അഗ്നി അജണ്ട...കേരള മുനിസിപ്പൽ ചട്ടങ്ങൾക്ക് വിരുദ്ധമായി കോർപ്പറേഷൻ സ്പെഷൽ കൗൺസിൽ യോഗം നടത്തുന്നതിൽ പ്രതിഷേധിച്ച് പ്രതിപക്ഷ നേതാവ് രാജൻ.ജെ.പല്ലന്റെ നേതൃത്വത്തിൽ കോൺഗ്രസ്സ് കൗൺസിലർമാർ അജണ്ട കത്തിക്കുന്നു,ഇന്നലത്തെ സ്പെഷ്യൽ കൗൺസിൽ യോഗം അവസാന നിമിഷം മാറ്റിവെച്ചു.
കനത്ത ചൂടിൽ എറണാകുളം ഹൈക്കോ‌ർട്ട് ജംഗ്ഷനിൽ വെയിലേൽക്കാതിരിക്കാനായി ലോട്ടറിക്കച്ചവടക്കാരന്റെ കുടയിൽ കയറി നിൽക്കുന്ന യുവതികൾ
ജസ്റ്റിസ് ജെ.ബി കോശി കമ്മീഷൻ റിപ്പോർട്ട് അടിയന്തരമായി പ്രസിദ്ധീകരിച്ച് ക്രൈസ്‌തവ മതമേലധ്യക്ഷന്മാരുമായി ചർച്ചചെയ്‌ത്‌ തുടർനടപടികൾ സ്വീകരിക്കുക, സെൻ്റ് തോമാസ് ദിനം പൊതുഅവധിയായി പ്രഖ്യാപിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് തൃശൂർ അതിരൂപത കളക്ടറേറ്റിലേക്ക് നടത്തിയ റാലി.
ഇരുട്ടിൻ മറവിൽ...തൃശൂർ ശക്തൻ നഗറിലെ മൈതാനിയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ കെട്ടിട നിർമ്മാണ മാലിന്യങ്ങളിൽ പ്ലാസ്റ്റിക് വേസ്റ്റുകൾ എടുത്ത് മാറ്റുന്ന കോർപ്പറേഷൻ തൊഴിലാളികൾ.വെളിച്ചവും,സി സി ടി വി ക്യാമറകളും ഇല്ലാത്തതിനാൽ രാത്രി സമയത്ത് കൊണ്ടുവന്നു വേസ്റ്റ് തള്ളിയതാണെന്ന് കരുതുന്നു.
കലൂർ ജവഹർലാൽ നെഹ്രു സ്റ്റേഡിയം മുതൽ കാക്കനാട് ഇൻഫോപാർക് വരെയുള്ള കൊച്ചി മെട്രോയുടെ രണ്ടാം ഘട്ട നിർമ്മാണ പ്രവർത്തനങ്ങളുടെ പ്രാരംഭ നടപടികളുടെ ഭാഗമായുള്ള ടെസ്റ്റ് പൈലിംഗ് കാക്കനാട് കുന്നുംപുറത്ത് മെട്രോ റെയിൽ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ലോക് നാഥ് ബെഹ്റ തുടക്കംകുറിക്കുന്നു, പ്രൊജക്ട് ഡയറക്ടർ ഡോ. എം.പി. രാംനവാസ്, സിസ്റ്റം ഡയറക്ടർ സഞ്ജയ് കുമാർ, ഫിനാൻസ് ഡയറക്ടർ എസഞ്ഞണ അന്നപൂർണ്ണി, എക്സിക്യൂട്ടീവ് ഡയറക്ടർ പ്ലാനിംഗ് ആൻഡ് പ്രോജക്ടസ് വിനു സി. കോശി എന്നിവർ സമീപം
ബൈപ്പാസിലെ നീരാവിൽ പാലത്തിൽ ലോറിയുടെ പിന്നിൽ ഇടിച്ച് തകർന്ന കെ.എസ്.ആർ.ടി.സി ലോ ഫ്ളോർ ബസ്സ്
കോട്ടയ്ക്കകം ചാമയിൽ ഭാഗത്ത് കയർ പിരിക്കുന്നതിനായി കയർ കറക്ക് യന്ത്രത്തിലേക്ക് യോജിപ്പിക്കുന്ന തൊഴിലാളികൾ. ഫോട്ടോ:അക്ഷയ് സഞ്ജീവ്
കോട്ടയ്ക്കകം ചാമയിൽ ഭാഗത്ത് കയർ പിരിക്കൽ ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന തൊഴിലാളികൾ. ഫോട്ടോ:അക്ഷയ് സഞ്ജീവ്
പച്ചവിരിച്ച പാഠത്ത് ... ഒന്നാം വിളയ്ക്കായി ഞാറ് നട്ട് ഭാഗത്ത് കളപറിക്കാനായി ഇറങ്ങിയ കർഷക തൊഴിലാളികൾ വരമ്പിൽ ഒരുമിച്ച് ഇരുന്ന് ഭക്ഷണം കഴിക്കുന്നു പാലക്കാട് കൊട്ടെക്കാട് ഭാഗത്ത് നിന്നും.
