ഹോക്കിയിൽ ഇന്ത്യ വെങ്കലം നേടിയതിലുള്ള സന്തോഷം മലയാളി താരം ശ്രീജേഷിന്റെ വീട്ടിൽ അച്ഛൻ രവീന്ദ്രൻ, അമ്മ ഉഷ, ഭാര്യ അനീഷ എന്നിവർ ചേർന്ന് പങ്കുവയ്ക്കുന്നു
പുനർനിർമ്മാണത്തിന് പൊളിച്ചിട്ട പാലക്കാട് മുൻസിപ്പൽ ബസ്റ്റാൻ്റ് നിർമ്മാണം തുടങ്ങാത്തതിൽ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി കോൺഗ്രസ്സ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ മൂന്നാം ശ്രാദ്ധബലി.
ആയിരത്തി എഴുന്നൂറിലധികം പ്രൈമറി വിദ്യാലയങ്ങളിൽ ഹെഡ് മാസ്റ്റർമാരെ അടിയന്തിരമായി നിയമിക്കുക , ഓൺലൈൻ ക്ലാസുകൾ നടത്തുന്നതിന് അദ്ധ്യാപകരെ കൊവിഡ് ഡ്യൂട്ടിയിൽ നിന്നും ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സെക്രട്ടേറിയറ്റിന് മുന്നിൽ കെ .പി .എസ് .ടി .എ യുടെ ആഭിമുഖ്യത്തിൽ ആരംഭിച്ച സപ്തദിന സത്യാഗ്രഹത്തിന്റെ ഉദ്ഘാടനം പ്രതിപക്ഷ നേതാവ് വി .ഡി സതീശൻ നിർവഹിക്കുന്നു
പെട്ടിമുടി ദുരന്തത്തിൻ്റെ ഒന്നാം വാർഷിക ദിവസം ദുരന്ത സ്ഥലത്ത് മരിച്ചവരുടെ ബന്ധുക്കൾ പൂമാലയിട്ട നിലയിൽ
നഗരത്തിൽ പെയ്ത ചാറ്റൽ മഴയിലൂടെ അപകടകരമായി കുടയും ചൂടി ഇരുചക്രവാഹനത്തിൽ യാത്ര ചെയ്യുന്ന യാത്രികർ
ഓണവിപണി ലക്ഷ്യമിട്ട് കൃഷിചെയ്യുന്ന കർഷകൻ ചീരക്ക് വെള്ളം തളിക്കുന്നു വെള്ളായണിയിൽ നിന്നുള്ള ദൃശ്യം
എന്താകുമോ എന്തോ ...കേരള എൻട്രൻസ് എൻജിനീയറിംഗ് , ഫാർമസി പ്രവേശന പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ വിദ്യാർത്ഥി ചേച്ചിയോട് പരീക്ഷാ വിശേഷങ്ങൾ പങ്കുവെയ്ക്കുന്നു. ആലപ്പുഴ എസ്.ഡി.വി സ്കൂളിൽ നിന്നുള്ള ദൃശ്യം
പരീക്ഷണകാലം... കോട്ടയം എം.ഡി.എച്ച് എസ്.എസിൽ കേരള എൻട്രൻസ് എൻജിനീയറിംഗ് പരീക്ഷയെഴുതാനെത്തിയ വിദ്യാർത്ഥിനികൾ അവസാനവട്ട തയാറെടുപ്പ് നടത്തുന്നു
പരീക്ഷണമാ... കോട്ടയം എം.ഡി.എച്ച് എസ്.എസിൽ കേരള എൻട്രൻസ്എൻജിനീയറിംഗ് പരീക്ഷക്കെത്തിയ വിദ്യാർത്ഥിനി പരീക്ഷ ഹാളിൽ കയറുന്നതിന് മുൻപ് ഗ്ലൗസ് ധരിക്കുന്നു
