കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജ് ജീവനക്കാരുടെ ആഗിരണ പ്രക്രിയ ഉടൻ പൂർത്തിയാക്കുക,ജീവനക്കാരുടെ മുൻകാല സർവീസ് പരിഗണിച്ച് തസ്‌തിക നിർണ്ണയവും സർവീസ് ആനുകൂല്യ നിർവചനവും നടത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരള എൻ.ജി.ഒ യൂണിയനും,കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷനും സംയുക്തമായി സെക്രട്ടേറിയറ്റിന് മുന്നിൽ ആരംഭിച്ച ത്രിദിന ധർണാ സമരത്തിന്റെ ഉദ്ഘാടനം എൻ.ജി.ഒ യൂണിയൻ ജനറൽ സെക്രട്ടറി എം.എ അജിത്കുമാർ നിർവഹിക്കുന്നു
കരുതിവെക്കാം...കൊടും ചൂടിനു ശേഷം വേനൽ മഴ ആരംഭിച്ചപ്പോൾ ഇനി പുറത്തിറങ്ങണമെങ്കിൽ റെയിൻകോട്ട് ആവിശ്യമാണ് ഏതു നിമിഷവും മഴപെയ്യാം. ഗോശ്രി പാലത്തിനു സമീപം റോഡരികിലായി പ്ലാസ്റ്റിക് കോട്ടുകൾ വിൽക്കുന്നയാളിൽ നിന്നും വിലവിവരങ്ങൾ ചോദിച്ചു കോട്ടുവാങ്ങുന്ന ബൈക്ക് യാത്രക്കാരൻ
പെരുമഴയിൽ...കൊച്ചി നഗരത്തിൽ പെയ്‌ത കനത്ത മഴയിൽ ബൈക്ക് ഓടിച്ചുപോകുന്ന യാത്രക്കാരൻ. എം.ജി റോഡിൽ നിന്നുള്ള കാഴ്ച്ച
മഴയെത്തും മുന്നേ...കൊടും ചൂടിനു ശേഷം വേനൽ മഴ ആരംഭിച്ചപ്പോൾ ഇനി പുറത്തിറങ്ങണമെങ്കിൽ റെയിൻകോട്ട് ആവിശ്യമാണ് ഏതു നിമിഷവും മഴപെയ്യാം. ഗോശ്രി പാലത്തിനു സമീപം റോഡരികിലായി പ്ലാസ്റ്റിക് കോട്ടുകൾ വിൽക്കുന്നയാൾ
മഴയോട്ടം...ഇന്നലെ പെയ്ത കനത്ത മഴയിലൂ‌ടെ ഓടുന്ന യുവാവ്. എറണാകുളം വുഡ്ലാൻഡ്സ് ജംഗ്ഷനിൽ നിന്നുള്ള കാഴ്ച
എറണാകുളം നഗരത്തിൽ പെയ്ത മഴയിൽ നിന്ന്
എറണാകുളം നഗരത്തിൽ പെയ്ത മഴയിൽ നിന്ന്
എറണാകുളം നഗരത്തിൽ പെയ്ത കനത്ത മഴയിലൂടെ കുട ചൂടി യാത്രചെയ്യുന്നവർ
കനത്ത മഴയ്ക്ക് മുന്നോടിയായി മാനം ഇരുണ്ടപ്പോൾ. എറണാകുളം ഹൈക്കോർട്ട് ജംഗ്ഷനിൽ നിന്നുള്ള കാഴ്ച
കൊച്ചി സെൽഫി...എറണാകുളം നഗരത്തിലെ മാളിന് മുന്നിൽ സ്ഥാപിച്ച കൊച്ചി എന്നെഴുതിയ അക്ഷരബോർഡിന് മുന്നിൽ നിന്ന് സെൽഫിയെടുക്കുന്ന സുഹൃത്തുക്കൾ
ഇന്നലെ പെയ്ത കനത്ത മഴയിൽ ശാരദാമഠത്തിന് മുന്നിലെ റോഡിൽ രൂപപ്പെട്ട വെള്ളക്കെട്ടിലൂടെ കടന്നുപോകുന്ന വാഹനങ്ങൾ
