ശക്തമായ മഴയിൽ ആലുവ ശിവക്ഷേത്രവും മണപ്പുറവും മുങ്ങിയപ്പോൾ
അപകടം ചൂടി... തിരക്കുള്ള റോഡിലൂടെ മഴയത്ത് കുടചൂടി സ്കൂട്ടർ ഓടിച്ചുപോകുന്നയാൾ. കോട്ടയം ബസേലിയസ് കോളേജിന് സമീപത്ത് നിന്നുള്ള കാഴ്ച
പെരിങ്ങൽകുത്ത് ഡാം തുറന്നതിനെ തുടർന്ന് ചാലക്കുടി പുഴയിൽ വെള്ളം നിറഞ്ഞപ്പോൾ
മഴ മുന്നൊരുക്കം ...മഴയിൽ നിന്നും രക്ഷ നേടാൻ വവ്വാലുകൾ തങ്ങളുടെ ചിറക്കുകൾ കൊണ്ട് മഴ കൊള്ളാതിരിക്കാൻ സംരക്ഷണം ഒരുക്കിയപ്പോൾ
ശക്തമായ മഴയിൽ ആലുവ ശിവക്ഷേത്രവും മണപ്പുറവും മുങ്ങിയപ്പോൾ
കനത്തമഴയിൽ മൂകൈ പുഴയിൽ അടിഞ്ഞ് കൂടിയ പായലുകൾ
തോരാമഴയിൽ... ഇന്നലെ പെയ്ത തോരാമഴയിൽ ലോഡിറക്കുന്ന തൊഴിലാളികൾ. കോട്ടയം ചന്തയിലെ കാഴ്ച
ശക്തമായ മഴയിൽ എറണാകുളം ഏലൂരിലെ ചിറാക്കുഴിയിലെ വീടുകളിൽ വെള്ളം കയറിയപ്പോൾ.
ശക്തമായ മഴയിൽ എറണാകുളം ഏലൂരിലെ ചിറാക്കുഴിയിലെ വീടുകളിൽ വെള്ളം കയറിയപ്പോൾ
കനത്തെ മഴയെ തുടർന്ന് പൂമല ഡാമിൻ്റെ നാല് ഷട്ടറുകൾ തുറന്നപ്പോൾ
മഴയിൽ മുങ്ങി... ശക്തമായ മഴയിൽ എറണാകുളം ഏലൂരിലെ പാലറയിലെ വീടുകളിൽ വെള്ളം കയറിയപ്പോൾ.
വിചാരണയുടെ ഭാഗമായി ബിഷപ്പ് ഫ്രാങ്കോ മുളക്കൽ കോട്ടയം ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാവാൻ എത്തിയപ്പോൾ
നരഗക്കുഴി... മഴയിൽ രൂപപ്പെട്ട കുഴിയിൽ വീണ ആട്ടോ. എറണാകുളം കെ.പി.സി.സി. ജംഗ്‌ഷനിൽ നിന്നുള്ള കാഴ്ച.
എറണാ"കുളം"... ഇന്നലെ പെയ്ത കനത്ത മഴയിൽ രൂപപ്പെട്ട ഗർത്തം. ഇരുചക്ര വാഹന യാത്രികർക്ക് തീരാദുരിതമായി നഗരങ്ങളിൽ കുഴികൾ വീണ്ടും സജീവമായിത്തുടങ്ങി. എറണാകുളം കെ.പി.സി.സി. ജംഗ്‌ഷനിൽ നിന്നുള്ള ദൃശ്യം.
കവറാണ് താരം... മലപ്പുറം നഗരത്തിൽ തിമിർത്ത് പെയ്ത മഴയിൽ തല നനയാതിരിക്കാൻ പ്ലാസ്റ്റിക് കവറും തലയിലിട്ട് യാത്ര ചെയ്യുന്നവർ.
സ്വർണക്കടത്ത് കേസിലെ പ്രതികളായ മൊഹമ്മദാലി ഇബ്രാഹിമിനെയും ജലാലിനെയും എൻ.ഐ.എ സംഘം തെളിവെടുപ്പിനെത്തിച്ചപ്പോൾ.
സ്വർണക്കടത്ത് കേസിലെ പ്രതികളായ ജലാലിനെയും മുഹമ്മദ് അലി ഇബ്രാഹിമിനെയും എൻ.ഐ.എ സംഘം തിരുവനന്തപുരം സെക്രട്ടേറിയറ്റിന് സമീപത്തുളള ഫ്ലാറ്റിൽ തെളിവെടുപ്പിനെത്തിച്ചപ്പോൾ.
പച്ചമീനിന്റെ ലഭ്യത നന്നേ കുറവാണെങ്കിലും നഗരങ്ങളിൽ ഉണക്കമീൻ സുലഭമാണ്. പൂജപ്പുരയിൽ നിന്നുളള ദൃശ്യം.
