ഒറ്റകെട്ടാ... കെ.പി.സി.സിയുടെ സമരാഗ്നി ജാഥ നയിച്ചെത്തിയ പ്രസിഡൻ്റ് കെ.സുധാകരനേയും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനേയും കോട്ടയം തിരുനക്കരയിലെ വേദിയിലേക്ക് പുഷ്പഹാരമണിയിച്ച് സ്വീകരിക്കുന്നു.ചാണ്ടി ഉമ്മൻ എം.എൽ.എ,യു.ഡി.എഫ്.സ്ഥാനാർത്ഥി ഫ്രാൻസിസ് ജോർജ്,ഡിസിസി പ്രസിഡൻ്റ് നാട്ടകം സുരേഷ്,കെ.സി.ജോസഫ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, എം.ബി സന്തോഷ് കുമാർ,അഡ്വ.ഗോപകുമാർ തുടങ്ങിയവർ സമീപം
വഴിയോര കച്ചവട ജീവനോപാധി നിയമം പൂർണ്ണ രൂപത്തിൽ നടപ്പിൽ വരുത്തുക ,അർഹരായ മുഴുവൻ കച്ചവടക്കാർക്കും ഐഡി കാർഡും ,ലൈസൻസും അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് എ ഐ .ടി .യു .സി യുടെ ആഭിമുഖ്യത്തിൽ വഴിയോരകച്ചവട തൊഴിലാളി അവകാശ സംരക്ഷണ ദിനത്തിന്റെ ഭാഗമായി സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിയ ധർണയുടെ ഉദ്ഘാടനം ജില്ലാ പ്രസിഡന്റ് സോളമൻ വെട്ടുകാട് നിർവഹിക്കുന്നു
റാങ്ക് പട്ടികയിലെ എല്ലാവർക്കും നിയമനം നൽകണമെന്നാവശ്യപ്പെട്ട് ആൾ കേരള പൊലീസ് കോൺസ്റ്റബിൾ റാങ്ക് ഹോൾഡേഴ്സ് നടത്തിവരുന്ന ഉപവാസ സമരത്തിന്റെ ഭാഗമായി സെക്രട്ടേറിയറ്റിന് മുന്നിൽ ഉദ്യോഗാർത്ഥികൾ പുല്ല് തിന്ന് നടത്തിയ പ്രതിഷേധം

റിഫൈനറിയിലേക്കുള്ള പൈപ്പ് ലീക്ക് ചെയ്ത് കാരിക്കാമുറി ക്രോസ് റോഡിലെ കാനകളിലൂടെ ഫർണസ് ഓയിൽ ഒഴുകിയത് പരിശോധിക്കുന്ന ഉദ്യോഗസ്ഥർ
വരൾച്ചയുടെ കനൽപാതകൾ ... വേനലിൻ്റെ ആരംഭത്തോടെ ചൂടിൻ്റെ കാഠിന്യം ഏറിവരുന്ന പകൽ സമയത്ത് പന്ത്രണ്ട് മണി മുതൽ മൂന്ന് മണി വരെ പൊതുസ്ഥലങ്ങളിൽ ഇറങ്ങുന്നവരും തൊഴിൽ ചെയ്യുന്നവരും ജാഗ്രത പാലിക്കണമെന്ന് അതികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട് പാലക്കാട് ഒറ്റപ്പാലം ഭാഗത്ത് കരിഞ്ഞ് ഉണങ്ങിയ നട വഴിയിലൂടെ നടന്ന് പോവുന്നയാൾ .
കുടതന്നെ ശരണം... ഡ്രൈവിംഗ് പരിശീലനത്തിനിടയിൽ വാഹനത്തിനുള്ളിലേക്ക് പതിക്കുന്ന കനത്തവെയിലിൽ നിന്ന് രക്ഷനേടുവാനായി ഉള്ളിലിരുന്ന് കുടനിവർത്തിപ്പിടിച്ചിരിക്കുന്ന സഹയാത്രിക. ആലപ്പുഴ റിക്രിയേഷൻ ഗ്രൗണ്ടിൽ നിന്നുള്ള കാഴ്ച.
