ജസ്റ്റിസ് വി.ആർ.കൃഷ്‌ണയ്യർ ജന്മദിനത്തിൽ സാമൂഹ്യ നീതി വകുപ്പ് സംഘടിപ്പിച്ച 'നല്ല നടപ്പ് ദിനം" പദ്ധതിയുടെ സംസ്ഥാനതല ഉദ്‌ഘാടനം മന്ത്രി കെ.കെ. ശൈലജ നിർവ്വഹിക്കുന്നു. ജില്ലാ ജഡ്‌ജി കെ.ടി.നിസാർ അഹമ്മദ്, ഡെപ്യൂട്ടി മേയർ രാഖി രവികുമാർ, കവി ആലങ്കോട് ലീലാകൃഷ്‌ണൻ, സാമൂഹ്യനീതി വകുപ്പ് സെക്രട്ടറി ഡോ.ഷർമിള മേരി ജോസഫ്, ജയിൽ ഡി.ഐ.ജി എസ്. സന്തോഷ് തുടങ്ങിയവർ സമീപം
സംസ്ഥാന യുവജനക്ഷേമ ബോർഡ് സംഘടിപ്പിക്കുന്ന വിഷൻ 2019, ഓൺലൈൻ ഷോർട്ട് ഫിലിം ഫെസ്റ്റിവലിന്റെ സിംഗ്‌നേച്ചർ ഫിലിം ഗായിക അനിത ഷെയ്ഖ് റിലീസ് ചെയ്യുന്നു. ബോർഡ് വൈസ് ചെയർമാൻ പി.ബിജു, മെമ്പർ സെക്രട്ടറി മിനിമോൾ എബ്രഹാം, ജില്ലാ കോ - ഓഡിനേറ്റർ അൻസാരി, ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസർ ചന്ദ്രികാ ദേവി, ഡെപ്യൂട്ടി ഡയറക്ടർ സി.ആർ രാംകുമാർ എന്നിവർ സമീപം.
തിരുവനന്തപുരം നന്തൻകോട് സുമംഗലി ആഡിറ്റോറിയത്തിൽ തിരുവിതാം കൂർ ദേവസ്വം ബോർഡിന്റെ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത് എൻ.വാസു മന്ത്രി കടകംപളളി സുരേന്ദ്രനുമായ് സംഭാഷണത്തിൽ. സ്‌ഥാനമൊഴിഞ്ഞ പ്രസിഡന്റ് എ.പദ്മകുമാർ, പുതിയ അംഗമായി സത്യപ്രതിജ്ഞ ചെയ്ത് കെ.എസ് രവി എന്നിവർ സമീപം.
ഒഴിഞ്ഞാലും ഇരിക്കാം... തിരുവനന്തപുരം നന്തൻകോട് സുമംഗലി ആഡിറ്റോറിയത്തിൽ തിരുവിതാം കൂർ ദേവസ്വം ബോർഡിന്റെ പുതിയ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്യാനെത്തിയ എൻ.വാസു സ്‌ഥാനമൊഴിഞ്ഞ പ്രസിഡന്റ് എ.പദ്മകുമാറിനെ വേദിയിലേക്ക് ക്ഷണിക്കുന്നു.
പ്രൊമോഷനെ ബാധിക്കുന്ന 1:4 അനുപാതം റദ്ദാക്കുക, ശമ്പള പരിഷ്ക്കരണ നടപടികൾ പരിഷ്കരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള കോ- ഓപ്പറേറ്റീവ് എംപ്പോയീസ് സെന്റർ സെക്രട്ടേറിയറ്റ് പടിക്കൽ സംഘടിപിച്ച ധർണ്ണ എൽ.ജെ. ഡി ജില്ലാ പ്രസിഡന്റ് എം.എൻ. നായർ ഉദ്ഘാടനം ചെയ്യുന്നു. പി. എസ്. സതീഷ്, മേപ്പൂക്കട മധു, ചാല സുരേന്ദ്രൻ, കുന്നം പാറ ജയൻ, ജി.സതീഷ് കുമാർ, സുനിൽ ഖാൻ, രാധാകൃഷ്ണൻ നായർ തൂങ്ങിയവർ സമീപം.
