അഴിക്കോടൻ രാഘവൻ രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് തൃശൂർ ചെട്ടിയങ്ങാടിയിൽ അഴിക്കോടൻ രാഘവൻ കുത്തേറ്റ് വീണ സ്ഥലത്ത് തീർത്ത സ്മൃതി മണ്ഡപത്തിൽ പുഷ്പചക്രം അർപ്പിക്കുന്ന സി.പി.എം ജില്ലാ സെക്രട്ടറി എം.എം വർഗ്ഗീസ്
പൂന്തുറ എസ് എം ലോക്കിന് സമീപം വള്ളിപ്പടർപ്പുകൾ പടർന്ന് പിടിച്ച് അറവ് പ്ലാസ്റ്റിക് പോലുള്ള മാലിന്യങ്ങൾ അടിഞ്ഞുകൂടി ഒഴുക്ക് നിലച്ച പാർവതി പുത്തനാർ നാട്ടുകാരുടെ സഹകരത്തോടെ ശുജീകരിക്കുന്നു
കൊവിഡ് പ്രോട്ടോക്കോളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചതിനെ തുടർന്ന് ഹോട്ടലുകളിൽ ഭക്ഷണം കഴിക്കാൻ എത്തിയവർ
കൊവിഡ് പ്രോട്ടോക്കോളിൽ കൂടുതൽ ഇളവുകൾ വന്നതോടെ സർക്കാർ ഓഫീസുകളിൽ കൂടുതൽ ജീവനക്കാർ എത്തിതുടങ്ങി. പബ്ലിക് ഓഫീസിൽ കൂടുതൽ ജീവനക്കാർ ജോലിക്കെത്തിയപ്പോൾ
ഞാനാണ് താരം...തിരക്കൊഴിഞ്ഞ എറണാകുളം കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിൽ അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന പശു
കേന്ദ്ര സർക്കാരിന്റെ കർഷക, തൊഴിലാളി ദ്രോഹ ബില്ലുകൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയൻ ഏജീസ് ഓഫീസിനുമുന്നിലേക്ക് നടത്തിയ ദേശീയ പ്രക്ഷോഭം ആനത്തലവട്ടം ആനന്ദൻ ഉദ്‌ഘാടനം ചെയ്യുന്നു
സ്വർണ കള്ളക്കടത്ത് കേസിൽ മന്ത്രി കെ. ടി. ജലീൽ രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റിനുമുന്നിൽ നടത്തുന്ന യുവമോർച്ച സംസ്ഥാന പ്രസിഡന്റ്‌ സി. ആർ പ്രഫുൽ കൃഷ്ണൻ നടത്തുന്ന രാപ്പകൽ സമരം കുമ്മനം രാജശേഖരൻ ഉദ്‌ഘാടനം ചെയ്യുന്നു
മൂലത്തറ ഡാം തുറന്നതിനെ തുടർന്ന് പെരുമാട്ടി അണപ്പാടം കോസ് വേ കിഞ്ഞൊഴുക്കുന്നു.
കോട്ടയം ജനറൽ ആശുപത്രിയിലെ വിവിധപദ്ധതികൾ മന്ത്രി കെ.കെ.ശൈലലജ വീഡിയോ കോൺഫറൻസലൂടെ ഉദ്‌ഘാടനം ചെയ്തതായി പ്രഖ്യാപിച്ചശേഷം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഫലകം അനാശ്ചാദനം ചെയ്യുന്നു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ,വൈസ് പ്രസിഡന്റ് ഡോ.ശോഭാ സലിമോൻ,സി.പിഎം.ജില്ലാ സെക്രട്ടറി വി.എൻ.വാസവൻ,സഖറിയാസ് കുതിരവേലി,നഗരസഭാധ്യക്ഷ ഡോ.പി.ആർ.സോന,ആശുപത്രി സൂപ്രണ്ട് ഡോ.ആർ.ബിന്ദുകുമാരി,പികെ.ആനന്ദകുട്ടൻ തുടങ്ങിയവർ സമീപം
