തണ്ണീർമുക്കം ആലപ്പുഴ റോഡിൽ ഇന്ദിരജംഗ്ഷൻ മുതൽ ജില്ലാ കോടതിക്ക് സമീപം വരെ രൂപപ്പെട്ട വെള്ളക്കെട്ടിലൂടെ പോകുന്ന വാഹനയാത്രികർ
വലനിറഞ്ഞ് മനംനിറഞ്ഞ്... പൊന്തുവള്ളത്തിൽ കടലിൽ പോയി പിടിച്ച മത്സ്യം റോഡിലെത്തിച്ച് വലയിൽ നിന്ന് കുടഞ്ഞെടുക്കുന്ന തൊഴിലാളികൾ. ആലപ്പുഴ ദേശീയ പാതയിൽ അമ്പലപ്പുഴ കരൂരിൽ നിന്നുള്ള കാഴ്ച
ഓരം ചേർന്ന് ഊഴംകാത്ത്...മഴയിൽ കുട്ടനാട്ടിലെ ചെറുതോടുകൾ നിറഞ്ഞതോടെ മീനുകളെ കൊത്തിയെടുക്കാൻ അച്ചടക്കത്തോടെ വരിവരിയായി കൽത്തിട്ടയിൽ ഊഴംകാത്തിരിക്കുന്ന കൊക്കുകൾ
പതിനേഷിന്റെ... കുടുംബശ്രീ അരങ്ങ് ജില്ലാ കലോത്സവത്തിലെ നാടോടി നൃത്തമത്സരത്തിൽ പങ്കെടുക്കുവാനായി തയ്യാറെടുക്കുന്ന കായംകുളം ദേവികുളങ്ങര എ.ഡി.എസ് ലെ 74 വയസുള്ള ഓമന മാളികപ്പുറത്തിനരുകിലെത്തി കുശലം പറയുന്ന സംഘാടകർ. 3 വർഷമായി തുടച്ചയായി പങ്കെടുക്കുന്ന ഓമന മൊബൈലിൽ നോക്കി യുട്യൂബിലൂടെ നൃത്തം പഠിച്ചാണ് കലാപരിപാടികളിൽ പങ്കെടുക്കുന്നത്. മത്സരത്തിലെ ഏറ്റവും പ്രായം കൂടിയ മത്സരാർത്ഥിയാണ് ഇവർ.
ഹരിപ്പാട് കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് മുന്നിൽ രൂപപ്പെട്ട വെള്ളക്കെട്ടിലൂടെ യാത്രക്കാരുമായി പുറത്തേക്ക് വരുന്ന കെ.എസ്.ആർ.ടി.സിയുടെ ബസ്
ചൂണ്ടക്കൊയ്ത്ത്... ഇടത്തോടുകളിൽ ജലനിരപ്പുയർന്നതോടെ മീനുകളുടെ വരവും വർദ്ധിച്ചു, നാടൻ ചൂണ്ടമുതൽ ന്യൂജൻ ചൂണ്ടകളും, നാട്ടിൻപുറത്തെ വലവീശുകാരുമൊക്കെയായി മഴക്കാലത്തെ വരവേൽക്കാനൊരുങ്ങുകയാണ് കുട്ടനാട്ടുകാർ. ചൂണ്ടയിട്ട് ലഭിച്ച വലിയ മീനുമായി റോഡിലൂടെ വീട്ടിലേക്ക് നടന്നു പോകുന്ന സമീപവാസി. ചമ്പക്കുളത്ത് നിന്നുള്ള കാഴ്ച.
കരുതൽ കരുത്ത്... തീരമഴയിൽ ചോരാത്ത കരുത്ത്... ശക്തമായ മഴയിൽ വെള്ളക്കെട്ടിലായ നഗരത്തിലെ വീടുകളിലൊന്നിന് മുന്നിൽ നീന്തിയെത്തി കുടുംബാംഗങ്ങളോട് കാര്യങ്ങൾ തിരക്കുന്ന സമീപവാസികൾ.ആലപ്പുഴ നഗരത്തിൽ കിടങ്ങാംപറമ്പ് വാർഡിൽ നിന്നുള്ള കാഴ്ച.
