TRENDING THIS WEEK
കരുനാഗപ്പള്ളിയിൽ മേഖലാ റിപ്പോർട്ടിംഗിനെത്തിയ സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്കൊപ്പം കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ സെൽഫിയെടുക്കുന്ന സമയത്ത് യച്ചൂരി കണ്ണാടി നേരെയാക്കുന്നു ഫോട്ടോ: എം.എസ്. ശ്രീധർലാൽ
ബി.ജെ.പി കോഴിക്കോട് ജില്ലാ കമ്മിറ്റി തൊണ്ടയാട് ചിന്മയാഞ്ജലി ഹാളിൽ സംഘടിപ്പിച്ച ഡോ. ശ്യാമപ്രസാദ് മുഖർജി അനുസ്മരണ സമ്മേളനത്തിൽ കേന്ദ്ര ടൂറിസം-പെട്രോളിയം മന്ത്രി സുരേഷ് ഗോപി ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തുന്നു.
തൃശൂർ കുർക്കഞ്ചേരിചിയ്യാരത്ത് സംഘടിപ്പിച്ച ശ്രീജഗന്നാഥ രഥ യാത്രയിൽ നിന്ന്
ബി.ജെ.പി ജില്ലാ പ്രസിഡൻ്റ് കെ.കെ അനീഷ് കുമാറിനെതിരെ പൊലീസ് കള്ളക്കേസ് എടുത്തു എന്ന് ആരോപ്പിച്ച് പാർട്ടി സംഘടിപ്പിച്ച തൃശൂർ ഡി.ഐ.ജി ഓഫീസ് പ്രതിരോധിക്കാനെത്തിയ എസിപി കെ.സുദശനൻ മതിൽ ചാടി കടക്കുന്നു
കേന്ദ്ര പെട്രോളിയം-ടൂറിസം സഹമന്ത്രി സുരേഷ് ഗോപി എം.ടി. വാസുദേവൻ നായരെ വീട്ടിൽ സന്ദർശിച്ചപ്പോൾ
എറണാകുളം കണ്ണമാലിയിൽ തുടർച്ചയായി കടൽകയറുന്നതിലും കടൽഭിത്തി നിർമ്മാണം ഇനിയും യാഥാർത്ഥ്യമാകാത്തതിലും പ്രതിഷേധിച്ച് ചെല്ലാനം കൊച്ചി ജനകീയ വേദിയുടെ നേതൃത്വത്തിൽ കണ്ണമാലിയിൽ റോഡ് ഉപരോധിക്കുന്നതിനോടൊപ്പം ഭക്ഷണം പാചകം ചെയ്യാനൊരുങ്ങുന്ന പ്രദേശവാസികൾ
നെറ്റ്-നീറ്റ് പരീക്ഷ ക്രമക്കേടിൽ പ്രതിഷേധിച്ച് കൊല്ലം ഹെഡ് പോസ്റ്റാഫീസിലേക്ക് എസ്.എഫ്.ഐ ജില്ലാ കമ്മിറ്റി നടത്തിയ മാർച്ചിൽ പോലീസ് തീർത്ത ബാരിക്കേഡ് ചാടി കടക്കുന്ന പ്രവർത്തകർ.
കൊല്ലത്ത് എത്തുന്ന ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറിന്റെ സന്ദർശനത്തിന് മുന്നോടിയായി കൊല്ലം ആശ്രമം മൈതാനത്ത് വ്യോമസേനയുടെ ഹെലികോപ്റ്റർ ഇറങ്ങിയപ്പോൾ .
വിസ്മയം വിരൽതുമ്പിൽ...കൊച്ചി ലുലു കൺവെൻഷൻ സെന്ററിൽ സംസ്ഥാന സർക്കാരും ഐ.ബി.എമ്മും സംയുക്തമായി സംഘടിപ്പിക്കുന്ന ജെൻ എ.ഐ കോൺക്ളേവ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു. കെ.എസ്.ഐ.ഡി.സി ചെയർമാൻ പോൾ ആന്റണി, ലുലു ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എം.എ. യൂസഫലി, ഐ.ബി.എം സോഫ്റ്റ് വെയർ സീനിയർ വൈസ് പ്രസിഡന്റ് ദിനേശ് നിർമ്മൽ, മന്ത്രി പി. രാജീവ്, വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, ഐ.ടി. സെക്രട്ടറി രത്തൻ യു. ഖേൽകർ, കെ.എസ്.ഐ.ഡി.സി ഡയറക്ടർ എസ്. ഹരികിഷോർ എന്നിവർ സമീപം
ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറുടെ സന്ദർശത്തിന് മുന്നോടിയായി ആശ്രാമം മൈതാനത്ത് നടന്ന ട്രയൽ റണ്ണിനിടെ മഴ നനഞ്ഞ് ആശ്രാമം പൊലീസ് ക്വാർട്ടേഴ്സിലേയ്ക്ക് പോയ മകൻ കാർത്തിക്കിന്റെ തലയിൽ തൂവാല കൊണ്ട് തുടയ്ക്കുന്ന അച്ഛൻ ദീപു. മകൾ കീർത്തന സമീപം ഫോട്ടോ: എം.എസ്.ശ്രീധർലാൽ