അന്തരിച്ച സി.എഫ് തോമസ് എം.എൽ.എക്ക് ചങ്ങനാശേരിയിലെ വസതിയിലെത്തി എം.എൽ.എമാരായ പി.ജെ.ജോസഫ് മോൻസ് ജോസഫ്, കെ.സി. ജോസഫ് തുടങ്ങിയവർ അന്ത്യോപചാരമർപ്പിക്കുന്നു.
അന്തരിച്ച സി.എഫ് തോമസ് എം.എൽ.എക്ക് ജോസ് കെ. മാണി എം.പി അന്ത്യോപചാരമർപ്പിക്കുന്നു.
സി.എഫ് തോമസ് എം.എൽ.എയുടെ മ്യതദേഹം ചങ്ങനാശേരിയിലെ വസതിയിലേക്കെത്തിക്കുന്നു.
വിലകൊടുത്താലും വിയർപ്പൊഴുക്കണം... അൻപതോളം കുടുംബാംഗങ്ങൾക്കുള്ള വെള്ളം പറേച്ചാൽ ബൈപ്പാസിനു സമീപം വള്ളത്തിൽ വന്ന് ശേഖരിക്കുന്ന വേളൂരിലെ 45 -മാം വാർഡിലെ പ്രദേശവാസികൾ. വിലനൽകി വാങ്ങുന്ന കുടിവെള്ളം ഓരോവീട്ടിലേക്കും പാടം വറ്റിച്ചുകഴിഞ്ഞാൽ കയ്യിൽചുമന്ന് കൊണ്ടുപോകേണ്ടിവരുന്നു.
അന്തരിച്ച സി.എഫ് തോമസ് എം.എൽ.എക്ക് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അന്ത്യോപചാരമർപ്പിക്കുന്നു.
സ്ത്രീകളെ അതിഷേപിച്ച് യൂട്യൂബ് വീഡിയോ ചെയ്തയാളെ കയ്യേറ്റം ചെയ്ത ഭാഗ്യലക്ഷ്മിക്ക് ഐക്യദാർട്യം പ്രഖ്യാപിച്ച് കേരള മഹിളാ സംഘം സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തിയ ധർണ.
മന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന മരണപ്പെട്ട പി.കെ. വേലായുധന്റെ ഭാര്യ ഗിരിജാ വേലായുധനെ മേയർ കെ.ശ്രീകുമാർ കാക്കാംമൂലയിലുള്ള കൂട്ടുകാരിയുടെ വീട്ടിലെത്തി സന്ദർശിച്ചപ്പോൾ. ഇവർക്ക് നഗരസഭ കല്ലടി മുഖത്തെ ഭവന സമുച്ചയത്തിൽ ഫ്‌ളാറ്റ് അനുവദിച്ചിരുന്നു.
രാജ്യത്തിന്റെ മരണമണിയായ കാർഷിക ബില്ലിനെതിരെ എം എസ് എഫ് മലപ്പുറത്ത് നടത്തിയ കർഷക സമരം.
കരിപ്പൂരിന്റെ ചിറകരിയാൻ അനുവദിക്കില്ല എന്ന ശീർഷകത്തിൽ എസ് വൈ എസ് മലപ്പുറത്ത് നടത്തിയ പാതയോര സമരം.
രാജ്യത്തിന്റെ മരണമണിയായ കാർഷിക ബില്ലിനെതിരെ എം എസ് എഫ് മലപ്പുറത്ത് നടത്തിയ കർഷക സമരത്തിലെത്തിയ മുനവ്വിറലി ശിഹാബ് തങ്ങൾക്ക് പാള തൊപ്പി വെച്ച് കൊടുക്കുന്ന പ്രവർത്തകൻ.
മലപ്പുറത്ത് നടന്ന ബി.ജെ.പി ജില്ലാ നേതൃ യോഗത്തിൽ ബി.ജെ.പി ജില്ലാ പ്രസിഡന്റ് രവി തേലത്ത് സംസാരിക്കുന്നു.