ലോട്ടറി തൊഴിലാളികൾക്ക് പതിനായിരം രൂപ ബോണസ് അനുവദിക്കുക , ടിക്കറ്റിന്റെ മുഖവില മുപ്പത് രൂപയാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ആൾ കേരള ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ ഐ .എൻ .ടി .യു .സി നേതാക്കൾ നടത്തിയ സെക്രട്ടേറിയറ്റ് ധർണയുടെ ഉദ്ഘാടനം മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിർവഹിക്കുന്നു
വർദ്ധിപ്പിച്ച പെട്രോൾ , ഡീസൽ , പാചകവാതക വില പിൻവലിക്കുക , കേന്ദ്ര , കേരള സർക്കാരുകൾ ജനങ്ങളോട് കാണിക്കുന്ന വഞ്ചന അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കെ .ടി .എ .സി സംസ്‌ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗാന്ധിപാർക്കിൽ നിന്നും സെക്രട്ടേറിയറ്റിലേക്ക് നടത്തിയ കട്ടവണ്ടി തളളി സമരം
കോട്ടയം ചീപ്പുങ്കൽ വേമ്പനാട് കായൽ തീരത്തെ കാട് പിടിച്ച് കിടക്കുന്ന പാർക്കിൽ ആടുകൾ മേയുന്നു
കുതിരാൻ ടണൽ നിർമ്മാണത്തിൽ യു.പി.എ, യു.ഡി.എഫ് സർക്കാരുകളെ ജില്ല ഭരണക്കൂടം വിസ്മരിച്ചുവെന്നാരോപ്പിച്ച് കോൺഗ്രസ് പ്രവർത്തകർ തൃശൂർ കളക്ട്രേറ്റിന് മുന്നിൽടണലിന്റെ പോസ്റ്റർ കത്തിച്ച് പ്രതിഷേധിക്കുന്നു
കുതിരില്ല വീരൃം... കേരള നിയമസഭയിൽ അക്രമം കാണിച്ച കേസിൽ വിചാരണ നേരിടുന്ന വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി രാജിവയ്ക്കണമെന്നാവശൃപ്പെട്ട് കെ.എസ്.യു ജില്ലാ കമ്മിറ്റി കണയന്നൂർ താലൂക്ക് ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് അക്രമാസക്തമായതിനെ തുടർന്ന് പൊലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോൾ.
കൊവിഡ് വ്യാപനത്തെ തുടർന്ന് നാളുകളായി അടഞ്ഞ് കിടക്കുന്ന എറണാകുളം സുഭാഷ് പാർക്കിലേക്ക് വെളിയിൽ നിന്ന് പിതാവിനൊപ്പം നോക്കി സന്തോഷം പങ്കുവയ്ക്കുന്ന കുട്ടികൾ.
കേരള തമിഴ്നാട് അതിർത്തിയായ വാളയാർ ചാവടിയിൽ മറ്റ് സംസ്ഥാനങ്ങളിലേക്ക് പോവുന്നവർ ആർ.ടി.പി.സി.ആർ പരിശോധന നടത്തുന്നു ഓഗസ്റ്റ് അഞ്ച് മുതൽ കേരളത്തിൽ നിന്ന് ഇത് വഴി കടന്ന് പോവുന്നവർക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റും രണ്ട് ഡോസ് വാക്സിൻ രേഖയോ കരുതണം കൊവിഡ് മൂന്നാം തരംഗം വ്യാപനസാഹചര്യത്തിലാണ് ഇത്തരം പരിശോധനകൾ കർശനമാക്കുന്നത്.
