സംസ്ഥാനം കനത്ത ചൂടിലൂടെയാണ് കടന്ന് പോകുന്നത്. എറണാകുളം ഹൈക്കോർട്ട് ജംഗ്ഷനിൽ കുട ചുരുക്കി റോഡ് മറികടന്ന് പോകുന്ന സ്ത്രീ
ചൂടിന് അല്പം ശമനം തേടി...സംസ്ഥാനത്ത് ദിനംപ്രതി ചൂട് വർദ്ധിച്ച് കൊണ്ടിരിക്കുകയാണ്. കനത്ത ചൂടിൽ നിന്ന് രക്ഷതേടി എറണാകുളം ഹൈക്കോർ‌ട്ട് ജംഗ്ഷനിൽ കുട ചൂടി റോഡ് മുറിച്ച് കടക്കുന്നവർ
കോഴിക്കോട് ദീവാർ ജംഗ്ഷനിൽ അപകടത്തിൽപ്പെട്ട ബസ്
മെഡിക്കൽ കോളേജ് ഐ.സി.യു പീഡനക്കേസിൽ ഗൈനക്കോളജിസ്റ്റ് ഡോ.പ്രീതക്കെതിരെയുള്ള അന്വേഷണ റിപ്പോർട്ട് ആവശ്യപ്പെട്ട് കോഴിക്കോട് സിറ്റി പോലീസ് കമ്മിഷണർ ഓഫീസിനു മുമ്പിൽ നടത്തുന്ന സമരം അവസാനിപ്പിച്ച ശേഷം, ഐ ജി, കമ്മിഷണർക്ക് നൽകിയ ഉത്തരവിന്റെ പകർപ്പ് വായിക്കുന്ന അതിജീവിത.
കൊടുംവേനലിലെ ചൂട് സഹിക്കവയ്യാതെ തളരുകയാണ് ജീവജാലങ്ങൾ. കോഴിക്കോട് ചേളന്നൂരിൽ പാടത്തിനരികിലുള്ള ചെറുകനാലിലൂടെ ഒഴുകുന്ന വെള്ളത്തിൽ നിന്നും ദാഹമകറ്റുന്ന താറാവുകൾ.
വലനിറക്കാൻ...കള്ളക്കടൽ പ്രതിഭാസം കാരണം ചെറു വള്ളങ്ങളിൽ മീൻ പിടിക്കാൻ പോകുന്നത് വളരെ കുറവാണ്. ഫോർട്ട് കൊച്ചി കടപ്പുറത്ത് കരയിൽ നിന്നും വലയെറിഞ്ഞു മത്സ്യബന്ധനം നടത്തുന്നയാൾ
ചൂട് കൂടിയ സാഹചര്യത്തിൽ ജില്ലയിൽ ഉഷ്ണതരംഗ മുന്നറിയിപ്പ് നിലനിൽക്കുകയാണ്. ചൂടകറ്റാനായി ജോലിക്കിടയിൽ മുഖം കഴുകുന്ന തൊഴിലാളി.ആലപ്പുഴ കളർകോട് നിന്നുള്ള ദൃശ്യം
സ്റ്റേജ് ആർട്ടിസ്റ്റ് ആൻഡ് വർക്കേഴ്സ് അസോസിയേഷൻ ഓഫ് കേരള (സവാക്ക്) മാമുക്കോയയുടെ സ്മരണാർത്ഥം സിനിമാരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള പ്രഥമ മാമുക്കോയ പ്രതിഭാ പുരസ്ക്കാരം സംവിധായകൻ ഹരിഹരന് കൈതപ്രം ദാമോദരൻ നമ്പൂതിരി സമ്മാനിക്കുന്നു.
