TRENDING THIS WEEK
ഇന്നലെ പുലർച്ചെ പെയ്ത കനത്ത മഴയിൽ ചേളന്നൂർ 7/6ന് സമീപം തെങ്ങ് പൊട്ടി വീണപ്പോൾ.
കോഴിക്കോട് ചാലപ്പുറം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനികൾ തങ്ങളുടെ പ്ലസ് ടു പരീക്ഷാഫലം സുഹൃത്തുക്കളെ വിളിച്ചറിയിച്ച് സന്തോഷം പങ്കിടുന്നു.
അഗസ്ത്യമൂഴിയിലെ തോട്ടത്തിലൂടെ ഉപയോഗശൂന്യമായ വാഴക്കുലകൾ വെട്ടി നടന്നുവരുന്ന കർഷകൻ വേണുദാസ്
കുടിവെള്ളം തേടി... വരണ്ടുണങ്ങുകയാണ് നാടും നഗരവും . കുളിക്കാൻ പോയിട്ട് കുടിക്കാൻ പോലും ഇറ്റു വെള്ളമില്ല. ഏത് വരൾച്ചാ കാലത്തും സമൃദ്ധമായിട്ടൊഴുകാറുള്ള കോഴിക്കോട് പുല്ലൂരാംപാറയിലെ മഞ്ഞപ്പൊയിൽ പാലത്തിന് മുകളിൽ നിന്നുള്ള പുഴക്കാഴ്ച..
പെയ്യാനുറച്ച്...കനത്ത മഴയ്ക്ക് മുന്നോടിയായി ആകാശം ഇരുണ്ടപ്പോൾ. എറണാകുളം തോപ്പുംപ്പടിയിൽ നിന്നുള്ള കാഴ്ച
നീറ്റ് പരീക്ഷയ്ക്ക് കൊല്ലം എസ്. എൻട്രസ്റ്റ് സെൻട്രൽ സ്കൂളിലെത്തിയ വിദ്യാർത്ഥിനിയുടെ കൈയിലെ ചരട് അഴിച്ചുമാറ്റുന്ന അച്ഛൻ
ചൂടിൽ കരിഞ്ഞ്... നഗര സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി നട്ടുപിടിപ്പിച്ച ചെടികൾ കനത്ത ചൂടിനെത്തുടർന്ന് ഉണങ്ങിക്കരിഞ്ഞപ്പോൾ. രാജേന്ദ്ര മൈതാനിക്ക് സമീപത്തെ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ നിന്നുള്ള കാഴ്ച
തിരുവനന്തപുരം നഗരത്തിൽ പെയ്ത ശക്തമായി മഴയിൽ നിന്ന്
നീറ്റ് പരീക്ഷയ്ക്ക് വിദ്യാർത്ഥികൾക്കൊപ്പമെത്തിയ രക്ഷകർത്താക്കൾ കൊല്ലം എസ്. എൻ ട്രസ്റ്റ് സെൻട്രൽ സ്കൂളിന് മുന്നിൽ തടിച്ചുകൂടി നിൽക്കുന്നു.
അണയാത്ത ഓർമ്മകൾ..കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ജോലിക്കിടെ കുത്തേറ്റ് മരിച്ച ഡോക്ടർ വന്ദന ദാസിന്റെ കടുത്തുരുത്തി മുട്ടുചിറയിലെ വീട്ടുമുറ്റത്തെ അസ്ഥിത്തറയിൽ രാവിലെ വിളക്ക് തെളിക്കുന്ന പിതാവ് മോഹൻദാസ്