സി.എസ്.ഐ ദക്ഷിണ കേരള മഹായിടവക വജ്ര ജൂബിലി ആഘോഷത്തിന്റെയും 112 ാമത് എസ്.ഐ.യു.സി ദിനാചരണത്തിന്റെയും സമാപനത്തോടനുബന്ധിച്ച് നടന്ന റാലി. ദക്ഷിണ കേരള മഹായിടവക ബിഷപ്പ് എ. ധർമ്മരാജ് റസാലം, സെക്രട്ടറി ഡോ.പി.കെ.റോസ്ബിസ്റ്റ്, ജോയിന്റ് സെക്രട്ടറി സ്റ്റാൻലി ജോർജജ്, ട്രഷറർ ഡി.എൻ.കാൽവിൻ ക്രിസ്റ്റോ, ഡോ. ആർ. ജ്ഞാനദാസ്, ഫാദർ ഡോ. എൽ. മോഹനദാസ് തുടങ്ങിയവർ സമീപം
റാഫേൽ വിഷയത്തിൽ രാജ്യത്തെ തെറ്റിദ്ധരിപ്പിച്ച കോൺഗ്രസും രാഹുൽ ഗാന്ധിയും മാപ്പു പറയുക എന്നാവശ്യപ്പെട്ട് ബി.ജെ.പി സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് ധർണ സംസ്ഥാന സെക്രട്ടറി ജെ.ആർ. പത്മകുമാർ ഉദ്‌ഘാടനം ചെയ്യുന്നു. ജില്ലാ പ്രസിഡന്റ് എസ്. സുരേഷ്, നേമം വാർഡ് കൗൺസിലർ എം.ആർ. ഗോപൻ, മഹിളാ മോർച്ച ജില്ലാ പ്രസിഡന്റ് വലിയശാല ബിന്ധു, പാപ്പനംകോട് സജി തുടങ്ങിയവർ സമീപം
അയ്യനെ കാണാൻ... ശബരിമല ക്ഷേത്രത്തിൽ ദർശനം നടത്താൻ ഇരുമുടിക്കെട്ടിൽ നാരാങ്ങ മാലയുമായി തൃശൂർ റെയിൽവേ സ്‌റ്റേഷനിൽ എത്തിയ സംഘം.
സന്തോഷ നിമിഷം... തൃശൂർ റെയിൽവേ സ്റ്റേഷനിലെ വിശ്രമമുറിയിൽ നിന്ന് മോഷണം പോയ ഗൂഡല്ലൂർ സ്വദേശി വിഷ്ണു പ്രസാദിന്റെ എസ്.എസ്.എൽ.സി മുതൽ ബിരുദം വരെയുള്ള സർട്ടിഫിക്കറ്റുകൾ അടങ്ങിയ ബാഗ് വഴിയിൽ കിടന്ന് തൃശൂർ കുറുപ്പം റോഡിൽ ഹെക്ക എന്ന പേരിൽ ഗ്രാഫിക് ഡിസൈൻ സ്ഥാപനം നടത്തുന്ന ഷാഹിദ്, ഇമ്രാൻ എന്നിവർക്ക് ലഭിച്ചതിനെ തുടർന്ന് റെയിൽവേ പൊലീസ് നൽകിയ അനുമോദനം.
സംശയിക്കണ്ട; ന്യൂ ജനറേഷൻ തന്നെ... ക്ഷേത്രനട തുറക്കാൻ കാത്തിരിക്കുന്ന ഭക്തർ തങ്ങളുടെ വാട്ട്സ് ആപ്പിലെ സന്ദേശങ്ങളിൽ മുഴുകിയപ്പോൾ. വയനാട്ടിലെ തിരുനെല്ലി ക്ഷേത്രത്തിൽ നിന്നുള്ള കാഴ്ച.
ആവേശ കുരുന്ന്... കണ്ണൂരിൽ നടക്കുന്ന സംസ്ഥാന സ്കൂൾ കായികോത്സവം സ്റ്റേഡിയത്തിന്റെ ഗ്രില്ലിൽ കൂടി കാണുന്ന കുഞ്ഞ്‌.
തിരുവനന്തപുരം വെട്ടുകാട് മാദ്രെ ദെ ദേവൂസ് ദേവാലയത്തിലെ ക്രിസ്തുരാജത്വ തിരുനാളിന് ഇടവക വികാരി ഫാ. ബാസ്റ്റിന്റെ കാർമ്മികത്വത്തിൽ കൊടി ഉയർത്തിയപ്പോൾ.
