കോട്ടയം ജില്ല തലനാട് പഞ്ചായത്തിൽ മൂന്നിലവ് ചൊവ്വൂർ ഭാഗത്ത് കനത്ത മഴയെ തുടർന്ന് ഉരുൾ പൊട്ടി കൃഷിയിടം ഒഴുകിപോയപ്പോൾ
കോഴിക്കോട് സെൻട്രൽ ലൈബ്രറിയിൽ ആരംഭിച്ച കുട്ടികളുടെ വായനാമൂലയിലെത്തിയ കുരുന്നുകൾ പുസ്തക വായനയിൽ
അവധിക്കാല കാഴ്ച്ച... വിദ്യാർത്ഥികൾ തിങ്ങി നിറഞ്ഞ സ്കൂൾ വരാന്തകൾ അവധിക്കാലമായതോടെ കയ്യേറിയിരിക്കുന്നത് തെരുവ് നായകളാണ്. കോഴിക്കോട് മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ നിന്നുള്ള കാഴ്ച്ച.
കാസർകോട് പടന്നക്കാട് പത്ത് വയസ്സ്കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പ്രതി സലീമിനെ സംഭവ സ്ഥലത്ത് തെളിവെടുപ്പിന് എത്തിച്ചപ്പോൾ
കോഴിക്കോട് ശ്രീനാരായണ സെന്റിനറി ഹാളിൽ സംഘടിപ്പിച്ച എം.പി. വീരേന്ദ്രകുമാർ അനുസ്മരണ പ്രഭാഷണത്തിൽ പങ്കെടുക്കാനെത്തിയ തമിഴ്നാട് എം.പി പി. ചിദംബരം,  സി.പി.എം ജില്ലാ സെക്രട്ടറി പി. മോഹനൻ , എളമരം കരീം എം.പി എന്നിവരുമായി സംസാരിക്കുന്നു. എം.വി. ശ്രേയാംസ് കുമാർ സമീപം.
കോഴിക്കോട് ശ്രീനാരായണ സെന്റിനറി ഹാളിൽ സംഘടിപ്പിച്ച എം.പി. വീരേന്ദ്രകുമാർ അനുസ്മരണ പ്രഭാഷണത്തിൽ പങ്കെടുക്കാനെത്തിയ മുൻ കേന്ദ്രമന്ത്രി പി. ചിദംബരത്തെ തൊഴുന്ന എം.കെ. രാഘവൻ എം.പി , എളമരം കരീം എം.പി, എം.വി. ശ്രേയാംസ് കുമാർ തുടങ്ങിയവർ സമീപം
കൊല്ലം.ദേശീയ പാത നവീകരണം നടക്കുന്ന കാവനാട് ആൽത്തറമൂടിന് സമീപം വാഹന യാത്രികർക്ക് അപകടകെണിയായ മാറിയ കുഴി
അർബൻബാങ്ക്‌ മാനേജ്‌മെന്റുകളുടെ സംഘടനയായ കേരള അർബൻ കോ–-ഓപ്പറേറ്റീവ്‌ ബാങ്ക്‌സ്‌ ഫെഡറേഷൻ ദ്വിദിന സംസ്ഥാന ശിൽപ്പശാല കൊല്ലം ബീച്ച്‌ ഹോട്ടലിൽ മന്ത്രി വി എൻ വാസവൻ ഉദ്‌ഘാടനംചെയ്യുന്നു
കേരള വിധവാ സംസ്ഥാന സമ്മേളനം പബ്ളിക്ക് ലൈബ്രറി ഹാളിൽ മന്ത്രി ജെ. ചിഞ്ചു റാണി ഉദ്ഘാടനം ചെയ്യുന്നു
മഴയ്ക്കെന്ത് ബെൻസ്...ശക്തമായ മഴയിൽ എറണാകുളം കളമശേരിയിലെ വീടിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന കാർ വെള്ളത്തിനടിയിലായപ്പോൾ
മഴയ്ക്കെന്ത് ബെൻസ്...ശക്തമായ മഴയിൽ എറണാകുളം കളമശേരിയിലെ വീടിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന കാർ വെള്ളത്തിനടിയിലായപ്പോൾ
പോളയത്തോട് വികാസ് നഗറിലെ വീടുകളിൽ വെള്ളത്തിലായപ്പോൾ
കഴുത്തോളം മുങ്ങിയിട്ടും... പനയം അമ്പഴവയലിലെ റോഡിൽ വെള്ളം പൊങ്ങിയതിനെ തുടർന്ന് മുങ്ങിപ്പോയ ഓട വൃത്തിയാക്കാൻ കോർപ്പറേഷൻ ജീവനക്കാരനായ ഷാജേഷ് കഴുത്തറ്റം വെള്ളത്തിലിറങ്ങിയപ്പോൾ
ഉമയനല്ലൂർ ജംഗ്ഷന് സമീപത്തെ സർവീസ് റോഡിൽ യാത്രക്കാർക്ക് ഭീക്ഷണി ഉയർത്തി റോഡിലെ കുഴി.
