ബാലറ്റ് പെട്ടികൾ സൂക്ഷിച്ചിരിക്കുന്ന പാലക്കാട് വിക്ടോറിയ കോളേജിലെ സ്ട്രോങ്ങ് റൂമിനു മുന്നിൽ കാവൽ നിൽക്കുന്ന സുരക്ഷഭടൻ .
ആലപ്പുഴ ചേന്നങ്കരി ഭജനമഠം എസ്.എൻ.ഡി.പി എൽ.പി സ്കൂളിൽ വോട്ട് ചെയ്യുവാനായി വള്ളത്തിലെത്തിയ ക്യാൻസർ ബാധിതനായി അവശതകൾ നേരിടുന്ന 82 വയസുള്ള പ്രഭാകരൻ.
മനസ്സറിഞ്ഞ് തണലേകി...കാഴ്ച ശക്തിയും കേൾവി ശക്തിയുമില്ലാത്ത മകനെ വീട്ടിലാക്കി 84 വയസിലും മറ്റ് ആശ്രയമില്ലാതെ ഒറ്റക്ക് 3 കിലോമീറ്ററോളം നടന്നും കടത്തുകയറിയും എത്തി ആലപ്പുഴ ചേന്നങ്കരി ദേവമാതാ സ്കൂളിലെ 67 നമ്പർ ബൂത്തിൽ വോട്ട് ചെയ്ത് പുറത്തിറങ്ങിയ ത്രേസ്യാമ്മയെ പൊരിവെയിലിൽ കുടചൂടി കൈപിടിച്ച് തിരികെ കൊണ്ടുപോകുന്ന അംഗനവാടി ടീച്ചറായ ബി.എൽ.ഒ
ആലപ്പുഴ കൈനകരി കാർമൽ സ്കൂളിൽ വോട്ട് ചെയ്ത് വള്ളത്തിൽ മടങ്ങുന്ന വോട്ടർമ്മാർ
ഊഴം കാത്ത്... ആലപ്പുഴ കൈനകരി കുട്ടമംഗലം എസ്.എൻ.ഡി.പി എച്ച്.എച്ച്.എസ് ലെ പോളിംഗ് ബൂത്തിൽ ശാരീരിക വിഷമതയുള്ള വോട്ടറെ സഹായിക്കുവാൻ ഒന്നിൽകൂടുതൽ ആളുകൾ എത്തിയതോടെ ഉദ്യോഗസ്ഥരും വോട്ടറുമായുണ്ടായ ആശയക്കുഴപ്പത്തിൽ വോട്ടിംഗ് അൽപ്പനേരം താമസിച്ചതോടെ പുറത്ത് ഊഴം കാത്തു നിന്ന വോട്ടർമാർ അക്ഷമയോടെ ഉള്ളിലേക്ക് നോക്കുന്നു.
പോളിംഗ്‌ ബൂത്തിന് മുന്നിൽ സുരക്ഷയൊരുക്കുന്ന സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥർ.ആലപ്പുഴ ചേന്നങ്കരി ദേവമാതാ സ്കൂളിൽ നിന്നുള്ള കാഴ്ച.
