ശംഖുമുഖത്തെ പാർക്കിൽ അനുവാദമില്ലാതെ കയറിയതിനെ തുടർന്ന് ചോദ്യം ചെയ്ത സെക്യുരിറ്റി ജീവനക്കാരനായ ജോൺസനെ സന്ദർശകൻ മര്‍ദ്ധിക്കുക
തിരുവനന്തപുരം ജഗതിയിലെ പുതുപ്പള്ളി ഹൗസിൽ 77 - ാം പിറന്നാൾ ആഘോഷിക്കുന്ന ഉമ്മൻചാണ്ടിക്ക് ചെറുമകൻ എഫിനോവ മധുരം നൽകുന്നു. ഭാര്യ മറിയാമ്മ ഉമ്മൻ, മകൾ മാറിയ ഉമ്മൻ എന്നിവർ സമീപം
തിരുവനന്തപുരം ജഗതിലെ പുതുപ്പള്ളി ഹൗസിൽ 77 - ാം ജന്മദിനം ആഘോഷിക്കുന്ന ഉമ്മൻ ചാണ്ടി
മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്‌ സെക്രട്ടേറിയേറ്റിന് മുന്നിലേക്ക് നടത്തിയ മാർച്ച്‌
കുളിച്ചൊരുങ്ങി..., മൃഗശാലയിലെ കടുവയെ കുളിപ്പിച്ച് വൃത്തിയാക്കുന്ന ജീവനക്കാരൻ. കൊവിഡ് 19 നെ തുടർന്ന് നീണ്ട 7 മാസത്തിന് ശേഷമാണ് പൊതുജങ്ങൾക്കായ് തിരുവനന്തപുരം മൃഗശാല തുറന്ന് കൊടുക്കുന്നത്
സെക്രട്ടേറിയറ്റിന്റെ പ്രധാന കവാടമായ കന്റോൺമെന്റ് ഗേറ്റിലെ സുരക്ഷ കർശനമാക്കിയത് പരിശോധിച്ച ശേഷം മടങ്ങുന്ന ഡി.സി.പി ഡോ. ദിവ്യ വി ഗോപിനാഥ്‌. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന സമരത്തിൽ പങ്കെടുത്ത പ്രവർത്തകർ സെക്രട്ടേറിയറ്റ് വളപ്പിലേക്ക് അതിക്രമിച്ച് കടന്നതിനെ തുടർന്നാണ് മുഖ്യമന്ത്രി ഉൾപ്പെടെയുളള വി.വി.ഐ.പി കൾ കടന്ന് പോകുന്ന കന്റോൺമെന്റ് ഗേറ്റിലെ സുരക്ഷ വർദ്ധിപ്പിച്ചത്
മുൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് തൃശൂർ ഡി.സി.സി ഓഫിൽ സംഘടിപ്പിച്ച ചടങ്ങിൽ ഇന്ദിര ഗാന്ധിയുടെ ഛായ ചിത്രത്തിന് മുമ്പിൽ ഭദ്രദീപം തെളിയിക്കുന്നു കെ.പി.സി.സി വൈസ് പ്രസിഡൻറ് പത്മജ വേണുഗോപാൽ തുടങ്ങിയവർ സമീപം
കേന്ദ്ര സർക്കാരിന്റെ കർഷക ദ്രോഹ ബില്ലിനെതിരെ
നിറക്കാഴ്ച...റോഡരുകിൽ കാന നിർമ്മാണത്തിനായി നിരത്തിയിരിക്കുന്ന സ്ളാബിൽ വില്പനയ്ക്കായി വച്ചിരിക്കുന്ന പാവകൾ. പല വർണങ്ങളിലുള്ള പാവ വഴിയാത്രക്കാർക്ക് കൗതുക കാഴ്ച കൂടിയാണ്. കൊവിഡിനെ തുടർന്ന് വഴിയോര കച്ചവടക്കാരുടെ എണ്ണം ദിനംപ്രതി കൂടുകയാണ്. എറണാകുളം മേനക ജംഗ്ഷനിൽ നിന്നുള്ള കാഴ്ച
മാർക്കറ്റിൽ നിന്ന് സാധനങ്ങൾ വാങ്ങി സൈക്കിളിൽ മടങ്ങുമ്പോൾ കിറ്റ് പൊട്ടി റോഡിൽ വീണ ഉള്ളി വാഹനത്തിരക്കിനിടയിൽ നിന്ന് പെറുക്കിയെടുക്കുന്നു. തിരക്കേറിയ എറണാകുളം കുണ്ടന്നൂർ പാലത്തിന് സമീപത്ത് നിന്നുള്ള കാഴ്ച
തിരുവനന്തപുരം കെ .പി .സി .സി ആസ്‌ഥാനത്ത് നടന്ന ഇന്ദിരാഗാന്ധിയുടെയും, സർദാർ വല്ലഭായി പട്ടേലിന്റെയും അനുസ്മരണത്തിൽ ഇരുവരുടേയും ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തുന്ന കെ .പി .സി .സി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രൻ,യു .ഡി .എഫ് കൺവീനർ എം .എം ഹസ്സൻ ,പാലോട് രവി ,ടി .ശരത് ചന്ദ്രപ്രസാദ് ,ഡി .സി .സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ ,തുടങ്ങിയവർ
മാലിന്യ കൂമ്പാരം...റോഡരുകിൽ കുന്ന് കൂടിക്കിടക്കുന്ന മാലിന്യ കൂമ്പാരം. എറണാകുളം നെട്ടൂരിൽ നിന്നുള്ള കാഴ്ച
ഗുഡ്‌സ് മേഖലയിലെ തൊഴിലാളികളോടുള്ള റവന്യു, ജിയോളജി, പൊലീസ് ഉദ്യോഗസ്ഥരുടെ പീഢനത്തിനെതിരെ മലപ്പുറം ജില്ലാ ഗുഡ്‌സ് ട്രാൻസ്‌പോർട്ട് വർക്കേഴ്സ് യൂണിയൻ (സി.ഐ.ടി.യു) കലക്ടറേറ്റിന് മുൻപിൽ സംഘടിപ്പിച്ച പ്രതിഷേധ സമരം.