തൃശൂർ പൂങ്കുന്നം സെന്ററിൽ റോഡ് തകർന്ന് വെള്ളം കെട്ടി നിൽക്കുന്നതിൽ പ്രതിഷേധിച്ച് കേരള ബ്രാഹ്മണസഭയുടെ നേതൃത്വത്തിൽ പ്രതീകാത്മകമായി കടലാസ് വഞ്ചി ഒഴുക്കി പ്രതിഷേധിച്ചപ്പോൾ ജില്ലാ സെക്രട്ടറി ഡി.മൂർത്തി, ടൗൺ യൂണിറ്റ് സെക്രട്ടറി ടി.എസ്.വിശ്വനാഥ അയ്യർ, ജില്ലാ ഖജാൻജി കെ.ആർ.ജയറാം ജോയിന്റ് സെക്രട്ടറി മാരായ ടി.വി.നാരായണൻ, ടി.ആർ.ഹരിഹരൻ, ടി.കെ.കണ്ണൻ എന്നിവർ സമീപം
കാലാവധി കഴഞ്ഞ സിവിൽ പൊലീസ് ഓഫീസർ റാങ്ക് ലിസ്റ്റിൽ നിന്നും നിയമനം നടത്തണമെന്നാവശ്യപ്പെട്ട് റാങ്ക് ഹോൾഡേഴ്സ് നടത്തിയ സെക്രട്ടേറിയറ്റ് ധർണ
"പ്രതിരോധമാണ് പ്രധാനം"സർക്കാർ അഴിമതികൾ സിബിഐ അന്വേഷിക്കുക. എൻ ഐ എ ചോദ്യം ചെയ്ത മന്ത്രി കെ.ടി ജലീൽ രാജിവയ്ക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് യുഡിഎഫ് സെക്രട്ടേറിയറ്റിന് മുന്നിൽ സംഘടിപ്പിച്ച സത്യാഗ്രഹ സമരത്തിന്റെ ഉദ്ഘാടന ചടങ്ങിന് ശേഷം പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല മസ്‌ക്കണിഞ്ഞു തിരികെ മടങ്ങുന്നു
കേന്ദ്രസസർക്കാരിന്റെ കർഷക ബില്ലിനെതിരെ സംസ്ഥാനവ്യാപകമായി നടക്കുന്ന പ്രതിഷേധത്തിന്റെ ഭാഗമായി കോട്ടയം ഹെയ്ഡ്പോസ്റ്റ് ഓഫീസിനു മുന്നിൽ കേരളാകോൺഗ്രസ് (എം)ന്റെ നേതൃത്വത്തിൽ നടന്ന ധർണ്ണ മോൻസ് ജോസഫ് എം.എൽ.എ ഉദ്‌ഘാടനം ചെയ്യുന്നു.
പുറകിൽനിന്നുള്ള കുത്ത്... മുഖ്യമന്ത്രി പിണറായിവിജയൻ, മന്ത്രി ജലീൽ എന്നിവർക്കെതിരെ എ.ബി.വി.പിയുടെ നേതൃത്വത്തിൽ ജില്ലാ പൊലീസ് മേധാവിയുടെ കാര്യാലയത്തിലേക്ക് നടന്ന മാർച്ചിൽ അറസ്റ്റ് ചെയ്ത് വാഹനത്തിൽ കയറ്റിയ പ്രവർത്തകനെ പൊലീസ് ലാത്തികൊണ്ട് കുത്തിയത് ചോദ്യംചെയ്യുന്നു.
മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി ജലീൽ എന്നിവർക്കെതിരെ എ.ബി.വി.പിയുടെ നേതൃത്വത്തിൽ ജില്ലാ പൊലീസ് മേധാവിയുടെ കാര്യാലയത്തിലേക്ക് നടന്ന മാർച്ചിൽ പൊലീസ് പ്രവർത്തകരെ വളഞ്ഞിട്ടു മർദ്ദിക്കുന്നു.
അണയാത്തസമരാവേശം... മുഖ്യമന്ത്രി പിണറായിവിജയൻ, മന്ത്രി ജലീൽ എന്നിവർക്കെതിരെ എ.ബി.വി.പിയുടെ നേതൃത്വത്തിൽ ജില്ലാ പൊലീസ് മേധാവിയുടെ കാര്യാലയത്തിലേക്ക് നടന്ന മാർച്ചിൽ പൊലീസ് ജലപീരങ്കിപ്രയോഗിച്ചപ്പോൾ ബാരിക്കേഡിൽ ചാടിചവുട്ടുന്ന പ്രവർത്തകൻ.
കേരള ഗ്രീൻ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം കവടിയാർ കൊട്ടാരവളപ്പിലെ കൃഷിതോട്ടത്തിൽ നടത്തിയ ജൈവ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് ഉത്സവം പൂയം തിരുനാൾ ഗൗരി പർവ്വതി ബായ് നിർവഹിക്കുന്നു. അശ്വതി തിരുനാൾ ഗൗരി ലക്ഷ്‌മി ബായ്, മക്കളായ മാർത്താണ്ഡവർമ്മ, ആദിത്യ വർമ്മ എന്നിവർ സമീപം.
