ശ്രീനാരായണഗുരുദേവ സമാധിയോടനുബന്ധിച്ച് കോട്ടയം നാഗമ്പടം മഹാദേവ ക്ഷേത്രാങ്കണണത്തിലെ ശിവഗിരി തീർത്ഥാടന സ്മാരക പവലിയനിൽ നടത്തിയ ഗുരുപൂജക്ക്ശേഷം ഗുരുദേവക്ഷേത്രത്തിലേക്ക് നടന്ന ബ്രഹ്മകലശ പ്രദക്ഷിണം
ശ്രീനാരയണ ഗുരുദേവന്റെ 93 മത് സമാധി ദിനത്തിൽ ശിവഗിരിയിൽ നടന്ന മഹാ സമാധി പൂജയിൽ പങ്കെടുക്കുവാനെത്തിയ ശ്രീനാരായണീയ ഭക്തർ. കൊവിഡ് 19 പ്രോട്ടോക്കോൾ ഉളളതിനാൽ വളരെ കുറച്ചുപേർക്ക് മാത്രമേ സമാധി പൂജയിൽ പങ്കെടുക്കുവാനായുള്ളൂ.
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ പിടിയിലായ ഭീകരർ ഷുഹൈബും മുഹമ്മദ്‌ ഗുൽനവാസും.
ശ്രീനാരായണ ഗുരുദേവന്റെ 93 മത് സമാധി ദിനത്തിൽ ശിവഗിരി മഹാസമാധിയിൽ നടന്ന സമാധി പൂജയിൽ പങ്കെടുക്കുവാനെത്തിയ ഗവ
വൈള്ളത്തിലാറാടി...കനത്ത മഴയെ തുടർന്ന് പീച്ചി ഡാമിൻ്റെ ഷട്ടറുകൾ തുറന്നപ്പോൾ
ലോകസഭയിലും രാജ്യസഭയിലും കേന്ദ്രസർക്കാർ പാസ്സാക്കിയ കർഷകബില്ലുകൾ കർഷകരെ വഞ്ചിക്കുന്ന ബില്ലാണെന്ന് ആരോപിച്ച് രാജ്ഭവനിലേക്ക് മാർച്ച് നടത്തിയ കോൺഗ്രസ്സ് പ്രവർത്തകർ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കോലത്തിനൊപ്പം കർഷബില്ലും കത്തിച്ച് പ്രതിഷേധിക്കുന്നു
തലസ്ഥാനത്ത് ഇന്ന് അനാവരണം ചെയ്ത ശ്രീനാരായണ ഗുരുദേവന്റെ പ്രതിമ നിർമ്മിച്ച ശിൽപി ഉണ്ണി കാനായിയെ മുഖ്യമന്ത്രി പിണറായി വിജയൻ ആദരിക്കുന്നു. മന്ത്രിമാരായ കടകംപളളി സുരേന്ദ്രൻ, എ.കെ.ബാലൻ, എം.എൽ.എമാരായ വി.കെ. പ്രശാന്ത്, വി.എസ്. ശിവകുമാർ, ചെമ്പഴന്തി നാരായണഗുരുകുലം സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ എന്നിവർ സമീപം
ജലഗതാഗത വകുപ്പിന്റെ സർവീസ് നടത്തുന്ന ബോട്ട്. എറണാകുളം ഗോശ്രീ പാലത്തിൽ നിന്നുള്ള കാഴ്ച
ശ്രീനാരയണഗുരു മഹാ സമാധിദിനാത്തോടനുബബിച്ച് എസ്.എൻ.ഡി.പി യോഗം പാലക്കാട് താലൂക്ക് യൂണിയൻ ഓഫീസിൽ യൂണിയൻ സെക്രട്ടറി കെ.ആർ.ഗോപിനാഥിൻ്റെ നേതൃത്വത്തിൽ നടത്തിയ പുഷ്പ്പാർച്ചന
മയക്കം...തിരക്കൊഴിഞ്ഞ റോഡിൽ കിടന്നുറങ്ങുന്ന തെരുവ് നായ. എറണാകുളം കണ്ടൈനർ റോഡിൽ നിന്നുള്ള കാഴ്ച
ഇന്ന് നഗരത്തിൽ പെയ്ത മഴയിൽ കുട്ടിയുമായി സ്കൂട്ടറിൽ പോകുന്നവർ.സെക്രട്ടേറിയറ്റിനുമുന്നിൽ നിന്നുള്ള ദൃശ്യം
