കൊച്ചി ലുലുവിൽനടക്കുന്ന മാങ്കോ ഫെസ്റ്റിൽ വ്യത്യസ്ഥയിനം മാമ്പഴങ്ങൾ നോക്കുന്നവർ
കേൾവിശക്തി കുറഞ്ഞവർക്കായി മോഹിനിയാട്ടം ആസ്പദമാക്കി മേതിൽ ദേവിക തയാറാക്കിയ ഹ്രസ്വചിത്രം ക്രോസോവറിൻ്റെ പ്രദർശനം കാണാൻ കോട്ടയം സി.എം.എസ് കോളേജിലെത്തിയ നീർപ്പാറ ബധിര വിദ്യാലയത്തിലെ വിദ്യാർത്ഥിനികളെ മേതിൽ ദേവിക സ്വീകരിക്കുന്നു
കൊച്ചി ലുലു മാങ്കോ ഫെസ്റ്റ് ഉദ്ഘാടനം ചെയ്ത ശേഷം വ്യത്യസ്ഥയിനം മാമ്പഴങ്ങൾ പരിചയപ്പെടുന്ന നടൻ ഷൈൻ ടോം ചാക്കോ. ലുലു ഹൈപ്പർമാർക്കറ്റ് ജനറൽ മാനേജർ സുധീഷ് നായർ, സീനിയർ ഓപ്പറേഷൻസ് മാനേജർ ഒ. സുകുമാരൻ, ഡെപ്യൂട്ടി ജനറൽ മാനേജർ ജോ പൈനേടത്ത് തുടങ്ങിയവർ സമീപം
ആലപ്പുഴ ബീച്ചിൽ നിർമ്മിക്കുന്ന സമാന്തര ബൈപ്പാസ് നിർമ്മാണ ജോലിയിലേർപ്പെട്ടിരിക്കുന്ന തൊഴിലാളി. സുരക്ഷാ മുൻകരുതലുകൾ എടുത്താണ് ജോലിയെങ്കിലും കാണണുന്നവരെ ആദ്യ കാഴ്ചയിൽ ഭയാശങ്കയിലാക്കും
അമൃത് പദ്ധതിയിലുൾപ്പെടുത്തി കാപ്പിൽമുക്കിനു സമീപം നിർമ്മി​ച്ച വാട്ടർ ടാങ്ക് തുറന്നു കൊടുക്കാത്തതിൽ പ്രതിഷേധിച്ചു കോൺഗ്രസ് ആലപ്പുഴ നോർത്ത് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ മാർച്ചും ധർണയും കെ.പി.സി.സി നിർവാഹക സമിതി അംഗം അഡ്വ.ഡി.സുഗതൻ ഉദ്‌ഘാടനം ചെയ്യുന്നു
കെ. എസ്. ഇ. ബി പെൻഷനേഴ്സ് അസാേസിയേഷൻ 38-ാം സംസ്ഥാന സമ്മേളനത്തിൻറെ സ്വാഗത സംഘ രൂപീകരണ യോഗം പി.പി . ചിത്തരഞ്ജൻ എം. എൽ. എ ഉദ്‌ഘാടനം ചെയ്യുന്നു
കളിച്ചു ഉല്ലസിച്ച്...അവധിക്കാലം മൊബൈൽ ഫോണുകളിൽ മാത്രം ഒതുക്കുന്ന ന്യൂജനറേഷൻ കുട്ടികളിൽ നിന്നും കൂട്ടുകാരുമൊത്ത് പാടത്തെ കണ്ടത്തിൽ ക്രിക്കറ്റ് കളിച്ച് വേനലവധി ആഘോഷമാക്കുകയാണ് ഈ കുട്ടികൾ. തൃശൂർ കുറ്റൂർ പാടശേഖരത്തിൽ നിന്നുമുള്ള ചിത്രം .
