അധികൃതർക്കു സമർപ്പയാമി....വെള്ളക്കെട്ടിൽ കൊതുക് മുട്ടയിട്ട് പെരുകുമെന്നും അവ നാടൊട്ടുക്കും മാരക രോഗങ്ങൾ പരത്തുമെന്നും അതിനാൽ വെള്ളക്കെട്ടൊഴിവാക്കാൻ എല്ലാവരും സഹകരിക്കണമെന്നും പഠിപ്പിക്കുന്ന നാട്ടിലെ കാഴ്ചയാണിത്. വെള്ളക്കെട്ടിൽനിന്ന് മൂളിപ്പറന്നുയരാൻ തയ്യാറായി നിൽക്കുന്ന ഈ കൊതുകുപട എത്ര ആയിരം പേരുടെ സ്വൈര്യവും സ്വസ്ഥതയുമായിരിക്കും നശിപ്പിക്കാൻ പോകുന്നത്. കൊച്ചി പഴയ കൊച്ചി തന്നെയെന്ന് വീണ്ടും വീണ്ടും ഓർമിപ്പിക്കുകയാണ് എറണാകുളം കെ.എസ്.ആർ.ടി.സി സ്റ്റാൻഡ്
കമ്പിയിൽ കുടുങ്ങി ... പാലക്കാട് കൊല്ലങ്കോട് വാഴപ്പുഴയിൽ സ്വകാര്യ വ്യക്തിയുടെ മാന്തോപ്പിൽ കമ്പി വേലിയിൽ കുടുങ്ങിയ പുലി മയക്കുവെടി വെച്ച് കൂട്ടിലേക്ക് മാറ്റിയെങ്കിലും പിന്നിട് ചത്തു ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്ന് നിഗമനം .
പാലക്കാട് കൊല്ലങ്കോട് വാഴപ്പുഴയിൽ സ്വകാര്യ വ്യക്തിയുടെ മാന്തോപ്പിൽ കമ്പി വേലിയിൽ കുടുങ്ങിയ പുലി മയക്കുവെടി വെച്ച് കൂട്ടിലേക്ക് മാറ്റിയെങ്കിലും പിന്നിട് ചത്തു ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്ന് നിഗമനം .
നൂറ് മേനി വിളയിക്കാൻ ... ഇഞ്ചി കൃഷിക്ക് വിത്ത് ഇട്ടതിന് ശേഷം കൃഷി ഇടത്ത് പൊതിയിടുന്ന കർഷക തൊഴിലാളികൾ കൊല്ലങ്കോട് വാഴപ്പുഴ ഭാഗത്ത് നിന്നും .
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള അയേൺ ഫേബ്രിക്കേഷൻ എഞ്ചിനിയറിംഗ് യൂണിറ്റ് അസോസിയേഷൻ കലട്രേറ്റിനു നടത്തിയ ധർണ്ണ ജില്ല പഞ്ചായത്ത് പ്രസിഡൻ്റ് കെ. ബിനു മോൾ ഉദ്ഘാടനം ചെയ്യുന്നു.
ചിറകുവിരിച്ചാസ്വദിക്കാം...ചൂട് അവസാനിച്ച് വേനൽ മഴയാരംഭിച്ചപ്പോൾ മനുഷ്യൻ മാത്രമല്ല മൃഗങ്ങളും മഴയെ ആസ്വദിക്കുകയാണ്. തെങ്ങിൽ ചിറകുവിരിച്ചിരുന്നു മഴ നനയുന്ന പരുന്ത്. ചിറ്റൂർ റോഡിൽ നിന്നുള്ള കാഴ്ച്ച
പാലക്കാട് കൊല്ലങ്കോട് വാരപ്പുഴ സ്വകാര്യവ്യക്തിയുടെ മാന്തോപ്പിൽ കമ്പി വേലിയിൽ കുടുങ്ങിയ പുലയെകൂട്ടിലേക്ക് മാറ്റിയ ശേഷം പുലിയുടെശരീരത്തിൽ നിന്ന് കൂടുങ്ങിയ കമ്പി മാറ്റുന്നു. ഫോട്ടോ : പി. എസ് . മനോജ്
കൂട്ടിലായ ശൗര്യം... പാലക്കാട് കൊല്ലങ്കോട് വാരപ്പുഴ സ്വകാര്യവ്യക്തിയുടെ മാന്തോപ്പിൽ കമ്പി വേലിയിൽ കുടുങ്ങിയ പുലയെ മയക്കുവെടിവച്ച് കൂട്ടിലേക്ക് മാറ്റിയ ശേഷം പുലി ചത്തു ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്നാണ് നിഗമനം.