ജില്ലയിൽ പുതിയ ഹയർ സെക്കൻഡറി ബാച്ചുകൾ അനുവദിക്കണം എന്നാവശ്യപ്പെട്ട് ഫ്രറ്റേർണിറ്റി മൂവ്മെന്റ് പ്രവർത്തകർ കോഴിക്കോട് കളക്റ്ററേറ്റിലേക്ക് സംഘടിപ്പിച്ച ജസ്റ്റിസ് മാർച്ചിൽ നിന്ന്.
തിരുവനന്തപുരം ശംഖുംമുഖത്ത് വള്ളം മറിഞ്ഞ് അപകടമുണ്ടായ സ്ഥലത്ത് കോസ്റ്റൽ പൊലീസ് മഹേഷിനായുള്ള തിരച്ചിൽ നടത്തുന്നു
തിരുവനന്തപുരം ശംഖുംമുഖത്ത് വള്ളം മറിഞ്ഞ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ട വിൽസൺ (ബിനു)
ശംഖുംമുഖത്ത് ബോട്ട് മറിഞ്ഞ് കാണാതായ മഹേഷിന്റെ വലിയതുറയിലെ വീട്ടിൽ പ്രതീക്ഷയോടെ കാത്തിരിക്കുന്ന അമ്മ ശ്രീദേവി
ശംഖുംമുഖത്ത് ബോട്ട് മറിഞ്ഞ് കാണാതായ മഹേഷിന്റെ വലിയതുറയിലെ വീട്ടിൽ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മക്കളായ റയാൻ,ലിയ,ഭാര്യ സാന്ദ്ര,സാന്ദ്രയുടെ മുത്തശ്ശൻ പുരുഷോത്തമൻ എന്നിവർ
തിരുവനന്തപുരം ശംഖുംമുഖത്ത് വള്ളം മറിഞ്ഞ് അപകടത്തിൽ തകർന്ന ബോട്ട് തീരത്തടിഞ്ഞപ്പോൾ
തിരുവനന്തപുരം ശംഖുംമുഖത്ത് വള്ളം മറിഞ്ഞ് അപകടത്തിൽ തകർന്ന എഞ്ചിൻ ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥർ പരിശോധിക്കുന്നു
പാഠപുസ്തകങ്ങൾ ചുവർ ചിത്രങ്ങളാക്കി അദ്ധ്യായനവർഷം ആഘോഷമാക്കുവാനും കുരുന്നുകളെ വരവേൽക്കാനായി ഗവ.എൽ.പി.എസ് കോട്ടൺഹിൽ അവസാനഘട്ട ഒരുക്കങ്ങൾ പൂർത്തിയാക്കുന്ന അദ്ധ്യാപകർ
ഇനി എ.ഐ യുഗം...വേനലവധി കഴിഞ്ഞ് നാളെ സ്കൂൾ തുറക്കാനിരിക്കെ എറണാകുളം ഗേൾസ് ഹൈസ്ക്കൂളിൽ പ്രവേശനോത്സവത്തിന്റെ ഭാഗമായി സ്കൂൾമുറികളൊരുക്കുന്ന അദ്ധ്യാപക‌ർ
എളമക്കര -കലൂർ റോഡിൽ സ്വാമിപ്പടിയിൽ മറ്റൊരു വാഹനത്തിനെ മറികടക്കുമ്പോൾ റോഡിലേക്ക് ചെരിഞ്ഞു നിന്ന മരത്തിലിടിച്ച് നിയന്ത്രണം വിട്ട് കടത്തിണ്ണയിലേക്കിടിച്ചുകയറിയ ഡെലിവറി വാഹനം. കടത്തിണ്ണയിൽ നിന്നവർ പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപെട്ടു
ഒന്നാംവിളയ്ക്കായി പാഠശേഖരത്തിലെ വരമ്പ് മിനി ജെ. സി.ബി ഉപയോഗിച്ച് പാകപ്പെടുത്തുന്നു പാലക്കാട് കല്ലേപ്പുള്ളിയിൽ നിന്നും .
