പട്ടികജാതി വിദ്യാർത്ഥികളുടെ ആനുക്യല്യങ്ങൾ ഉടൻ വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് ബി.ജെ.പി പട്ടികജാതി മോർച്ച സെക്രട്ടേറിയറ്റിന് മുന്നിലേക്ക് നടത്തിയ മാർച്ച് കൗതുകമായി കണ്ടപ്പോൾ ജപ്പാൻ  സ്വദേശിനി അൻസു ഹൊറിയ്ക തന്റെ ക്യാമറയിൽ ചിത്രങ്ങൾ പകർത്തുന്നു
പട്ടികജാതി വിദ്യാർത്ഥികളുടെ ആനുക്യല്യങ്ങൾ ഉടൻ വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് ബി.ജെ.പി പട്ടികജാതി മോർച്ച സെക്രട്ടേറിയറ്റിന് മുന്നിലേക്ക് നടത്തിയ മാർച്ചിൽ പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോൾ  പ്രവർത്തകൻ ദൂരേക്ക് തെറിച്ചുവീണപ്പോൾ
ജീവൻ പണയം വച്ച്... വണ്ടാനം മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ലിമിറ്റഡിന്റെ ബ്ലീച്ചിങ് പൗഡർ സൂക്ഷിച്ചിരുന്ന പൂർണ്ണമായും കത്തിനശിച്ച ഏതു നിമിഷവും നിലംപൊത്താവുന്ന കെട്ടിടത്തിൽ കയറി തെളിവെടുക്കുന്ന ഫോറസിക് ഉദ്യോഗസ്ഥരും, ഫോറസിക് ഫോട്ടോഗ്രാഫറും.
കശാപ്പിനെത്തിച്ച കാളകളെ ഒരു കയറില്‍ കോര്‍ത്ത് കെട്ടി നിര്‍ത്തിയപ്പോള്‍. കോട്ടയം കൈപ്പുഴയില്‍ നിന്നുള്ള കാഴ്ച
വിരിപ്പ് കൃഷിക്കായി പാടമൊരുക്കുന്ന കര്‍ഷകന്‍, ചെങ്ങളം മാടപ്പള്ളിക്കാട് പാടത്ത് നിന്നുള്ള കാഴ്ച
PHOTO
PHOTO
കൂലി വർദ്ധനവ് നിഷേധിക്കുന്ന വ്യാപാരി സംഘടനാ നിലപാടിൽ പ്രതിഷേധിച്ച് എസ്. ടി. യു - ബി.എം.എസ് യൂണിയനുകൾ സംയുക്തമായി കാസർകോട് നഗരത്തിൽ നടത്തിയ പ്രതിഷേധ പ്രകടനം
ഓർമ്മയിലന്ന്...കൊച്ചിയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന മകനെ കാണാനെത്തിയ ഇറോഡ് സ്വദേശികളായ കുടുംബത്തോടൊപ്പമുള്ള കുട്ടി ഐസ്ക്രീം നുണയുന്നത് കൗതുകത്തോടെ നോക്കുന്ന മുത്തച്ചൻ
പ്രളയത്തെ അതിജീവിച്ച്... കുട്ടനാട്ടിലെ മങ്കൊമ്പ് ഭഗവതി ക്ഷേത്രം ജാക്കി ഉപയോഗിച്ച് 6 അടി ഉയർത്തിരിക്കുന്നു. മഴക്കാലത്ത് വെള്ളം കയറുന്നത് തടയാനായിട്ടാണ് ക്ഷേത്രം ഉയർത്തിയത്.
കണ്ണൂർ പ്രസ്സ് ക്ലബ്ബും കാനറാ ബാങ്കും സംയുക്തമായി സംഘടിപ്പിച്ച സംസ്ഥാന ജേർണലിസ്റ്റ് വോളി ലീഗിൽ ഒന്നാം സ്ഥാനം നേടിയ കണ്ണൂർ ടീം
മെട്രോ മതിൽ...എറണാകുളം വേങ്ങൂറിലേ അങ്കനവാടിയുടെ മതിലിൽ തീർത്ത മെട്രോ ട്രെയിനിന്റെ ചിത്രം
അരിച്ചു പെറുക്കി...വേലിയിറക്ക് സമയത്ത് കായലിൽ വെള്ളം കുറഞ്ഞപ്പോൾ മീൻ പിടിക്കുന്ന കൊക്കുകൾ. കണ്ടൈയ്നർ റോഡിൽ നിന്നുള്ള കഴ്ച
പ്ലസ് ടു പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ തിരുവനന്തപുരം പട്ടം സെന്റ് മേരീസ് എച്ച്.എസ് .എസിലെ വിദ്യാർത്ഥികൾ പ്രിൻസിപ്പൽ ഫാ .ബാബു .ടി യോടൊത്ത് ആഹ്ലാദത്തിൽ
തിരുവനന്തപുരം ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലം ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് ടു പരീക്ഷയിൽ മുഴുവൻ മാർക്കും നേടിയ അസ്‌നാ ഷാഫിയ്ക്ക് എസ് .എൻ .ഡി .പി യോഗം പത്രാധിപർ കെ .സുകുമാരൻ സ്മാരക യൂണിയൻ പ്രസിഡന്റും സ്കൂൾ മാനേജ്മെന്റ് നോമിനിയുമായ ഡി .പ്രേംരാജ് ലഡു നൽകുന്നു. പ്ലസ് ടു വിന് 1199 മാർക്ക് നേടിയ അൽഫിയാ സലിം ,സ്കൂൾ പ്രിൻസിപ്പൽ മായ ദേവി ബി.എസ്,ശ്രീനാരയണ ഗുരു കോളേജ് ഒഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് പ്രിൻസിപ്പൽ എസ്.ആർ.ജിത,എസ്.എൻ ട്രസ്റ്റ് അംഗവും എസ്.എൻ.ഡി.പി യോഗം ഡയറ്കടർ ബോർഡ് അംഗവുമായ ചെമ്പഴന്തി ജി.ശശി തുടങ്ങിയവർ സമീപം
പിണറായി സർക്കാരിൻ്റെ കമ്മ്യൂണിസ്റ്റ് ഭരണകൂട ഭീകരതക്കെതിരെ മഹിളാ മോർച്ച പ്രവർത്തകർ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിൽ പ്രതിഷേധസൂചകമയി പ്രവർത്തകർ മന്ത്രിമാരുടെ കോലം കത്തിച്ചപ്പോൾ
വിജയ മധുരം... ഹയർ സെക്കൻഡറി പരീക്ഷയിൽ വിജയിച്ചതിന്റെ സന്തോഷം മധുരം നൽകി പങ്കുവയ്ക്കുന്ന കോഴിക്കോട് സെന്റ് ജോസഫ്‌സ് ആംഗ്ലോ ഇന്ത്യൻ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾ.
