കോവളം തീരത്തെത്തിയ വിദേശ വനിതയോട് സ്നേഹപ്രകടനം നടത്തുന്ന തെരുവ് നായ
ക്രൂ ചെയ്ഞ്ചിനായി വിഴിഞ്ഞം തീരത്തടിപ്പിച്ച കപ്പലുകൾ കോവളം ഭാഗത്ത് നങ്കുരമിട്ടപ്പോൾ
മണ്ണാർക്കാട് നൊട്ടമല വളവിൽ ചരക്ക് ലോറി താഴേക്ക് മറിഞ്ഞ നിലയിൽ.
മഴപ്പാച്ചിൽ...നഗരത്തിൽ പെയ്ത മഴയിൽ യാത്ര ചെയ്യുന്ന ഇരുചക്ര വാഹന യാത്രക്കാരൻ. ആലപ്പുഴ പള്ളാത്തുരുത്തിയിൽ നിന്നുള്ള ദൃശ്യം
മൃഗങ്ങൾക്കെതിരായ ക്രൂരതയ്‌ക്കെതിരെ വിവിധ മൃഗക്ഷേമ സംഘടനാ അംഗങ്ങളും മൃഗസംരക്ഷണ പ്രവർത്തകരും തൃക്കാക്കര മുനിസിപ്പാലിറ്റിക്ക് മുന്നിൽ കറുത്ത തുണികൊണ്ട് കണ്ണ് കെട്ടി പ്രതിഷേധിക്കുന്നു.
ശക്തമായി പെയ്യുന്ന മഴയത്ത് എറണാകുളം തമ്മനം സ്റ്റേഡിയം റോഡിൽ നിന്നുള്ള കാഴ്ച.
എറണാകുളം ചെല്ലാനത്ത് കടലാക്ക്രമണത്തെ തുടർന്ന് റോഡുകളിൽ വെള്ളം കയറിയപ്പോൾ നടന്ന് നീങ്ങുന്ന യുവാക്കൾ, സമീപത്ത് കൂടി കടന്ന് പോകുന്ന ഇരുചക്രവാഹനവും.
ശക്തമായി പെയ്യുന്ന മഴയത്ത് എറണാകുളം തമ്മനം സ്റ്റേഡിയം റോഡിൽ നിന്നുള്ള കാഴ്ച.
തിരുനക്കര ജവഹർ ബാലഭവന് സമീപം നിയന്ത്രണം കിട്ടാതെ ഓട്ടോ സഹിതം കടയിലേക്ക് ഇടിച്ചു കയറിയ കാർ.
പ്രതിഷേധം... പൊതുമേഖല മില്ലുകൾ തുറന്ന് പ്രവർത്തിക്കണമെന്നാവശ്യപ്പെട്ട് ടെക്സ്റ്റൈൽസ് വർക്കേഴ്സ് ഫെഡറേഷൻ (ഐ.എൻ.ടി.യു.സി) പ്രവർത്തകർ തൃശൂർ കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച പ്രതീകാത്മക സമരം.
പൊതുമേഖല മില്ലുകൾ തുറന്ന് പ്രവർത്തിക്കണമെന്നാവശ്യപ്പെട്ട് ടെക്സ്റ്റൈൽസ് വർക്കേഴ്സ് ഫെഡറേഷൻ ഐ.എൻ.ടി.യു.സി പ്രവർത്തകർ തൃശൂർ കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച പ്രതീകാത്മക ആത്മാഹൂതി സമരം.
കേരള സംസ്ഥാന നഴ്സസ് യൂണിയൻ സംസ്ഥാന കമ്മിറ്റി ഓഫീസ് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യുന്നു.സംസ്ഥാന പ്രസിഡന്റ് കെ.ഡി.മേരി,ജനറൽ സെക്രട്ടറി സന്തോഷ് കെ.എസ്. എന്നിവർ സമീപം
എച്ച്.എം പ്രമോഷൻ അടിയന്തരമായി നടപ്പിലാക്കുക, വർഷംകൊണ്ട് നടക്കാത്ത ഫിക്‌സേഷൻ യു.ഐ.ഡി പ്രകാരം നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ആൾ കേരള ടീച്ചേഴ്സ് അസോസിയേഷൻ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിയ അനിശ്ചിതകാല സമരം
വ്യാപാരി വ്യവസായി കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലക്കാട് നഗരത്തിൽ ശവമഞ്ചകവുമായി നടത്തിയ ഘോഷയാത്ര.