കണികൊള്ളാം,​ കറിവീട്ടിൽ... തണ്ണീർമുക്കം ബണ്ടിന് സമീപം ചൂണ്ടയിട്ട് പിടിച്ച ഇരുപതുകിലോയോളം വരുന്ന കൂരിവാളയുമായി വള്ളത്തിൽ വീട്ടിൽ പോകാനൊരുങ്ങുന്ന ക്ലെമന്റ്.
വേനൽ കൊടുക്കുന്നതിനൊപ്പം ജില്ലയിലെ താപനില ഉയരുന്നത് പകൽ യാത്ര ദുസ്സഹമായി. സ്കൂൾ വിട്ട് വീട്ടിലേക്ക് പോകുന്ന വിദ്യാർത്ഥിനികൾ ചൂടിൽ നിന്ന് രക്ഷനേടുവാനായി കൈയ്യിൽ കിട്ടിയ കടലാസുകൊണ്ട് തലയിൽ മറ തീർത്ത് നടന്നു നീങ്ങുന്നു. നഗരത്തിൽ നിന്നുള്ള കാഴ്ച.
കൈപ്പത്തി... കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനും, പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും നയിക്കുന്ന സമരാഗ്നി ജനകീയ പ്രക്ഷോഭ യാത്ര ആലപ്പുഴയിൽ എത്തുന്നതിന് മുന്നോടിയായി വിളിച്ചുചേർത്ത വാർത്ത സമ്മേളനത്തിൽ ഡി.സി.സി പ്രസിഡന്റ് അഡ്വ. ബി. ബാബുപ്രസാദ്‌ മാധ്യമപ്രവർത്തകരോട് പ്രതികരിക്കുന്നു. കെ.പി.സി.സി ജനറൽ സെക്രട്ടറി എ.എ. ഷുക്കൂർ, എക്സിക്യൂട്ടീവ് അംഗം ഡി. സുഗതൻ എന്നിവർ സമീപം.
പ്രദർശന ബോട്ട് യാത്ര... കോട്ടയം കോടിമതയിൽ ഇന്ന് ഉദ്ഘാടനം ചെയ്യുന്ന ഉൾനാടൻ ജല ടൂറിസം പദ്ധതിക്ക് മുന്നോടിയായി കൊടൂരാറ്റിൽ കൂടി പ്രദർശന ബോട്ട് യാത്ര നടത്തുന്നു.
ഒറ്റപ്പാലം ചിനക്കത്തൂർ ഭഗവതി ക്ഷേത്രത്തിലെ പൂരത്തോടനുബന്ധിച്ച് ദീപാലംകൃതമായപ്പോൾ.
കോട്ടയം ബി.ജെ.പി ജില്ലാ കമ്മിറ്റി ഓഫീസില്‍ ലോക് സഭാ ഇലക്ഷന്‍ മാനേജ്‌മെന്റ്‌ കമ്മിറ്റി യോഗത്തിനെത്തിയ ഗോവ മുഖ്യമന്ത്രി ഡോ.പ്രമോദ് സാവന്തിനെ ജില്ലാ പ്രസിഡന്റ് ലിജിന്‍ ലാലിന്റെ നേതൃത്വത്തില്‍ സ്വീകരിക്കുന്നു
തിരഞ്ഞെടുപ്പ് ചൂടില്‍...കോട്ടയം ബി.ജെ.പി ജില്ലാ കമ്മിറ്റി ഓഫീസില്‍ ലോക് സഭാ ഇലക്ഷന്‍ മാനേജ്‌മെന്റ്‌ കമ്മിറ്റി യോഗത്തിനെത്തിയ ഗോവ മുഖ്യമന്ത്രി ഡോ.പ്രമോദ് സാവന്തിന് കുടിക്കാന്‍ ഇളനീര്‍ നല്‍കിയപ്പോള്‍.ജില്ലാ പ്രസിഡന്റ് ലിജിന്‍ ലാല്‍ സമീപം.