ആത്മഹത്യ ചെയ്ത ചെന്നൈ ഐ.ഐ.ടി വിദ്യാർത്ഥിനി ഫാത്തിമ ലത്തീഫിന്റെ വീട്ടിലെത്തിയ മന്ത്രി കെ.ടി. ജലീൽ സഹോദരി ഐഷയേയും അമ്മ സജിതയേയും ആശ്വസിപ്പിക്കുന്നു.
പത്ത് ദിവസത്തെ ക്രിസ്‌തുരാജത്വ തിരുനാൾ മഹാമഹത്തോടനുബന്ധിച്ചു ദീപാലംകൃതമായ വെട്ടുകാട് മാദ്രെ ദെ ദേവൂസ് പളളി.
ആത്മഹത്യ ചെയ്ത ചെന്നൈ ഐ.ഐ.ടി വിദ്യാർത്ഥിനി ഫാത്തിമ ലത്തീഫിന്റെ വീട്ടിലെത്തിയ മന്ത്രി കെ.ടി. ജലീൽ സഹോദരി ഐഷയോട് വിവരങ്ങൾ ചോദിച്ച് അറിയുന്നു.
ആത്മഹത്യ ചെയ്ത ചെന്നൈ ഐ.ഐ.ടി വിദ്യാർത്ഥിനി ഫാത്തിമ ലത്തീഫിന്റെ വീട്ടിലെത്തിയ ഷാനിമോൾ ഉസ്മാൻ എം.എൽ.എയും ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണയും സഹോദരി ഐഷയെ ആശ്വസിപ്പിക്കുന്നു.
തിരുവനന്തപുരം അയ്യൻ‌കാളി ഹാളിൽ നടന്ന ലോകായുക്ത ദിനാചരണം ഉദ്‌ഘാടനം.
ജസ്റ്റിസ് വി.ആർ.കൃഷ്‌ണയ്യർ ജന്മദിനത്തിൽ സാമൂഹ്യ നീതി വകുപ്പ് സംഘടിപ്പിച്ച 'നല്ല നടപ്പ് ദിനം" പദ്ധതിയുടെ സംസ്ഥാനതല ഉദ്‌ഘാടനം മന്ത്രി കെ.കെ. ശൈലജ നിർവ്വഹിക്കുന്നു. ജില്ലാ ജഡ്‌ജി കെ.ടി.നിസാർ അഹമ്മദ്, ഡെപ്യൂട്ടി മേയർ രാഖി രവികുമാർ, കവി ആലങ്കോട് ലീലാകൃഷ്‌ണൻ, സാമൂഹ്യനീതി വകുപ്പ് സെക്രട്ടറി ഡോ.ഷർമിള മേരി ജോസഫ്, ജയിൽ ഡി.ഐ.ജി എസ്. സന്തോഷ് തുടങ്ങിയവർ സമീപം
സംസ്ഥാന യുവജനക്ഷേമ ബോർഡ് സംഘടിപ്പിക്കുന്ന വിഷൻ 2019, ഓൺലൈൻ ഷോർട്ട് ഫിലിം ഫെസ്റ്റിവലിന്റെ സിംഗ്‌നേച്ചർ ഫിലിം ഗായിക അനിത ഷെയ്ഖ് റിലീസ് ചെയ്യുന്നു. ബോർഡ് വൈസ് ചെയർമാൻ പി.ബിജു, മെമ്പർ സെക്രട്ടറി മിനിമോൾ എബ്രഹാം, ജില്ലാ കോ - ഓഡിനേറ്റർ അൻസാരി, ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസർ ചന്ദ്രികാ ദേവി, ഡെപ്യൂട്ടി ഡയറക്ടർ സി.ആർ രാംകുമാർ എന്നിവർ സമീപം.
തിരുവനന്തപുരം നന്തൻകോട് സുമംഗലി ആഡിറ്റോറിയത്തിൽ തിരുവിതാം കൂർ ദേവസ്വം ബോർഡിന്റെ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത് എൻ.വാസു മന്ത്രി കടകംപളളി സുരേന്ദ്രനുമായ് സംഭാഷണത്തിൽ. സ്‌ഥാനമൊഴിഞ്ഞ പ്രസിഡന്റ് എ.പദ്മകുമാർ, പുതിയ അംഗമായി സത്യപ്രതിജ്ഞ ചെയ്ത് കെ.എസ് രവി എന്നിവർ സമീപം.
ഒഴിഞ്ഞാലും ഇരിക്കാം... തിരുവനന്തപുരം നന്തൻകോട് സുമംഗലി ആഡിറ്റോറിയത്തിൽ തിരുവിതാം കൂർ ദേവസ്വം ബോർഡിന്റെ പുതിയ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്യാനെത്തിയ എൻ.വാസു സ്‌ഥാനമൊഴിഞ്ഞ പ്രസിഡന്റ് എ.പദ്മകുമാറിനെ വേദിയിലേക്ക് ക്ഷണിക്കുന്നു.