ആലപ്പുഴ ചേന്നങ്കരി ഭജനമഠം എസ്.എൻ.ഡി.പി എൽ.പി സ്കൂളിൽ വോട്ട് ചെയ്യുവാനെത്തിയവർ
പൊടിയം ബൂത്തിൽ വോട്ട് രേഖപ്പെടുത്തിയ ആദിവാസി വിഭാഗത്തിൽ പെട്ട സ്ത്രീ
മൂപ്പൻ ശ്രീകുമാർ കാണിയുടെ നേതൃത്വത്തിൽ തേവിയാരുകുന്ന് സ്കൂളിൽ വോട്ടു ചെയ്യാനെത്തിയ പൊടിയക്കാല ഊര് നിവാസികൾ വിരലിലെ മഷി അടയാളം കാണിക്കുന്നു
പാലാ കണ്ണാടിയുറുമ്പ് സെൻറ് ജോസഫ് യുപി സ്കൂളിൽ കന്നിവോട്ട് രേഖപ്പടുത്തിയ അന്ന സെബി
ലോക് സഭാ തിരഞ്ഞെടുപ്പിൽ കോട്ടയം തിരുവാർപ്പ് ഗവ. യു.പി സ്കൂളിൽ വോട്ട് ചെയ്യാൻ എത്തിയവർ
ആറ്റിങ്ങൽ ലോക്‌സഭാ മണ്ഡലം എൻ.ഡി.എ സ്‌ഥാനാർത്ഥി വി.മുരളീധരൻ ഭാര്യ ഡോ .ജയഗീത എന്നിവർ ഉള്ളൂർ കൊട്ടാരം ബൂത്തിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം പുറത്തേക്ക് വന്നപ്പോൾ
നടി മിയ പാലാ കണ്ണാടിയുറുമ്പ് സെൻറ് ജോസഫ് യുപി സ്കൂളിൽ വോട്ട് ചെയ്ത ശേഷം
വോട്ട് വഞ്ചി... ലോക്സഭാ തിരഞ്ഞെടുപ്പിൽ കോട്ടയം ആർപ്പുക്കര പഞ്ചായത്തിലെ ചുഴലിക്കുഴി പ്രദേശവാസികൾ മണിയാപറമ്പ് എസ്.എൻ.ഡി.പി സ്കൂളിലെ ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തിയ ശേഷം പോള തിങ്ങിനിറഞ്ഞ പെണ്ണാർതോട്ടിലൂടെ വഞ്ചിയിൽ കയറി മടങ്ങിയപ്പോൾ.
തിരുവനന്തപുരം പട്ടം ഗവ .മോഡൽ ഗേൾസ് എച്ച്.എസ്.എസിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മടങ്ങുന്ന കർദ്ദിനാൾ മാർ ബസേലിയോസ് ക്ളീമീസ് കാതോലിക്കാ ബാവ
കന്നി അടയാളം... ലോക് സഭാ തിരഞ്ഞെടുപ്പിൽ അയ്മനം പി.ജെ.എം യു.പി സ്കൂളിലെ ബൂത്തിൽ കന്നി വോട്ട് രേഖപ്പെടുത്തി ഇറങ്ങിയ തേജസ് ഹെയിൻ രാജേഷ്
പോളിംഗ് ഫുൾ...ലോക് സഭാ തിരഞ്ഞെടുപ്പിൽ കോട്ടയം ചെങ്ങളം ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ വോട്ട് ചെയ്യാൻ എത്തിയവരുടെ നീണ്ടനിര
തിരുവനന്തപുരം പട്ടം ഗവ .മോഡൽ ഗേൾസ് എച്ച്.എസ്.എസിൽ വോട്ട് രേഖപ്പെടുത്തിയ കർദ്ദിനാൾ മാർ ബസേലിയോസ് ക്ളീമീസ് കാതോലിക്കാ ബാവ
കോട്ടയം എസ്.എച്ച് മൗണ്ട് ഹയർ സെക്കൻഡറി സ്കൂളിലെ ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തിയ കോട്ടയം ലോക്സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടനും ഭാര്യ ആനും.