വേനലിന് ശമനമായി ജില്ലയിൽ പെയ്ത മഴയത്ത് യാത്രചെയ്യുന്നവർ. ആലപ്പുഴ കോടതിപ്പാലത്തിന് സമീപത്തുനിന്നുള്ള ദൃശ്യം
വേനലിന് ശമനമായി ജില്ലയിൽ പെയ്ത മഴയത്ത് യാത്രചെയ്യുന്നവർ. ആലപ്പുഴ കോടതിപ്പാലത്തിന് സമീപത്തുനിന്നുള്ള ദൃശ്യം
ആലപ്പുഴ പൂന്തോപ്പ് പുതുവൽ പ്രദേശത്ത് വെള്ളക്കെട്ട് ഒഴിവാക്കാനായി ആറാട്ടുവഴി പാലം നിർമ്മാണത്തിനായി നിർമ്മിച്ച ബണ്ട് പൊളിച്ചു മാറ്റിയപ്പോൾ
ഖാദി ബേർഡ് എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു) സംസ്ഥാന ട്രഷറർ വി. സഞ്ജീവൻ, ജില്ലാ പ്രസിഡന്റ് പി. എസ് ഷാജുമോൻ എന്നിവർക്ക് നൽകിയ യാത്രയയപ്പ് സമ്മേളനം പി പി ചിത്തരഞ്ജൻ എം. എൽ. എ ഉദ്ഘാടനം ചെയ്യുന്നു
കൃഷിയൊഴിഞ്ഞ പാടത്തിന് സമീപത്തെ ചാലിൽ കൂട് വച്ച് ലഭിച്ച മീനുകളുമായി വരുന്ന തൊഴിലാളികൾ. ആലപ്പുഴ കുട്ടനാട്ടിൽ നിന്നുള്ള കാഴ്ച.
പുതുപ്പള്ളി സെന്റ് ജോർജ് ഗവ. വി.എച്ച്.എസ്.എസ്സിൽ പ്രവർത്തിക്കുന്ന ജില്ലാ ഡിപ്പോയിൽ വരും അധ്യയനവർഷത്തിലേക്കുള്ള പാഠപുസ്തകങ്ങൾ വിവിധ സൊസൈറ്റികളിലേക്കായി വിതരണത്തിനായി തരംതിരിക്കുന്ന കുടുംബശ്രീ പ്രവർത്തക.
സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി കോട്ടയം നഗരത്തിലെ കടയിൽ സ്കൂൾ ബാഗുകൾ വിൽപനക്കായി എത്തിച്ചപ്പോൾ
മഴക്ക് മുന്നോടിയായി ഇരുണ്ടു മൂടിയ കാർമേഘം. ആലപ്പുഴ കടൽപ്പാലത്തിൽ നിന്നുള്ള കാഴ്ച.
മത്സ്യ ബന്ധന വലയൊരുക്കുന്ന തൊഴിലാളികൾ. ആലപ്പുഴ തീരദേശത്ത് നിന്നുള്ള കാഴ്ച.
കേരംതിങ്ങും...ചതുപ്പ് മൂടി ചെറു ദ്വീപിനെപ്പോലെ തോന്നിക്കുന്ന ഇടത്ത് തിങ്ങിവളർന്ന് നിൽക്കുന്ന കേരവൃക്ഷങ്ങൾ.എടത്വായിൽ നിന്നുള്ള കാഴ്ച.
ആലപ്പുഴ ബീച്ചിൽ പുതിയ പാലത്തിന്റെ നിർമ്മാണത്തിന് മുന്നോടിയായി നടക്കുന്ന മണ്ണുപരിശോധനക്കായി കടലിൽ ബോട്ടിലെത്തി തൊഴിലാളികൾ ടെസ്റ്റ് പൈലിംഗ് നടത്തുന്നത് കൗതുകത്തോടെ നോക്കി നിൽക്കുന്ന സഞ്ചാരികൾ.
കൊടും ചൂടിൽ യാത്രക്കിടയിൽ വാഹനം നിർത്തി റോഡരുകിലെ തണൽമരച്ചുവട്ടിൽ കിടന്നുറങ്ങുന്ന ഇരുചക്രവാഹനയാത്രികർ. എടത്വ യിൽ നിന്നുള്ള കാഴ്ച.
  TRENDING THIS WEEK
മെഡികെയേഴ്സ് ജീവനക്കാർക്കു വേണ്ടി അനിശ്ചിത കാല നിരാഹാര സത്യാഗ്രഹമനുഷ്ഠിക്കുന്ന വി.എസ്. രാധാകൃഷ്ണണൻ്റെ സമരം ഉടൻ തന്നെ ഒത്തുതീർപ്പിലാക്കുക എന്നി ആവിശ്യങ്ങൾ ഉന്നയിച്ച് മെഡികെയേഴ്സ് ജിനക്കാർ പാലക്കാട്' കളക്ട്രറ്റിലെക്ക് നടത്തിയ മാർച്ച് '
ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ച് പരമാദ്ധ്യക്ഷൻ കാലംചെയ്ത മാർ അത്തനേഷ്യസ് യോഹാൻ പ്രഥമൻ മെത്രാപ്പൊലീത്തക്ക്ആ സ്ഥാനത്തെ ബിലിവേഴ്സ് ഇൗസ്റ്റ് ചർച്ച് കത്തീഡ്രലിൽ അവസാനമായി ആദരാഞ്ജലികൾ അർപ്പിക്കുന്ന  ഭാര്യ ഗീസല്ല യോഹന്നാൻ.
