സ്റ്റേ സേഫ്... ലോക്ക് ഡൗൺ സാഹചര്യത്തിൽ ടൗണിലെത്തിയ കുടുംബം കുഞ്ഞിനെ ബൈക്കിന്റെ പെട്രോൾ ടാങ്കിൽ ഇരുത്തികൊണ്ടു വരുന്നത് കണ്ട് കുട്ടിയെ സുരക്ഷിതമാക്കി ഇരുത്താൻ നിർദേശിക്കുന്ന പൊലീസ്. ഈരാറ്റുപേട്ടയിലെ കാഴ്ച
കൊറോണ രോഗത്തെ തുടർന്ന് അനുവദിച്ച സൗജന്യ അരി വാങ്ങാൻ കോട്ടയം കാരാപ്പുഴ ഭീമൻപടിയിലെ റേഷൻ കടയിലെത്തിയവർ
ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ തിരക്കൊഴിഞ്ഞ എറണാകുളം എം.ജി. റോഡിലൂടെ കടന്ന് പോകുന്ന ആംബുലൻസുകൾ
നഗരത്തിൽ ഡ്യൂട്ടിയിലുള്ള പോലീസുകാർക്ക് സൗജന്യമായി ചായ വിതരണം നടത്തുന്ന കോട്ടുളി സ്വദേശിയായ പ്രദീപ്
കൊറോണ രോഗ ഭീതിയുടെ പശ്ചാത്തലത്തിൽ റേഷൻ കടകളിൽ ഇന്നലെ മുതൽ ആരംഭിച്ച സൗജന്യ റേഷൻ വാങ്ങാൻ എത്തിയവരുടെ നിണ്ട നിര പാലക്കാട് രണ്ടാം മൈൽനിന്ന്.
സാർ നഴ്‌സാണ്...എറണാകുളം ഇടപ്പള്ളിയിൽ പൊലീസ് പരിശോധനയിൽ യുവാവിനോട് യാത്ര ചെയ്യാനുള്ള രേഖകൾ ആവശ്യപ്പെട്ടപ്പോൾ സമീപത്തു നിന്നായി ഓടിവരുന്ന യുവാവിന്റെ നഴ്‌സായ ഭാര്യ. പിന്നീട് പൊലീസ് ഉദ്യോഗസ്ഥൻ ഹോസ്പിറ്റൽ ഐഡി കണ്ട ശേഷം വിട്ടയച്ചു
തിരക്കൊഴിഞ്ഞ്..., എറണാകുളം നഗരത്തിൽ ഏറ്റവും തിരക്കേറിയ കച്ചവട മേഖലയായ മേനക ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ തിരക്കൊഴിഞ്ഞ കാഴ്ച
ഒരല്പം ജാഗ്രത... ലോക്ക് ഡൗൺ നിർദേശങ്ങൾ പാലിക്കാതെ ടൗണിലെത്തിയയാളോട് വീട്ടിലിരിക്കാൻ അപേക്ഷിക്കുന്ന പൊലീസ് ഉദ്യോഗസ്ഥൻ. ഈരാറ്റുപേട്ടയിലെ കാഴ്ച
കൊറോണ രോഗ ഭീതിയുടെ പശ്ചാത്തലത്തിൽ പാൽ വില്പനയിൽ കുറവായതിനാലും ക്ഷീരസംഘങ്ങളിൽ നിന്നും മിൽമ പാൽ സംഭരിക്കാതത്തിനെ തുടർന്ന് പാലക്കാട് കൊഴിഞ്ഞാമ്പാറ വണ്ണാമട അരമനകളം വിടീൽ സേതുരാമൻ ലിംഗവും ഭാര്യ കലാമണിയും പാൽ ഒഴിച്ച് കളയുന്നു
എറണാകുളം ജനറൽ ആശുപത്രിയിൽ ഫയർ ആൻഡ് റെസ്‌ക്യു ആണു നാശിനി ഉപയോഗിച്ച് ശുചികരിക്കുന്നു
അടയാളം..., കൊറോണ രോഗ ഭീതിയുടെ പശ്ചാത്തലത്തിൽ റേഷൻ കടകളിൽ ആരംഭിച്ച സൗജന്യ റേഷൻ വാങ്ങാൻ വരുന്നവർ അകലം പാലിക്കാനായി പോലീസ് മാർക്ക് ഇടുന്നു. പാലക്കാട് രണ്ടാം മൈൽ നിന്ന്.
