ശക്തമായ മഴയിൽ കരിക്കകം പമ്പ് ഹൗസിന് സമീപം വെള്ളം കയറിയപ്പോൾ
പ്രതിമാസ പരിപാടികളുടെ ഭാഗമായി കോട്ടയ്ക്കകം മാർഗി നാട്യഗൃഹത്തിൽ മാർഗി സജീവ് നാരായണചാക്യാർ, മാർഗി ഉഷ, മാർഗി അഞ്ജന എസ്. ചാക്യാർ എന്നിവർ അവതരിപ്പിച്ച മായാസീതാങ്കം കൂടിയാട്ടത്തിൽ നിന്ന്
കോട്ടയം സിഎംഎസ് കോളേജ് ഹാളിൽ നടന്ന കേരള ഫെഡറേഷൻ ഓഫ് ദി ബ്ലൈൻഡ് ജില്ലാ സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ.വി ബിന്ദു ഉദ്ഘാടനം ചെയ്യുന്നു
കോട്ടയം സിഎംഎസ് കോളേജ് ഹാളിൽ നടന്ന കേരള ഫെഡറേഷൻ ഓഫ് ദി ബ്ലൈൻഡ് ജില്ലാ സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ പ്രതിനിധിയെ സ്റ്റേജിൽ കയറാൻ സഹയിക്കുന്ന എൻഎസ്എസ് വോളന്റിയർ
അക്യുധാം ഇൻസ്റ്റിട്ട്യൂട്ടിന്‍റെ നേതൃത്വത്തിൽ നടന്ന അക്യുപങ്​ചർ കോൺ​വെക്കേഷൻ പ്രോഗ്രാം "കോസ്​മിക്​ ബ്ലോസംസ്​-2024" മന്ത്രി സജി ചെറിയാൻ ഉദ്​ഘാടനം ചെയ്യുന്നു
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ആംആദ്മി പാർട്ടി ആലപ്പുഴയിൽ നടത്തിയ പ്രതിഷേധ മാർച്ച്
അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായി കോഴിക്കോട് സിറ്റി പൊലീസിന്റെ നേതൃത്വത്തിൽ കോഴിക്കോട് ബീച്ചിൽ ലഹരിക്കെതിരെ സുരക്ഷാവലയം തീർക്കാനെത്തിയ വിദ്യാർത്ഥികൾ.
കൊച്ചിയിൽ നടന്ന ബി.ജെ.പി സംസ്ഥാന നേതൃയോഗം സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു. പദ്മജ വേണുഗോപാൽ, പി.സി. ജോർജ്, മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ, കേന്ദ്ര സഹ മന്ത്രിമാരായ സുരേഷ് ഗോപി, ജോർജ് കുര്യൻ, സംസ്ഥാന വൈസ് പ്രസിഡന്റ് എ.എൻ. രാധാകൃഷ്ണൻ, രമേശ്. കുമ്മനം രാജശേഖരൻ, സംസ്ഥാന ജന. സെക്രട്ടറിമാരായ എം.ടി. സി. കൃഷ്ണകുമാർ, അഡ്വ. പി. സുധീർ, പി.കെ. കൃഷ്ണദാസ്, എറണാകുളം ജില്ലാ പ്രസിഡന്റ് അഡ്വ. കെ.എസ്. ഷൈജു തുടങ്ങിയവർ സമീപം
മടക്കം...വലയിൽ മീൻ ഒന്നും കിട്ടാത്തതിനാൽ മടങ്ങുന്ന മത്സ്യത്തൊഴിലാളി. പുതുവൈപ്പ് കടപ്പുറത്ത് നിന്നുള്ള കാഴ്ച്ച
അപകടയാത്ര...തിരക്കേറിയ ഹൈക്കോർട്ട് ഗോശ്രീ പാലം റോഡിൽ അപകടകരമായ രീതിയിൽ പൈപ്പുമായി ബൈക്കിൽ യാത്രചെയ്യുന്നവർ
സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് ദേശീയ സ്റ്റാറ്റിറ്റിക്സ് ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സ്റ്റാറ്റ് പ്രയാണം കൂട്ടയോട്ടം ജില്ലാ കളക്ട൪ എ൯.എസ്.കെ. ഉമേഷും ബോബി ചെമ്മണൂരും ചേ൪ന്ന് ഉദ്ഘാടനം ചെയ്തപ്പോൾ
ബി.ജി.പി ആലപ്പുഴ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ജാഗ്രതാ സദസ്സ് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം. ടി.രമേശ് ഉദ്ഘാടനം ചെയ്യുന്നു
ആലപ്പുഴ പഴവീട് സ്കൂളിന് സമീപം ഓടയിൽ വീണ് അപകടത്തിൽപ്പെട്ട കാർ അഗ്നിരക്ഷാസേന പുറത്തെടുക്കുന്നു
കടലാക്രമത്തെത്തുടർന്ന് ആലപ്പുഴ പുന്നപ്ര ചള്ളി തീരദേശ റോഡ് തകർന്നപ്പോൾ
കേരള സംസ്ഥാന ചിക്കൻ വ്യാപാരി സമിതി ആലപ്പുഴ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ നടത്തിയ കളക്ട്രേറ്റ് മാർച്ച് സംസ്ഥാന പ്രസിഡന്റ് കെ. എക്സ്. ജോപ്പൻ ഉദ്ഘാടനം ചെയ്യുന്നു
ആലപ്പുഴ തലവടി കുതിരച്ചാലിൽ വീടുകളുടെ മുറ്റത്ത് വെള്ളം കയറിയപ്പോൾ
കെ.പി.എസ്.ടി.എ ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അധ്യാപകർ ശനിയാഴ്ചത്തെ ക്ലസ്റ്റർ ബഹിഷ്കരിച്ചുകൊണ്ട് ഡി.ഡി.ഇ ഓഫീസിലേക്ക് നടത്തിയ മാർച്ചും ധർണ്ണയും സംസ്ഥാന വൈസ് പ്രസിഡൻറ് ബി.ബിജുഉദ്‌ഘാടനം ചെയ്യുന്നു
പുഴ നിറഞ്ഞു ഇനി വല നിറയ്ക്കാൻ.... ട്രോളിംഗ് നിരോധനത്തോടെ കടൽ മത്സ്യത്തിന് വിലകൂടിയ സാഹചര്യത്തിൽ പുഴമീനിന്‌ ആവശ്യക്കാരേറെയാണ് .ഊർക്കടവ് ചാലിയാർ പുഴയിൽ മീൻ പിടിക്കാനായി വലയെറിയുന്ന മത്സ്യ തൊഴിലാളികൾ,
തൃശൂർ എലൈറ്റ് ഇൻ്റർനാഷണൽ ഹോട്ടലിൽ സംഘടിപ്പിച്ച റെസിഡൻസി അപ്പെക്സ് കൗൺസിൽ കേരള സംസ്ഥാന കമ്മിറ്റി പ്രതിനിധി സമ്മേളനം റവന്യൂ മന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്യുന്നു
വേഗം നടക്ക് പൈയ്യേ... ശക്തമായ മഴയിൽ വെള്ളം കയറിയ കോട്ടയം വേളൂർ പ്രദേശത്തെ വെള്ളത്തിലൂടെ കാലിയെ മേയ്ക്കാൻ കൊണ്ടുപോകുന്നയാൾ.