പനമ്പള്ളി നഗർ ഇടം ആർട് ഗാലറിയിൽ എറോറ ചിത്ര പ്രദർശനത്തിന്റെ ഉദ്ഘാടനം ചെയ്ത് മേയർ അഡ്വ. എം. അനിൽകുമാർ ചിത്രങ്ങൾ കാണുന്നു. ആർട്ടിസ്റ്റുകളായ സി.ടി. അജയകുമാർ, അരുണിമ ഗോപിനാഥ് എന്നിവർ സമീപം
എറണാകുളം ബോട്ട് ജെട്ടിക്ക് സമീപം കാടുകയറിയ നിലയിൽ
മഴയ്ക്ക് മുന്നേ എറണാകുളം ബോട്ട് ജെട്ടിയിൽ നിന്നുള്ള കാഴ്ച
സ്‍മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി ചാല കൊത്തുവാൾ സ്ട്രീറ്റിൽ ഓടയുടെ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ വ്യാപാര സ്ഥാപനങ്ങളിലേക്ക് കയറുന്നതിനായി നിരത്തിയ പലകയുടെ മുകളിലൂടെ സാഹസികമായി നടന്നു നീങ്ങുന്നവർ.അപകടമുയർത്തി നിൽക്കുന്ന കമ്പികൾ സമീപം കാണാം.
വെള്ളായണി കായലിൽ നിന്ന് വലയിട്ട് മീൻ പിടിക്കുന്ന പ്രദേശവാസി
തിരുവനന്തപുരം നേപ്പിയർ മ്യൂസിയത്തിലെത്തിയ സന്ദർശകൻ പ്രാവിന് തീറ്റ കൊടുക്കുന്നു.
കടൽക്ഷോഭത്തെ തുടർന്ന് ശംഖുംമുഖം റോഡിനോട് ചേർന്ന സംരക്ഷണ ഭിത്തിയിലേക്ക് ശക്തമായ തിരമാലകൾ അടിച്ചു കയറുന്നു.
ശംഖുമുഖം തീരത്തെത്തിയ സഞ്ചാരികളെ ആകർഷിക്കാനായി വഴിയോര കച്ചവടക്കാർ കാറ്റിൽ പറത്തി വിട്ട ബബിളുകൾ പൊട്ടിക്കാനായി ചാടുന്ന കുട്ടികൾ.
ആഘോഷം കളറാക്കി...കോട്ടയം ജില്ലാ രൂപീകരണത്തിന്റെ എഴുപത്തിയഞ്ചാം വാർഷികാഘോഷങ്ങൾക്ക് തുടക്കം കുറിച്ച് കളക്ട്രേറ്റ് അങ്കണത്തിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു,പ്രിൻസിപ്പൽ ജില്ലാ ആൻഡ് സെഷൻസ് ജഡ്ജ് മിനി എസ്. ദാസ്,ജില്ലാ കളക്ടർ വി.വിഗ്‌നേശ്വരി,ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക്,സബ് കളക്ടർ ഡി.രഞ്ജിത്ത്,അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ബീന പി. ആനന്ദ് എന്നിവർ ചേർന്ന് കോട്ടയം ജില്ലയുടെ ഭൂപടമുള്ള കേക്ക് മുറിച്ച് വിതരണം ചെയ്യുന്നു
അനിലിന്റെ വീട്ടിലെ സെപ്റ്റിക് ടാങ്കിൽ നിന്ന് ലഭിച്ച മാന്നാറിൽ കൊലചെയ്യപ്പെട്ട കലയുടെ മൃതദേഹ അവശിഷ്ടങ്ങൾ എന്ന് കരുതുന്നവ പരിശോധിക്കുന്ന ഫോറെൻസിക് ഉദ്യോഗസ്ഥർ.
സംസ്ഥാനത്ത് ആദ്യമായി തുടക്കം കുറിച്ച നാലു വർഷ ബിരുദ കോഴ്സുകൾക്ക് പ്രവേശനം ലഭിച്ച വിദ്യാർത്ഥികളെയും രക്ഷകർത്താക്കളേയും പ്രവേശനോത്സവത്തിനായി കോട്ടയം ബസേലിയസ് കോളേജിലെ ഹാളിലേക്ക് സീനിയർ വിദ്യാർത്ഥിനികൾ മധുരം നൽകി സ്വീകരിക്കുന്നു
  TRENDING THIS WEEK
എന്റെെ കൊല്ലം പ്ലാറ്റിനം ജൂബിലിയാഘോഷം ആശ്രാമം എ.വൈ.കെ ഓഡിറ്റോറിയത്തിൽ പി.സി. വിഷ്ണുനാഥ്എം എം.എൽ എ ഉദ്ഘാടനം ചെയ്യുന്നു..