ജോലിക്കിടയിൽ...നഗരത്തിലെ നടപാത സൗന്ദര്യ വത്കരണ ജോലികളിൽ ഏർപ്പെട്ടിരിക്കുന്ന തൊഴിലാളികൾ. എറണാകുളം രാജേന്ദ്ര മൈതാനിക്ക് സമീപത്ത് നിന്നുള്ള കാഴ്ച
തൃശൂർ കരുവന്നൂർ ബാങ്കിലെ 100 കോടി തട്ടിപ്പിൽ പ്രതിഷേധിച്ച് യുവമോർച്ച പ്രവർത്തകർ കരുവന്നൂർ ബാങ്കിലേക്ക് സംഘടിപ്പിച്ച മാർച്ച് അക്രമാസക്തമായതിനെ തുടർന്ന് പൊലീസ് ജലപീരങ്കി പ്രയോഗിക്കുന്നു
കൊല്ലത്ത് പീഡന കേസ് ഒത്തുതിർപ്പാക്കാൻ ശ്രമിച്ച മന്ത്രി എ.കെ.ശശീന്ദ്രൻ രാജിവെയ്ക്കുക എന്ന് ആവിശ്യപ്പെട്ട് യുവമോർച്ച പ്രവർത്തകർ പാലക്കാട് കളക്ട്രറ്റിലേക്ക് നടത്തിയ മാർച്ചിൽ പൊലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോൾ.
സല്യൂട്ട്... കാർഗിൽ വിജയ് ദിവസത്തിൽ തൃശൂർ അയ്യന്തോളിലെ അമർ ജവാൻ സ്മൃതിമണ്ഡപത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ കാർഗിൽ യുദ്ധത്തിൽ വീരമൃത്യു വരിച്ച ലെ. കേണൽ വിശ്വനാഥന്റെ ഭാര്യ ജലജ, ഹവിൽദാർ ഈനാശുവിന്റെ ഭാര്യ ഷിജി, കളക്ടർ ഹരിത വി. കുമാർ, മേയർ എം.കെ. വർഗീസ് എന്നിവർ ആദരം അർപ്പിക്കുന്നു.
എറണാകുളം മഹാരാജാസ് കോളേജ് ഹോസ്റ്റലിൽ കെ.എസ്.യു യൂണിറ്റ് സെക്രട്ടറി മുഹമ്മദ് റിയാസിനെ എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറിയുടെ നേതൃത്വത്തിൽ മർദിച്ചതിൽ പ്രതിഷേധിച്ച് ഡി.സി.സി ഓഫിസിൽ നിന്ന് കോളേജ് ഹോസ്റ്റലിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് അക്രമാസക്തമായതോടെ പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കം ചെയ്യുന്നതിനിടയിൽ എസ്.ഐ പ്രസന്ന പൗലോസ് പ്രവർത്തകയുമായി നിലത്തേക്ക് വീണപ്പോൾ
വിശപ്പിന്റെ വിളി...കോട്ടയം തിരുനക്കരയിൽ വഴിയോരങ്ങളിൽ കഴിയുന്നവർക്ക് സ്‌കൂട്ടറിലെത്തി ഉച്ച ഭക്ഷണം വിതരണം ചെയ്യുന്നു
  TRENDING THIS WEEK
സ്ത്രീപീഠനപരാതി തീർപ്പാക്കാൻ യുവതിയുടെ പിതാവിനെ ടെലഫോണിൽ വിളിച്ചെന്ന ആരോപണത്തിനിരയായ മന്ത്രി എ.കെ. ശശീന്ദ്രൻ രാജവയ്ക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കോഴിയുമായി എറണാകുളം കണയന്നൂർ താലൂക്ക് ഓഫീസിലേക്ക് നടത്തിയ മാർച്ച്
സ്ത്രീപീഠനപരാതി തീർപ്പാക്കാൻ യുവതിയുടെ പിതാവിനെ ടെലഫോണിൽ വിളിച്ചെന്ന ആരോപണത്തിനിരയായ മന്ത്രി എ.കെ. ശശീന്ദ്രൻ രാജവയ്ക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ എറണാകുളം കണയന്നൂർ താലൂക്ക് ഓഫീസിലേക്ക് നടത്തിയ മാർച്ച് മഹാരാജാസ് കോളേജിന് മുന്നിൽ ബാരിക്കേഡ് വച്ച് തടയുന്നതിന് നിർദേശങ്ങൾ നൽകുന്ന കൊച്ചി സിറ്റി പൊലീസ് അസിസ്റ്റന്റ് കമ്മിഷണർ കെ. ലാൽജി.
