വെള്ളക്കെട്ടിലായ ആലപ്പുഴ ആര്യാട് പഞ്ചായത്ത് സാംസ്‌കാരിക നിലയത്തിന് സമീപത്തെ വീട്ടിൽ നിന്ന് വെള്ളം പുറത്തേക്ക് കോരിക്കളയുന്നു
കനത്ത മഴയെത്തുടർന്ന് വീട്ടിൽ കയറിയ വെള്ളം ബക്കറ്റുപയോഗിച്ച് വറ്റിക്കുന്ന ആലപ്പുഴ പുന്നപ്ര കിഴവനതയ്യിൽ ഷീബ
ആലപ്പുഴ ജില്ലാ ആശുപത്രി-കളക്ട്രേറ്റ് റോഡിലെ വെള്ളക്കെട്ടിലൂടെ പോകുന്ന വാഹനങ്ങൾ
ജില്ലയിൽ പെയ്ത ശക്തമായ മഴയിലും കാറ്റിലും വീട് തകർന്ന ആലപ്പുഴ അമ്പലപ്പുഴ കുറവൻതോട് ദൈവത്തിങ്കൽ വീടിന്റെ മുന്നിൽ സുനി പ്രദീപ്
കനത്ത മഴയിൽ വെള്ളക്കെട്ടിലായ വീട്ടുമുറ്റത്ത് നനഞ്ഞ തുണികൾ ഉണക്കാനിടുന്ന ആലപ്പുഴ പാലസ് വാർഡ് വാലുചിറയിൽ വീട്ടിൽ സന്തോഷ്
ആലപ്പുഴ പാലസ് വാർഡ് അറയ്ക്കലിൽ സുരേന്ദ്രന്റെ വീടിനു ചുറ്റും വെള്ളക്കെട്ടായപ്പോൾ
അരങ്ങിൽ ആളില്ലാതെ...ടൗൺ ഹാളിൽ നടക്കുന്ന കുടുംബശ്രീ തൃശൂർ ജില്ലാ അരങ്ങ് കലോത്സവത്തിലെ വേദിയിൽ കാണാൻ ആളുകൾ ഇല്ലാതെ ഒഴിഞ്ഞുകിടക്കുന്ന കസേരകൾ കാണാം.
ആഞ്ഞു തള്ള് ഐലേസാ... ഓടുമായി സഞ്ചരിച്ചുകൊണ്ടിരുന്ന വാഹനം തിരക്കുള്ള തൃശൂർ പുങ്കുന്നം പാലത്തിൽ വച്ച് നിന്നതിനാൽ തള്ളി സ്റ്റാർട്ട് ചെയ്യാനായി നാട്ടുകാരെ സഹായിക്കുന്ന പോലീസ് ഉദ്യോഗസ്ഥൻ.
രണ്ട് ദിവസങ്ങളിലായി പെയ്യുന്ന ശക്തമായ മഴയുടെ ഇടവേളയ്ക്ക് നൽകി മാനം വീണ്ടും ഇരുണ്ടപ്പോൾ. എറണാകുളം തോപ്പുംപ്പടി ബി.ഒ.ടി പാലത്തിൽ നിന്നുള്ള കാഴ്ച
കാത്തിരിപ്പ്...എറണാകുളം ഹൈക്കോർട്ട് ജംഗ്ഷനിലെ ജെട്ടിയിൽ ബോട്ട് കാത്ത് നിൽക്കുന്ന വയോധികൻ
സ്കൂൾശുചീകരണ പാചകതൊഴിലാളികളൊടുള്ള സർക്കാരിൻ്റെഅവഗണനക്കെതിരെസ്കൂൾശുചീകരണ പാചക തൊഴിലാളി കോൺഗ്രസ് INTUC യുടെനേതൃത്വത്തിൽവിദ്യാഭാസ ഡെപ്യൂട്ടി ഡയറക്ടർഓഫീസിലേക്ക് മാർച്ചും ധർണ്ണയും . പി. സി .വിഷ്ണുനാഥ് എംഎൽഎ ഉത്ഘാടനം ചെയ്യുന്നു..