ഹയർ സെക്കന്ററി പരീക്ഷയിൽ എല്ലാം വിഷയത്തിനും എ പ്ലസ് നേടിയ വിദ്യാർത്ഥിനിയെ കൂട്ടുകാർ മധുരം നൽകി അഭിനന്ദിയ്ക്കുന്നു. കൊല്ലം വിമല ഹൃദയ സ്കൂളിൽ നിന്നുള്ള കാഴ്ച
ഹയർ സെക്കൻഡറി പരീക്ഷാഫലം പ്രഖ്യാപിച്ചപ്പോൾ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ റിതിക ഡെയിസ റോയി കൊല്ലം വിമല ഹൃദയ എച്ച്.എസ്.എസ് ഫോർ ഗേൾസിലെ പ്രഥമാധ്യാപകനും അച്ഛനുമായ റോയി സെബാസ്റ്റ്യനൊപ്പം സന്തോഷം പങ്കിടുന്നു.
സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് ആശ്രാമം മൈതാനിയിൽ നടക്കുന്ന എന്റെ കേരളം പ്രദർശന വിപണന മേളയിൽ മൃഗ സംരക്ഷണ വകുപ്പിന്റെ പവലിയനിൽ സൈബീരിയൻ ഹസ്കി എന്ന ഇനം നായ്ക്കുട്ടിയുമായി സെഫിയെടുക്കുന്ന കുട്ടി ഫോട്ടോ: എം.എസ്.ശ്രീധർലാൽ
  TRENDING THIS WEEK
കേരള ബ്ളാസ്റ്റേഴ്സ് വാടക കുടിശിക നൽകാനുണ്ടെന്നാരോപിച്ച് പി.വി. ശ്രീനിജൻ എം.എൽ.എ പനമ്പള്ളി നഗർ ഗ്രൗണ്ടിന്റെ ഗേറ്റ് പൂട്ടിയതിൽ പ്രതിഷേധിച്ച് യുവമോർച്ച പ്രവർത്തകർ എറണാകുളം മഹാരാജാസ് സ്റ്റേഡിയത്തിന് സമീപത്തെ സ്പോർട്സ് കൗൺസിൽ ഓഫീസിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചത് പൊലീസ് തടയുന്നു
ഞാൻ ജയിച്ചുട്ടാ...ഹയർ സെക്കൻഡറി പരീക്ഷാഫലം പ്രഖ്യാപിച്ചതോടെ മൊബൈലിൽ ഫലം നോക്കുന്ന കുട്ടി. തൃശൂർ മോഡൽ ഗേൾസ് എച്ച്.എസ്.എസിൽ നിന്നുമുള്ള ചിത്രം.
പുല്ലുതിന്നാനും വെള്ളക്കകുടിക്കാനുമായി എത്തിയ ആനകൾ. പെരിയാർ കടുവാ സങ്കേതത്തിലെ തേക്കടിയിൽ നിന്നുള്ള കാഴ്ച
പുല്ലുതിന്നാനും വെള്ളക്കകുടിക്കാനുമായി എത്തിയ ആന. പെരിയാർ കടുവാ സങ്കേതത്തിലെ തേക്കടിയിൽ നിന്നുള്ള കാഴ്ച
ഫുൾ ഹാപ്പി...പ്ളസ് ടു പരീക്ഷയിൽ സയൻസ് ഗ്രൂപ്പിൽ എ പ്ളസ് നേടിയ എറണാകുളം സെന്റ്. തെരേസസ് ഹയർസെക്കൻഡറി സ്കൂളിലെ അതീന ഫ്രാൻസിസിനെ എടുത്തുയർത്തുന്ന സഹപാഠികൾ
PHOTO
ജലം വലിഞ്ഞ മണ്ണിൻ മനസിൽ ....... തലശ്ശേരി പെട്ടിപ്പാലത്തിനു സമീപത്തുനിന്നുള്ള ദൃശ്യം.
യൂത്ത് കോൺഗ്രസ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കാസർകോട് നിന്നുമാരംഭിച്ച ഛായാചിത്ര യാത്ര കണ്ണൂരിലെത്തിയപ്പോൾ
PHOTO
മാലിന്യമുക്ത കേരളം കാമ്പയിന്റെ ഭാഗമായി തൃശൂർ കളക്ട്രേറ്റ് അങ്കണം കളക്ടർ കൃഷ്ണ തേജയുടെ നേതൃത്വത്തിൽ ജീവനക്കാർ ശുചിയാക്കുന്നു
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com