണാം
ആദ്യമായി തിരഞ്ഞെടുപ്പ് പോളിംഗ് ബൂത്തുകൾ പരിസ്ഥിതി സന്തുലിതമാക്കുന്നതിന് വേണ്ടി പ്ലാസ്റ്റിക് മാലിന്യങ്ങൾ മറ്റും നീക്കം ചെയ്യുന്നതിന് നിയോഗിച്ച ഹരിതകർമ്മസേനാംഗളിൽ നെയ്യാറ്റിൻകര നഗരസഭയിലെ ഹരിതകർമ്മസേനാംഗളായ ലളിതകുമാരി,ഷീജ,അമ്പി എന്നിവർ നെയ്യാറ്റിൻകര പെരുമ്പഴതൂർ ജി.എച്ച്.എസിലെ മാലിന്യങ്ങൾ നീക്കം ചെയ്യുന്നു
സെന്റ് ഫിലോമിനാസ് ജി.എച്ച്.എസ് പൂന്തുറ സ്‌കൂളിൽ നിന്ന് വോട്ട് ചെയ്‌ത്‌ പുറത്തേയ്ക്ക് വരുന്ന 80 വയസ്സുകാരിയായ റഹ്‌മ ബീവി
കൊല്ലത്തെ യു.ഡി.എഫ് സ്ഥാനാർത്ഥി എൻ.കെ.പ്രേമചന്ദ്രനും കുടുംബവും ക്രിസ്തുരാജ് എച്ച്.എസ്.എസിൽ വോട്ട് ചെയ്ത് പുറത്തിറങ്ങിയപ്പോൾ
വലിയകട സെന്റ് ജോസഫ്സ് യു.പി.എസിൽ വോട്ട് ചെയ്ത് ഇറങ്ങിയ വൃദ്ധയെ സഹായിക്കുന്ന ഹോം ഗാർഡ് ഫോട്ടോ: അക്ഷയ് സഞ്ജീവ്
  TRENDING THIS WEEK
സംഗീതത്തിൽ ലയിച്ച്...എറണാകുളം ടി.ഡി.എം ഹാളിൽ ബീം പ്രതിവാര പരിപാടിയുടെ ഭാഗമായി നടന്ന പി. ജയചന്ദ്രന്റെ ഗാനങ്ങളുടെ പുനരവതരണമായ എന്റെ പാട്ട് ഉദ്ഘാടനം ചെയ്തശേഷം സംഗീത സംവിധായകൻ ബിജിപാൽ ഗാനം ആലപിക്കുന്നു
തിരുവനന്തപുരം ലോക്‌സഭാ മണ്ഡലം യു.ഡി.എഫ് സ്‌ഥാനാർത്ഥി ഡോ.ശശിതരൂരിന്റെ പ്രചാരണാർത്ഥം കവടിയാർ വിവേകാനന്ദ പർക്കിന് മുന്നിൽ സംഘടിപ്പിച്ച " സ്കാൻ മി "ക്യാമ്പയിന്റെ ഉദ്‌ഘാടനം എ.ഐ.സി.സി ജനറൽ സെക്രട്ടറി സച്ചിൻ പൈലറ്റ് ടീ ഷർട്ടിലെ ക്യൂ .ആർ കോഡ് സ്‌കാൻ ചെയ്ത് നിർവഹിക്കുന്നു
ലോകസഭ തിരഞ്ഞെടുപ്പിൻ്റെ ഭാഗമായി തൃശൂർ കളക്ട്രേറ്റിൽ സജ്ജമാക്കിയ കമാൻഡ് കൺട്രോൾ റൂം
ഒറ്റയാൾ പ്രചരണം...ചേർത്തലയിൽ നിന്ന് തൃശൂർവരെ സൈക്കളിൽ യാത്ര ചെയ്ത് എൻ.ഡി.എ സ്ഥാനാർത്ഥി സുരേഷ് ഗോപിക്കായി ഒറ്റയാൾ പ്രചരണം നടത്തുന്ന ചേർത്തല സ്വദേശി അജിത്ത്. വൈറ്റിലയിൽ നിന്നുള്ള കാഴ്ച
തമിഴ്‌നാട് എൻ.ഡി.എ സംസ്ഥാന പ്രസിഡന്റ് കെ.അണ്ണാമലൈ ചിന്നക്കടയിൽ സംസാരിക്കുന്നതിനിടക്ക് കൊല്ലം ലോക് സഭാ മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി ജി.കൃഷ്ണകുമാറിനു താമര പൂ നൽകുന്ന പെൺകുട്ടിയെ തലോടുന്ന സ്ഥാനാർത്ഥി ജി.കൃഷ്ണകുമാർ ഫോട്ടോ : അക്ഷയ് സഞ്ജീവ്
എറണാകുളം നഗരത്തിലെ വസ്ത്രശാല കയറിൽ തൂങ്ങി ക്ളീൻ ചെയ്യുന്ന തൊഴിലാളി
ഇടുക്കി എൻ .ഡി എ സ്ഥാനാർത്ഥി അഡ്വ. സംഗീതവിശ്വനാഥനെ എസ് എൻ ട്രസ്റ്റ് ബോർഡഗം പ്രീതി നടേശൻ ആലിംഗനം ചെയ്ത് അനുഗ്രഹിക്കുന്നു. തൊടുപുഴയിൽ നടന്ന മഹിളാസംഗമം ഉദ്ഘാടനം നടത്തിയതായിരിന്നു പ്രീതി നടേശൻ
തിരുവനന്തപുരം ലോക്‌സഭാ മണ്ഡലം യു.ഡി.എഫ് സ്‌ഥാനാർത്ഥി ഡോ.ശശിതരൂരിന്റെ പ്രചാരണാർത്ഥം കവടിയാർ വിവേകാനന്ദ പർക്കിന് മുന്നിൽ സംഘടിപ്പിച്ച " സ്കാൻ മി "ക്യാമ്പയിന്റെ ഉദ്‌ഘാടനത്തിനെത്തിയ എ.ഐ.സി.സി ജനറൽ സെക്രട്ടറി സച്ചിൻ പൈലറ്റും സ്‌ഥാനാർത്ഥി ഡോ.ശശി തരൂരും
തിരുവനന്തപുരം ലോക്‌സഭാ മണ്ഡലം തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ സമാപനം കുറിച്ച് പേരൂർക്കടയിൽ നടന്ന കൊട്ടിക്കലാശത്തിൽ എൻ.ഡി.എ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു. ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.വി. രാജേഷ് സമീപം
വന്ദനം കുട്ടികളെ... ജവഹർലാൽ ബാലഭവനിൽ അവധിക്കാല ക്യാമ്പിന്റെ ഭാഗമായി കുട്ടികൾക്ക് ആനയെ (തിരുവമ്പാടി  ലക്ഷ്മിയെ) പരിചയപ്പെ ടുത്തുന്നു.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com