മഴയെ തുടന്ന് റെയിൽവേ സ്‌റ്റേഷന് മൂന്നിലെ റോഡിൽ രൂപപ്പെട്ട വെള്ളക്കെട്ടിലൂടെ കടന്നുപോകുന്ന വാഹനങ്ങൾ
കർഷകർ കണ്ണീർ മഴയത്ത് ... കർഷകരിൽ നിന്ന് സംഭരിച്ച നെല്ലിൻ്റെ വില നൽകുക കൊയ്തിട്ടിരിക്കുന്ന നെല്ല് സംഭരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കർഷക സംഘം കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുനക്കരയിലെ ജില്ലാ സപ്ലൈകോ ഓഫീസിലേക്ക് ശക്തമായ മഴക്കിടയിൽ നടത്തിയ മാർച്ചിൽ മഴക്കോട്ടണിഞ്ഞ് പങ്കെടുക്കുന്ന കർഷകൻ
ചങ്ങനാശേരി അതിരൂപതദിനാഘോഷം കുറുമ്പനാടം സെന്റ് ആന്റണീസ് ഫൊറോന പളളിയിൽ തിരുവനന്തപുരം ലത്തീൻ രൂപത മെത്രാപ്പോലീത്ത ആർച്ച് ബിഷപ്പ് ഡോ.തോമസ് ജെ നെറ്റോ ഉദ്ഘാടനം ചെയ്യുന്നു. മാർ തോമസ് പാടിയത്ത്, മാർ ജോര്‍ജ് കോച്ചേരി, മാർ ജോസഫ് പെരുന്തോട്ടം, മാർ തോമസ് തറയില്‍ തുടങ്ങിയവർ സമീപം
സംഭരിച്ച നെല്ലിന്റെ പണം ഉടൻ നൽകണമെന്നാവശ്യപ്പെട്ട് കേരള കർഷക സംഘം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുനക്കരയിലെ ജില്ലാ സപ്ലൈകോ ഓഫീസിന് മുൻപിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് എം.ടി. ജോസഫ് ഉദ്ഘാടനം ചെയ്യുന്നു
കോട്ടയം നാട്ടകത്തെ ഇന്ത്യാപ്രസ് കോംപ്ലക്സിൽ ഒന്നാംഘട്ട നിർമ്മാണം പൂർത്തിയാവുന്ന അക്ഷരമ്യൂസിയം സന്ദർശിച്ച മന്ത്രി വി എന്‍ വാസവൻ മ്യൂസിയത്തിലെ വാമൊഴിയിൽനിന്ന് വരമൊഴിയിലേക്ക് എന്ന മിനിയേച്ചർ കാണുന്നു.സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി സമീപം
മഴയത്തൊരു ക്യൂ... കോട്ടയം ജനറൽ ആശുപത്രിയിൽ ഓ.പി ടിക്കെറ്റെടുക്കാനെത്തിയവരുടെ തിരക്ക് കൂടിയപ്പോൾ ഹാളിന് വെളിയിൽ നിരയായി കാത്ത് നിൽക്കുന്നവർ
മാനാഞ്ചിറ സ്പോർട്സ് കൗൺസിൽ ഹാളിന് സമീപത്തെ ഓവുചാൽ വൃത്തിയാക്കുന്നു.
കനത്ത മഴയില്‍ കോഴിക്കോട് വലിയങ്ങാടി ഗണ്ണി സ്ട്രീറ്റിന് സമീപത്ത് തകര്‍ന്ന് വീണ കെട്ടിടം.
കോഴിക്കോട് മാനാഞ്ചിറ സ്പോർട്സ് കൗൺസിൽ ഹാളിന് സമീപത്തെ വെള്ളക്കെട്ട്.