ശാസ്തമംഗലം ഹെൽത് ഇൻസ്‌പെക്ടർ ഓഫീസിൽ പുതിയതായി പണികഴിപ്പിച്ച വട്ടിയൂർക്കാവ് എം.എൽ.എ വി കെ പ്രശാന്തിന്റെ ഓഫീസ് ഉദ്‌ഘാടനം മന്ത്രി ഡോ. ടി.എം. തോമസ് ഐസക് നിർവഹിക്കുന്നു. മേയർ കെ ശ്രീകുമാർ ,ഡെപ്പ്യുട്ടി മേയർ രാഖി രവികുമാർ, വാർഡ് കൗൺസിലർ ബിന്ദു ശ്രീകുമാർ കെ സി വിക്രമൻ തുടങ്ങിയവർ സമീപം
ഭരണഘടന സംരക്ഷണ സമിതി കോഴിക്കോട് മുതലക്കുളത്ത് സംഘടിപ്പിച്ച ഭരണഘടന സംരക്ഷണ സമ്മേളനം സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യുന്നു.
ശിശുദിനത്തോടനുബന്ധിച്ച് മേഖലാ ശാസ്ത്ര കേന്ദ്രത്തിന്റെ നേതൃത്വത്തിൽ നടത്തിയ പ്ലാസ്റ്റിക്ക് വിരുദ്ധ ക്യാമ്പയിൻ ഉദ്‌ഘാടനം ചെയ്ത ശേഷം എം.ടി വാസുദേവൻ നായർ കുട്ടികളുമായി സംവദിക്കുന്നു.
കൽപ്പാത്തി രഥോത്സവത്തോടനുബസിച്ച് വിശാലാക്ഷി സമേത വിശ്വനാഥസ്വാമിക്ഷേത്രത്തിൽ ഒന്നാം ദിനത്തിൽ അഗ്രഹാര വിഥിയിൽ നടന്ന രഥ പ്രയാണം
ദേവസം ബോർഡ് സംഭരണ നിയമന ഉത്തരവിൽ വിശ്വകർമ്മജരെ അവഗണിച്ചതിൽ പ്രതിഷേധിച്ചു കേരള വിശ്വകർമ്മ ഐക്യവേദിയുടെ നേതൃത്വത്തിൽ ദേവസ്വം ബോർഡ് ഓഫീസിനു മുന്നിൽ നടത്തിയ ധർണ്ണ
വാളയാർ പെൺകുട്ടികളുടെ കൊലപാതകം സി.ബി.ഐ. അന്വേഷിക്കണമെന്നാവശ്യപ്പെട്ട്‌ മുസ്ലിം യൂത്ത് ലീഗ് ക്ലിഫ് ഹൗസിലേക്ക് നടത്തിയ മാർച്ചിനുനേരെ പോലീസ് ജലഭീരങ്കി പ്രയോഗിക്കുന്നു .
വാളയാർ പെൺകുട്ടികളുടെ കൊലപാതകം സി.ബി.ഐ. അന്വേഷിക്കണമെന്നാവശ്യപ്പെട്ട്‌ മുസ്ലിം യൂത്ത് ലീഗ് ക്ലിഫ് ഹൗസിലേക്ക് നടത്തിയ മാർച്ചിൽ പന്തം കൊളുത്തുന്നു.
നെഹ്‌റു പീസ് ഫൌണ്ടേഷൻ ഏർപ്പെടുത്തിയ നെഹ്‌റു എക്‌സലൻസ് അവാർഡ് മന്ത്രി ജി. സുധാകരനിൽ നിന്നും കേരള കൗമുദി ചീഫ് റിപ്പോർട്ടർ കോവളം സതീഷ്‌കുമാർ സ്വീകരിക്കുന്നു. സി. ദിവാകരൻ എം.എൽ.എ, എസ്. പ്രദീപ്‌ കുമാർ, സുബൈർ വള്ളക്കടവ്, സി. ഗോപകുമാർ എന്നിവർ സമീപം
ആചാര്യ പ്രണാമം... എൻ.എൻ.പിള്ളയുടെ ഓർമ്മദിനത്തിൽ അയ്മനം ഒളശ്ശയിലെ വസതിയിൽ ഒത്തുകൂടിയ പഴയകാല നാടക പ്രവർത്തകർ വിജയരാഘവന്റെ നേതൃത്വത്തിൽ പുഷ്പാർച്ചന നടത്തുന്നു
കൽപ്പാത്തി രഥോത്സവത്തോടനുബസിച്ച് വിശാലാക്ഷി സമേത വിശ്വനാഥസ്വാമിക്ഷേത്രത്തിൽ നിന്ന് ഉത്സവമൂർത്തികളെ എഴുന്നെളിക്കുന്നു
പാലക്കാട് തച്ചമ്പാറ ദേശബന്ധു ഹയർ സെക്കന്ററി സ്ക്കുളിൽ നടക്കുന്ന 60 - മത് റവന്യൂ ജില്ലാ സ്കൂൾ കലോത്സവം വി.കെ. ശ്രീകണ്ഠൻ എം.പി.ഉദ്ഘാടനം നിർവഹിക്കുന്നു
ആലപ്പുഴ ജില്ലാ ശിശുഷേമസമിതിയുടെ ആഭിമുഖ്യത്തിൽ നഗരത്തിൽ നടന്ന ശിശുദിന റാലിയിൽ നിന്ന്.