സംസ്ഥാനത്ത് സമ്പൂർണ്ണ ലോക്ക് ഡൗണിൽ ഭക്ഷണം കിട്ടാത്തവർക്കായി എറണാകുളം കരയോഗം ടി.ഡി.എം. ഹാളിന് മുന്നിൽ സൗജന്യ ഭക്ഷണം വിതരണം ചെയ്തപ്പോൾ
വണ്ണാമടയിലെ കുമാരനൂർ ക്ഷീരോൽപ്പാദക സഹകരണ സംഘം പൂട്ടിയ നിലയിൽ
ജാഗ്രതയോടെ..., കൊറോണയുടെ പശ്ചാത്തലത്തിൽ സമ്പൂർണ്ണ ലോക്ക് ഡൗണായതിനാൽ സർക്കാർ പ്രഖ്യാപിച്ച സൗജന്യ റേഷൻ വാങ്ങാൻ ഗാന്ധി നഗറിലെ കടയ്ക്ക് മുന്നിൽ മുൻകരുതലുകൾ പാലിച്ച് നിൽക്കുന്നവർ
കരുതലും ആശ്വാസവും... കൊറോണക്കാലത്ത് സർക്കാർ അനുവദിച്ച രണ്ട് മാസത്തെ ക്ഷേമപെൻഷൻ കോട്ടയം ഇല്ലിക്കലിലെ എസ്.ബി.ഐ ബ്രാഞ്ചിൽ നിന്ന് വാങ്ങിപ്പോകുന്ന ഹനീഫ മൊയ്ദീൻ കുട്ടി
അന്നം തേടി..., ലോക്ക് ഡൗണിനെ തുടർന്ന് വറുതിയിലായ തീരദേശത്തെ മത്സ്യത്തൊഴിലാളികളിൽ ചെറുവള്ളങ്ങളിൽ മത്സ്യബന്ധനത്തിനിറങ്ങിയവർ. എറണാകുളം വൈപ്പിനിൽ നിന്നുള്ള കാഴ്ച
കൊറോണ ബാധിച്ച് മരണമടഞ്ഞ തിരുവനന്തപുരം പോത്തൻകോട് വാവറ അമ്പലം സ്വദേശി അബ്‍ദുൾഅസീസിന്റെ ഭൗതികദേഹം ഖബറടക്കുന്നതിനായ് കല്ലൂർ മുസ്‌ലിം ജമാഅത്തിലെ ഖബർസ്‌ഥാനിൽ എല്ലാ വിധ സുരക്ഷാമാർഗനിർദ്ദേശങ്ങളും പാലിച്ച് കൊണ്ട് വന്നപ്പോൾ
കൊറോണ ബാധിച്ച് മരണമടഞ്ഞ തിരുവനന്തപുരം പോത്തൻകോട് വാവറ അമ്പലം സ്വദേശി അബ്‍ദുൾഅസീസിന്റെ ഭൗതികദേഹം കല്ലൂർ മുസ്‌ലിം ജമാഅത്തിലെ ഖബർസ്‌ഥാനിൽ ഖബറടക്കുന്നു
കൊറോണ ബാധിച്ച് മരണമടഞ്ഞ തിരുവനന്തപുരം പോത്തൻകോട് വാവറ അമ്പലം സ്വദേശി അബ്‍ദുൾഅസീസിന്റെ ഭൗതികദേഹം എല്ലാ വിധ സുരക്ഷാമാർഗനിർദ്ദേശങ്ങളും പാലിച്ച് ഖബറടക്കുന്നതിനായ് കല്ലൂർ മുസ്‌ലിം ജമാഅത്തിലെ ഖബർസ്‌ഥാനിലേക്കെടുക്കുന്ന ബന്ധുക്കളും ആരോഗ്യപ്രവർത്തകരും
കണക്കിൽ പെടാത്ത ഭാരം...ലോക്ക് ഡൗണിനെത്തുടർന്ന് നഗരം വിജനമാണെങ്കിലും അവശ്യ വസ്തുക്കളിൽപ്പെട്ട പലചരക്ക് സാധനങ്ങൾ കടയിൽ നിന്നും തലച്ചുമടായി വീട്ടിലേക്ക് കൊണ്ട് പോകുന്ന ഇതരസംസ്ഥാന സ്വദേശിയയായ അമ്മയും കുഞ്ഞും. കമ്മ്യൂണിറ്റി കിച്ചണിൽ നിന്നും ലഭിച്ച ഭക്ഷണപ്പൊതിയാണ് മറ്റൊരു കയ്യിൽ. എറണാകുളം ജോസ് ജംഗ്‌ഷനിൽ നിന്നുള്ള കാഴ്ച
  TRENDING THIS WEEK
