തുറന്ന പ്രാർത്ഥന... ലോക്ക്ഡൗണിന് ഇളവുകൾ ലഭിച്ചെങ്കിലും ആരാധനാലയങ്ങൾ തുറക്കാൻ അനുമതി ലഭിക്കാത്തതിൽ പ്രതിഷേധമുയർന്ന് വരുന്ന സാഹചര്യത്തിൽ അടച്ചിട്ട പള്ളിയുടെ മുന്നിലെ ഫുട്ട്പാത്തിൽ മുട്ടുകുത്തി പ്രാർത്ഥനയിൽ മുഴുകിയ വിശ്വാസി. കോട്ടയം മുസ്ലിം ജുമാ അത്ത് പള്ളിയുടെ മുന്നിലെ കാഴ്ച.
ഇനിയും നിറമണിയും... ലോക്ക്ഡൗൺ ഇളവുകൾ അനുവദിച്ചതോടെ നിരവധി ചെറുകിടക്കച്ചവടക്കാരുടെയും ജീവിതം വീണ്ടും നിറമണിഞ്ഞ് തുടങ്ങി. ഉപജീവനത്തിനായി ഭീമൻ ബലൂണുകളും മറ്റു ചെറുകിട വസ്തുക്കളുമായി വില്പനക്കെത്തിയ നാടോടി സ്ത്രീകൾ. കോട്ടയം ചന്തക്കടവിൽ നിന്നുള്ള കാഴ്ച.
ആര് കേൾക്കാൻ... ഇന്ധന വില വർദ്ധനവിനെതിരെ സംയുക്ത ട്രേഡ് യൂണിയൻ സമര സമിതിയുടെ നേതൃത്വത്തിൽ കോട്ടയം ആകാശപാതക്ക് സമീപം വാഹനങ്ങൾ തടഞ്ഞപ്പോൾ പൊലീസിനോട് പരാതിപ്പെടുന്ന യാത്രക്കാരൻ.
ഇന്ധന വില വർദ്ധനവിൽ പ്രതിഷേധിച്ച് സംയുക്ത ട്രേഡ് യൂണിയൻ സംഘടിപ്പിച്ച ചക്ര സ്തംഭന സമരത്തിന്റെ ഭാഗമായി എറണാകുളം ഹൈക്കോടതി ജംഗ്ഷനിൽ വാഹനങ്ങൾ തടഞ്ഞപ്പോൾ.
നിയോഗം... അന്താരാഷ്ട്ര യോഗ ദിനത്തിൽ തൃശൂരിലെ ബി.ജെ.പി ഓഫീസിൽ സംഘടിപ്പിച്ച ചടങ്ങിൽ യോഗാസനം ചെയ്യുന്ന പാർട്ടി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ.
മാറ്റ്സാപിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാന തല അണുനശീകരണ പദ്ധതിയുടെ ഉദ്ഘാടനം തൃശൂർ കോർപറേഷൻ പരിസരത്ത് മന്ത്രി ആർ. ബിന്ദു ഉദ്ഘാടനം ചെയ്യുന്നു.
പ്രതിപക്ഷ നേതാവ് വി .ഡി .സതീശൻ കുട്ടനാട്ടിലെ കൈനകരി കനക്കാശ്ശേരി പാടശേഖരമുൾപ്പടെ പ്രശ്നബാധിതമായ പ്രദേശങ്ങൾ സന്ദർശിക്കാൻ പുറം ബണ്ട് നിർമിക്കാൻ കായലിൽ താഴ്ത്തിയ തെങ്ങ് കുറ്റിയിൽ കൂടി നടന്നു നീങ്ങുന്നു
രണ്ടാംകൃഷിക്ക് തയ്യാറെടുക്കുന്ന കുട്ടനാടൻ പാടശേഖരത്തിൽ ട്രില്ലർ ഉപയോഗിച്ച് നിലമൊരുക്കുന്ന ദൃശ്യം. കുട്ടനാട് മങ്കൊമ്പിൽ നിന്നുള്ള ദൃശ്യം
കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞ കാര്യങ്ങൾക്ക് മറുപടി പറഞ്ഞ് എറണാകുളം ഡി.സി.സിയിൽ നടത്തിയ വാർത്താ സമ്മേളനം.