  TRENDING THIS WEEK
മെഡികെയേഴ്സ് ജീവനക്കാർക്കു വേണ്ടി അനിശ്ചിത കാല നിരാഹാര സത്യാഗ്രഹമനുഷ്ഠിക്കുന്ന വി.എസ്. രാധാകൃഷ്ണണൻ്റെ സമരം ഉടൻ തന്നെ ഒത്തുതീർപ്പിലാക്കുക എന്നി ആവിശ്യങ്ങൾ ഉന്നയിച്ച് മെഡികെയേഴ്സ് ജിനക്കാർ പാലക്കാട്' കളക്ട്രറ്റിലെക്ക് നടത്തിയ മാർച്ച് '
പെയ്യാനുറച്ച്...കനത്ത മഴയ്ക്ക് മുന്നോടിയായി ആകാശം ഇരുണ്ടപ്പോൾ. എറണാകുളം തോപ്പുംപ്പടിയിൽ നിന്നുള്ള കാഴ്ച
തിരുവനന്തപുരം നഗരത്തിൽ പെയ്‌ത ശക്തമായി മഴയിൽ നിന്ന്
എറണാകുളം കച്ചേരിപ്പടിയിൽ റോഡ് ക്രോസ് ചെയ്യാനായി വാഹനം കൈ കൈകാണിച്ച് നിർത്തുന്ന അമ്മയും കുഞ്ഞും
പ്രായം നമ്മിൽ മോഹം നൽകി... ജില്ലാ കുടുംബശ്രീ വാർഷികാഘോഷത്തോടനുബന്ധിച്ച് കോട്ടയം മാമൻ മാപ്പിള ഹാളിൽ നടന്ന കുടുംബശ്രീ കലോത്സവത്തിനിടെ പ്രവർത്തകരോടൊപ്പം പാട്ടിന് ചുവടുവെക്കുന്ന കാരാപ്പുഴ സ്നേഹദീപം കുടുംബശ്രീ യൂണിറ്റിലെ എഴുപത് വയസുകാരി കുഞ്ഞമ്മ വാസപ്പൻ.
തിരുവനന്തപുരം നഗരത്തിൽ പെയ്‌ത ശക്തമായി മഴയിൽ നിന്ന്
ജില്ലാ കുടുംബശ്രീ വാർഷികാഘോഷത്തോടനുബന്ധിച്ച് കോട്ടയം മാമൻ മാപ്പിള ഹാളിൽ നടന്ന കുടുംബശ്രീ കലോത്സവത്തിൽ തിരുവാതിരകളി മത്സരത്തിൽ നിന്ന്.
ഇനി മഴക്കാലം... കനത്ത വേനലിന് ശേഷം സംസ്ഥാനത്ത് കാലവർഷമെത്തി. മഴയ്ക്ക് മുന്നോടിയായി മാനം ഇരുണ്ടപ്പോൾ എറണാകുളം മറൈൻഡ്രൈവിലെ ടൂറിസ്റ്റ് ബോട്ട് ജെട്ടിയിൽ നിന്നുള്ള കാഴ്ച. വേനലവധി തുടങ്ങിയ ശേഷം ബോട്ടുകളുടെ കൊയ്ത്തുകാലമായിരുന്നു. ഇനി മഴമാറും വരെ വിശ്രമകാലം.
തിരുവനന്തപുരം നഗരത്തിൽ പെയ്‌ത ശക്തമായി മഴയിൽ നിന്ന്
തൊടുപുഴയിൽ വൈദ്യുത തകരാർ പരിഹരിക്കുന്നതിന് എത്തിച്ച സഞ്ചരിക്കുന്ന മാൻ ലിഫ്റ്റ്. ഇതോടെ അറ്റകുറ്റപ്പണികളും ടച്ചിംഗ്സ് വെട്ട് ഉൾപ്പടെയുള്ളവ തൊഴിലാളികൾക്ക് എളുപ്പത്തിൽ ചെയ്യാനാകും
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com