വാതില്‍പ്പടിയില്‍... കോട്ടയം ബി.ജെ.പി ജില്ലാ കമ്മിറ്റി ഓഫീസില്‍ ലോക് സഭാ ഇലക്ഷന്‍ മാനേജ്‌മെന്റ്‌ കമ്മിറ്റി യോഗത്തിനെത്തിയ ഗോവ മുഖ്യമന്ത്രി ഡോ.പ്രമോദ് സാവന്ത് ഓഫീസില്‍ പ്രവേശിക്കുന്നതിനായി വാതുക്കല്‍ ചെരിപ്പ് അഴിച്ചിടുന്നു. ജില്ലാ പ്രസിഡന്റ് ലിജിന്‍ ലാല്‍ സമീപം.
കൊല്ലം ആശ്രാമം ലിങ്ക് റോഡ് നവീകരണ ഉദ്‌ഘാടനം വേദിയിലേക്ക് കോൺഗ്രസ്സ് നടത്തിയ പ്രതിഷേധ മാർച്ചിൽ പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കുന്നു.
കൊല്ലം ആശ്രാമം ലിങ്ക് റോഡ് നവീകരണ ഉദ്‌ഘാടനം വേദിയിലേക്ക് കോൺഗ്രസ്സ് നടത്തിയ പ്രതിഷേധ മാർച്ചിൽ പോലീസുമായി കോൺഗ്രസ്സ് പ്രവർത്തകർ വാക്കേറ്റം നടത്തുന്നു.
അടിതെറ്റി... കൊല്ലം ആശ്രാമം ലിങ്ക് റോഡ് നവീകരണ ഉദ്‌ഘാടന വേദിയിലേക്ക് കോൺഗ്രസ് പ്രവർത്തകർ നടത്തിയ പ്രതിഷേധ മാർച്ചിനിടെ എ.ഐ.സി.സി അംഗം ബിന്ദു കൃഷ്ണ നിലത്ത് വീണപ്പോൾ
അടിതെറ്റി... കൊല്ലം ആശ്രാമം ലിങ്ക് റോഡ് നവീകരണ ഉദ്‌ഘാടന വേദിയിലേക്ക് കോൺഗ്രസ് പ്രവർത്തകർ നടത്തിയ പ്രതിഷേധ മാർച്ചിനിടെ എ.ഐ.സി.സി അംഗം ബിന്ദു കൃഷ്ണ നിലത്ത് വീണപ്പോൾ
തൃക്കടവൂർ മഹാദേവ ക്ഷേത്രത്തിലെ കെട്ടുകാഴ്ചയുടെ ഭാഗമായി തേവള്ളി കരക്കാരുടെ നെടുംകുതിരയെ അഷ്ടമുടി കായലിലൂടെ എത്തിക്കുന്നു
  TRENDING THIS WEEK
കരുക്കൾ നീക്കാൻ...സമരാഗ്നി ജനകീയ പ്രക്ഷോഭയാത്രയുടെ ഭാഗമായി എറണാകുളം ബി.ടി.എച്ച് ഹോട്ടലിൽ നടന്ന ജനകീയ സദസിൽ തമാശ പങ്കുവച്ചപ്പോൾ പൊട്ടിച്ചിരിക്കുന്ന പ്രതിപക്ഷനേതവ് വി.ഡി. സതീശനും കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനും എം.പിമാരായ ബെന്നി ബെഹനാൻ ഹൈബി ഈഡൻ എന്നിവർ സമീപം
കേരള സർവ്വകലാശാല സെനറ്റ് യോഗത്തിന് ശേഷം സർവ്വകലാശാല ആസ്ഥാനത്ത് നിന്നും പുറത്തേയ്ക്ക് വരുന്ന മന്ത്രി ആർ.ബിന്ദു
വാതില്‍പ്പടിയില്‍... കോട്ടയം ബി.ജെ.പി ജില്ലാ കമ്മിറ്റി ഓഫീസില്‍ ലോക് സഭാ ഇലക്ഷന്‍ മാനേജ്‌മെന്റ്‌ കമ്മിറ്റി യോഗത്തിനെത്തിയ ഗോവ മുഖ്യമന്ത്രി ഡോ.പ്രമോദ് സാവന്ത് ഓഫീസില്‍ പ്രവേശിക്കുന്നതിനായി വാതുക്കല്‍ ചെരിപ്പ് അഴിച്ചിടുന്നു. ജില്ലാ പ്രസിഡന്റ് ലിജിന്‍ ലാല്‍ സമീപം.
