രാമനാട്ടുകരയിൽ കച്ചി കൊണ്ടുപോയ ലോറിക്ക് തീപിടിച്ചപ്പോൾ
എസ്.എൻ.ഡി.പി.യോഗം തലയോലപ്പറമ്പ് യുണിയന്റെ കെ.ആർ.നാരായണൻ സ്മാരക ആസ്ഥാനമന്ദിരം ഉദ്ഘാടനം ചെയ്ത യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ വേദിയിലേക്ക് സ്വീകരിക്കുന്നു. യൂണിയൻ സെക്രട്ടറി എസ്.ഡി.സുരേഷ് ബാബു സമീപം
നേതാജി സുഭാഷ് ചന്ദ്രബോസിന്റ ജന്മദിനത്തോടനുബന്ധിച്ച് തൃശൂർ ഡി.സി.സി ഓഫീസിൽ സംഘടിപ്പിച്ച ചടങ്ങിൽ നേതാജിയുടെ ഛായ ചിത്രത്തിൽ പുഷ്പാർച്ചന നടത്തുന്ന ടി.എൻ.പ്രതാപൻ എം.പി., ഡി.സി.സി ജനറൽ സെക്രട്ടറി രവി ജോസ് താണിക്കൽ, മുൻ എം.എൽ.എ ടി.വി. ചന്ദ്ര മോഹൻ തുടങ്ങിയവർ സമീപം
കളിയിക്കാവിളയിൽ എ.എസ്.ഐ. യെ വെടിവെച്ച് കൊന്ന കേസിലെ പ്രതികളെ എറണാകുളം കെ.എസ്. ആർ.ടി.സി. സ്റ്റാൻഡിൽ തെളിവെടുപ്പിനായി കൊണ്ടുവന്നപ്പോൾ
ചിരിൽ ഉണ്ട് ഐ.എസ്.ഒ...,തൃശൂർ ടൗൺ ഹാളിൽ സംഘടിപ്പിച്ച ഗ്രാമ പഞ്ചായത്തുകൾ സമ്പൂർണ ഐ.എസ്.ഒ സർട്ടിഫിക്കേഷൻ ജില്ലാതല പ്രഖ്യാപന ചടങ്ങിൽ സൗഹൃഭ സംഭാഷണത്തിലേർപ്പെട്ടിരിക്കുന്ന മന്ത്രി എ.സി മൊയ്തീൻ എം.എൽ.എ മാരായ ഇ. ടി ടൈസൻ, യു.ആർ പ്രദീപ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരിതോമസ് എന്നിവർ
ബിൽഡിംഗ് ആൻഡ് വർക്കേഴ്സ് ഫെഡറെഷൻ എറണാകുളം ടൗൺഹാളിൽ സംഘടിപ്പിച്ച 4-മത്‌ എ.സി. ജോസ് അനുസ്മരണം കെ.ബാബു ഉദ്‌ഘാടനം ചെയുന്നു
രുചിപകരും ഓർമ്മകൾ : തിരുവനന്തപുരത്ത്‌ വെള്ളയമ്പലം അനിമേഷൻ സെന്ററിൽ സംഘടിപ്പിച്ച ജൈവശ്രീ ബസാറിന്റെ സംസ്ഥാനതല ഉദ്‌ഘാടന ചടങ്ങിനു ശേഷം ഹാളിൽ തയ്യാറാക്കിയ ഭക്ഷണ ശാലയിൽ ഭക്ഷണം കഴിക്കുന്ന എം.എം.ഹസ്സൻ, അദ്ദേഹത്തിന്റെ ഭാര്യ എ.കെ.റഹിയ, ഉമ്മൻചാണ്ടിയുടെ ഭാര്യ മറിയാമ്മ ഉമ്മൻ എന്നിവർ സമീപം
അന്ന് നട്ട നീർമാതളച്ചോട്ടിൽ ... സുഗതകുമാരിയുടെ എൺപത്തിയാറാം പിറന്നാൾ ദിനത്തിൽ തിരുവനന്തപുരം മാനവീയം വീഥിയിലെ നീർമാതളച്ചോട്ടിൽ വനിതാ എഴുത്തുകാരുടെ കൂട്ടയ്മ പവിഴമല്ലിയുടെ ആഭിമുഖ്യത്തിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുന്ന സുഗതകുമാരി.ഏഴ് വർഷം മുൻപ് സുഗതകുമാരി നട്ട നിർമാതളച്ചോട്ടിൽ ആയിരുന്നു 86 ആം പിറന്നാൾ ആഘോഷം സംഘടിപ്പിച്ചത്
മലപ്പുറത്ത് നടന്ന കേരളാ വനിത കമ്മീഷൻ മെഗാ അദാലത്തിൽ കമ്മീഷൻ അംഗം ഇ.എം.രാധ വിവരങ്ങൾ അന്വേഷിച്ചപ്പോൾ.
