അമൃത് പദ്ധതി നടപ്പിലാക്കുന്നതിൽ അഴിമതി ഉണ്ടെന്ന് ആരോപ്പിച്ച് തൃശൂർ കോർപറേഷനിലെ കോൺഗ്രസ് കൗൺസിലർമാർ കൗൺസിൽ യോഗത്തിൽ വായും കണ്ണും മൂടി കെട്ടി പ്രതിഷേധിക്കുന്നു.
തൃശൂർ റെയിൽവേ സ്‌റ്റേഷനിലെ മരത്തിനടിയിൽ പാർക്ക് ചെയ്തിരുന്ന ബൈക്കിന് മുകളിലേക്ക് നീർക്കാകകൾ കാഷ്ഠിച്ചതിനെ തുടർന്ന് ബൈക്ക് വെള്ളമൊഴിച്ച് വൃത്തിയാക്കുന്നു.
കേരളത്തിലെ നിയമനാംഗീകാരം ലഭിക്കാത്ത അദ്ധ്യാപകർ സെക്രട്ടേറിയറ്റിനു മുന്നിലേക്ക് നടത്തിയ കണ്ണീർ മാർച്ച്‌ പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല ഉദ്‌ഘാടനം ചെയ്യുന്നു.
മനാഫ് വധക്കേസിൽ പുനർവിചാരണ നടത്തുക, സ്പെഷ്യൽ പ്രോസിക്യൂട്ടറെ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് മനാഫിന്റെ കുടുംബം സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തിയ നീതി സമരം വി. ടി ബൽറാം എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.
പരമ്പരാഗത മത്സ്യത്തൊഴിലാളികളെ ദ്രോഹിക്കുന്ന കേന്ദ്ര -സംസ്ഥാന സർക്കാരുകളുടെ നടപടികൾക്കെതിരെ മത്സ്യതൊഴിലാളി കോൺഗ്രസ്‌ ജില്ലാ കമ്മിറ്റി സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തിയ ധർണ ജോർജ് മെഴ്‌സിയർ ഉദ്‌ഘാടനം ചെയ്യുന്നു.
ജസ്റ്റിസ് ഫോർ വാളയാർ കിഡ്സ് ഫോറം എറണാകുളം കച്ചേരിപ്പടി ഗാന്ധി സ്ക്യുയാറിൽ വാളയാർ ദളിത് പെൺകുട്ടികൾക്ക് നീതി ഉറപ്പാക്കണമെന്നാവിശ്യപ്പെട്ട് നടത്തുന്ന രാപ്പകൽ സമരത്തിൽ മുദ്രാവാക്യം ചെയ്യുന്ന പ്രൊഫ. കുസുമം ജോസഫ്, സിസ്റ്റർ ജോസഫ് ഫിൻ, സിസ്റ്റർ നിറ്റാ റോസ്, പ്രൊഫ സാറ ജോസഫ് ഗോമതി, പ്രൊഫ. അരവിന്ദാക്ഷൻ, കെ.എം. സലിംകുമാർ, സിസ്റ്റർ അൽഫി, സിസ്റ്റർ അൻസിറ്റ എന്നിവർ.
യാക്കോബായ സുറിയാനി സഭ സെക്രട്ടേറിയറ്റ് പടിക്കൽ നടത്തി വരുന്ന സഹന സത്യാഗ്രഹ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് എത്തിയ ദക്ഷിണ കേരള മഹായിടവക ബിഷപ്പ് എ. ധർമ്മരാജ് റസാലം, മുംബൈ ഭദ്രാസനാധിപൻ തോമസ് മാർ അലക്സന്ത്റയോസ് മെത്രാപ്പോലീത്തയെ പൊന്നാട അണിയിക്കുന്നു.
സി.എസ്.ഐ ദക്ഷിണകേരളമഹായിടവക വജ്രജൂബിലി ആഘോഷവും പൊതു സമ്മേളനത്തിന്റെയും ഉദ്ഘാടനം തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് നടന്ന ചടങ്ങ്.
ദേവരഥ സoഗമം... കൽപ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് വിശാലാക്ഷി സമേത വിശ്വനാഥസ്വാമി ക്ഷേത്രത്തിന്റെ മുന്നിൽ സംഘമിച്ച ദേവരഥങ്ങൾ.
കണ്ണീർ വിട... പൂവത്തുംമൂട് മീനച്ചിലാറ്റിൽ മുങ്ങിമരിച്ച വിദ്യാർത്ഥികളുടെ മൃതദേഹം പുതുപ്പള്ളി ഐ.എച്ച് ആർ.ഡി ഹയർ സെക്കണ്ടറി സ്കൂളിൽ പൊതുദർശനത്തിന് കൊണ്ടുവന്നപ്പോൾ പൊട്ടിക്കരയുന്ന സ്കൂൾ സ്റ്റാഫ് നസീമ ബീബി.