ആലപ്പുഴ ജില്ലാ ശിശുഷേമസമിതിയുടെ ആഭിമുഖ്യത്തിൽ നഗരത്തിൽ നടന്ന ശിശുദിന റാലിയിൽ നിന്ന്.
ലൈഫ് പദ്ധതിയിൽ മുൻപ് രേഖകൾ ഹാജരാക്കിയവരെ നിലനിർത്തുക, ലൈഫ് പദ്ധതിയിൽ രേഖകൾ ഹാജരാക്കുന്നതിനുള്ള സമയം നീട്ടി നൽകുക, പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയിൽ ഗുണഭോക്താക്കളുടെ എണ്ണം പരിമിതപ്പെടുത്തുന്നത് മാറ്റുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ബി.ജെ. പി കൗൺസിലർമാർ നഗരസഭാ കാര്യാലയത്തിന് മുന്നിൽ നടത്തിയ സൂചനാ സമരം ബി.ജെ.പി ജില്ലാ പ്രസിഡന്റ് എസ്. സുരേഷ് ഉദ്‌ഘാടനം ചെയ്യുന്നു
വിവിധ ആവശ്യങ്ങളുന്നയിച്ചുകൊണ്ട് മലബാർ ദേവസ്വം സ്റ്റാഫ് യൂണിയൻ സെക്രട്ടേറിയറ്റിനുമുന്നിൽ നടത്തിയ ധർണ വി.ഡി സതീശൻ എം.എൽ.എ ഉദ്‌ഘാടനം ചെയ്യുന്നു
  TRENDING THIS WEEK
വനിതകൾക്ക് വേണ്ടാത്ത വനിതാ കമ്മീഷൻ... കോഴിക്കോട് മുനിസിപ്പൽ കോർപ്പറേഷന്റെ ആഭിമുഖ്യത്തിൽ നളന്ദയിൽ നടന്ന കേരള വനിതാ കമ്മീഷൻ സംസ്ഥാന തല സെമിനാർ ഉദ്‌ഘാടനം ചെയ്യുന്ന വനിതാ കമ്മീഷൻ അദ്ധ്യക്ഷ എം.സി ജോസഫൈൻ. സദസ്സിൽ ജനപങ്കാളിത്തം നന്നേ കുറവായതിനാൽ കാലിയായ കസേരകളെ അഭിസംബോധന ചെയ്യേണ്ടി വന്നു അദ്ധ്യക്ഷക്ക്. ആളുകൾ എത്തുംവരെ പരമാവധി വൈകിപ്പിച്ചായിരുന്നു പരിപാടി തുടങ്ങിയത്.
അറവ് കത്തിക്ക് മുന്നിൽ പിടികൊടുക്കാതെ... അറവ് ശാലയിലേക്ക് കൊണ്ടുപോകുമ്പോൾ കയറ് പൊട്ടിച്ച് ഓടി രക്ഷപ്പെടുന്ന പോത്ത്. വാഹനത്തിരക്കേറിയ റോഡിലൂടെ യാത്രക്കാരെ പേടിപ്പിച്ച് കിലോമീറ്ററുകൾ ഓടുകയായിരുന്നു. ചേർത്തല ഇടപ്പള്ളി ദേശിയ പാതയിലെ അരൂരിൽ നിന്നുള്ള കാഴ്ച.
ശത്രുവിൻെ വലിപ്പവും ശേഷിയുമെല്ലാം ചിലപ്പോൾ ഒന്നുമല്ലാതാകും; ഇരയുടെ ആത്മധൈര്യത്തിന് മുൻപിൽ. തന്നെ ആക്രമിക്കാൻ ശ്രമിച്ച നായയെ നെഞ്ച് വിരിച്ച് നേരിടുന്ന പൂച്ചക്കുഞ്ഞ്, സംഗതി അത്ര പന്തിയല്ല എന്ന് മനസ്സിലാക്കിയ നായ തിടുക്കത്തിൽ സ്ഥലം കാലിയാക്കുന്നതും കാണാം. വയനാട്ടിലെ ഇരുളത്ത് നിന്നുള്ള കാഴ്ച.