വിജനതയിൽ തീരമണയാതെ ... രാജ്യമൊട്ടാകെ തുടരുന്ന ലോക്ക് ഡൗണിനെ തുടർന്ന് തിരുവനന്തപുരം പ്രസ് ക്ലബിന്റെ റോഡരുകിലെ ഫുട്പാത്തിൽ പാതി മയക്കത്തിലായ വഴിയാത്രക്കാരൻ
ലോക്ക് ഡൗൺ സമയത്തും സജീവമായ തിരുവനന്തപുരം ചാല പച്ചക്കറി മാർക്കറ്റ്
അന്നം മുടങ്ങാതെ...ലോക്ക് ഡൗണിനെ തുടർന്ന് വഴിയരികിൽ അലഞ്ഞ് നടന്നവരും മറ്റുള്ളവർക്കായും എറണാകുളം എസ്.ആർ.വി. സ്കൂളിൽ കൊച്ചി നഗരസഭാ ഒരുക്കിയ ക്യാമ്പിൽ ഭക്ഷണം വാങ്ങി പോകുന്ന വൃദ്ധൻ
, മുൻകരുതൽ ..., ലോക്ക് ഡൗണിൻ്റെ പശ്ചാത്തലത്തിൽ തൃശൂർ ശക്തൻ മാർക്കറ്റിൽ നിന്നും ഒരു മാസത്തേക്കുള്ള കോഴി മുട്ടകൾ വാങ്ങി പോകുന്ന യുവാവ്
കൽപറ്റയിൽ വാഹനപരിശോധന നടത്തിയ പൊലീസ് കണ്ടത് കാറിന്റെ പിൻസീറ്റിൽ യാത്രചെയ്യുന്ന വ്യത്യസ്തനായ ഒരു യാത്രക്കാരനെയാണ്, ഉടമസ്ഥനോടൊപ്പം മൃഗാശുപത്രിയിലേക്ക് പോകുകയായിരുന്ന ഈ പഗിനെ യാത്ര തുടരാൻ പൊലീസ് അനുവദിച്ചു, മൃഗസംരക്ഷണവും അവശ്യ സേവനത്തിൽ സർക്കാർ കഴിഞ്ഞ ദിവസം ഉൾപ്പെടുത്തിയിരുന്നു
കരുതലും ആശ്വാസവും... കൊറോണക്കാലത്ത് സർക്കാർ അനുവദിച്ച രണ്ട് മാസത്തെ ക്ഷേമപെൻഷൻ കോട്ടയം ഇല്ലിക്കലിലെ എസ്.ബി.ഐ ബ്രാഞ്ചിൽ നിന്ന് വാങ്ങിപ്പോകുന്ന ഹനീഫ മൊയ്ദീൻ കുട്ടി
കൊറോണ ബാധിച്ച് മരണമടഞ്ഞ തിരുവനന്തപുരം പോത്തൻകോട് വാവറ അമ്പലം സ്വദേശി അബ്‍ദുൾഅസീസിന്റെ ഭൗതികദേഹം ഖബറടക്കുന്നതിനായ് കല്ലൂർ മുസ്‌ലിം ജമാഅത്തിലെ ഖബർസ്‌ഥാനിൽ എല്ലാ വിധ സുരക്ഷാമാർഗനിർദ്ദേശങ്ങളും പാലിച്ച് കൊണ്ട് വന്നപ്പോൾ
പ്രതിരോധിക്കാൻ... കോട്ടയം നഗരത്തിൽ വാഹന പരിശോധന നടത്തുന്ന പൊലീസുദ്യോഗസ്ഥർക്ക് ജില്ലാ ആശുപത്രിയിൽ നിന്ന് സാനിറ്റൈസർ വിതരണം ചെയ്യുന്നു
ഒന്നും പറയാനില്ല അനുസരിച്ചാൽ നിനക്ക് കൊള്ളാം : ലോക്ക് ഡൗണിനെ തുടർന്ന് സ്റ്റാച്യുവിൽ നടക്കുന്ന വാഹനപരിശോധനയിൽ മതിയായ രേഖകൾ ഇല്ലാതെ എത്തിയ ഇരുചക്രവാഹനയാത്രക്കാരനെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിക്കുന്ന പൊലീസ് ഉദ്യോഗസ്ഥൻ.
തമിഴ്നാട്ടിൽ നിന്ന് ചാല കമ്പോളത്തിൽ ഇന്നലെ എത്തിച്ച അരിയും ഉള്ളിയും ഇറക്കുന്ന തൊഴിലാളികൾ
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com