അയത്തിൽ ഈസ്റ്റ് 5127-ാം നമ്പർ എസ്.എൻ.ഡി.പി. ശാഖയുടെ ഗുരുമന്ദിരത്തിന്റെ സമർപ്പണ ചടങ്ങിൽ വച്ച് യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ശാഖാ പ്രവർത്തകർക്ക് വേണ്ടി യൂണിയൻ പ്രതിനിധി കെ.രഘു ഉപഹാരം നൽകി ആദരിക്കുന്നു. യോഗം കൗൺസിലർ പി.സുന്ദരൻ, കൊല്ലം യൂണിയൻ പ്രസിഡന്റ് മോഹൻ ശങ്കർ, സെക്രട്ടറി എൻ. രാജേന്ദ്രൻ, യൂണിയൻ കൗൺസിലർ എം.സജീവ്, ശാഖ പ്രസിഡന്റ് എസ്.സുധീഷ്, സെക്രട്ടറി എ.അനീഷ് കുമാർ, തുടങ്ങിയവർ സമീപം
പെയ്യാനുറച്ച്...കനത്ത മഴയ്ക്ക് മുന്നോടിയായി ആകാശം ഇരുണ്ടപ്പോൾ. എറണാകുളം തോപ്പുംപ്പടിയിൽ നിന്നുള്ള കാഴ്ച
പ്രായം നമ്മിൽ മോഹം നൽകി... ജില്ലാ കുടുംബശ്രീ വാർഷികാഘോഷത്തോടനുബന്ധിച്ച് കോട്ടയം മാമൻ മാപ്പിള ഹാളിൽ നടന്ന കുടുംബശ്രീ കലോത്സവത്തിനിടെ പ്രവർത്തകരോടൊപ്പം പാട്ടിന് ചുവടുവെക്കുന്ന കാരാപ്പുഴ സ്നേഹദീപം കുടുംബശ്രീ യൂണിറ്റിലെ എഴുപത് വയസുകാരി കുഞ്ഞമ്മ വാസപ്പൻ.
ജില്ലാ കുടുംബശ്രീ വാർഷികാഘോഷത്തോടനുബന്ധിച്ച് കോട്ടയം മാമൻ മാപ്പിള ഹാളിൽ നടന്ന കുടുംബശ്രീ കലോത്സവത്തിൽ തിരുവാതിരകളി മത്സരത്തിൽ നിന്ന്.
ഇനി മഴക്കാലം... കനത്ത വേനലിന് ശേഷം സംസ്ഥാനത്ത് കാലവർഷമെത്തി. മഴയ്ക്ക് മുന്നോടിയായി മാനം ഇരുണ്ടപ്പോൾ എറണാകുളം മറൈൻഡ്രൈവിലെ ടൂറിസ്റ്റ് ബോട്ട് ജെട്ടിയിൽ നിന്നുള്ള കാഴ്ച. വേനലവധി തുടങ്ങിയ ശേഷം ബോട്ടുകളുടെ കൊയ്ത്തുകാലമായിരുന്നു. ഇനി മഴമാറും വരെ വിശ്രമകാലം.
സിസ്റ്റർ ലിനിയുടെ ആറാം ചരമവാർഷിക ദിനത്തിൽ തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ നഴ്സുമാർ നഴ്സിംഗ് സൂപ്രണ്ടിന്റെ ആഫീസിന് മുന്നിൽ ലിനിയുടെ ഛായാചിത്രത്തിന് മുന്നിൽ മെഴുകുതിരികൾ തെളിയിച്ചപ്പോൾ
തൊടുപുഴയിൽ വൈദ്യുത തകരാർ പരിഹരിക്കുന്നതിന് എത്തിച്ച സഞ്ചരിക്കുന്ന മാൻ ലിഫ്റ്റ്. ഇതോടെ അറ്റകുറ്റപ്പണികളും ടച്ചിംഗ്സ് വെട്ട് ഉൾപ്പടെയുള്ളവ തൊഴിലാളികൾക്ക് എളുപ്പത്തിൽ ചെയ്യാനാകും
എസ്.എഫ്. ഐ. പാലക്കാട് ജില്ലാ കമ്മിറ്റി അഞ്ചുവിളക്കിന് സമീപം സംഘടിപ്പിച്ച പാലസ്തീന് ഐക്യദാർഢ്യ റാലി സി..പി.എം. ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബു ഉദ്ഘാടനം ചെയുന്നു.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com