തിരഞ്ഞെടുപ്പ് ചൂടില്‍...കോട്ടയം ബി.ജെ.പി ജില്ലാ കമ്മിറ്റി ഓഫീസില്‍ ലോക് സഭാ ഇലക്ഷന്‍ മാനേജ്‌മെന്റ്‌ കമ്മിറ്റി യോഗത്തിനെത്തിയ ഗോവ മുഖ്യമന്ത്രി ഡോ.പ്രമോദ് സാവന്തിന് കുടിക്കാന്‍ ഇളനീര്‍ നല്‍കിയപ്പോള്‍.ജില്ലാ പ്രസിഡന്റ് ലിജിന്‍ ലാല്‍ സമീപം.
കോട്ടയം ബി.ജെ.പി ജില്ലാ കമ്മിറ്റി ഓഫീസില്‍ ലോക് സഭാ ഇലക്ഷന്‍ മാനേജ്‌മെന്റ്‌ കമ്മിറ്റി യോഗത്തിനെത്തിയ ഗോവ മുഖ്യമന്ത്രി ഡോ.പ്രമോദ് സാവന്തിനെ ജില്ലാ പ്രസിഡന്റ് ലിജിന്‍ ലാലിന്റെ നേതൃത്വത്തില്‍ സ്വീകരിക്കുന്നു
പത്തനംതിട്ട ഏഴംകുളം ദേവി ക്ഷേത്രത്തിൽ ആരംഭിച്ച തൂക്ക വഴിപാട്
പത്തനംതിട്ട മുൻ ഡി.സി.സി പ്രസിഡന്റ് ബാബു ജോർജ്,മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സജി ചാക്കോ എന്നിവരെ സി.പി.എമ്മിലേക്ക് സ്വീകരിച്ചു കൊണ്ടുവരുന്ന സമ്മേളനം ഉദ്ഘാടനം ചെയ്യാൻ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ എത്തിയപ്പോൾ
ആനവണ്ടിയിലൂടെ ഒരു അസ്തമയം..... കെ.എസ്.ർ.ടി.സി ബസിന്റെ ഉളളിലൂടെ അസ്തമയ സൂര്യന്റെ രശ്മികൾ
മച്ചാട് തിരുവാണിക്കാവ് ഭഗവതി ക്ഷേത്രത്തിലെ മാമ്മാങ്കത്തോടനുബന്ധിച്ച് നടന്ന കുതിര വരവ്
കേരളകൗമുദിയുടെ 113-ാം വാർഷികാഘോഷവും എസ്.എൻ ട്രസ്റ്റ് സെക്രട്ടറിയായി തുടർച്ചയായി പത്താം തവണയും തിരഞ്ഞെടുക്കപ്പെട്ട വെള്ളാപ്പള്ളി നടേശന് നൽകിയ ആദരവ് ചടങ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഭദ്ര ദീപം കൊളുത്തി ഉദ്ഘാടനം ചെയുന്നു. എൻ.കെ. പ്രേമചന്ദ്രൻ എം.പി, എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, കേരളകൗമുദി ചീഫ് എഡിറ്റർ ദീപു രവി, കേരളകൗമുദി റെസിഡന്റ് എഡിറ്ററും കൊല്ലം യൂണിറ്റ് ചീഫുമായ എസ്. രാധാകൃഷ്ണൻ, കേരളകൗമുദി ഡെപ്യൂട്ടി ജനറൽ മാനേജർ എച്ച്.അജയകുമാർ എന്നിവർ സമീപം
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com