പി.എസ്.സി അംഗത്വത്തിന് ലക്ഷങ്ങൾ കോഴ വാങ്ങിയെന്ന ആരോപണത്തിൽ മന്ത്രി പി.എ.മുഹമ്മദ് റിയാസിന്റെയും സി.പി.എം നേതാക്കളുടെയും പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് കളക്ടറേറ്റിലേക്ക് നടത്തിയ മാർച്ചിൽ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കുന്നു
അപകടവഴിയിലൂടെ ... പാലക്കാട് ചെർപ്പുളശ്ശേരി റൂട്ടിൽ മുണ്ടൂർ യുവ ക്ഷേത്ര കോളേജിന് സമീപം സ്വകാര്യ വെക്തിയുടെ വളപ്പിൽനിന്ന് വൈദ്യുതി കമ്പിയിൽ തൂങ്ങി റോഡിലേക്ക് വിഴാറായി നിൽക്കുന്ന തേങ്ങ് .
പാണ്ടിക്കാട് ഓടോമ്പറ്റ പഴയ ജുമാമസ്ജിദിൽ നിപ ബാധിച്ച് മരിച്ച കുട്ടിയുടെ മൃതദേഹം ഖബറടക്കാൻ കൊണ്ടുപോകുന്നു
ആലാട്ടുകാവ് - പൂമുഖം റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കാത്തതിൽ പ്രതിഷേധിച്ച് റോഡ് ഉപരോധിച്ച യുവമോർച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നു ഫോട്ടോ: ജയമോഹൻ തമ്പി
ഗുരുപൂർണിമ ആഘോഷത്തോടനുബന്ധിച്ച് ആർട്ട് ഒഫ് ലിവിംഗ് കൊല്ലം ആശ്രമത്തിൽ ആശ പ്രദീപ് പ്രഭാഷണം നടത്തുന്നു
സ്പെഷ്യലാണ്ഈ മാലയും വളയും...എറണാകുളം ചെമ്പ്മുക്ക് സ്നേഹനിലയം സ്പെഷ്യൽ സ്കൂൾ ആൻഡ് വൊക്കേഷണൽ ട്രെയിനിംഗ് സെന്ററിലെ കുട്ടികൾ പഠനത്തിന്റെ ഭാഗമായി മാലകളും വളകളും നിർമ്മിക്കുന്നു
വെയിൽ മറക്കും ലോട്ടറി...വഴിയരുകിൽ കസേരയിട്ടിരുന്ന് ലോട്ടറി വിൽക്കുന്നയാൾ ആളുകളെ ആകർഷിക്കാനായി തൊപ്പിയിൽ ലോട്ടറി തൂക്കിയിട്ടപ്പോൾ. ചെമ്പ്മുക്കിൽ നിന്നുള്ള കാഴ്ച
എറണാകുളം നോർത്തിലെ ശങ്കരാനന്ദാശ്രമത്തിൽ നടന്ന ശങ്കരാനന്ദ ശിവയോഗി സ്വാമിയുടെ സമാധി ദിനാചരണം ടി.ജെ. വിനോദ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു. കൗൺസിലർ കാജൽ സലിം, സ്വാമി ശാരദാനന്ദ, അഡ്വ. കെ.പി. ഹരിദാസ്, നിത്യ ചിന്മയി മാതാജി, സ്വാമിനി ശാരദ പ്രിയമാതാ, സ്വാമി ശിവസ്വരൂപാനന്ദ, സ്വാമി ശിവനാരായണ തീർത്ഥ എന്നിവർ സമീപം
നിപ ബാധിച്ചു മരിച്ച 14 വയസുകാരന്റെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ഹോസ്പിറ്റലിലെ നിപ്പ ട്രയാജിൽ നിന്ന് മോർച്ചറിയിലേക്ക് മാറ്റുന്നു.
കർണാടക ഷിരൂരിൽ മണ്ണിനടിയിൽ കുടുങ്ങിയ ലോറി ഡ്രൈവർ അർജുന്റെ രക്ഷാ പ്രവർത്തനം ഊർജിതമാക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ കക്കോടി തണ്ണീർപന്തലിൽ സംഘടിപ്പിച്ച പ്രതിഷേധം
നിപ്പ ബാധിച്ചു മരിച്ച 14 വയസുകാരന്റെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ഹോസ്പിറ്റലിലെ നിപ്പ ട്രയാജിൽ നിന്ന് മോർച്ചറിയിലേക്ക് മാറ്റുന്നു.
കോഴിക്കോട് മെഡിക്കൽ കോളേജിലെ നിപ ട്രയാജിൽ നിന്നുള്ള കാഴ്ച.
