നീറ്റ് പരീക്ഷയിലെ അപാകതയിൽ കൃത്യമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് എസ്.എഫ്.ഐ എറണാകുളം ജില്ലാ കമ്മിറ്റി ബി.എസ്.എൻ.എൽ ഓഫീസിലേക്ക് നടത്തിയ മാർച്ച് പൊലീസ് തടഞ്ഞപ്പോൾ ബാരിക്കേഡിന് മുകളിൽ കയറിയിരുന്ന് പ്രതിഷേധിക്കുന്ന പ്രവർത്തക‌‌ർ
ഉച്ചയുറക്കം...എറണാകുളം മറൈൻഡ്രൈവിലെ ചുറ്റുമതിലിൽ കിടന്നുറങ്ങുന്ന വഴിയാത്രികൻ
അല്പം തണുക്കാം...കാലവർഷം തുടങ്ങിയെങ്കിലും നഗരത്തിൽ ഇന്നലെ അനുഭവപ്പെട്ട കനത്ത ചൂടിൽ ദാഹമകറ്റാനായി കരിക്ക് മേടിച്ച് റോഡ് മുറിച്ച് കടക്കുന്നയാൾ. എറണാകുളം ചാത്യാത്ത് റോഡിൽ നിന്നുള്ള കാഴ്ച
എറണാകുളം മറൈൻഡ്രൈവിലെ അതിർത്തി മതിലിന് സമീപത്ത് കിടന്നുറങ്ങുന്ന വഴിയാത്രികൻ
ഓരോ വയ്യാവേലികൾ...എറണാകുളം ചിൽഡ്രൻസ് പാർക്കിന് മുന്നിൽ വെച്ച് നിന്ന് പോയ കാർ തള്ളി സ്റ്റാർട്ടാക്കാൻ ശ്രമിക്കുന്ന യുവാക്കൾ
ഓരോ വയ്യാവേലികൾ...എറണാകുളം ചിൽഡ്രൻസ് പാർക്കിന് മുന്നിൽ വെച്ച് നിന്ന് പോയ കാർ തള്ളി നീക്കുന്നതിനിടയിൽ സമീപത്തുണ്ടായിരുന്ന നായ ആക്രമിക്കാനൊരുങ്ങിയപ്പോൾ
ശ്രദ്ധയോടെ...അബലാശരണം ഇൻഡസ്ട്രിയൽ സ്കൂളിലെ വിദ്യാർത്ഥിനികൾക്ക് എറണാകുളം എസ്.എൻ.വി സദനം ഹാളിൽ നടത്തിയ പ്രവൃത്തിപരിചയ പരിശീലനത്തിൽ നിന്ന്
മഴയത്തോട്ടം...ഇന്നലെ രാവിലെ ശക്തമായി മഴപെയ്തപ്പോൾ കട തിണ്ണയിലേക്ക് ഓടിക്കയറുന്ന യാത്രക്കാരൻ തിരുനക്കര ബസ്‌ സ്റ്റാൻഡ് മൈതാനിയിൽ നിന്നുള്ള കാഴ്ച
ലോക്സഭാ തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം കോഴിക്കോട് പ്രസ് ക്ലബ് സംഘടിപ്പിച്ച മീറ്റ് ദി പ്രസ് പരിപാടിയിൽ പങ്കെടുക്കാനെത്തിയ എം.കെ. രാഘവൻ എം.പി ഡി.സി.സി പ്രസിഡന്റ് കെ.പ്രവീൺ കുമാറിനെ കണ്ടുമുട്ടിയപ്പോൾ
കേന്ദ്ര മന്ത്രിയായ ശേഷം കോഴിക്കോട് എത്തിയ സുരേഷ് ഗോപി തളി മഹാക്ഷേത്രത്തിൽ ദർശനത്തിന് എത്തിയപ്പോൾ.
കേന്ദ്ര സഹമന്ത്രിയായ ശേഷം കോഴിക്കോട്ടെത്തിയ സുരേഷ് ഗോപി തളി മഹാക്ഷേത്രത്തിൽ ദർശനത്തിനെത്തിയപ്പോൾ
കോഴിക്കോട് തളി മഹാക്ഷേത്രത്തിൽ ദർശനം കഴിഞ്ഞ്‌ മടങ്ങുന്ന കേന്ദ്ര മന്ത്രി സുരേഷ് ഗോപിക്ക് ക്ഷേത്രത്തിലെത്തിയ വയോധിക ഹസ്തദാനം നൽകുന്നു.
കേന്ദ്രമന്ത്രിയായ ശേഷം കോഴിക്കോട്ടെത്തിയ സുരേഷ് ഗോപിയെ ബി.ജെ.പി ജില്ലാ കമ്മിറ്റി ഓഫീസായ മാരാർജി ഭവനിൽ സ്വീകരിക്കുന്നു.
കേന്ദ്രമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട ജോർജ് കുര്യന്റെ കാണക്കാരി നമ്പ്യാകുളത്തെ വീട്ടിൽ ബന്ധുക്കൾക്ക് മധുരം നൽകി സന്തോഷം പങ്കിടുന്ന ഭാര്യ അന്നമ്മ
സന്തോഷ മധുരം ........ജോർജ് കുര്യൻ കേന്ദ്രമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട വിവരം അറിഞ്ഞ് കാണക്കാരി നമ്പ്യാകുളത്തെ വീട്ടിലെത്തിയ ബന്ധുക്കൾ ഭാര്യ അന്നമ്മയ്ക്ക് മധുരം നൽകി സന്തോഷം പങ്കിടുന്നു
കോട്ടയം ബേക്കർ ജംഗ്ഷനു സമീപം ഇന്നലെ വൈകുന്നേരം ബസ്സുകൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടം
കോട്ടയം മാർക്കറ്റിലെ ചുവരിൽ പച്ചിലകൾകൊണ്ട് ചിത്രം വരയ്ക്കുന്ന സദാനന്ദൻ
ചൂടാനൊരു ചാക്ക്... മഴ നനയാതിരിക്കാൻ പ്ലാസ്റ്റിക് ചാക്ക് കൊണ്ട് മൂടി നടന്നുനീങ്ങുന്നയാൾ. നാഗമ്പടം വട്ടമൂട് പാലത്തിൽ നിന്നുള്ള കാഴ്ച.