കനത്ത മഴയിൽ നിലമ്പൂർ.
റെഡ് അലർട്ട്... സംസ്ഥാനത്ത് ഇടതോരാതെ പെയ്തുകൊണ്ടിരിക്കുന്ന മഴ ഇനിയൊരു പ്രളയവും സമ്മാനിക്കുമോ. എറണാകുളം കെ.പി.സി.സി. ജംഗ്‌ഷനിൽ നിന്നുള്ള മഴക്കാഴ്ച.
  TRENDING THIS WEEK
കൊല്ലം ജില്ലാ ജയിലിൽ നിന്നും കൊവിഡ് ബാധിച്ചവരെ ചന്ദനത്തോപ്പിലെ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിലേക്ക് മാറ്റുന്നു.
തിരുവോണം ബമ്പർ ഭാഗ്യക്കുറി ടിക്കറ്റ് വി.കെ പ്രശാന്ത് എം.എൽ.എയ്ക്ക് നൽകി മന്ത്രി ഡോ.ടി.എം .തോമസ് ഐസക് പ്രകാശനം ചെയ്യുന്നു
തിരുവനന്തപുരം മണക്കാട് കാർത്തിക തിരുനാൾ ഗവ. വി ആൻഡ് എച്ച്.എസ്.എസ് ഫോർ ഗേൾസ് സ്‌കൂളിൽ ഇന്നലെ വിതരണം ചെയ്‌ത പാഠപുസ്‌തകങ്ങൾ വാങ്ങാൻ എത്തിയ രക്ഷിതാക്കൾ
കോവിഡ്‌ പ്രോട്ടോക്കോള്‍ ലംഗിച്ച്‌ സെക്രട്ടേറിയറ്റിനുമുന്നിൽ പി.പി.ഇ കിറ്റ്‌ ധരിച്ച്‌ സമരം ചെയ്യാനെത്തിയ സിവില്‍ പൊലീസ്‌ റാങ്ക്‌ ഹോള്‍ഡേഴ്‌സിനെ പൊലീസ്‌ അറസറ്റ്‌ ചെയ്യ്‌ത്‌ മാറ്റുന്നു
പാലക്കാട് പുതുശ്ശേരി കുരിടിക്കാട് ഞാവളുങ്കൽ വീട്ടിൽ ഹരികൃഷണൻ പെൻസിലിൽ നിർമ്മിക്കുന്ന മനോഹര കൊത്തുപണികൾ
നമ്മൾ പഠിക്കില്ല... തീരദേശ ദേശീയപാതയുടെ പണികൾക്കായി എത്തിയ അന്യസംസ്ഥാന തൊഴിലാളികളെ വൈകുന്നേരം ക്യാമ്പുകളിൽ കൊണ്ടുപോകുന്നതിനായി വാഹനത്തിൽ കയറ്റുന്നു. യാതൊരുവിധ കൊവിഡ് മാനദണ്ഡങ്ങളും പാലിക്കാതെയാണ് ഇവരുടെ യാത്ര. കഴിഞ്ഞ ദിവസം നഗരത്തിലെ ഒരു ആശുപത്രിയുടെ കെട്ടിടം പണിക്കായി എത്തിച്ച അന്യസംസ്ഥാന തൊഴിലാളികൾക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
പാവം... ഇയാളും മനുഷ്യനാണ്...
നന്മയുള്ള കാവൽക്കാർ... എറണാകുളം കടവന്ത്രയ്ക്ക് സമീപം റോഡ് മുറിച്ചു കടക്കാൻ നിന്ന വൃദ്ധയെ വാഹനങ്ങൾ തടഞ്ഞ് സുരക്ഷിതമായി എത്തിക്കുന്ന സമീപത്ത് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന വനിതാ പൊലീസ് ഉദ്യോഗസ്ഥ.
കണ്ടെയ്‌ൻമെന്റ് സോണായ പൂന്തുറയിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ നടക്കുന്ന ആന്റിജൻ ടെസ്റ്റിൽ നിന്ന്.
സുരക്ഷിത കൈമാറ്റം... എറണാകുളം ജില്ലയിൽ കൊവിഡ് രൂക്ഷമായതിനെത്തുടർന്ന് കണ്ടെയ്‌ൻമെൻറ്റ് സോൺ ആയി പ്രഖ്യാപിച്ച തോപ്പുംപടി സാന്തോം ജംഗ്‌ഷനിൽ പൊലീസ് സ്ഥാപിച്ച ബാരിക്കേഡിനിപ്പുറം നിന്ന് കൊണ്ട് ബന്ധുവിന്റെ കയ്യിൽ നിന്ന് സാധനങ്ങൾ വാങ്ങുന്ന വീട്ടമ്മ.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com