ദേശീയപാത നവീകരണം നടക്കുന്ന കല്ലുവാതുക്കൽ ഭാഗത്തെ റോഡ് വെള്ളത്തി​ലായപ്പോൾ
കല്ലുവാതുക്കൽ ജംഗ്ഷന് സമീപത്ത് മഞ്ചേഷ് ഹോസ്പിറ്റലിൽ താഴത്തെ നിലയിൽ വെള്ളം കയറിയപ്പോൾ.
മഴയത്ത് ചൂട് കാപ്പിയുമായി...കനത്ത മഴക്കിടയിൽ കാപ്പി വിൽക്കാനായി സൈക്കിളിൽ പോകുന്ന വിൽപ്പനക്കാരൻ.കോട്ടയം നഗരത്തിൽ നിന്നുള്ള കാഴ്ച
ബാർ കോഴയിൽ ഉൾപ്പെട്ട എക്സൈസ് മന്ത്രി എം.ബി. രാജേഷ് രാജി വെയ്ക്കണമെന്നും ഈ വിഷയത്തിൽ കേന്ദ്രം സംഘം അന്വേഷണമെന്നും ആവശ്യപ്പെട്ട് യുവമോർച്ച പ്രവർത്തകർ മന്ത്രിയുടെ വീട്ടിലേക്ക് നടത്തിയ മാർച്ചിൽ പൊലീസും പ്രവർത്തകരും തമ്മിൽ നടന്ന ഉന്തും തള്ളും.
ശക്തമായ മഴയിൽ ഇടപ്പിള്ളി ജംഗ്ഷനിലെ വെള്ളക്കെട്ട്
കടലായി കര...ഇന്നലെ കൊച്ചി നഗരത്തിൽ പെയ്‌ത കനത്ത മഴയിൽ വെള്ളംകയറിയ എറണാകുളം സൗത്ത് റയിൽവേ സ്റ്റേഷനു പിന്നിലെ റോഡ്
  TRENDING THIS WEEK
തൃശൂർ വടക്കേ ബസ് സ്റ്റാൻഡിന് സമീപം ഫ്ലാറ്റിൽ അണ്ടർ പാർക്കിംഗ് ഗ്രൗണ്ടിൽ വെള്ളം കയറി നശിച്ച സ്കൂട്ടർ എടുത്ത് മാറ്റുന്നു വെള്ളം കയറി നശിച്ച മറ്റ് വാഹനങ്ങളും കാണാം
കനത്തമഴയിൽ വെള്ളം കയറിയ തൃശൂർ പാട്ടുരായ്ക്കലുള്ള ചെറയിൽ വീട്ടിൽ നിന്നും വള്ളിയമ്മ വെള്ളംകോരികളയുന്നു
കുപ്പി മതിൽ...ആക്രി സാധനങ്ങൾക്കൊപ്പം അലക്ഷ്യമായി വലിച്ചെറിയുന്ന മദ്യക്കുപ്പികൾ ശേഖരിച്ച് മതിൽ പ്പോലെ അടുക്കിവെക്കുന്ന കൊല്ലം സ്വദേശി എസ്. മോഹനൻ. മൂന്നുമാസം കൂടുമ്പോൾ തമിഴ്നാട്ടിലേക്ക് കയറ്റി വിട്ടു വിൽപ്പന നടത്തും.തൃശൂർ പുഴക്കലിൽ നിന്നുമുള്ള കാഴ്ച
മലമ്പുഴ ഉദ്യാനത്തിന് സമീപം വാട്ടർ അതോറിറ്റിയുടെ അറ്റകുറ്റ പണികൾ കഴിഞ്ഞ് ശരിയായ രീതിയിൽ നികത്താതതിലും റോഡ് ടാർ ചെയ്യാത്തതിലും പ്രതിഷേധിച്ച് മലമ്പുഴ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ റോഡിൽ വാഴനട്ടും ശയന പ്രദീക്ഷണം ചെയ്തും പ്രതിഷേധിച്ചപ്പോൾ.