കേന്ദ്ര സര്‍ക്കാറിന്റെ കര്‍ഷക വിരുദ്ധ നയത്തിനെതിരെ മുസ്ലിം യൂത്ത് ലീഗ് മലപ്പുറത്ത് കൃഷിയിടത്തില്‍ മോദിയുടെ കോലം നാട്ടി പ്രതിഷേധിച്ചപ്പോള്‍.
കോ ലീ ബി സഖ്യത്തിന്റെ വർഗ്ഗീയ ദ്രുവീകരണ നീക്കത്തിനെതിരെ ഐ.എൻ.എൽ മലപ്പുറം മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സംഗമം എൻ.കെ അബ്ദുൾ അസീസ് ഉദ്ഘാടനം ചെയ്യുന്നു.
വിദ്യാർഥികളിൽ പത്രവായന പ്രോത്സാഹിപ്പിക്കാൻ കേരള കൗമുദി ഒരുക്കിയ "എന്റെ കൗമുദി" പരിപാടിയുടെ ഉദ്‌ഘാടനം മന്ത്രി കടകംപളളി സുരേന്ദ്രൻ നിർവഹിക്കുന്നു.
പാളയം എം.എൽ.എ ഹോസ്റ്റലിന് മുന്നിൽ വാഹനത്തിന്റെ എഞ്ചിനിൽ നിന്ന് ചോർന്ന് റോഡിൽ പരന്ന ഓയിൽ ഫയർഫോഴ്സ് എത്തി കഴുകി കളയുന്നു.
സമൂഹ മാദ്ധ്യമങ്ങളിൽ സത്രീകൾക്കെതിരെ അശ്ളീല പരാമർശം നടത്തിയ ഡോ. വിജയനെ ഗാന്ധാരിയമ്മൻകോവിലിലെ വസതിയിൽ ചെന്ന് കരിയോയിൽ ഒഴിച്ചതിന് ശേഷം അവിടെ നിന്നും പിടിച്ചെടുത്ത് ലാപ്പ്ടോപ്പും മൊബൈലുമായി നടിയും ഡബ്ബിംഗ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷമി, ആക്ടിവിസ്റ്റുകളായ ദിയ സന, ശ്രീലക്ഷമി അറയ്ക്കൽ എന്നിവർ തമ്പാനൂർ പൊലീസ് സ്റ്റേഷനിൽ എത്തിയപ്പോൾ.
മുസ്‌ലിം ലീഗ് ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ തൃശൂർ മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജിന് സമീപം നിർമ്മിക്കുന്ന സി. എച്ച് സെന്ററിൻറെ ശിലാസ്ഥാപനം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ നിർവ്വഹിക്കുന്നു.
സൗന്ദര്യ കുപ്പികൾ...എറണാകുളം ബോട്ട് ജെട്ടിയിലെ ഡി.ടി.പി.സി. ടൂറിസം ഇൻഫർമേഷൻ സെന്ററിന് മുന്നിലെ മരങ്ങൾക്ക് ചുറ്റും വച്ചിരിക്കുന്ന ചിത്രം വരച്ച കുപ്പികൾ
വീടിന് മുന്നിൽ പത്ത്മണി ചെടികൾ തൂക്കിയിട്ട് അലംകരിച്ചിരിക്കുന്നു. ചേർത്തല പാണാവള്ളി പുലവേലിൽ വിനോദിന്റെ വീട്ടിൽ നിന്നുള്ള കാഴ്ച
പുതിയ പ്രതീക്ഷ...എറണാകുളം ബോട്ട് ജെട്ടിയിലെ ഡി.ടി.പി.സി. ടൂറിസം ഇൻഫർമേഷൻ സെന്ററിൽ ടൂറിസം ദിനത്തിൽ തുടക്കമിടുന്ന ടൂറിസം ഗ്രാമ ചന്തയ്ക്കായുള്ള ഒരുക്കം
  TRENDING THIS WEEK
മഹിളാ മോർച്ച തിരുവനന്തപുരം ജില്ല കമ്മിറ്റി സെക്രട്ടേറിയറ്റിനുമുന്നിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച്
മഴ
എല്ലാ കാർഡുടമകൾക്കും നൽകുന്ന സൗജന്യ ഭക്ഷ്യകിറ്റ് വിതരണത്തിന്റെ ജില്ല തല ഉദ്ഘാടനത്തിൽ മറിയുമ്മ, സാബിറ, നളിനി എന്നിവർ തങ്ങൾക്ക് കിട്ടിയ കിറ്റ് പരിശോധിക്കുന്നതിനിടയിൽ.