വിഖ്യാതമായ " നമുക്ക് ജാതിയില്ല" വിളംബരത്തിന്റെ നൂറാം വാർഷിക സ്‌മരണക്കായി തലസ്ഥാനത്ത് സ്ഥാപിച്ച ശ്രീനാരായണ ഗുരുദേവന്റെ പ്രതിമയുടെ അനാവരണം മുഖ്യമന്ത്രി പിണറായി വിജയൻ മഹാസമാധി ദിനത്തിൽ നിർവഹിക്കുന്നു. ശിൽപി ഉണ്ണി കാനായി, മന്ത്രിമാരായ കടകംപളളി സുരേന്ദ്രൻ, എ.കെ.ബാലൻ, വി.എസ്.ശിവകുമാർ എം.എൽ.എ എന്നിവർ സമീപം
വീട്ടിലേക്കുള്ള വഴി..., തിരുവാതുക്കൽ മാണിക്കുന്നം റോഡ് ഉയർത്തി പുനർനിർമ്മിച്ചപ്പോൾ നഗരത്തിൽ അനുഭവപ്പെട്ട ശക്തമായ മഴയിൽ വെള്ളം ഒഴുകിപോകുവാൻ സൗകര്യമില്ലാത്തതിനെത്തുടർന്ന് വെള്ളക്കെട്ടിലായ നാടുവത്രമാലിയിൽ പ്രമോദിന്റെ വീട്. റോഡുകൾ പുനർനിർമ്മിക്കുമ്പോൾ വശങ്ങളിൽ ഓടകൾ ഉണ്ടാവാത്തതാണ് ഇത്തരം വെള്ളക്കെട്ടുകൾക്ക് കാരണമാകുന്നത്.
പാലക്കാട് നഗരസഭാ പരിധിയിൽ കൊവിഡ് 19 രോഗവ്യാപനതെ തുടർന്ന് ശകുംന്തള ജംക്ഷൻ മുതൽ മേലാമുറി വരെ കണ്ടൈൻമെൻ്റ് സോൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ ഒഴിഞ്ഞ് കിടക്കുന്ന വലിയങ്ങാടി.
പച്ചപ്പിൽ...പച്ചപ്പിലേക്ക് ജെ.സി.ബിയുടെ കൈകൾ നീട്ടിയിരിക്കുന്ന കാഴ്ച. ചേർത്തല തൃച്ചാറ്റുകുളത്ത് നിന്ന്
ശ്രീനാരായണ ഗുരുദേവന്റെ പ്രതിമയുടെ അനാവരണം ചടങ്ങിന്റെ ഒരുക്കങ്ങൾ സ്ഥലം സന്ദർശിച്ച് വിലയിരുത്തുന്ന വി.എസ്.ശിവകുമാർ എം.എൽ.എ
ശ്രീനാരായണ ഗുരുദേവന്റെ പ്രതിമയുടെ അനാവരണം ചടങ്ങിന്റെ ഒരുക്കങ്ങൾ വിലയിരുത്തുവാൻ എത്തിയ മന്ത്രി കടകംപളളി സുരേന്ദ്രനോട് ശില്പി ഉണ്ണി കാനായിമായി സംസാരിക്കുന്നു
ഇന്നലെ പെയ്ത ശക്തമായ മഴയിൽ കുടയും ചൂടി സൈക്കിളിൽ യാത്ര ചെയ്യുന്ന വയോധികൻ വഞ്ചിയൂരിൽ നിന്നുള്ള ദൃശ്യം
മതിലുകൾ... വഴിയരികിലെ മതിലിനു മുകളിൽ ഇരിക്കുന്ന കാക്കയെ എത്തിപ്പിടിക്കുവാൻ ശ്രമിക്കുന്ന തെരുവ് നായ. കോട്ടയം മണിയാപറമ്പിൽ നിന്നുള്ള കാഴ്ച.
തിരുവനന്തപുരം നഗരസഭ പേരൂർക്കട മാർക്കറ്റിൽ സ്ഥാപിച്ചിട്ടുള്ള എയറോബിക് ബിൻ നവീകരണ പ്രവർത്തികളുടെ ഉദ്ഘാടനം മേയർ കെ.ശ്രീകുമാർ നിർവഹിക്കുന്നു,ഡെപ്യൂട്ടി മേയർ അഡ്വ.രാഖി രവികുമാർ,നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്മാരായ എസ്.പുഷ്പലത, പാളയം രാജൻ,ഐപി. ബിനു,സി.സുദർശനൻ, വാർഡ് കൗൺസിലർ പി.എസ് അനിൽ കുമാർ തുടങ്ങിയവർ സമീപം
  TRENDING THIS WEEK
ജമ്മു കശ്മീരിലെ പിയർ ബുദാൻ അലി ഷായുടെ ദർഗ ജെകെയിലെ സാമുദായിക ഐക്യത്തിന് ഉദാഹരണമാണ്.. എല്ലാ മതസ്ഥർക്കും ഇവിടെ വരാൻ കഴിയും എന്നതാണ് ഈ പള്ളിയുടെ പ്രത്യേകത.