പുണ്യം -പുങ്കാവനം പദ്ധതിയുടെ ഉദ്ഘടാനം സന്നിധാനത്തു മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിക്കുന്നു.
ശബരിമലയിൽ അയ്യപ്പദർശനത്തിനായി എത്തിയ ഭക്തനെ പതിനെട്ടാം പാടി കയറാൻ സഹായിക്കുന്ന പോലീസ് ഉദ്യോഗസ്ഥർ.
സന്നിധാനത്തു നടന്ന അവലോകന യോഗത്തിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ സംസാരിക്കുന്നു. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ. വാസു, രാജു എബ്രഹാം എം.എൽ.എ, ദേവസ്വം ബോർഡ് അംഗം കെ.എസ്. രവി എന്നിവർ സമീപം.
ശബരിമല സന്നിധാനത്തു മന്ത്രി കടകംപള്ളി സുരേന്ദ്രൻ ദർശനം നടത്തുന്നു.
കോട്ടയം കൈപ്പുഴ സെൻറ്‌ ജോർജ് ക്നാനായ കത്തോലിക്കാ പള്ളിയിൽ കെ.സി.വൈ.എൽ സുവർണജൂബിലിയോടനുബന്ധിച്ച് നടന്ന മെഗാ മാർഗംകളി.
ഏഴല്ല എഴുപത് കടന്നു... കോട്ടയം ഗവ.മോഡൽ എച്ച്.എസ്.എസിൽ ഏഴാംതരം തുല്യത പരീക്ഷ എഴുതുന്ന എഴുപത്തി ആറുകാരി ഭവാനിയമ്മ.
നെഞ്ച്പറിച്ച് കൂട്ട് പിരിഞ്ഞു... പൂവത്തുംമൂട് മീനച്ചിലാറ്റിൽ മുങ്ങിമരിച്ച വിദ്യാർത്ഥികളുടെ മൃതദേഹം പുതുപ്പള്ളി ഐ.എച്ച് ആർ.ഡി ഹയർ സെക്കണ്ടറി സ്കൂളിൽ പൊതുദർശനത്തിന് കൊണ്ടുവന്നപ്പോൾ സങ്കടം സഹിക്കാനാവാതെ സഹപാഠികൾ.
പുണ്യ-പുങ്കാവനത്തിൻ്റെ ഭകമായി ഐ.ജി. പി.വിജയൻ്റെ നേതൃത്വത്തിൽ ശബരിമലയിൽ എത്തിയ അയ്യപ്പഭക്തർക്ക് സന്നിധാനം മാലിന്യ മുക്തമാക്കുവാനും പ്ലാസ്റ്റിക് മറ്റു നിരോധിത ഉൽപ്പന്നങ്ങളുടെയും ബോധവത്കരണം നടത്തുന്നു.
പുണ്യം -പുങ്കാവനം പദ്ധതിയുടെ ഉദ്ഘടാനത്തിനു ശേഷം സന്നിധാനത്തു സ്ഥാപിച്ചിരിക്കുന്ന മാലിന്യ സംഭരിണികൾ മന്ത്രി കടകംപള്ളി സുരേന്ദ്രൻ വീക്ഷിക്കുന്നു തിരുവതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ് എൻ. വാസു സമീപം.
കൽപ്പാത്തിരഥോത്സവം കാണാൻ എത്തിയ ഭക്തജനങ്ങളുടെ തിരക്ക്.
  TRENDING THIS WEEK
വനിതകൾക്ക് വേണ്ടാത്ത വനിതാ കമ്മീഷൻ... കോഴിക്കോട് മുനിസിപ്പൽ കോർപ്പറേഷന്റെ ആഭിമുഖ്യത്തിൽ നളന്ദയിൽ നടന്ന കേരള വനിതാ കമ്മീഷൻ സംസ്ഥാന തല സെമിനാർ ഉദ്‌ഘാടനം ചെയ്യുന്ന വനിതാ കമ്മീഷൻ അദ്ധ്യക്ഷ എം.സി ജോസഫൈൻ. സദസ്സിൽ ജനപങ്കാളിത്തം നന്നേ കുറവായതിനാൽ കാലിയായ കസേരകളെ അഭിസംബോധന ചെയ്യേണ്ടി വന്നു അദ്ധ്യക്ഷക്ക്. ആളുകൾ എത്തുംവരെ പരമാവധി വൈകിപ്പിച്ചായിരുന്നു പരിപാടി തുടങ്ങിയത്.