ഇന്ന് ലോക വായനദിനം; വായിച്ചു വളരാം... കോട്ടയം നഗമ്പടം റോഡരുകിലെ പുസ്തകശാലയിൽ നിന്നുള്ള കാഴ്ച. ലോക്ഡൗൺ ഇളവുകൾ വന്നതോടെ പുസ്തക ശാലകൾ തുറന്ന് പ്രവർത്തിക്കാൻ തുടങ്ങി.
കോപ്പ അമേരിക്ക,യൂറോ കപ്പ് തുടങ്ങിയ ഫുട്‍ബോൾ ടൂർണമെന്റുകൾ ആരംഭിച്ചെങ്കിലും ജില്ലയിൽ ലോക്ക് ഡൗൺ കാരണം തെരുവുകളിൽ ആവേശം കുറവായിരുന്നു. കഴിഞ്ഞ ദിവസം ലോക്ക് ഡൗൺ അവസാനിച്ച് പ്രിന്റിങ് പ്രെസ്സുകളും,സ്പോർട്സ് കടകളും തുറന്നതോടെ ഫ്ലെക്സുകളും ഇഷ്ട ടീമുകളുടെ പതാകയുമായി തെരുവോരങ്ങളിൽ ആവേശം നിറക്കുകയാണ് ആരാധകർ. രാത്രി സമയത്ത് ബ്രസീൽ ടീമിന്റെ പതാക റോഡരികിൽ കെട്ടുന്നവർ.മലപ്പുറം പൂക്കോട്ടൂരിൽ നിന്നുള്ള കാഴ്ച
ഡോക്ടർമാരെയും ആരോഗ്യ പ്രവർത്തകർക്ക് എതിരെയുള്ള ആക്രമണങ്ങൾക്കെതിരെ ഐ.എം.എയുടെ നേതൃത്വത്തിൽ പാലക്കാട് ജില്ലാ ആശുപത്രിയുടെ മുന്നിൽ നടത്തിയ പ്രതിഷേധം.
പത്തിനെന്ന് വർഷം ഭർത്താവിൻ്റെ വീട്ടിൽ ഒറ്റമുറിയിൽ ഒളിച്ചു താമസിച്ച സജിതയെയും റഹ്മാനെയും വിത്തനശ്ശേരി വാടക വീട്ടിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ജുഡിഷ്യൽ അംഗം കെ. ബൈജുനാഥ് സന്ദർശിക്കുന്നു.
അയവിൽ കുരുങ്ങുമ്പോൾ... ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ അയവു വന്നതോടെ എറണാകുളം മേനകയിൽ അനുഭവപ്പെട്ട തിരക്ക്.
പണി വെള്ളത്തിൽ... ഇടയാഴം കല്ലറ റോഡിൽ കഴിഞ്ഞ ദിവസം ഉണ്ടായ കാറ്റിൽ മറിഞ്ഞുവീണ വൈദ്യുതി പോസ്റ്റുകൾ മാറ്റിയിട്ടിട്ട് സ്റ്റേ കമ്പി കെട്ടാനായിട്ട് പാടശേഖരത്തിൽ വെള്ളത്തിൽ നിന്ന് തൂണ് നാട്ടുന്ന കെ.എസ്.ഇ.ബി ജീവനക്കാർ.
കനത്ത മഴയിൽ കടൽക്ഷോഭത്തെ തുടർന്ന് കരയ്‌ക്ക് കയറ്റി ഇട്ട മോട്ടറുകൾ ഘടിപ്പിച്ച വഞ്ചികൾ. തൃശൂർ കയ്പ്പമംഗലം വഞ്ചിപ്പുര ബീച്ചിൽ നിന്നൊരു ദൃശ്യം.
നഗരം തിരക്കിലേക്ക്... അൺ ലോക്ക് നിലവിൽ വന്നതോടെ തൃശൂർ എം.ജി റോഡിലെ ഗതാഗതാ കുരുക്ക്.
തൃശൂർ പൂത്തോളിലെ ബെവ്കോയിൽ നിന്നും മദ്യം വാങ്ങി പോകുന്നവർ.
അകലം പാലിച്ചാൽ മദ്യം... ലോക്ഡൗൺ ഇളവുകൾ അനുവദിച്ചതിനെ തുടർന്ന് കോട്ടയം കോടിമതയിലെ വിദേശമദ്യശാല തുറന്നപ്പോൾ മദ്യം വാങ്ങാനെത്തിയവരെ പൊലീസ് അകലംപാലിച്ച് നിർത്തുന്നു.