ഇത്തിരി കൂളാകാൻ... മലപ്പുറം എം.എസ്.പി പരേഡ് ഗ്രൗണ്ടിൽ നടന്ന റിപ്പബ്ലിക് ഡേ പരേഡിന്റെ പരിശീലനത്തിനിടെ വെയിലേറ്റു തളർന്ന സഹപാഠിക്ക് വെളളം നൽകുന്ന പെൺകുട്ടി
സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന റിപ്പബ്ലിക് ദിനപരേഡിന്റെ പരിശീലനം
പൂക്കാലം..., മലമ്പുഴ ഉദ്യാനത്തിന് മുന്നിൽ ഒരുക്കിയ വിവിധതരം ചെണ്ടുമല്ലികൾ കൊണ്ട് അലങ്കരിച്ചപ്പോൾ മുന്നിൽ നിന്ന് കൂട്ടികൾ സെൽഫി എടുക്കുന്നു
തിരുവനന്തപുരം കരമന ബാറ്റ ഷോറൂമിലുണ്ടായ തീ പിടുത്തം നിയന്ത്രിക്കാനെത്തിയ ഫയർഫോഴ്സ് സേനാംഗങ്ങൾ.
ആർ.പി.ഡബ്ല്യൂ.ഡി ആക്റ്റ് 2016 സംസ്ഥാനത്ത് നടപ്പാക്കാത്തതിലും, ബധിരരോടുള്ള അവഗണനയിലും പ്രതിശേധിച്ച് അഖില കേരള ബധിര അസോസിയേഷൻ സെക്രട്ടേറിയറ്റ് പടിക്കൽ സംഘടിപ്പിച്ച ധർണയിൽ അബ്ദുൾ ഹമീദ് എം.എൽ.എയുടെ ഉദ്‌ഘാടക പ്രസംഗം തർജിമചെയ്യുന്നു.
നേപ്പാളിൽ വിനോദയാത്രയ്ക്കിടെ മരണമടഞ്ഞ തിരുവനന്തപുരം ചേങ്കോട്ടുകോണം ശ്രീരാമദാസആശ്രമത്തിന് സമീപം അയ്യൻകോയിക്കൽ റസിഡൻസിയിലെ പ്രവീൺ കൃഷ്ണൻ നായരുടെ കുടുംബ വീട്ടിലെത്തിയ കുമ്മനം രാജശേഖരൻ.
കേരള വാട്ടർ അതോറിറ്റി സ്റ്റാഫ് അസോസിയേഷൻ (ഐ.എൻ.ടി.യു.സി) പാലക്കാട് ജില്ലാ കമ്മിറ്റി കൽമണ്ഡപം ഡിവിഷൻ ഓഫീസിന് മുന്നിൽ നടത്തുന്ന രാപ്പകൽ സമരം വി.കെ. ശ്രീകണ്ഠൻ എം.പി. ഉദ്ഘാടനം ചെയുന്നു.
സുപ്രീം കോടതി ഉത്തരവിനെ തുടർന്ന് നിയന്ത്രിത സ്ഫോടനത്തിലൂടെ പൊളിച്ച മരടിലെ ഹോളി ഫെയ്ത്ത് എച്ച്ടുഒ ഫ്ളാറ്റിന്റെ അവശിഷ്ടങ്ങൾ മാറ്റുമ്പോൾ സമീപത്തെ പാലത്തിൽ നിന്ന് ഡയറക്‌ടേഴ്‌സ് ആംഗിളിലൂടെ നോക്കുന്ന സംവിധായകൻ മേജർ രവി.
തിരുവനന്തപുരം ബി.ജെ.പി ജില്ലാ പ്രസിഡന്റായി വി.വി. രാജേഷ് ചുമതലയേൽക്കുന്നു. ഒ.രാജഗോപാൽ എം.എൽ.എ, കുമ്മനം രാജശേഖരൻ, എസ്. സുരേഷ്,കെ. അയ്യപ്പൻപിള്ള, കെ. രാമൻപിള്ള, പി.പി വാവ, വി.ടി രമ, കരമന ജയൻ, കെ. ശിവൻകുട്ടി തുടങ്ങിയവർ സമീപം.
നേപ്പാളിൽ വിനോദയാത്രയ്ക്കിടെ മരണമടഞ്ഞ തിരുവനന്തപുരം ചേങ്കോട്ടുകോണം ശ്രീരാമദാസആശ്രമത്തിന് സമീപം അയ്യൻകോയിക്കൽ റസിഡൻസിയിലെ പ്രവീൺ കൃഷ്ണൻ നായരുടെ കുടുംബ വീട്ടിലെത്തിയ അയൽവാസികൾ.
നേപ്പാളിൽ വിനോദയാത്രയ്ക്കിടെ മരണമടഞ്ഞ തിരുവനന്തപുരം ചേങ്കോട്ടുകോണം ശ്രീരാമദാസആശ്രമത്തിന് സമീപം അയ്യൻകോയിക്കൽ റസിഡൻസിയിലെ പ്രവീൺ കൃഷ്ണൻ നായരുടെ കുടുംബ വീട്ടിന് മുന്നിൽ വിവരമറിഞ്ഞെത്തിയ നാട്ടുകാർ.