കടലാക്രമണത്തിൽ ആലപ്പുഴ തൃക്കുന്നപ്പുഴ തീരദേശ റോഡിൽ മണൽ അടിഞ്ഞതിനെത്തുടർന്ന് വാഹനങ്ങൾ തള്ളിനീക്കി കൊണ്ടുപോകുന്നവർ
തുറക്കാറായോ... കൺസ്യുമർ ഫെഡ് ആലപ്പുഴ ബോട്ട് ജെട്ടി പരിസരത്തെ പഴയ പൊലീസ് എയ്ഡ് പോസ്റ്റിൽ ജില്ലാ പൊലീസ് എംപ്ലോയീസ് സഹകരണ സംഘവുമായി ചേർന്ന് ആരംഭിച്ച സ്കൂൾ സ്റ്റോറിൽ നിന്ന് പഠനോപകരണങ്ങൾ വാങ്ങാനെത്തിയ കുട്ടികൾ
സിവിൽ സർവീസസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ (282-ാം റാങ്ക്) ആലപ്പുഴ കളക്ടറേറ്റിലെ ഡെപ്യൂട്ടി തഹസിൽദാർ ഗോപകുമാറിന്റെ മകൾ പാർവതി ഗോപകുമാറിന് സ്റ്റാഫ് കൗൺസിലിന്റെ അനുമോദനം കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ കളക്ടർ അലക്സ് വർഗീസ് നൽകിയപ്പോൾ
ആന്ധ്രാപ്രദേശിലെ രാജമഹേന്ദ്രവരം ലോക്സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി ഡി.പുരന്ദേശ്വരി യെ പ്രവർത്തകർ സ്വീകരിക്കുന്നു
ആന്ധ്രാപ്രദേശിലെ രാജമഹേന്ദ്രവരം ലോക്സഭാ മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർത്ഥി ഡി.പുരന്ദേശ്വരിയെ രാജസ്ഥാൻ- ഗുജറാത്തി കുടുംബസംഗമ വേദിയിലേക്ക് ഭാരവാഹികൾ സ്വീകരിക്കുന്നു
ആന്ധ്രാപ്രദേശിലെ രാജമഹേന്ദ്രവരം ലോക്സഭാ മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർത്ഥി ഡി.പുരന്ദേശ്വരിയെ രാജസ്ഥാൻ- ഗുജറാത്തി കുടുംബസംഗമ വേദിയിലേക്ക് ഭാരവാഹികൾ സ്വീകരിക്കുന്നു
എറണാകുളം ജില്ലയുടെ അതിർത്തി ഗ്രാമമായ കുമ്പളങ്ങിയിലെ പാടവരമ്പത്ത് ഇരതേടിയെത്തിയ പക്ഷികൾ
എറണാകുളം കുമ്പളങ്ങിയിൽ നിന്നുള്ള ഗ്രാമീണ കാഴ്ച
ചൂടൻ ഒരുക്കം ...തൃശൂർ ഇൻഡോർ സ്റ്റേഡിയത്തിൽ ഇന്ന് ആരംഭിക്കുന്ന സെപക് താക്രോ മത്സരങ്ങളുടെ മുന്നോടിയായി പരിശീലനത്തിൽ ഏർപ്പെട്ട കർണാടകയിൽ നിന്നുള്ള മത്സരാർത്ഥികൾ .
സതേൺറെയിൽവേ മസ്ദൂർ യൂണിയന്റയും എറണാകുളം റെയിൽവേ മെൻസ് ഹൗസ് ബിൽഡിംഗ് സഹകരണ സംഘത്തിന്റെയും നേതൃത്വത്തിൽ സൗത്ത് റെയിൽവേ സ്റ്റേഷനിൽ ആരംഭിച്ച സഹകര തണ്ണീർ പന്തൽ സതേൺ റെയിൽവേ ചീഫ് റിസർവേഷൻ സൂപ്പർവൈസർ ലീലാമ്മ സന്തോഷ് ഉദ്ഘാടനം ചെയ്യുന്നു. സംഘം സെക്രട്ടറി ആർ. സുരേഷ്, എ. നിസാം, ജെ. ജസ്റ്റിൻ, എ. കൃഷ്ണകുമാർ, ചിത്ര സുകുമാരൻ എന്നിവർ സമീപം
മണലടിഞ്ഞു കായൽ...കൊച്ചി കായലിൽ ക്രമാതീതമായി മണൽ അടിഞ്ഞു കൂടുന്നതു കാരണം കപ്പൽ ചാലുകളിൽ നിന്നും ഡ്രജിംഗ് യന്ത്രം ഉപയോഗിച്ച് നീക്കം ചെയ്യുന്നു
മാമ്പഴമധുരം...മറൈൻ ഡ്രൈവിൽ ഗ്രീൻ എർത്ത് ഫാം സംഘടിപ്പിക്കുന്ന കൊച്ചി ഇന്റർ നാഷണൽ മാംഗോ ഫെസ്റ്റിവല്ലിൽ നിന്നുള്ള കാഴ്ച. വിവിധ രാജ്യങ്ങളിൽ നിന്നുള്ളതും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ളതുമായ നിരവധി ഇനം മാങ്ങകളാണ് ഒരുക്കിയിരിക്കുന്നത്. ചന്ദ്രക്കാരൻ, ഉറുമി. ലാൽ ബാഗ് പഞ്ചാബ്, ഹിമപസന്ത് ലാൽബാദ് ഷാ കാശ്മീർ, അൽഫോൺസാ, രത്നഗിരി, മൽ ഗോവാ മൂവാണ്ടൻ തുടങ്ങിയവയാണ് പ്രധാന ആകർഷണം
  TRENDING THIS WEEK