അറവ് കത്തിക്ക് മുന്നിൽ പിടികൊടുക്കാതെ... അറവ് ശാലയിലേക്ക് കൊണ്ടുപോകുമ്പോൾ കയറ് പൊട്ടിച്ച് ഓടി രക്ഷപ്പെടുന്ന പോത്ത്. വാഹനത്തിരക്കേറിയ റോഡിലൂടെ യാത്രക്കാരെ പേടിപ്പിച്ച് കിലോമീറ്ററുകൾ ഓടുകയായിരുന്നു. ചേർത്തല ഇടപ്പള്ളി ദേശിയ പാതയിലെ അരൂരിൽ നിന്നുള്ള കാഴ്ച.
ആത്മഹത്യ ചെയ്ത ചെന്നൈ ഐ.ഐ.ടി വിദ്യാർത്ഥിനി ഫാത്തിമ ലത്തീഫിന്റെ വീട്ടിലെത്തിയ മന്ത്രി കെ.ടി. ജലീൽ സഹോദരി ഐഷയേയും അമ്മ സജിതയേയും ആശ്വസിപ്പിക്കുന്നു.
ഭരണകൂട ഭീകരതയിൽ പ്രതിഷേധിച്ച് ആർ.എസ്.പി പ്രവർത്തകർ നടത്തിയ കളക്ട്രേറ്റ് മാർച്ചിൽ പങ്കെടുത്ത എൻ.കെ. പ്രേമചന്ദ്രൻ എം.പിയെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കുന്നു.
ആത്മഹത്യ ചെയ്ത ചെന്നൈ ഐ.ഐ.ടി വിദ്യാർത്ഥിനി ഫാത്തിമ ലത്തീഫിന്റെ വീട്ടിലെത്തിയ ഷാനിമോൾ ഉസ്മാൻ എം.എൽ.എയും ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണയും സഹോദരി ഐഷയെ ആശ്വസിപ്പിക്കുന്നു.
ഒഴിഞ്ഞാലും ഇരിക്കാം... തിരുവനന്തപുരം നന്തൻകോട് സുമംഗലി ആഡിറ്റോറിയത്തിൽ തിരുവിതാം കൂർ ദേവസ്വം ബോർഡിന്റെ പുതിയ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്യാനെത്തിയ എൻ.വാസു സ്‌ഥാനമൊഴിഞ്ഞ പ്രസിഡന്റ് എ.പദ്മകുമാറിനെ വേദിയിലേക്ക് ക്ഷണിക്കുന്നു.
അറവ് കത്തിക്ക് മുന്നിൽ പിടികൊടുക്കാതെ... അറവ് ശാലയിലേക്ക് കൊണ്ടുപോകുമ്പോൾ കയറ് പൊട്ടിച്ച് ഓടി രക്ഷപ്പെടുന്ന പോത്ത്. വാഹനത്തിരക്കേറിയ റോഡിലൂടെ യാത്രക്കാരെ പേടിപ്പിച്ച് കിലോമീറ്ററുകൾ ഓടുകയായിരുന്നു. ചേർത്തല ഇടപ്പള്ളി ദേശിയ പാതയിലെ അരൂരിൽ നിന്നുള്ള കാഴ്ച.
വിരൽ യുദ്ദം... കുടിവെള്ള പദ്ധതിയിലെ അഴിമതി സി.ബി.ഐ. അന്വേഷിക്കുക, കുടിവെള്ളം ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കോൺഗ്രസ് ആലപ്പുഴ സൗത്ത്, നോർത്ത് ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തിൽ വാട്ടർ അതോറിറ്റി ഓഫീസിനു മുന്നിലേക്ക് നടന്ന മാർച്ചിൽ സംഘർഷത്തെ തുടർന്ന് അറസ്റ്റുചെയ്തു മാറ്റിയ പ്രവർത്തകനും പൊലീസ് ഉദ്യോഗസ്ഥനും തമ്മിൽ പരസ്പരം വിരൽ ചുണ്ടി പ്രതിരോധിച്ചപ്പോൾ.
പ്രസവ ആനുകൂല്യ കുടിശ്ശിക 13000 രൂപ ഉടൻ വിതരണം ചെയ്യുക ,തയ്യൽ തൊഴിലാളി ക്ഷേമനിധി സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു ആൾ കേരള ടെയ്ലേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിനു മുന്നിലേക്ക് നടത്തിയ മാർച്ചിൽ പങ്കെടുക്കുവാൻ അമ്മമാർക്കൊപ്പം എത്തിയ കുട്ടികൾ.
നിങ്ങളു കൊയ്യും വയലെല്ലാം... ആലപ്പുഴ മങ്കൊമ്പ് ചെറുക്കുപുറം പാടശേഖരത്തെ വീണ നെൽക്കതിരുകൾ യന്ത്രമുപയോഗിച്ച് കൊയ്യുമ്പോൾ നെൽമണികൾ കൊത്തി പെറുക്കുവാൻ പാടത്തിറങ്ങിയ പക്ഷിക്കൂട്ടം.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com