ഭരണകൂട ഭീകരതയിൽ പ്രതിഷേധിച്ച് ആർ.എസ്.പി പ്രവർത്തകർ നടത്തിയ കളക്ട്രേറ്റ് മാർച്ചിൽ പങ്കെടുത്ത എൻ.കെ. പ്രേമചന്ദ്രൻ എം.പിയെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കുന്നു.
അറവ് കത്തിക്ക് മുന്നിൽ പിടികൊടുക്കാതെ... അറവ് ശാലയിലേക്ക് കൊണ്ടുപോകുമ്പോൾ കയറ് പൊട്ടിച്ച് ഓടി രക്ഷപ്പെടുന്ന പോത്ത്. വാഹനത്തിരക്കേറിയ റോഡിലൂടെ യാത്രക്കാരെ പേടിപ്പിച്ച് കിലോമീറ്ററുകൾ ഓടുകയായിരുന്നു. ചേർത്തല ഇടപ്പള്ളി ദേശിയ പാതയിലെ അരൂരിൽ നിന്നുള്ള കാഴ്ച.
വിരൽ യുദ്ദം... കുടിവെള്ള പദ്ധതിയിലെ അഴിമതി സി.ബി.ഐ. അന്വേഷിക്കുക, കുടിവെള്ളം ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കോൺഗ്രസ് ആലപ്പുഴ സൗത്ത്, നോർത്ത് ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തിൽ വാട്ടർ അതോറിറ്റി ഓഫീസിനു മുന്നിലേക്ക് നടന്ന മാർച്ചിൽ സംഘർഷത്തെ തുടർന്ന് അറസ്റ്റുചെയ്തു മാറ്റിയ പ്രവർത്തകനും പൊലീസ് ഉദ്യോഗസ്ഥനും തമ്മിൽ പരസ്പരം വിരൽ ചുണ്ടി പ്രതിരോധിച്ചപ്പോൾ.
പ്രസവ ആനുകൂല്യ കുടിശ്ശിക 13000 രൂപ ഉടൻ വിതരണം ചെയ്യുക ,തയ്യൽ തൊഴിലാളി ക്ഷേമനിധി സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു ആൾ കേരള ടെയ്ലേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിനു മുന്നിലേക്ക് നടത്തിയ മാർച്ചിൽ പങ്കെടുക്കുവാൻ അമ്മമാർക്കൊപ്പം എത്തിയ കുട്ടികൾ.
യാക്കോബായ സഭ ദേവാലയ സംരക്ഷണ സമിതിയുടെ അഭിമുഖ്യത്തിൽ സെക്രട്ടേറിയറ്റ് പടിക്കൽ നടത്തി വരുന്ന സഹനസമരത്തിൽ ഇടുക്കി ഭദ്രാസനാധിപൻ മോർ പീലക്സിനോസ് സക്കറിയാസ് മെത്രാപ്പോലീത്താ ഉദ്ഘാടനം ചെയ്യുന്നു. സമരസമിതി ജനറൽ കൺവീനർ ഡി തോമസ് കൈയത്ര, കൺവീനർമാരായ ഫാ തോമസ് പൂതിയോട്ട്, ഫാം ജോൺ ഐപ്പ്, ഫാ ബിബിൻ ബേബി എന്നിവർ സമീപം.
നിങ്ങളു കൊയ്യും വയലെല്ലാം... ആലപ്പുഴ മങ്കൊമ്പ് ചെറുക്കുപുറം പാടശേഖരത്തെ വീണ നെൽക്കതിരുകൾ യന്ത്രമുപയോഗിച്ച് കൊയ്യുമ്പോൾ നെൽമണികൾ കൊത്തി പെറുക്കുവാൻ പാടത്തിറങ്ങിയ പക്ഷിക്കൂട്ടം.
കേരള കൾച്ചറൽ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം സത്യൻ സ്മാരക മഹാളിൽ നടന്ന നൂറ്റി ഏഴാമത് സത്യൻ ജന്മവാർഷികാഘോഷത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് പ്രമുഖ ചലച്ചിത്ര സംവിധായകനും ഗാനരചയിതാവുമായ ശ്രീകുമാരൻതമ്പിയെ എം.വിൻസെന്റ് എം.എൽ.എ പൊന്നാടയണിയിച്ച് ഉപഹാരം നൽകി ആദരിക്കുന്നു.എം.എൽ.എമാരായ വി.കെ പ്രശാന്ത്,കെ.ആൻസലൻ എന്നിവർ സമീപം
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com