കൈതാൻ വിശറി ... ചൂട് ഏറിവരുന്ന സാഹചര്യത്തിൽ കടയ്ക്ക് ഉള്ളി ഏറെ നേരം ഇരിക്കാൻ കഴിയാത വിധമാണ് ഇപ്പോൾ ഉഷ്ണതരംഗ സാധ്യത ഉള്ളതിനാൽ പുറത്ത് ഇറങ്ങുന്നവർ ജാഗ്രത പുലർത്തണം എന്ന് അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട് പാലക്കാട് വലിയങ്ങാടിയിൽ കടയുടെ മുന്നിൽ ഇരുന്ന് കൈ കൊണ്ട് വിശറി വിശി ഇരിക്കുന്നയാൾ
സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ പങ്കെടുത്ത ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ.ജി സെന്ററിൽ നിന്നും മടങ്ങിയപ്പോൾ
പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിലെ തിരുനാളിന് കൊടിയേറിയപ്പോൾ
ട്രാഫിക് കൂൾ...ചൂട് കൂടിവരുന്ന സാഹചര്യത്തിൽ കേരള പൊലീസ് അസോസിയേഷൻ ജില്ലയിലെ ട്രാഫിക് പൊലീസ് സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥർക്ക് വിതരണം ചെയ്ത സൺ ഗ്ലാസുകൾ ധരിച്ച് നിൽക്കുന്നവർ
കേരളകൗമുദി കോട്ടയം യൂണിറ്റ് കോട്ടയം ദർശന ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര നൃത്തദിനാഘോഷം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു. കേരളകൗമുദി ബ്യൂറോ ചീഫ് രാഹുൽ ചന്ദ്രശേഖർ, ഈരാറ്റുപേട്ട പോക്‌സോ കോടതി ജില്ലാ ജഡ്ജി റോഷൻ തോമസ്, കേരളകൗമുദി യൂണിറ്റ് ചീഫ് ആർ.ബാബുരാജ് സ്പെഷ്യൽ കറസ്പോണ്ടന്റ് വി.ജയകുമാർ, ദർശന കൾച്ചറൽ സെന്റർ ഡയറക്ടർ ഫാ. എമിൽ പുള്ളിക്കാട്ടിൽ തുടങ്ങിയവർ സമീപം
ഹോട്ട് ട്രാഫിക്ക്...വേനൽച്ചൂട് കത്തിനിൽക്കുന്ന സാഹചര്യത്തിൽ ട്രാഫിക്ക് നിയന്ത്രിക്കുന്നതിനിടെ വെള്ളം കുടിക്കുന്ന പോലീസ് ഉദ്യോഗസ്ഥൻ. കോട്ടയം തിരുനക്കരയിൽ നിന്നില്ല കാഴ്ച
കഠിനമീ യാത്ര... കോട്ടയം ആർപ്പുക്കര പഞ്ചായത്തിലെ മണിയാപറമ്പിൽ പോള തിങ്ങിനിറഞ്ഞ പെണ്ണാർതോട്ടിലൂടെ പ്രയാസപ്പെട്ട് വഞ്ചിയിൽ ആളുകളെ കടത്തുന്ന കാഴ്ച.
കേരളകൗമുദി കോട്ടയം യൂണിറ്റ് കോട്ടയം ദർശന ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര നൃത്തദിനാഘോഷത്തിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ലക്ഷ്മി രവീന്ദ്രന് ഉപഹാരം നൽകി ആദരിക്കുന്നു
കേരളകൗമുദി കോട്ടയം യൂണിറ്റ് കോട്ടയം ദർശന ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര നൃത്തദിനാഘോഷത്തിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ അഞ്ജലി അരുണിനെ ഉപഹാരം നൽകി ആദരിക്കുന്നു. കേരളകൗമുദി ബ്യൂറോ ചീഫ് രാഹുൽ ചന്ദ്രശേഖർ,സ്പെഷ്യൽ കറസ്പോണ്ടന്റ് വി. ജയകുമാർ,പോക്സോ സ്പെഷ്യൽ കോർട്ട് ജില്ലാ ജഡ്ജി റോഷൻ തോമസ്, കേരളകൗമുദി യൂണിറ്റ് ചീഫ് ആർ.ബാബുരാജ്,ദർശന കൾച്ചറൽ സെൻറർ ഡയറക്ടർ ഫാ. എമിൽ പുള്ളിക്കാട്ടിൽ തുടങ്ങിയവർ സമീപം
പുതുപ്പള്ളി പള്ളിയുടെ പ്രധാന കവാടത്തിൽ പുതുതായി നിർമ്മിച്ച നവ മധ്യസ്ഥരുടെ ചിത്രങ്ങൾ ആലേഖനം ചെയ്ത സാക്രിക സ്മാരകത്തിൻ്റെ പ്രതിഷ്ഠാ കർമ്മം സക്കറിയ മാർ സേവേറിയോസ് മെത്രാപ്പോലീത്തയുടെ കാർമികത്വത്തിൽ നടന്നപ്പോൾ
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com