ചൂരൽ പ്രയോഗം... മന്ത്രി കെ.ടി ജലീൽ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.യു പ്രവർത്തകർ തൃശൂർ സിറ്റി പൊലീസ് കമ്മീഷണറുടെ ഓഫീസിലേക്ക് സംഘടിപ്പിച്ച മാർച്ച് അക്രമാസക്തമായതിനെ തുടർന്ന് പൊലീസ് ലാത്തി വീശുന്നു.
രണ്ടാം സാലറികട്ടിനെതിരെ കെ.എസ്.ടി.യു മലപ്പുറത്ത് നടത്തിയ പ്രതിഷേധ പ്രകടനം.
കടൽക്ഷോഭത്തിൽ തകർന്ന് ശഖുംമുഖം.
  TRENDING THIS WEEK
ജമ്മു കശ്മീരിലെ പിയർ ബുദാൻ അലി ഷായുടെ ദർഗ ജെകെയിലെ സാമുദായിക ഐക്യത്തിന് ഉദാഹരണമാണ്.. എല്ലാ മതസ്ഥർക്കും ഇവിടെ വരാൻ കഴിയും എന്നതാണ് ഈ പള്ളിയുടെ പ്രത്യേകത.
ഇന്ത്യയിൽ ഏകദേശം 40 ലക്ഷം മറവി രോഗികൾ ഉണ്ടെന്ന സത്യമറിഞ്ഞാൽ നിങ്ങൾ ഞെട്ടും.40 വയസ്സിനു മേൽ ഇത്തരം അവസ്ഥ അനുഭവിക്കുന്നവർ നിർബന്ധമായും ചികിത്സ തേടണം. അൽഷിമേഴ്സ് രോഗം പൂർണമായി ചികിത്സിച്ചു മാറ്റാനായില്ലെങ്കിലും തീവ്രത കുറയ്ക്കാൻ സാധിക്കുമെന്ന് എസ് യു ടി ആശുപത്രിയിലെ കൺസൽട്ടന്റ് ന്യൂറോളജിസ്ര് ഡോ. സുശാന്ത് പറയുന്നു
അടി പേടിച്ച് അടവൊന്ന് മാറ്റി... മന്ത്രി കെ.ടി ജലീല്‍ രാജിവെക്കണമെന്നാവിശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ്സ് കോഴിക്കോട് കലക്ട്രേറ്റിലേക്ക് നടത്തിയ മാർച്ചിനിടെ പൊലീസിന്റെ ഷീൽഡ് തട്ടിയെടുത്ത് ലാത്തി ചാർജിനെ നേരിടുന്ന കോണ്‍ഗ്രസ്സ് പ്രവർത്തകൻ
യൂത്ത് കോൺഗ്രസ് കൊല്ലം കളക്ടറേറ്റിലേക്ക് നടത്തിയ മാർച്ചിൽ പ്രവർത്തകരും പൊലീസും തമ്മിൽ വാക്കേറ്റമുണ്ടായപ്പോൾ.
എന്താപ്പാ ദ്... മന്ത്രി കെ.ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് യുവമോർച്ച മലപ്പുറം ജില്ലാ കമ്മിറ്റി നടത്തിയ മാർച്ചിനെ തുടർന്ന് കലക്ടറേറ്റ് കവാടം അടച്ചത് കാരണം കളക്ട്രേറ്റിൽ അത്യാവശ്യത്തിനെത്തിയ സ്ത്രീ അകത്ത് കയറാനാവാതെ വിഷമിച്ചപ്പോൾ.
ഇത് സ്ട്രേങ്ങാ ... മന്ത്രി കെ.ടി.ജലീലിൻ്റെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ പാലക്കാട് കളക്ട്രറ്റിലേക്ക് നടത്തുന്ന മാർച്ചിൽ മ്പാരിക്കേഡിൽ ചവിട്ടി ബലം നോക്കുന്ന പോലീസുക്കാരൻ
കുരുക്ക് മാറ്റാൻ...കുണ്ടന്നൂർ ജംഗ്ഷനിൽ റോഡിലെ കുഴികൾ അടയ്ക്കുന്ന പൊലീസും ജോലിക്കാരും. നിത്യേന വലിയ ഗതാഗത കുരുക്കാണ് ഇവിടെ അനുഭവപ്പെടുന്നത്
മഴ
മോദി
ജ​ലീ​ലി​ന്റെ​ ​കോ​ലം​ ​പ്ര​തീ​കാ​ത്മ​ക​മാ​യി​ ​അ​റ​ബി​ക്ക​ട​ലി​ൽ​ ​എ​റി​ഞ്ഞു​ ​പ്ര​തി​ഷേ​ധി​ക്കുന്നു
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com