കരിപ്പൂരിന്റെ ചിറകരിയാൻ അനുവദിക്കില്ല എന്ന ശീർഷകത്തിൽ എസ് വൈ എസ് മലപ്പുറത്ത് നടത്തിയ പാതയോര സമരം.
പച്ചക്കറി സൗജന്യം
വീടിന് മുന്നിൽ പത്ത്മണി ചെടികൾ തൂക്കിയിട്ട് അലംകരിച്ചിരിക്കുന്നു. ചേർത്തല പാണാവള്ളി പുലവേലിൽ വിനോദിന്റെ വീട്ടിൽ നിന്നുള്ള കാഴ്ച
സമൂഹ മാദ്ധ്യമങ്ങളിൽ സത്രീകൾക്കെതിരെ അശ്ളീല പരാമർശം നടത്തിയ ഡോ. വിജയനെ ഗാന്ധാരിയമ്മൻകോവിലിലെ വസതിയിൽ ചെന്ന് കരിയോയിൽ ഒഴിച്ചതിന് ശേഷം അവിടെ നിന്നും പിടിച്ചെടുത്ത് ലാപ്പ്ടോപ്പും മൊബൈലുമായി നടിയും ഡബ്ബിംഗ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷമി, ആക്ടിവിസ്റ്റുകളായ ദിയ സന, ശ്രീലക്ഷമി അറയ്ക്കൽ എന്നിവർ തമ്പാനൂർ പൊലീസ് സ്റ്റേഷനിൽ എത്തിയപ്പോൾ.
സൂപ്പർ ഹിറ്റ് സിനിമ ദൃശ്യത്തിന്റെ രണ്ടാം ഭാഗവും ഷൂട്ട് ചെയ്യാൻ കരാറുറപ്പിച്ച തൊടുപുഴ വഴിത്തലയിലെ മടത്തിൽപ്പറമ്പിൽ വീട്ടിൽ ജോസഫ് കുരുവിളയും ഭാര്യ ഷെർളിയും
വീട്ടിലേക്കുള്ള വഴി..., തിരുവാതുക്കൽ മാണിക്കുന്നം റോഡ് ഉയർത്തി പുനർനിർമ്മിച്ചപ്പോൾ നഗരത്തിൽ അനുഭവപ്പെട്ട ശക്തമായ മഴയിൽ വെള്ളം ഒഴുകിപോകുവാൻ സൗകര്യമില്ലാത്തതിനെത്തുടർന്ന് വെള്ളക്കെട്ടിലായ നാടുവത്രമാലിയിൽ പ്രമോദിന്റെ വീട്. റോഡുകൾ പുനർനിർമ്മിക്കുമ്പോൾ വശങ്ങളിൽ ഓടകൾ ഉണ്ടാവാത്തതാണ് ഇത്തരം വെള്ളക്കെട്ടുകൾക്ക് കാരണമാകുന്നത്.
ഇന്നലെ നഗരത്തിൽ പെയ്ത മഴയിൽ ഇരുചക്രവാഹനത്തിൽ യാത്രചെയ്യുന്നവർ .സെക്രട്ടേറിയറ്റിനുമുന്നിൽ നിന്നുള്ള ദൃശ്യം
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com