ഹരിതമീ ജീവിതം... കോട്ടയം നട്ടാശ്ശേരി ഒന്നാം വാർഡിലെ വീടുകളിൽ നിന്ന് പ്ലാസ്റ്റിക് മാലിന്യം ശേഖച്ച് വെള്ളക്കെട്ട് നിറഞ്ഞ റോഡിലൂടെ വരുന്ന ഹരിത കർമ്മസേന ജീവനക്കാരി തങ്കമ്മ.
പാമ്പര്യമായി ജീവിക്കുന്ന അട്ടപ്പാടി മൂലഗംഗൽ ഊരിലെ ഭൂമിയിൽ നിന്ന് കുടിയിറക്കൽ ഭീഷണനേരിടുന്ന നഞ്ചി, ശിവാൾ, ലക്ഷ്മി, മാരി, മാരുതി, മയില, ലക്ഷ്മി, രുഗ്മിണി എന്നിവരുൾപ്പടെയുള്ളവർ ഹൈക്കോടതിയിൽ ജസ്റ്റിസിനെ കാണാനെത്തിയപ്പോൾ
  TRENDING THIS WEEK
ഇനി കൂടെ ലക്ഷ്മിക്കുട്ടി ... സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഓട്ടൻതുള്ളലിൽ പങ്കെടുക്കാനുള്ള ചിലവിലേക്ക് തന്റെ പശുവിനെ വിറ്റ കൃഷ്ണപ്രിയയ്ക്ക് ഉപജീവന സഹായോപാധിയായി തൃശൂർ വെറ്റിനറിയിൽ നിന്നും നൽകുന്ന പശുവിനെ ലാളിക്കുന്ന കൃഷ്ണപ്രിയ
തൃശൂർ ഡി.സി.സി ഓഫീസിലേക്ക് ഡി.സി.സി പ്രസിഡൻ്റ് സ്ഥാനം രാജിവെക്കാനെത്തുന്ന ജോസ് വള്ളൂരിനെ മുദ്രാവാക്യം വിളിച്ച് സ്വീകരിക്കുന്ന പ്രവർത്തകർ
ലോക്‌സഭ തെരഞ്ഞെടുപ്പിൽ വിജയിച്ച ഇ ടി മുഹമ്മദ് ബഷീർ റോഡ് ഷോയിൽ ജനങ്ങളെ അഭിവാദ്യം ചെയ്യുന്നു
തൃശൂർ ഡി.സി.സി ഓഫീസിൽ നിന്ന് യു.ഡി.എഫ് കൺവീനർ സ്ഥാനം രാജിവച്ചിറങ്ങുന്ന എം.പി വിൻസെൻ്റ്
വിജയത്തിൽ "കൈ"കോർത്ത് .....
ലോക്‌സഭ തെരഞ്ഞെടുപ്പിൽ ഇ ടി മുഹമ്മദ് ബഷീറിൻറെ വമ്പിച്ച വിജയം ആഘോഷിക്കുന്ന കുട്ടി
ജോസ് വള്ളൂർ രാജിവച്ചതിനെ തുടർന്ന് തൃശൂർ ഡി.ഡി.സി ഓഫീസിൽ നിന്ന് പൊട്ടി കരഞ്ഞ് കൊണ്ട് ഇറങ്ങി വരുന്ന മഹിളാ കോൺഗ്രസ് ജില്ലാ  സെക്രട്ടറി റസിയാ ഹബീബ്
കൊണ്ടോട്ടി മുസ്ല്യാരങ്ങാടിയിൽ സ്കൂൾ വാൻ ‌താഴ്‌ചയിലേക്കു മറിഞ്ഞു. ഡ്രൈവർക്കും വിദ്യാർഥികൾക്കും പരുക്ക്. ഇന്നു രാവിലെ 9 മണിയോടെയാണു സംഭവം. മൊറയൂർ വിഎച്ച്എം ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർ ത്ഥികളെ സ്കൂളിൽ എത്തിക്കുന്ന സ്വകാര്യ വാഹനമാണ് അപകടത്തിൽപ്പെട്ടത്. റോഡിൻ്റെ ഒരു വശത്തുനിന്നു ചെറിയ താഴ്‌ചയിലേക്കു മറിയുകയായിരുന്നു. തലകീഴായി മറിഞ്ഞ വാൻ മരത്തിൽ തട്ടിനിന്നു.12 കുട്ടികൾക്കും വാഹന ഡ്രൈവർക്കും പരിക്കുകൾ ഉണ്ട്
ഡി.സി.സി പ്രസിഡൻ്റിനെതിരെ സംസാരിച്ചതിനെ തുടർന്ന് കൗൺസിലർ ജയ പ്രകാശ് പൂവ്വത്തിങ്കലിനെ ജോസ് വള്ളൂരിൻ്റ അനുകൂലികൾ  മർദ്ദിക്കുന്നു
കന്യാകുമാരി വിവേകാനന്ദപ്പാറ
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com