നഗരസഭയിൽ കെടുകാര്യസ്ഥതയാണെന്നും അനന്തപുരിയെ മാലിന്യക്കൂമ്പാരമാക്കിയെന്നും ആരോപിച്ച് മഹിളാ കോൺഗ്രസ് നഗരസഭയിലേക്ക് നടത്തിയ മാർച്ചിൽ നഗരസഭാ മതിൽ ചാടിക്കടക്കാൻ ശ്രമിക്കുന്ന വനിതാ പ്രവർത്തകരെ പൊലീസ് തടയുന്നു
നഗരസഭയിൽ കെടുകാര്യസ്ഥതയാണെന്നും അനന്തപുരിയെ മാലിന്യക്കൂമ്പാരമാക്കിയെന്നും ആരോപിച്ച് മഹിളാ കോൺഗ്രസ് നഗരസഭയിലേക്ക് നടത്തിയ മാർച്ചിൽ നഗരസഭാ വളപ്പിൽ ചാടിക്കയറി പ്രതിഷേധിച്ച വനിതാ പ്രവർത്തകയെ വനിതാ പൊലീസ് അറസ്റ്റ് ചെയ്ത് മാറ്റുന്നു
നഗരസഭയിൽ കെടുകാര്യസ്ഥതയാണെന്നും അനന്തപുരിയെ മാലിന്യക്കൂമ്പാരമാക്കിയെന്നും ആരോപിച്ച് മഹിളാ കോൺഗ്രസ് നഗരസഭയിലേക്ക് നടത്തിയ മാർച്ചിൽ നഗരസഭാ മതിൽ ചാടിക്കടക്കാൻ ശ്രമിച്ച വനിതാ പ്രവർത്തകർക്ക് നേരെ ജലപീരങ്കി പ്രയോഗത്തിൽ വനിതാ പൊലീസ് ഉദ്യോഗസ്ഥ ദൂരേക്ക് തെറിച്ചുവീണപ്പോൾ
'സൂര്യ' മിഥിലാലയ ഡാൻസ് അക്കാഡമിയുമായി ചേർന്ന് തൈക്കാട് ഗണേശം നാടകക്കളരിയിൽ സംഘടിപ്പിച്ച നൃത്തസന്ധ്യയിൽ ലക്ഷ്മി ഹരീഷ് ഭരതനാട്യം അവതരിപ്പിച്ചപ്പോൾ
'സൂര്യ' മിഥിലാലയ ഡാൻസ് അക്കാഡമിയുമായി ചേർന്ന് തൈക്കാട് ഗണേശം നാടകക്കളരിയിൽ സംഘടിപ്പിച്ച നൃത്തസന്ധ്യയിൽ ലക്ഷ്മി ഹരീഷ് ഭരതനാട്യം അവതരിപ്പിച്ചപ്പോൾ
എറണാകുളം സെന്റ് . തെരേസസ് കോളേജിൽ എറണാകുളം പാർലമെന്റിലെ മണ്ഡലത്തിലെ സർക്കാർ, എയിഡഡ്, അൺ എയിഡഡ് സ്കൂളുകളിൽ പ്ളസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത ശേഷം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വിദ്യാർത്ഥിനിക്ക് ഉപഹാരം സമ്മാനിക്കുന്നതിനിടയിൽ കുശലം പറഞ്ഞ് ചിരിക്കുന്ന ഹൈബഈഡൻ എം.പി, നടൻ ബേസിൽ ജോസഫ്
എറണാകുളം സെന്റ് . തെരേസസ് കോളേജിൽ എറണാകുളം പാർലമെന്റിലെ മണ്ഡലത്തിലെ സർക്കാർ, എയിഡഡ്, അൺ എയിഡഡ് സ്കൂളുകളിൽ പ്ളസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യാനെത്തിയ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഹൈബി ഈഡൻ എം.പി, നടൻ ബേസിൽ ജോസഫ് എന്നിവരുമായി സൗഹൃദ സംഭാഷണത്തിൽ
ചാത്തന്നൂർ ലൈഫ് സ്കിൽസ് ബിവെറ്റ് സെൻ്ററിൻ്റെയും കൊല്ലം അർബൻ സ്കെച്ചസിൻ്റെയും നേതൃത്വത്തിൽ എയിറ്റ് പോയിൻ്റ് ആർട്ട് കഫേയിൽ ആരംഭിച്ച ആർട്ട് എക്സിബിഷൻ കാണാനെത്തിയവർ. ഫോട്ടോ:അക്ഷയ് സഞ്ജീവ്
  TRENDING THIS WEEK
തിരുവനന്തപുരം നഗരത്തിലെ മാലിന്യ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണുക നഗരത്തിലെ ഓടകളും അഴുക്കുചാലുകളും എത്രയും വേഗം ശുചീകരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരള യൂത്ത് ഫ്രണ്ട് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിന് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോൾ
തിരുവനന്തപുരത്തെ മാലിന്യ കയമാക്കി ,മാറ്റിയ മേയർ രാജിവയ്‌ക്കുക ,ജോയിയുടെ മരണത്തിന് ഉത്തരവാദികൾ തിരുവനന്തപുരത്തെ കോർപ്പറേഷൻ എൽ.ഡി.എഫ് ഭരണാധികാരികൾ എന്നാരോപിച്ച് ബി.ജെ.പി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ തിരുവനന്തപുരം കോർപ്പറേഷൻ ഓഫീസ് പ്രതിഷേധ മാർച്ചിൽ പങ്കെടുത്ത പ്രവർത്തകർ കോർപ്പറേഷൻ മതിൽ ചാടി കടക്കാൻ ശ്രമിക്കുമ്പോൾ തടയുന്ന പൊലീസ്
ഉമ്മൻ ചാണ്ടി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ തിരുവനന്തപുരം മാസ്‌കോട്ട് ഹോട്ടലിൽ സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി ലീഡർഷിപ്പ് സമ്മിറ്റിന്റെ ഉദ്‌ഘാടനത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ ചാണ്ടി ഉമ്മൻ എം.എൽ.എ സ്വീകരിക്കുന്നു
ഉമ്മൻചാണ്ടി ഫൗണ്ടേഷൻ ആൻഡ് പാലിയേറ്റീവ് കെയർ ആലപ്പുഴ സംഘടിപ്പിച്ച ഉമ്മൻചാണ്ടി അനുസ്മരണവും ഫൗണ്ടേഷൻ ആൻഡ് പാലിയേറ്റീവ് കെയർ ഉദ്ഘാടനവും മറിയാമ്മ ഉമ്മൻ നിർവഹിക്കുന്നു. മുൻമന്ത്രി ജി.സുധാകരൻ സമീപം
കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ ആലപ്പുഴ ജില്ലാ സമ്മേളനത്തോടനുബന്ധിച്ചുള്ള പൊതുസമ്മേളനം മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു
ആലപ്പുഴ വൈ എം സി എ യിൽ ആരംഭിച്ച ആൾ കേരള ഇൻവിറ്റേഷൻ ഇൻറർ സ്കൂൾ ബാസ്ക്കറ്റ്ബോൾ ടൂർണമെന്റിൽ മലപ്പുറം പന്തല്ലൂർ പി എച്ച് എസ് എസ് ടീമിലെ വിഷ്ണുവിന്റെ ബാസ്കറ്റിൽ ഇടാനുള്ള ശ്രമം തടയുന്ന കോഴിക്കോട് സിൽവർ ഹിൽസ് സ്കൂൾ ടീമിന്റെ വിശാൽ. മത്സരത്തിൽ മലപ്പുറം പന്തല്ലൂർ പി എച്ച് എസ് എസ് ടീം വിജയിച്ചു.
മാലിന്യം നീക്കം ചെയ്യുന്നതിനിടെ ആമയിഴഞ്ചാൻ തോട്ടിൽ ജോയി മുങ്ങി മരിച്ചതിന്റെ ഉത്തരവാദികൾ നഗരസഭയെന്നാരോപിച്ച് കോർപ്പറേഷനിലേക്ക് തള്ളിക്കയറാനെത്തിയ മുസ്‍ലിം യൂത്ത് ലീഗ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നു
നിറമഴ...നാഗമ്പടം വട്ടമൂട് പാലത്തിൽ നിന്നുള്ള മഴക്കാഴ്ച.
കൊല്ലം പോലീസ് ക്ലബ്ബിൽ സിറ്റി പോലീസ് കമ്മീഷണർ വിവേക് കുമാർ നടത്തിയ പത്രസമ്മേളനത്തിൽ നിന്നും
കൊല്ലം ഹോക്കി സ്റ്റേഡിയത്തിൽ നടക്കുന്ന രണ്ടാമത് ഹോക്കി ഇന്ത്യ സബ് ജൂനിയർ സൗത്ത് സോൺ ചാമ്പ്യൻഷിപ്പിൽ കേരളവും കർണ്ണാടകയുമായുള്ള മത്സരത്തിൽ കേരളാ തരാം മത്സരത്തിനിടയിൽ വീണപ്പോൾ. മത്സത്തിൽ കേരളം വിജയിച്ചു. ഫോട്ടോ: ശ്രീധർലാൽ.എം.എസ്
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com