ലോക്സഭ തെരഞ്ഞെടുപ്പിന് കോട്ടയം എസ്.എച്ച് മൗണ്ട് ഹയർ സെക്കൻഡറി സ്കൂളിൽ വോട്ട് ചെയ്യാനായി വരി നിൽക്കുന്ന കോൺവെന്റിലെ കന്യാസ്ത്രീകൾ
  TRENDING THIS WEEK
സംഗീതത്തിൽ ലയിച്ച്...എറണാകുളം ടി.ഡി.എം ഹാളിൽ ബീം പ്രതിവാര പരിപാടിയുടെ ഭാഗമായി നടന്ന പി. ജയചന്ദ്രന്റെ ഗാനങ്ങളുടെ പുനരവതരണമായ എന്റെ പാട്ട് ഉദ്ഘാടനം ചെയ്തശേഷം സംഗീത സംവിധായകൻ ബിജിപാൽ ഗാനം ആലപിക്കുന്നു
തിരുവനന്തപുരം ലോക്‌സഭാ മണ്ഡലം യു.ഡി.എഫ് സ്‌ഥാനാർത്ഥി ഡോ.ശശിതരൂരിന്റെ പ്രചാരണാർത്ഥം കവടിയാർ വിവേകാനന്ദ പർക്കിന് മുന്നിൽ സംഘടിപ്പിച്ച " സ്കാൻ മി "ക്യാമ്പയിന്റെ ഉദ്‌ഘാടനം എ.ഐ.സി.സി ജനറൽ സെക്രട്ടറി സച്ചിൻ പൈലറ്റ് ടീ ഷർട്ടിലെ ക്യൂ .ആർ കോഡ് സ്‌കാൻ ചെയ്ത് നിർവഹിക്കുന്നു
ലോകസഭ തിരഞ്ഞെടുപ്പിൻ്റെ ഭാഗമായി തൃശൂർ കളക്ട്രേറ്റിൽ സജ്ജമാക്കിയ കമാൻഡ് കൺട്രോൾ റൂം
ഒറ്റയാൾ പ്രചരണം...ചേർത്തലയിൽ നിന്ന് തൃശൂർവരെ സൈക്കളിൽ യാത്ര ചെയ്ത് എൻ.ഡി.എ സ്ഥാനാർത്ഥി സുരേഷ് ഗോപിക്കായി ഒറ്റയാൾ പ്രചരണം നടത്തുന്ന ചേർത്തല സ്വദേശി അജിത്ത്. വൈറ്റിലയിൽ നിന്നുള്ള കാഴ്ച
തമിഴ്‌നാട് എൻ.ഡി.എ സംസ്ഥാന പ്രസിഡന്റ് കെ.അണ്ണാമലൈ ചിന്നക്കടയിൽ സംസാരിക്കുന്നതിനിടക്ക് കൊല്ലം ലോക് സഭാ മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി ജി.കൃഷ്ണകുമാറിനു താമര പൂ നൽകുന്ന പെൺകുട്ടിയെ തലോടുന്ന സ്ഥാനാർത്ഥി ജി.കൃഷ്ണകുമാർ ഫോട്ടോ : അക്ഷയ് സഞ്ജീവ്
എറണാകുളം നഗരത്തിലെ വസ്ത്രശാല കയറിൽ തൂങ്ങി ക്ളീൻ ചെയ്യുന്ന തൊഴിലാളി
ഇടുക്കി എൻ .ഡി എ സ്ഥാനാർത്ഥി അഡ്വ. സംഗീതവിശ്വനാഥനെ എസ് എൻ ട്രസ്റ്റ് ബോർഡഗം പ്രീതി നടേശൻ ആലിംഗനം ചെയ്ത് അനുഗ്രഹിക്കുന്നു. തൊടുപുഴയിൽ നടന്ന മഹിളാസംഗമം ഉദ്ഘാടനം നടത്തിയതായിരിന്നു പ്രീതി നടേശൻ
തിരുവനന്തപുരം ലോക്‌സഭാ മണ്ഡലം യു.ഡി.എഫ് സ്‌ഥാനാർത്ഥി ഡോ.ശശിതരൂരിന്റെ പ്രചാരണാർത്ഥം കവടിയാർ വിവേകാനന്ദ പർക്കിന് മുന്നിൽ സംഘടിപ്പിച്ച " സ്കാൻ മി "ക്യാമ്പയിന്റെ ഉദ്‌ഘാടനത്തിനെത്തിയ എ.ഐ.സി.സി ജനറൽ സെക്രട്ടറി സച്ചിൻ പൈലറ്റും സ്‌ഥാനാർത്ഥി ഡോ.ശശി തരൂരും
തിരുവനന്തപുരം ലോക്‌സഭാ മണ്ഡലം തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ സമാപനം കുറിച്ച് പേരൂർക്കടയിൽ നടന്ന കൊട്ടിക്കലാശത്തിൽ എൻ.ഡി.എ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു. ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.വി. രാജേഷ് സമീപം
വന്ദനം കുട്ടികളെ... ജവഹർലാൽ ബാലഭവനിൽ അവധിക്കാല ക്യാമ്പിന്റെ ഭാഗമായി കുട്ടികൾക്ക് ആനയെ (തിരുവമ്പാടി  ലക്ഷ്മിയെ) പരിചയപ്പെ ടുത്തുന്നു.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com