വിദ്യാലയങ്ങൾ വീണ്ടും തുറക്കുന്നതിന് മുന്നോടിയായി കനത്ത മഴയിലും ആലപ്പുഴ തിരുവമ്പാടി യു.പി.സ്കൂളിന്റെ പരിസരം വൃത്തിയാക്കുന്ന തൊഴിലാളി
കഴിഞ്ഞ ദിവസത്തെ കനത്ത കാറ്റിലും മഴയിലും ആലപ്പുഴ കൊമ്മാടി പുതുവലിലെ പെണ്ണമ്മയുടെ വീട് സമീപത്തെ മതിലിടിഞ്ഞ് തകർന്നപ്പോൾ
  TRENDING THIS WEEK
തൃശൂർ പാട്ടുരായ്ക്കലിൽ അനുഭവപ്പെട്ട കനത്ത മഴ
ശക്തമായ മഴയിൽ എറണാകുളം എം.ജി റോഡ് ജോസ് ജംഗ്ഷനിലെ വെള്ളക്കെട്ട്
ശക്തമായ മഴയിൽ എറണാകുളം എം.ജി റോഡ് ജോസ് ജംഗ്ഷനിലെ വെള്ളക്കെട്ട്
സ്കൂൾ തുറക്കുന്നതിന് മുന്നോടിയായ് ഗവ. മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ സ്ഥാപിക്കാനുള്ള പുതിയ ഹെഡ്മിസ്ട്രസിൻ്റെ പേരടങ്ങിയ ബോർഡുമായി സ്കൂളിലേക്ക് പോകുന്നവർ തൃശൂർ ശക്തനിൽ നിന്നൊരു ദൃശ്യം
ശക്തമായ മഴയിൽ എറണാകുളം എം.ജി റോഡ് ജോസ് ജംഗ്ഷനിലെ വെള്ളക്കെട്ട്.
ശക്തമായ മഴയിൽ എറണാകുളം എം.ജി റോഡ് ജോസ് ജംഗ്ഷനിലെ വെള്ളക്കെട്ട്
മലമ്പുഴ ഉദ്യാനത്തിന് സമീപം വാട്ടർ അതോറിറ്റിയുടെ അറ്റകുറ്റ പണികൾ കഴിഞ്ഞ് ശരിയായ രീതിയിൽ നികത്താതതിലും റോഡ് ടാർ ചെയ്യാത്തതിലും പ്രതിഷേധിച്ച് മലമ്പുഴ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ റോഡിൽ വാഴനട്ടും ശയന പ്രദീക്ഷണം ചെയ്തും പ്രതിഷേധിച്ചപ്പോൾ.
എറണാകുളം പ്രസ് ക്ളബിൽ പത്ര സമ്മേളനത്തിനിടയിൽ പ്രധാനമന്ത്രിയുടെ ചിത്രമടങ്ങിയ ഡയറി ഉയർത്തിക്കാട്ടുന്ന ഷോൺ ജോർജ്
ശക്തമായ മഴയിൽ എറണാകുളം എം.ജി റോഡ് ജോസ് ജംഗ്ഷനിലെ വെള്ളക്കെട്ട്
അതി​ജീവനം... മാനം കറുത്തി​രുണ്ട് നി​ൽക്കുകയാണ്. ഏതു സമയവും മഴ ആർത്തലച്ചെത്താം. മീനുമായി​ മാറി​ നി​ന്നാൽ വീട് പട്ടി​ണി​യാവും. അതുകൊണ്ട് മഴയോട് മല്ലി​ടാൻ തന്നെയായി​ തീരുമാനം. കൊല്ലം തുറമുഖത്തി​നു സമീപം മഴക്കോട്ടണിഞ്ഞ് മത്സ്യ വില്പന നടത്തുന്ന സ്ത്രീകൾ
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com