ഒരു കൈ സഹായം..... പാമ്പാടുംചോല നാഷണൽ പാർക്കിൽ കുരങ്ങിൻ കൂട്ടം പേൻ നോക്കുന്നു.
കാലവർഷം കനത്തതോടെ നിറഞ്ഞൊഴുക്കുന്ന അതിരപ്പിള്ളി വെള്ളച്ചാട്ടം മഴ കോട്ടിട്ട് ആസ്വദിക്കുന്ന വിനോദ സഞ്ചാരികൾ
നിറഞ്ഞൊഴുകി... കനത്ത മഴയെ തുടർന്ന് നിറഞ്ഞൊഴുക്കുന്ന അതിരപ്പിള്ളി വെള്ളച്ചാട്ടത്തിൻ്റെ ദൃശ്യം മൊബൈൽ ഫോണിൽ പകർത്തുന്ന വിനോദസഞ്ചാരി.
അതിരപ്പിള്ളി വിനോദ സഞ്ചാര മേഖലയിൽ എത്തുന്ന വാഹനങ്ങൾ റോഡിൽ തന്നെ പാർക്കിംഗ് ചെയ്തതിനെ തുടർന്നുണ്ടായ ഗതാഗതകുരുക്ക്
കേരള കൗമുദി കോട്ടയം യൂണിറ്റ് കോട്ടയം പ്രസ് ക്ലബിൽ സംഘടിപ്പിച്ച ഡോക്ടേഴ്സ് ദിനാചരണം മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്യുന്നു. ഡോ.പ്രഭ മോഹൻ കുമാർ, കോട്ടയം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ.വർഗീസ് വി.പുന്നൂസ്, കേരള കൗമുദി ബ്യൂറോ ചീഫ് രാഹുൽ ചന്ദ്രശേഖർ, നവജീവൻ ട്രസ്റ്റി പി.യു.തോമസ്, കേരള കൗമുദി യൂണിറ്റ് ചീഫ് ആർ.ബാബുരാജ്, സ്പെഷ്യൽ കറസ്പോണ്ടന്റ് വി. ജയകുമാർ, ഡോ. ബാലകുമാർ കൃഷ്ണൻ തുടങ്ങിയവർ സമീപം
കേരളകൗമുദി കോട്ടയം യൂണിറ്റ് പ്രസ് ക്ലബ്ബിൽ സംഘടിപ്പിച്ച ഡോക്ടേഴ്സ് ദിനാചരണത്തിൽ ഡോ. വന്ദനാദാസിന്റെ പേരിലുള്ള പുരസ്കാരം മന്ത്രി വി. എൻ വാസവൻ നവജീവൻ ട്രസ്റ്റി പി.യു തോമസിനെ സമ്മാനിക്കുന്നു
ഇരുട്ടിൻ മറവിൽ...തൃശൂർ ശക്തൻ നഗറിലെ മൈതാനിയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ കെട്ടിട നിർമ്മാണ മാലിന്യങ്ങളിൽ പ്ലാസ്റ്റിക് വേസ്റ്റുകൾ എടുത്ത് മാറ്റുന്ന കോർപ്പറേഷൻ തൊഴിലാളികൾ.വെളിച്ചവും,സി സി ടി വി ക്യാമറകളും ഇല്ലാത്തതിനാൽ രാത്രി സമയത്ത് കൊണ്ടുവന്നു വേസ്റ്റ് തള്ളിയതാണെന്ന് കരുതുന്നു.
ഇരുട്ടിൻ മറവിൽ...തൃശൂർ ശക്തൻ നഗറിലെ മൈതാനിയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ കെട്ടിട നിർമ്മാണ മാലിന്യങ്ങളിൽ പ്ലാസ്റ്റിക് വേസ്റ്റുകൾ എടുത്ത് മാറ്റുന്ന കോർപ്പറേഷൻ തൊഴിലാളികൾ.വെളിച്ചവും,സി സി ടി വി ക്യാമറകളും ഇല്ലാത്തതിനാൽ രാത്രി സമയത്ത് കൊണ്ടുവന്നു വേസ്റ്റ് തള്ളിയതാണെന്ന് കരുതുന്നു.
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ആംആദ്മി പാർട്ടി ആലപ്പുഴയിൽ നടത്തിയ പ്രതിഷേധ മാർച്ച്
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com