മലമ്പുഴയിലെ കാട്ടാന ശല്യം കുറയ്ക്കുന്നതിനായി ആനകളുടെ വരവറിയാൻ വിവിധ ഇടങ്ങളിൽ സ്ഥാപിച്ച കാമറ, സെൻസർ ഉൾപ്പടെയുള്ള ഉപകരണങ്ങൾ പരിശോധിക്കുന്നതിന് ഒലവക്കോട് ധോണിയിൽ നിിന്ന് എത്തിച്ച കുങ്കിയാന അഗസ്ത്യൻ പന്നിമടയിലെ വനമേഖലയിൽ. ഉപകരണങ്ങൾ വഴി ആനയുടെ വരവ് വനംവകുപ്പിന് തിരിച്ചറിയാനാകും. രാത്രിയിലും പരിശോധന നടത്തു .
പാലക്കാട് വിക്ടോറിയ കോളേജിന് സമീപം പറക്കുന്നം ഭാഗത്ത് റോഡ് അരിയിലെ കുഴിയിൽ സ്കൂട്ടർ യാത്രക്കാരനായ വടക്കന്തറ സ്വദേശി സുധാകരൻ അപകടത്തിൽ പെട്ട് സ്ഥലം ആശുപത്രി ചികിത്സയിൽ ഇരികെ മരണം സംഭവിച്ചു.
പെയ്യാനുറച്ച്...കനത്ത മഴയ്ക്ക് മുന്നോടിയായി ആകാശം ഇരുണ്ടപ്പോൾ. എറണാകുളം തോപ്പുംപ്പടിയിൽ നിന്നുള്ള കാഴ്ച
എറണാകുളം നഗരത്തിലെ കെട്ടിടത്തിൽ ചുവരിലെ സീരിയൽ ബൾബുകൾ ജനൽ വിരികൾക്കിടയിലൂ‌ടെ കൈയിട്ട് ശരിയാക്കുന്ന തൊഴിലാളി
കാടേറാൻ വാ കൂടേറാൻ വാ... കുട്ടമ്പുഴ ഗ്രാമ പഞ്ചായത്തിലെ ബ്ളാവനയിൽ നിന്ന് കല്ലേലിമേടിലേക്ക് പോകുവാനായി വള്ളങ്ങൾ കൂട്ടിക്കെട്ടിയ കടത്തിലൂടെ ജീപ്പ് അക്കരയ്ക്ക് എത്തിക്കുന്നു. കല്ലേലിമേടിലെ കാഴ്ചകൾ കാണാനെത്തുന്ന സഞ്ചാരികളുമായി ജീപ്പ് ‌ഈ കടത്ത് കടന്നാണ് പോകുന്നത്.
ചുവന്ന്...നിത്യേന നിരവധി ടൂറിസ്റ്റുകളെത്തുന്ന ഇടുക്കി ചിന്നക്കനാലിൽ നിന്നുള്ള അസ്തമയക്കാഴ്ച
ചുവന്ന്... നിത്യേന നിരവധി ടൂറിസ്റ്റുകളെത്തുന്ന ഇടുക്കി ചിന്നക്കനാലിൽ നിന്നുള്ള അസ്തമയക്കാഴ്ച.
പച്ചപ്പിൽ...മാങ്കുളം മൂന്നാർ റൂട്ടിലെ തേയില തോട്ടത്തിൽ ജോലിചെയ്യുന്ന തൊഴിലാളി
പച്ചപ്പിൽ...മാങ്കുളം മൂന്നാർ റൂട്ടിലെ തേയില തോട്ടത്തിൽ നിന്നുള്ള കാഴ്ച
പച്ചപ്പിൽ...മാങ്കുളം മൂന്നാർ റൂട്ടിലെ തേയില തോട്ടത്തിൽ നിന്നുള്ള കാഴ്ച
എറണാകുളം നഗരത്തിൽ പെയ്ത ചാറ്റൽ മഴയിലൂടെ കുട ചൂടി പോകുന്ന യുവതികൾ
എറണാകുളം നഗരത്തിൽ പെയ്ത ചാറ്റൽ മഴയിലൂടെ മഴക്കോട്ട് ധരിച്ച് നീങ്ങുന്ന ഇരചക്രവാഹനങ്ങൾ
ബാബു ചാഴികാടനെ അനുസമരിച്ച്.... കോട്ടയം ദർശന ഓഡിറ്റോറിയത്തിൽ യൂത്ത് ഫ്രണ്ട് എംന്റെ നേതൃത്വത്തിൽ നടത്തിയ ബാബു ചാഴികാടൻ അനുസ്മരണം ഉദ്ഘാടനം ചെയ്ത മന്ത്രി റോഷി അഗസ്റ്റിൻ തോമസ് ചാഴികാടൻ എംപിയുമായി സംസാരിക്കുന്നു.അഡ്വ.ജോബ് മൈക്കിൾ എം.എൽ.എ,സ്റ്റീഫൻ ജോർജ് തുടങ്ങിയവർ സമീപം
  TRENDING THIS WEEK
ഇന്നലെ പുലർച്ചെ പെയ്ത കനത്ത മഴയിൽ ചേളന്നൂർ 7/6ന് സമീപം തെങ്ങ്‌ പൊട്ടി വീണപ്പോൾ.