കേരളകൗമുദി ആലപ്പുഴ യൂണിറ്റ് പുറത്തിറക്കിയ ' കേരളകൗമുദിയും ആലപ്പുഴയും' എന്ന പുസ്‌തകം എസ്.എൻ.ഡി.പി യോഗം ജനറൽസെക്രട്ടറി വെള്ളാപ്പള്ളി നടേശൻ എഴുമറ്റൂർ രവീന്ദ്ര റോക്‌ പ്രൊഡക്‌ട് ലിമിറ്റഡ് മാനേജിംഗ് ഡയറക്‌ടർ എസ്. രവീന്ദ്രന് നൽകി പ്രകാശനം ചെയ്യുന്നു. കേരളകൗമുദി ആലപ്പുഴ യൂണിറ്റ് ചീഫ് എസ്. വിക്രമൻ, ഡെസ്ക് ചീഫ് എം.പി. സുനിൽ, ബ്യൂറോ ചീഫ് കെ.എസ്. സന്ദീപ്, പരസ്യ മാനേജർ പി.ബി. ശ്രീജിത്ത്, യൂണിറ്റ് സർക്കുലേഷൻ മാനേജർ സി. രതീഷ്, സർക്കുലേഷൻ മാനേജർ രമേശ് പണിക്കർ, അസി. സർക്കുലേഷൻ മാനേജർ പി.കെ. സുന്ദരേശൻ, പ്രസ് ഇൻ - ചാർജ് നാരായണൻ നായർ, ഡി.ടി.പി ചീഫ് കെ. രാജേഷ്, അക്കൗണ്ട്സ് മാനേജർ കെ.സി.ആന്റണി, ചേർത്തല ലേഖകൻ പി.പി. രാജേഷ് എന്നിവർ സമീപം.
മത്സ്യ വിപണന സ്ത്രീകളോട് വർദ്ധിച്ച് വരുന്ന അക്രമങ്ങൾക്കും അധിക്ഷേപങ്ങൾക്കുമെതിരെ തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ ആഭിമുഖ്യത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിയ ധർണ
മത്സ്യകച്ചവടം ചെയ്യുന്നവരോടുള്ള വിവേചനം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ട്രിവാൻഡ്രം സോഷ്യൽ സർവീസ് സൊസൈറ്റി നിയമസഭക്ക് മുന്നിൽ നടത്തിയ പ്രധിഷേത ധർണ
മണിപ്പുഴയിലെ കോട്ടയം അർബൻ സഹകരണ ബാങ്കിനുമുന്നിൽ മൃതദേഹവുമായി പ്രതിഷേധിക്കുവാനെത്തിയവരെ കോടിമതയിൽ പൊലീസ് തടഞ്ഞതിനെത്തുടർന്ന് തൂങ്ങിമരിച്ച ഇരട്ടസഹോദരങ്ങളുടെ മാതാവ് ഫാത്തിമയെ റോഡിൽനിന്ന് വാഹനത്തിൽ കയറ്റുവാൻ ശ്രമിക്കുന്ന ബന്ധുക്കൾ.
  TRENDING THIS WEEK
കേരളകൗമുദി ആലപ്പുഴ യൂണിറ്റ് പുറത്തിറക്കിയ ' കേരളകൗമുദിയും ആലപ്പുഴയും' എന്ന പുസ്‌തകം എസ്.എൻ.ഡി.പി യോഗം ജനറൽസെക്രട്ടറി വെള്ളാപ്പള്ളി നടേശൻ എഴുമറ്റൂർ രവീന്ദ്ര റോക്‌ പ്രൊഡക്‌ട് ലിമിറ്റഡ് മാനേജിംഗ് ഡയറക്‌ടർ എസ്. രവീന്ദ്രന് നൽകി പ്രകാശനം ചെയ്യുന്നു. കേരളകൗമുദി ആലപ്പുഴ യൂണിറ്റ് ചീഫ് എസ്. വിക്രമൻ, ഡെസ്ക് ചീഫ് എം.പി. സുനിൽ, ബ്യൂറോ ചീഫ് കെ.എസ്. സന്ദീപ്, പരസ്യ മാനേജർ പി.ബി. ശ്രീജിത്ത്, യൂണിറ്റ് സർക്കുലേഷൻ മാനേജർ സി. രതീഷ്, സർക്കുലേഷൻ മാനേജർ രമേശ് പണിക്കർ, അസി. സർക്കുലേഷൻ മാനേജർ പി.കെ. സുന്ദരേശൻ, പ്രസ് ഇൻ - ചാർജ് നാരായണൻ നായർ, ഡി.ടി.പി ചീഫ് കെ. രാജേഷ്, അക്കൗണ്ട്സ് മാനേജർ കെ.സി.ആന്റണി, ചേർത്തല ലേഖകൻ പി.പി. രാജേഷ് എന്നിവർ സമീപം.