പ്രൊമോഷനെ ബാധിക്കുന്ന 1:4 അനുപാതം റദ്ദാക്കുക, ശമ്പള പരിഷ്ക്കരണ നടപടികൾ പരിഷ്കരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള കോ- ഓപ്പറേറ്റീവ് എംപ്പോയീസ് സെന്റർ സെക്രട്ടേറിയറ്റ് പടിക്കൽ സംഘടിപിച്ച ധർണ്ണ എൽ.ജെ. ഡി ജില്ലാ പ്രസിഡന്റ് എം.എൻ. നായർ ഉദ്ഘാടനം ചെയ്യുന്നു. പി. എസ്. സതീഷ്, മേപ്പൂക്കട മധു, ചാല സുരേന്ദ്രൻ, കുന്നം പാറ ജയൻ, ജി.സതീഷ് കുമാർ, സുനിൽ ഖാൻ, രാധാകൃഷ്ണൻ നായർ തൂങ്ങിയവർ സമീപം.
ശാസ്തമംഗലം ഹെൽത് ഇൻസ്‌പെക്ടർ ഓഫീസിൽ പുതിയതായി പണികഴിപ്പിച്ച വട്ടിയൂർക്കാവ് എം.എൽ.എ വി കെ പ്രശാന്തിന്റെ ഓഫീസ് ഉദ്‌ഘാടനം മന്ത്രി ഡോ. ടി.എം. തോമസ് ഐസക് നിർവഹിക്കുന്നു. മേയർ കെ ശ്രീകുമാർ ,ഡെപ്പ്യുട്ടി മേയർ രാഖി രവികുമാർ, വാർഡ് കൗൺസിലർ ബിന്ദു ശ്രീകുമാർ കെ സി വിക്രമൻ തുടങ്ങിയവർ സമീപം
ഭരണഘടന സംരക്ഷണ സമിതി കോഴിക്കോട് മുതലക്കുളത്ത് സംഘടിപ്പിച്ച ഭരണഘടന സംരക്ഷണ സമ്മേളനം സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യുന്നു.
ശിശുദിനത്തോടനുബന്ധിച്ച് മേഖലാ ശാസ്ത്ര കേന്ദ്രത്തിന്റെ നേതൃത്വത്തിൽ നടത്തിയ പ്ലാസ്റ്റിക്ക് വിരുദ്ധ ക്യാമ്പയിൻ ഉദ്‌ഘാടനം ചെയ്ത ശേഷം എം.ടി വാസുദേവൻ നായർ കുട്ടികളുമായി സംവദിക്കുന്നു.
  TRENDING THIS WEEK
വനിതകൾക്ക് വേണ്ടാത്ത വനിതാ കമ്മീഷൻ... കോഴിക്കോട് മുനിസിപ്പൽ കോർപ്പറേഷന്റെ ആഭിമുഖ്യത്തിൽ നളന്ദയിൽ നടന്ന കേരള വനിതാ കമ്മീഷൻ സംസ്ഥാന തല സെമിനാർ ഉദ്‌ഘാടനം ചെയ്യുന്ന വനിതാ കമ്മീഷൻ അദ്ധ്യക്ഷ എം.സി ജോസഫൈൻ. സദസ്സിൽ ജനപങ്കാളിത്തം നന്നേ കുറവായതിനാൽ കാലിയായ കസേരകളെ അഭിസംബോധന ചെയ്യേണ്ടി വന്നു അദ്ധ്യക്ഷക്ക്. ആളുകൾ എത്തുംവരെ പരമാവധി വൈകിപ്പിച്ചായിരുന്നു പരിപാടി തുടങ്ങിയത്.
അറവ് കത്തിക്ക് മുന്നിൽ പിടികൊടുക്കാതെ... അറവ് ശാലയിലേക്ക് കൊണ്ടുപോകുമ്പോൾ കയറ് പൊട്ടിച്ച് ഓടി രക്ഷപ്പെടുന്ന പോത്ത്. വാഹനത്തിരക്കേറിയ റോഡിലൂടെ യാത്രക്കാരെ പേടിപ്പിച്ച് കിലോമീറ്ററുകൾ ഓടുകയായിരുന്നു. ചേർത്തല ഇടപ്പള്ളി ദേശിയ പാതയിലെ അരൂരിൽ നിന്നുള്ള കാഴ്ച.