പുൽക്കൂട്ടിൽ... പൂത്ത് നിൽക്കുന്ന പുൽ കൂട്ടത്തിൽ തീറ്റ തേടുന്ന ആറ്റകറുപ്പൻ പക്ഷി (വൈറ്റ് റപ്‌ഡ് മുനിയാ). കോട്ടയം നഗരത്തിൽ നിന്നുള്ള കാഴ്ച.
കരുതലോടെ പ്രാർത്ഥന.... ബലി പെരുന്നാളിനോടനുബന്ധിച്ച് കോട്ടയം താഴത്തങ്ങാടി ജുമാ മസ്ജിദിൽ പെരുന്നാൾ നമസ്ക്കാരം നടത്തുന്ന വിശ്വാസികൾ.
എറണാകുളം സൗത്ത് ഓവർബ്രിഡ്ജിന് താഴെ കടക്കാർ നൽകുന്ന ഭക്ഷണം തിന്നാനെത്തിയ പ്രാവിൻ കൂട്ടം.
തൃശൂർ റെയിൽവേ സ്റ്റേഷനിൽ സ്ഥാപിച്ച സ്വയംനിയന്ത്രിത സുരക്ഷഗേറ്റ് ഉദ്ഘാടനം ചെയ്യുന്ന കളക്ടർ ഹരിത വി. കുമാർ.
അടിസ്ഥാന ജനവിഭാഗങ്ങളുടെ അവകാശങ്ങൾ നേടിയെടുക്കുന്നതിനായി അംബേദ്ക്കർ പ്രോഗ്രസീവ് ഡെമോക്രാറ്റിക് ഫോറം സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിയ പ്രതീകാത്മ സമരത്തിന്റെ ഉദ്ഘാടനം എ .പി .ഡി .എഫ് ചെയർമാൻ എസ്.രാജപ്പൻ നിർവഹിക്കുന്നു
കരുതലോടെ ആശംസകൾ... ബലി പെരുന്നാളിനോടനുബന്ധിച്ച് കോട്ടയം താഴത്തങ്ങാടി ജുമാ മസ്ജിദിൽ പെരുന്നാൾ നമസ്ക്കാരം കഴിഞ്ഞ് ആശംസകൾ നേരുന്ന സഹോദരങ്ങൾ.
ബസ് ഷോപ്... എറണാകുളം ബോട്ട് ജെട്ടി സ്റ്റാൻഡിനോട് ചേർന്ന് ഉദ്ഘാടനത്തിനായി അവസാനവട്ട ഒരുക്കം നടക്കുന്ന കെ.എസ്.ആർ.ടി.സി ല്യൂബ് ഷോപ്. കെ.എസ്.ആർ.ടി.സിയുടെ ബസ് തന്നെയാണ് രൂപമാറ്റം വരുത്തി ഷോപാക്കിയിരിക്കുന്നത്.
കനത്ത മഴയിലും, കാറ്റിലും എറണാകുളം മഹാരാജാസ് കോളേജിന് സമീപത്തെ മരം കടപുഴകി വീണപ്പോൾ
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com