  TRENDING THIS WEEK
മഴയ്ക്കായി ഇരുണ്ട് കുടിയ കാർമേഘം ... പാലക്കാട് തൃശ്ശൂർ ജില്ലയെ ബന്ധിപ്പിക്കുന്ന ഭാരതപ്പുഴയ്ക്ക് കുറുകെയുള്ള ഷൊർണ്ണൂർ കൊച്ചിൻ പാലം തകർന്നത് മൊബൈലിൽ പകർത്തുന്ന യാത്രക്കാൻ ജില്ലയിൽ മഴ കുറവായതിനാൽ പുഴയിലെ ജലനിരപ്പ് ക്രമാതീതമായി കുറവാണ് .
ഒരു കൈ സഹായം..... പാമ്പാടുംചോല നാഷണൽ പാർക്കിൽ കുരങ്ങിൻ കൂട്ടം പേൻ നോക്കുന്നു.
ട്രോളിംഗ് നിരോധനത്തെ തുടർന്ന് പരമ്പരാഗത മത്സ്യബന്ധന യാനങ്ങളിൽ എത്തിച്ച മത്സ്യം വാങ്ങാനെത്തിയവരുടെ തിരക്ക്. കൊല്ലം വാടി കടപ്പുറത്ത് നിന്നുള്ള കാഴ്ച ഫോട്ടോ: അക്ഷയ് സഞ്ജീവ്
കൊല്ലം എസ്.എൻ കോളേജ് ജംഗ്ഷന് സമീപം ഒടിഞ്ഞു വീണ പേരാൽ ഫയർഫോഴ്സ് മുറിച്ചു മാറ്റുന്നു
നിറഞ്ഞാടി...എറണാകുളം ബീമിന്റെയും എറണാകുളം കരയോഗത്തിന്റെയും ആഭിമുഖ്യത്തിൽ ടി.ഡി.എം ഹാളിൽ നടന്ന രുഗ്മാംഗദ ചരിതം കഥകളിയിൽ രുഗ്മാഗദയായി കലാമണ്ഡലം ബാലസുബ്രമണ്യനും മോഹിനിയായി മാർഗി വിജയകുമാറും
പാഠം ഒന്ന് ലാത്തി..... പ്ലസ് വൺ സീറ്റുകൾ വർദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് കെ എസ് യു ജില്ലാക്കമ്മറ്റി തൊടുപുഴ ജില്ലാ വിദ്യാഭ്യാസ ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ പോലീസിന്റെ ലാത്തി പിടിച്ചു വാങ്ങാൻ ശ്രമിക്കുന്ന പ്രവർത്തകൻ
മഴയിൽ ഉയരാൻ കാത്ത്.... കന്നത്ത മഴയിലും ഇടുക്കി ഡാമിലെ ജലനിരപ്പ് ഉയരാതെ നിൽക്കുകയാണ്. 2327.78 അടിയാണ് ജലനിരപ്പ്. 29 ശതമാനം ജലനിരപ്പാണ് നിലവിൽ ഉള്ളത്. പ്രതിരോധ വകുപ്പിന്റെ പരീക്ഷണത്തിനുള്ള കപ്പൽ നിർമ്മാണം പൂർത്തിയായി. ഇടുക്കി ഡാമിലെ കുളമാവിൽ നിന്നുള്ള കാഴ്ച.
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ആംആദ്മി പാർട്ടി ആലപ്പുഴയിൽ നടത്തിയ പ്രതിഷേധ മാർച്ച്
അക്യുധാം ഇൻസ്റ്റിട്ട്യൂട്ടിന്‍റെ നേതൃത്വത്തിൽ നടന്ന അക്യുപങ്​ചർ കോൺ​വെക്കേഷൻ പ്രോഗ്രാം "കോസ്​മിക്​ ബ്ലോസംസ്​-2024" മന്ത്രി സജി ചെറിയാൻ ഉദ്​ഘാടനം ചെയ്യുന്നു
എറണാകുളം നഗരത്തിലെ വൈദ്യുത പോസ്റ്റിൽ തകരാർ പരിഹരിക്കുന്ന ജീവനക്കാരൻ
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com