ആത്മഹത്യ ചെയ്ത ചെന്നൈ ഐ.ഐ.ടി വിദ്യാർത്ഥിനി ഫാത്തിമ ലത്തീഫിന്റെ വീട്ടിലെത്തിയ മന്ത്രി കെ.ടി. ജലീൽ സഹോദരി ഐഷയേയും അമ്മ സജിതയേയും ആശ്വസിപ്പിക്കുന്നു.
ശത്രുവിൻെ വലിപ്പവും ശേഷിയുമെല്ലാം ചിലപ്പോൾ ഒന്നുമല്ലാതാകും; ഇരയുടെ ആത്മധൈര്യത്തിന് മുൻപിൽ. തന്നെ ആക്രമിക്കാൻ ശ്രമിച്ച നായയെ നെഞ്ച് വിരിച്ച് നേരിടുന്ന പൂച്ചക്കുഞ്ഞ്, സംഗതി അത്ര പന്തിയല്ല എന്ന് മനസ്സിലാക്കിയ നായ തിടുക്കത്തിൽ സ്ഥലം കാലിയാക്കുന്നതും കാണാം. വയനാട്ടിലെ ഇരുളത്ത് നിന്നുള്ള കാഴ്ച.
ഭരണകൂട ഭീകരതയിൽ പ്രതിഷേധിച്ച് ആർ.എസ്.പി പ്രവർത്തകർ നടത്തിയ കളക്ട്രേറ്റ് മാർച്ചിൽ പങ്കെടുത്ത എൻ.കെ. പ്രേമചന്ദ്രൻ എം.പിയെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കുന്നു.
ആത്മഹത്യ ചെയ്ത ചെന്നൈ ഐ.ഐ.ടി വിദ്യാർത്ഥിനി ഫാത്തിമ ലത്തീഫിന്റെ വീട്ടിലെത്തിയ ഷാനിമോൾ ഉസ്മാൻ എം.എൽ.എയും ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണയും സഹോദരി ഐഷയെ ആശ്വസിപ്പിക്കുന്നു.
ഒഴിഞ്ഞാലും ഇരിക്കാം... തിരുവനന്തപുരം നന്തൻകോട് സുമംഗലി ആഡിറ്റോറിയത്തിൽ തിരുവിതാം കൂർ ദേവസ്വം ബോർഡിന്റെ പുതിയ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്യാനെത്തിയ എൻ.വാസു സ്‌ഥാനമൊഴിഞ്ഞ പ്രസിഡന്റ് എ.പദ്മകുമാറിനെ വേദിയിലേക്ക് ക്ഷണിക്കുന്നു.
അറവ് കത്തിക്ക് മുന്നിൽ പിടികൊടുക്കാതെ... അറവ് ശാലയിലേക്ക് കൊണ്ടുപോകുമ്പോൾ കയറ് പൊട്ടിച്ച് ഓടി രക്ഷപ്പെടുന്ന പോത്ത്. വാഹനത്തിരക്കേറിയ റോഡിലൂടെ യാത്രക്കാരെ പേടിപ്പിച്ച് കിലോമീറ്ററുകൾ ഓടുകയായിരുന്നു. ചേർത്തല ഇടപ്പള്ളി ദേശിയ പാതയിലെ അരൂരിൽ നിന്നുള്ള കാഴ്ച.
വിരൽ യുദ്ദം... കുടിവെള്ള പദ്ധതിയിലെ അഴിമതി സി.ബി.ഐ. അന്വേഷിക്കുക, കുടിവെള്ളം ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കോൺഗ്രസ് ആലപ്പുഴ സൗത്ത്, നോർത്ത് ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തിൽ വാട്ടർ അതോറിറ്റി ഓഫീസിനു മുന്നിലേക്ക് നടന്ന മാർച്ചിൽ സംഘർഷത്തെ തുടർന്ന് അറസ്റ്റുചെയ്തു മാറ്റിയ പ്രവർത്തകനും പൊലീസ് ഉദ്യോഗസ്ഥനും തമ്മിൽ പരസ്പരം വിരൽ ചുണ്ടി പ്രതിരോധിച്ചപ്പോൾ.
പ്രസവ ആനുകൂല്യ കുടിശ്ശിക 13000 രൂപ ഉടൻ വിതരണം ചെയ്യുക ,തയ്യൽ തൊഴിലാളി ക്ഷേമനിധി സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു ആൾ കേരള ടെയ്ലേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിനു മുന്നിലേക്ക് നടത്തിയ മാർച്ചിൽ പങ്കെടുക്കുവാൻ അമ്മമാർക്കൊപ്പം എത്തിയ കുട്ടികൾ.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com