ഇന്ത്യയിൽ ഏകദേശം 40 ലക്ഷം മറവി രോഗികൾ ഉണ്ടെന്ന സത്യമറിഞ്ഞാൽ നിങ്ങൾ ഞെട്ടും.40 വയസ്സിനു മേൽ ഇത്തരം അവസ്ഥ അനുഭവിക്കുന്നവർ നിർബന്ധമായും ചികിത്സ തേടണം. അൽഷിമേഴ്സ് രോഗം പൂർണമായി ചികിത്സിച്ചു മാറ്റാനായില്ലെങ്കിലും തീവ്രത കുറയ്ക്കാൻ സാധിക്കുമെന്ന് എസ് യു ടി ആശുപത്രിയിലെ കൺസൽട്ടന്റ് ന്യൂറോളജിസ്ര് ഡോ. സുശാന്ത് പറയുന്നു
മന്ത്രി ജലീൽ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് മഹിളാമോർച്ച ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടയം കളക്ട്രേറ്റിലേക്ക് മാർച്ച് നടത്തിയ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നു
യൂത്ത് കോൺഗ്രസ് കൊല്ലം കളക്ടറേറ്റിലേക്ക് നടത്തിയ മാർച്ചിൽ പ്രവർത്തകരും പൊലീസും തമ്മിൽ വാക്കേറ്റമുണ്ടായപ്പോൾ.
മന്ത്രി കെ.ടി. ജലീൽ രാജിവെക്കണമെന്നാവശ്യപ്പെട്ടും മഹിളാ മോർച്ച നടത്തിയ കൊല്ലം കമ്മീഷണർ ഓഫീസ് മാർച്ചിൽ പോലീസ് പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കുന്നു
എന്താപ്പാ ദ്... മന്ത്രി കെ.ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് യുവമോർച്ച മലപ്പുറം ജില്ലാ കമ്മിറ്റി നടത്തിയ മാർച്ചിനെ തുടർന്ന് കലക്ടറേറ്റ് കവാടം അടച്ചത് കാരണം കളക്ട്രേറ്റിൽ അത്യാവശ്യത്തിനെത്തിയ സ്ത്രീ അകത്ത് കയറാനാവാതെ വിഷമിച്ചപ്പോൾ.
ഇത് സ്ട്രേങ്ങാ ... മന്ത്രി കെ.ടി.ജലീലിൻ്റെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ പാലക്കാട് കളക്ട്രറ്റിലേക്ക് നടത്തുന്ന മാർച്ചിൽ മ്പാരിക്കേഡിൽ ചവിട്ടി ബലം നോക്കുന്ന പോലീസുക്കാരൻ
മന്ത്രി കെ .ടി ജലീൽ രാജിവയ്‌ക്കുക എന്നാവശ്യപ്പെട്ട് യുവമോർച്ചയുടെ ആഭിമുഖ്യത്തിൽ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ച്
കുരുക്ക് മാറ്റാൻ...കുണ്ടന്നൂർ ജംഗ്ഷനിൽ റോഡിലെ കുഴികൾ അടയ്ക്കുന്ന പൊലീസും ജോലിക്കാരും. നിത്യേന വലിയ ഗതാഗത കുരുക്കാണ് ഇവിടെ അനുഭവപ്പെടുന്നത്
"മാവേലിക്കരയിൽ നിന്ന് എറണാകുളം വഴി സീതാ മൗണ്ടിലേക്ക് പോകുന്ന സൂപ്പർ ഫാസ്റ്റ് ബസ് വീടിന്റെ സ്വീകരണമുറിയിൽ പാർക്ക് ചെയ്തിരിക്കുന്നു". മാനന്തവാടി വള്ളിയൂർക്കാവിനടുത്തുള്ള വടക്കേവീട്ടിൽ ചെന്നാൽ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലെത്തിയ പ്രതീതിയാണ് വീഡിയോ കെ.ആർ. രമിത്.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com