മുഖ്യമന്ത്രി രാജിവയ്‌ക്കുക എന്നാവശ്യപ്പെട്ട് മഹിളാകോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ സെക്രട്ടേറിയറ്റ് ധർണയിൽ പങ്കെടുത്ത പ്രവർത്തകരും പൊലീസും തമ്മിൽ നടന്ന ഉന്തും തളളു.
മുഖ്യമന്ത്രി രാജിവയ്‌ക്കുക എന്നാവശ്യപ്പെട്ട് മഹിളാകോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ച്.
മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിനിടയിൽ ക്ലിഫ് ഹൗസിലേക്ക് ചാടി കടക്കാൻ ശ്രമിച്ച പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കുന്നു.
മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് കൊല്ലം ചിന്നക്കടയിൽ ജില്ലാ കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ദേശീയപാത ഉപരോധിച്ച ശേഷം മുഖ്യമന്ത്രിയുടെയും കോടിയേരി ബാലകൃഷന്റെയും കോലം കത്തിച്ചപ്പോൾ.
മലപ്പുറം കോഡൂർ ഇന്നലെ രണ്ട് പേരുടെ മരണത്തിന് ഇടയാക്കിയ അപകടസ്ഥലവും, വാഹനവും പരിശോധിക്കുന്ന മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ.
മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് മഹിളാ കോൺഗ്രസ്‌ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിനിടയിൽ തള്ളിക്കയറാൻ ശ്രമിച്ച പ്രവർത്തകരെ തടയുന്നതിനിടെ വനിതാ പോലീസിന്റെ നെയിം ബോർഡും തൊപ്പിയും നിലത്ത് വീണപ്പോൾ.
മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് കൊല്ലം ചിന്നക്കടയിൽ ദേശീയപാത ഉപരോധിച്ച ഡി.സി.സി പ്രസിഡന്റ് ബിന്ദു കൃഷ്ണയെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നു.
  TRENDING THIS WEEK
സ്വർണക്കടത്ത് കേസിൽ പിണറായി സർക്കാർ രാജിവയ്ക്കുക എന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ എറണാകുളം കണയന്നൂർ താലൂക്ക് ഓഫീസ് മാർച്ചിൽ തള്ളിക്കയറാൻ ശ്രമിച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നു.
വെറ്റില
ഗിന്നസ്
ഇന്ത്യയിലെ ആദ്യത്തെ സീപ്ലെയിൻ ഗുജറാത്തിലേക്ക് പോകും വഴി ഇന്ധനം നിറയ്ക്കാൻ കൊച്ചി നാവിക ആസ്ഥനത്തിന് സമീപം വെണ്ടുരുത്തി കായലിൽ ലാൻഡ് ചെയ്തപ്പോൾ.
സ്വർണക്കടത്ത് കേസിൽ എൻഫോഴ്സ്മെന്റ് തിരുവനന്തപുരത്ത് നിന്ന് കസ്റ്റഡിയിലെടുത്ത മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെ കൊച്ചിയിലെ ഓഫീസിൽ എത്തിച്ചപ്പോൾ
ചുവന്ന് തുടുത്ത്... തിരൂരങ്ങാടി ചെറുമുക്ക് വെഞ്ചാലി വയലിൽ വിരിഞ്ഞു നിൽക്കുന്ന ചുവന്ന ആമ്പൽ ശേഖരിക്കുന്നയാൾ. പുലർച്ചയോടെ വിരിയുന്ന ചുവന്ന ആമ്പൽ രാവിലെ പത്തര മണി വരെ മാത്രമേ വിരിഞ്ഞ് നിൽക്കൂ. കൊവിഡ് കാലത്തും നിരവധി പേരാണ് പൂക്കൾ കാണാനെത്തുന്നത്.
പി.എസ്.സി പട്ടിക അട്ടിമറിച്ചെന്നാരോപിച്ച് കേരള യൂത്ത് ഫ്രണ്ട് (എം) കലക്ട്രേറ്റിന് മുന്നില്‍ നടത്തിയ പ്രതിഷേധ സമരം.
പൂജവെപ്പിനോടനുബന്ധിച്ച് ചേർപ്പ് തിരുവുള്ളക്കാവ് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പുസ്തം പൂജവയ്ക്കുന്നു.
വാളയാർ പെൺകുട്ടികൾക്ക് നീതി നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് യുവമോർച്ച തിരുവനന്തപുരം മണ്ഡലം സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് ധർണ
16ഇനം പഴം പച്ചക്കറികൾക്ക് അടിസ്ഥാന വില പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുന്നതിൻ്റെ ഓൺലൈൻ ദൃശ്യം തൃശൂർ ജില്ലാ പ്ലാനിംഗ് ഹാളിലിരുന്ന് വീക്ഷിക്കുന്ന മന്ത്രി വി.എസ് സുനിൽകുമാർ, ചീഫ് വിപ്പ് കെ.രാജൻ എന്നിവർ
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com