  TRENDING THIS WEEK
നീണ്ട നാളുകൾക്കു ശേഷം ഗോകുലം ഗോപാലനുമൊത്തു പരസ്യചിത്രത്തിൽ അഭിനയിക്കാനെത്തിയ നടൻ ജഗതി ശ്രീകുമാർ.
തൃശൂർ അശ്വനി ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിചിരിക്കുന്ന അന്തരിച്ച മുൻ എം.എൽ.എ അഡ്വ. വി. ബലറാമിന് ആദരാജ്ഞലികൾ അർപ്പിക്കുന്ന ടി.എൻ. പ്രതാപൻ എം.പി, മുൻ എം.എൽ.എ ടി.വി ചന്ദ്രമോഹൻ തുടങ്ങിയവർ.
കോട്ടയം സി.എം.എസ് കോളേജിലുണ്ടായ സംഘർഷത്തെ തുടർന്ന് എസ്.എഫ്.ഐ പ്രവർത്തകയെ പറഞ്ഞു വിടുന്ന വനിതാ പൊലീസ്.
തല്ലരുതേ പെയിന്ററാണെ... കോട്ടയം സി.എം.എസ് കോളേജിലുണ്ടായ സംഘർഷത്തെ തുടർന്ന് പൊലീസ് വിദ്യാർത്ഥികളെ അടിച്ചോടിക്കുന്നതിനിടയിൽ മതിലിൽ പെയിന്റ് ചെയ്യാനെത്തിയ ആളെയും ഓടിക്കുന്നു.
തിരുവനന്തപുരം ആൾ സെയിന്റ്സ് കോളേജിൽ നടന്ന സൗന്ദര്യ മത്‌സരത്തിൽ മിസ് ആൾ സെയിന്റ്സ് ആയി തിരഞ്ഞെടുക്കപ്പെട്ട നേഹ രമാകാന്ത് [ മദ്ധ്യത്തിൽ ] ഫസ്റ്റ് റണ്ണറപ്പ് ടീന ജോസ് [ ഇടത്ത് ] സെക്കൻഡ് റണ്ണറപ്പ് കാരളിൻ സ്റ്റാൻലി [ വലത്ത് ] എന്നിവർ
ഏഴു വർഷങ്ങൾ നീളുന്ന ഒരപൂർവ്വ സ്നേഹബന്ധത്തിലെ രണ്ട് കണ്ണികളാണ്... വയനാട് മാരമല കാട്ടുനായ്ക്ക കോളനിയിലെ കല്യാണിയും അവർ സ്നേഹമൂട്ടി വളർത്തുന്ന കിങ്ങിണിയെന്ന കാട്ടുപന്നിയും.
വൈദ്യുതി പോസ്റ്റിൽ അറ്റകുറ്റ ജോലികൾക്കായി എത്തിയപ്പോഴാണ് ലൈൻമാൻ കിളിക്കൂട് കണ്ണിൽപെട്ടത്. അശ്രദ്ധയോടെ കിളിക്കൂട് നീക്കം ചെയ്യാൻ ശ്രമിക്കുമ്പോഴാണ് ഒരു മുട്ട കണ്മുന്നിലൂടെ താഴെ വീഴുന്നത് ശ്രദ്ധിച്ചത്. പരിശോധിച്ചപ്പോൾ രണ്ടു മൂന്നു മുട്ടകൾ കൂടി ശ്രദ്ധയിൽ പെട്ടതിനെത്തുടർന്ന് കൂട് തിരികെ സ്ഥാപിച്ച ശേഷം ശ്രദ്ധയോടെ ജോലിയിൽ ഏർപ്പെട്ട ലൈൻമാൻ. തിരുവനന്തപുരം കരമന നിന്നുള്ള കാഴ്ച.
നേപ്പാളിൽ വിനോദയാത്രയ്ക്കിടെ മരണമടഞ്ഞ തിരുവനന്തപുരം ചേങ്കോട്ടുകോണം ശ്രീരാമദാസആശ്രമത്തിന് സമീപം അയ്യൻകോയിക്കൽ റസിഡൻസിയിലെ പ്രവീൺ കൃഷ്ണൻ നായരുടെ കുടുംബ വീട്ടിലെത്തിയ അയൽവാസികൾ.
കായൽ സൗന്ദര്യം ആസ്വദിച്ച് സ്പീഡ് ബോട്ടിൽ യാത്ര ചെയ്യുന്ന വിനോദ സഞ്ചാരികൾ. എറണാകുളം മരടിൽ നിന്നുള്ള കാഴ്ച.
നേപ്പാളിൽ വിനോദയാത്രയ്ക്കിടെ മരണമടഞ്ഞ തിരുവനന്തപുരം ചേങ്കോട്ടുകോണം ശ്രീരാമദാസആശ്രമത്തിന് സമീപം അയ്യൻകോയിക്കൽ റസിഡൻസിയിലെ പ്രവീൺ കൃഷ്ണൻ നായരുടെ കുടുംബ വീട്ടിലെത്തിയ കുമ്മനം രാജശേഖരൻ.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com