പട്ടികജാതി ക്ഷേമസമിതി ദക്ഷിണമേഖലാ കൺവെൻഷൻകൊല്ലം ജില്ലാ പഞ്ചായത്ത് ജയൻ സ്മാരക ഹാളിൽ സംസ്ഥാന പ്രസിഡന്റ് വണ്ടിത്തടം മധു ഉദ്ഘാടനം ചെയ്യുന്നു
ശക്തമായി പെയ്ത മഴയിൽ എറണാകുളം മറൈൻഡ്രൈവ് വാക്‌വേയിൽ അടിഞ്ഞ് കൂടിയ ചവറുകൾ നീക്കം ചെയ്യുന്ന കുടുംബശ്രീ മിഷന്റെ ശുചീകരണത്തൊഴിലാളികൾ
റീൽ ലൈഫ്...സ്കൂൾ, കോളേജുകളുടെ വേനലവധിയുടെ അവസാന ആഴ്ചയാണ് കടന്ന് പോകുന്നത്, അവസാന ദിനങ്ങൾ അടിച്ച് പൊളിക്കാൻ ഒരുങ്ങിത്തന്നെയാണ് കുട്ടികളും. എറണാകുളം മറൈൻ ഡ്രൈവ് കലാം നഗറിൽ റീൽസ് ചെയ്യുന്ന കുട്ടികൾ
കോട്ടയം കൊല്ലാട് കൊല്ലക്കവലയിൽ നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞ കാർ
കനത്ത മഴയിൽ വെള്ളം കയറിയ അയർക്കുന്നം പുന്നത്ര പ്രദേശത്ത് വള്ളത്തിൽ പോയി കറണ്ട് വിശ്ചേധിച്ച് വരുന്ന കെ.എസ്.ഇ.ബി ജീവനക്കാർ
കനത്ത മഴയിൽ വെള്ളം കയറിയ കിടങ്ങൂർ കട്ടച്ചിറ പ്രദേശം
ശക്തമായ മഴയിൽ കോട്ടയം ഇല്ലിക്കലിൽ റോഡിൽ വെള്ളം കയറിയപ്പോൾ
ശക്തമായ മഴയിൽ കോട്ടയം കുമരകം റോഡിലെ ആമ്പക്കുഴി പ്രദേശത്ത് വെള്ളം കയറിയപ്പോൾ
കനത്ത മഴയിൽ വെള്ളം കയറിയ അയർക്കുന്നം പുന്നത്ര റോഡ്
  TRENDING THIS WEEK
തൃശൂർ പാട്ടുരായ്ക്കലിൽ അനുഭവപ്പെട്ട കനത്ത മഴ
സ്കൂൾ തുറക്കുന്നതിന് മുന്നോടിയായ് ഗവ. മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ സ്ഥാപിക്കാനുള്ള പുതിയ ഹെഡ്മിസ്ട്രസിൻ്റെ പേരടങ്ങിയ ബോർഡുമായി സ്കൂളിലേക്ക് പോകുന്നവർ തൃശൂർ ശക്തനിൽ നിന്നൊരു ദൃശ്യം
കുപ്പി മതിൽ...ആക്രി സാധനങ്ങൾക്കൊപ്പം അലക്ഷ്യമായി വലിച്ചെറിയുന്ന മദ്യക്കുപ്പികൾ ശേഖരിച്ച് മതിൽ പ്പോലെ അടുക്കിവെക്കുന്ന കൊല്ലം സ്വദേശി എസ്. മോഹനൻ. മൂന്നുമാസം കൂടുമ്പോൾ തമിഴ്നാട്ടിലേക്ക് കയറ്റി വിട്ടു വിൽപ്പന നടത്തും.തൃശൂർ പുഴക്കലിൽ നിന്നുമുള്ള കാഴ്ച
മലമ്പുഴ ഉദ്യാനത്തിന് സമീപം വാട്ടർ അതോറിറ്റിയുടെ അറ്റകുറ്റ പണികൾ കഴിഞ്ഞ് ശരിയായ രീതിയിൽ നികത്താതതിലും റോഡ് ടാർ ചെയ്യാത്തതിലും പ്രതിഷേധിച്ച് മലമ്പുഴ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ റോഡിൽ വാഴനട്ടും ശയന പ്രദീക്ഷണം ചെയ്തും പ്രതിഷേധിച്ചപ്പോൾ.
എറണാകുളം പ്രസ് ക്ളബിൽ പത്ര സമ്മേളനത്തിനിടയിൽ പ്രധാനമന്ത്രിയുടെ ചിത്രമടങ്ങിയ ഡയറി ഉയർത്തിക്കാട്ടുന്ന ഷോൺ ജോർജ്
അതി​ജീവനം... മാനം കറുത്തി​രുണ്ട് നി​ൽക്കുകയാണ്. ഏതു സമയവും മഴ ആർത്തലച്ചെത്താം. മീനുമായി​ മാറി​ നി​ന്നാൽ വീട് പട്ടി​ണി​യാവും. അതുകൊണ്ട് മഴയോട് മല്ലി​ടാൻ തന്നെയായി​ തീരുമാനം. കൊല്ലം തുറമുഖത്തി​നു സമീപം മഴക്കോട്ടണിഞ്ഞ് മത്സ്യ വില്പന നടത്തുന്ന സ്ത്രീകൾ
കടപ്പാക്കട പട്ടത്താനം ശ്രീകൃഷ്ണസ്വാമി ക്ഷേത്ര സ്ഥാപകൻ ഏ. നാരായണൻ മേസ്തിരിയുടെ സ്മരണാർത്ഥം ക്ഷേത്ര ട്രസ്റ്റ് നാരായണ കലാമണ്ഡപത്തിൽ സംഘടിപ്പിച്ച ചിത്രരചനാ മത്സരം.
വെളിച്ചം നിലയ്ക്കാതിരിക്കാൻ... മഴക്കാലമായതോടെ ഏറെ ബുദ്ധിമുട്ടിലാവുന്നവരാണ് കെ.എസ്.ഇ.ബി ജീവനക്കാർ . കനത്ത മഴയിൽ തൃശൂർ സെൻതോമസ് കോളേജ് റോഡിലെ മരം വീണ് തകരാറിലായ ഇലക്ട്രിക്കൽ പോസ്റ്റ് ശരിയാക്കുന്ന ജീവനക്കാർ.
വെളിച്ചം നിലയ്ക്കാതിരിക്കാൻ... മഴക്കാലമായതോടെ ഏറെ ബുദ്ധിമുട്ടിലാവുന്നവരാണ് കെ.എസ്.ഇ.ബി ജീവനക്കാർ . കനത്ത മഴയിൽ തൃശൂർ സെൻതോമസ് കോളേജ് റോഡിലെ മരം വീണ് തകരാറിലായ ഇലക്ട്രിക്കൽ പോസ്റ്റ് ശരിയാക്കുന്ന ജീവനക്കാർ.
കനത്ത മഴയിൽ ദേശീയ പാത 66 ൻ്റെ പണി നടക്കുന്ന കൊട്ടിയം ജംഗ്ഷന് സമീപം കനത്ത വെള്ളക്കെട്ട് രൂപപെട്ടപോൾ
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com