കോഴിക്കോട് ചാലപ്പുറം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനികൾ തങ്ങളുടെ പ്ലസ് ടു പരീക്ഷാഫലം സുഹൃത്തുക്കളെ വിളിച്ചറിയിച്ച് സന്തോഷം പങ്കിടുന്നു.
അഗസ്ത്യമൂഴിയിലെ തോട്ടത്തിലൂടെ ഉപയോഗശൂന്യമായ വാഴക്കുലകൾ വെട്ടി നടന്നുവരുന്ന കർഷകൻ വേണുദാസ്
കുടിവെള്ളം തേടി... വരണ്ടുണങ്ങുകയാണ് നാടും നഗരവും . കുളിക്കാൻ പോയിട്ട് കുടിക്കാൻ പോലും ഇറ്റു വെള്ളമില്ല. ഏത് വരൾച്ചാ കാലത്തും സമൃദ്ധമായിട്ടൊഴുകാറുള്ള കോഴിക്കോട് പുല്ലൂരാംപാറയിലെ മഞ്ഞപ്പൊയിൽ പാലത്തിന് മുകളിൽ നിന്നുള്ള പുഴക്കാഴ്ച..
പെയ്യാനുറച്ച്...കനത്ത മഴയ്ക്ക് മുന്നോടിയായി ആകാശം ഇരുണ്ടപ്പോൾ. എറണാകുളം തോപ്പുംപ്പടിയിൽ നിന്നുള്ള കാഴ്ച
ചൂടിൽ കരിഞ്ഞ്... നഗര സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി നട്ടുപിടിപ്പിച്ച ചെടികൾ കനത്ത ചൂടിനെത്തുടർന്ന് ഉണങ്ങിക്കരിഞ്ഞപ്പോൾ. രാജേന്ദ്ര മൈതാനിക്ക് സമീപത്തെ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ നിന്നുള്ള കാഴ്ച
തിരുവനന്തപുരം നഗരത്തിൽ പെയ്‌ത ശക്തമായി മഴയിൽ നിന്ന്
അണയാത്ത ഓർമ്മകൾ..കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ജോലിക്കിടെ കുത്തേറ്റ് മരിച്ച ഡോക്ടർ വന്ദന ദാസിന്റെ കടുത്തുരുത്തി മുട്ടുചിറയിലെ വീട്ടുമുറ്റത്തെ അസ്ഥിത്തറയിൽ രാവിലെ വിളക്ക് തെളിക്കുന്ന പിതാവ് മോഹൻദാസ്
ഓർമ്മയിൽ വിതുമ്പി... കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ജോലിക്കിടെ കുത്തേറ്റ് മരിച്ച ഡോക്ടർ വന്ദന ദാസിന്റെ ഓർമ്മയിൽ കടുത്തുരുത്തി മുട്ടുചിറയിലെ വീടിന്റെ വരാന്തയിൽ ഇരുന്ന് വിതുമ്പുന്ന പിതാവ് മോഹൻദാസ്. സമീപം വീട്ടുമുറ്റത്തെ വന്ദനദാസിന്റെ അസ്ഥിത്തറയും കാണാം.
വേനലും വള്ളിയും ... മധ്യവേനൽ അവധി ദിവസങ്ങൾ ആഘോഷകരമാക്കുന്ന കുട്ടികൾ വേരാൽ വള്ളിയിൽ തുങ്ങികളിക്കുന്നു പാലക്കാട് ആനിക്കോട് ആലിൻചുവട് ബസ് സ്റ്റോപ്പിൽ നിന്നും
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com