നൃത്ത, സംഗീത രൂപത്തിൽ രാമകഥ അവതരിപ്പിച്ച് നർത്തകി ഉഷാ ഫ്രെഡിയും സംഘവും. രാമായണ മാസത്തിൽ രാമകഥാമാധുരിയെന്ന പരിപാടിക്ക് പ്രിയമേറുകയും ചെയ്യുന്നുണ്ട്
പറവപ്പാടം... കുട്ടനാടൻ പാടശേഖരങ്ങൾ രണ്ടാംകൃഷിക്കായി ഒരുക്കുന്നതിനിടയിൽ ചെറുമീനുകളെ ഭക്ഷണമാക്കാനെത്തിയ കൊക്കുകൾ. ആലപ്പുഴ കൈനകരിയിൽ നിന്നുള്ള ദൃശ്യം
ഇ'ച്ചിരി' ഉപ്പേരീം... സംസ്ഥാന സർക്കാരിന്റെ സൗജന്യ ഓണക്കിറ്റ് വാങ്ങി വീട്ടിലെത്തിച്ചപ്പോൾ കിറ്റിനൊപ്പം കിട്ടിയ ഉപ്പേരി പൊട്ടിച്ച് കഴിക്കുന്ന ചേരിക്കൽ വീട്ടിൽ ഓമനയമ്മ. കോട്ടയം പഴയസെമിനാരിക്ക് സമീപത്തെ വീട്ടിലെ കാഴ്ച
കാത്തിരുന്ന് ... സെക്രട്ടേറിയറ്റിന് മുന്നിൽ എൽ .ജി .എസ് റാങ്ക് ഹോൾഡേഴ്‌സ് നടത്തി വരുന്ന സമരത്തിൽ ജോലി കിട്ടും എന്ന പ്രതീക്ഷയോടെ പ്ലക്കാർഡും പിടിച്ച് സമരം നടത്തുന്ന ഉദ്യോഗാർത്ഥി .നാളെയാണ് റാങ്ക് ലിസ്റ്റിന്റെ കാലാവധി കഴിയുന്നത്
ഒരു ഫോട്ടോ ക്ലിക്ക് സെക്കൻഡ് ജലോപരിതലത്തിൽ വിരിയുന്ന ലാലേട്ടന്റെ വ്യത്യസ്തമായ ചിത്രം സൃഷ്ടിച്ച് ആർ. ശ്രീരാജ്.
ലൈഫ് അത്ര സ്വീറ്റല്ല... കോട്ടയം തിരുനക്കര ബസ് സ്റ്റാൻഡിന് സമീപം കൂൾബാറിനടുത്തുള്ള ലോട്ടറിക്കടയിലെ കാഴ്ച.
നിരനിരയായ്... അതിരാവിലെ വാസസ്ഥലത്ത് നിന്നും പറന്നുയരുന്ന പക്ഷിക്കൂട്ടം. എറണാകുളം കുമ്പളങ്ങിയിൽ നിന്നൊരു പ്രഭാത കാഴ്ച.
വനിതാ സിവിൽ പൊലീസ് ഓഫീസർ റാങ്ക് ലിസ്റ്റ് കാലാവധി നീട്ടണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നിൽ സമരം നടത്തുന്ന ഉദ്യോഗാർത്ഥികൾ മുടി മുറിച്ച് നടത്തിയ പ്രതിഷേധം.
തന്ത്ര മന്ത്ര പൂജാവിധികൾ പഠിച്ച ഹിന്ദുക്കളെ ജാതി വിവേചനമില്ലാതെ ശബരിമലയിൽ മേൽ ശാന്തിമാരായി നിയമിക്കുക, പിന്നാക്ക ദളിത് വിഭാഗങ്ങളോടുളള ദേവസ്വം ബോർഡിന്റെ ജാതി വിവേചനം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ബി.ഡി.ജെ.എസ് സംസ്‌ഥാന നേതാക്കൾ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിയ ഉപവാസത്തിന്റെ ഉദ്ഘാടനം ബി.ഡി.ജെ.എസ് സംസ്‌ഥാന അദ്ധ്യക്ഷൻ തുഷാർ വെളളാപ്പളളി നിർവഹിക്കുന്നു.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com