അതി​ജീവനം... മാനം കറുത്തി​രുണ്ട് നി​ൽക്കുകയാണ്. ഏതു സമയവും മഴ ആർത്തലച്ചെത്താം. മീനുമായി​ മാറി​ നി​ന്നാൽ വീട് പട്ടി​ണി​യാവും. അതുകൊണ്ട് മഴയോട് മല്ലി​ടാൻ തന്നെയായി​ തീരുമാനം. കൊല്ലം തുറമുഖത്തി​നു സമീപം മഴക്കോട്ടണിഞ്ഞ് മത്സ്യ വില്പന നടത്തുന്ന സ്ത്രീകൾ
മഴക്ക് മുൻപേ... മഴയിൽ നിറഞ്ഞ  മലങ്കര ഡാമിന് സമീപം കളിയിൽ ഏർപ്പെട്ടിരിക്കുന്ന പൂച്ച കുട്ടികൾ
കടപ്പാക്കട പട്ടത്താനം ശ്രീകൃഷ്ണസ്വാമി ക്ഷേത്ര സ്ഥാപകൻ ഏ. നാരായണൻ മേസ്തിരിയുടെ സ്മരണാർത്ഥം ക്ഷേത്ര ട്രസ്റ്റ് നാരായണ കലാമണ്ഡപത്തിൽ സംഘടിപ്പിച്ച ചിത്രരചനാ മത്സരം.
വെളിച്ചം നിലയ്ക്കാതിരിക്കാൻ... മഴക്കാലമായതോടെ ഏറെ ബുദ്ധിമുട്ടിലാവുന്നവരാണ് കെ.എസ്.ഇ.ബി ജീവനക്കാർ . കനത്ത മഴയിൽ തൃശൂർ സെൻതോമസ് കോളേജ് റോഡിലെ മരം വീണ് തകരാറിലായ ഇലക്ട്രിക്കൽ പോസ്റ്റ് ശരിയാക്കുന്ന ജീവനക്കാർ.
വെളിച്ചം നിലയ്ക്കാതിരിക്കാൻ... മഴക്കാലമായതോടെ ഏറെ ബുദ്ധിമുട്ടിലാവുന്നവരാണ് കെ.എസ്.ഇ.ബി ജീവനക്കാർ . കനത്ത മഴയിൽ തൃശൂർ സെൻതോമസ് കോളേജ് റോഡിലെ മരം വീണ് തകരാറിലായ ഇലക്ട്രിക്കൽ പോസ്റ്റ് ശരിയാക്കുന്ന ജീവനക്കാർ.
കനത്ത മഴയിൽ ദേശീയ പാത 66 ൻ്റെ പണി നടക്കുന്ന കൊട്ടിയം ജംഗ്ഷന് സമീപം കനത്ത വെള്ളക്കെട്ട് രൂപപെട്ടപോൾ
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com