പെട്രോൾ, ഡീസൽ വില വർദ്ധനവിൽ പ്രതിഷേധിച്ച് തൃശൂരിൽ കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ വാഹനയാത്രക്കാർക്ക് പ്രതികാത്മകമായി 50 മിലി പെട്രോൾ നൽകി സംഘടിപ്പിച്ച പ്രതിഷേധം കെ.പി.സി.സി സെക്രട്ടറി സി.എസ്. ശ്രീനിവാസൻ ഉദ്ഘാടനം ചെയ്യുന്നു.
  TRENDING THIS WEEK
പത്തിനെന്ന് വർഷം ഭർത്താവിൻ്റെ വീട്ടിൽ ഒറ്റമുറിയിൽ ഒളിച്ചു താമസിച്ച സജിതയെയും റഹ്മാനെയും വിത്തനശ്ശേരി വാടക വീട്ടിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ജുഡിഷ്യൽ അംഗം കെ. ബൈജുനാഥ് സന്ദർശിക്കുന്നു.
"ഇന്ന് അന്താരാഷ്ട്ര യോഗ ദിനം " വേളി കടൽ തീരത്ത്‌ യോഗയിലേർപ്പെട്ടിരിക്കുന്ന യോഗപരിശീലകയായ അജു
അയവിൽ കുരുങ്ങുമ്പോൾ... ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ അയവു വന്നതോടെ എറണാകുളം മേനകയിൽ അനുഭവപ്പെട്ട തിരക്ക്.
പ്രതിപക്ഷ നേതാവ് വി .ഡി .സതീശൻ കുട്ടനാട്ടിലെ കൈനകരി കനക്കാശ്ശേരി പാടശേഖരമുൾപ്പടെ പ്രശ്നബാധിതമായ പ്രദേശങ്ങൾ സന്ദർശിക്കാൻ പുറം ബണ്ട് നിർമിക്കാൻ കായലിൽ താഴ്ത്തിയ തെങ്ങ് കുറ്റിയിൽ കൂടി നടന്നു നീങ്ങുന്നു
കാലിക്കറ്റ് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടക്കുന്ന ദേശീയ സീനിയർ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിനായുള്ള കേരള ടീം സെലക്ഷൻ ട്രയൽസ്.
ഇനിയും നിറമണിയും... ലോക്ക്ഡൗൺ ഇളവുകൾ അനുവദിച്ചതോടെ നിരവധി ചെറുകിടക്കച്ചവടക്കാരുടെയും ജീവിതം വീണ്ടും നിറമണിഞ്ഞ് തുടങ്ങി. ഉപജീവനത്തിനായി ഭീമൻ ബലൂണുകളും മറ്റു ചെറുകിട വസ്തുക്കളുമായി വില്പനക്കെത്തിയ നാടോടി സ്ത്രീകൾ. കോട്ടയം ചന്തക്കടവിൽ നിന്നുള്ള കാഴ്ച.
ലോക് ഡൗണിനെ തുടർന്ന് അടച്ചിട്ട തൃശൂർ റെയിൽവേ സ്റ്റേഷന്റെ രണ്ടാം കവാടത്തിന് സമീപത്തെ ടിക്കറ്റ് കൗണ്ടർ കാട് പിടിച്ച നിലയിൽ.
കാത്തിരുന്ന സെൽഫി... ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം മദ്യശാലകൾ തുറന്നതിനെ തുടർന്ന് തൃശൂർ പൂത്തോളിലെ ബെവ്കോ ഔട്ട് ലൈറ്റിൽ നിന്നും മദ്യം വാങ്ങി സെൽഫി എടുക്കുന്ന യുവാവ്.
മഴ സാക്ഷി... കാലിക്കറ്റ് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടക്കുന്ന ദേശീയ സീനിയർ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിനായുള്ള കേരള ടീം സെലക്ഷൻ ട്രയൽസിൽ പുരുഷ വിഭാഗം 5000 മീറ്റർ ഓട്ടത്തിന് ശേഷം ട്രാക്കിൽ മുത്തം നൽകുന്ന മത്സരാർത്ഥി.
തൃശൂർ പൂത്തോളിലെ ബെവ്കോയിൽ നിന്നും മദ്യം വാങ്ങി പോകുന്നവർ.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com